ഉണ്ണി ആർ (56)  അന്തരിച്ചു

ഉണ്ണി ആർ (56) അന്തരിച്ചു

ആറ്റിങ്ങൽ: പച്ചംകുളം അക്കരവിള വീട്ടിൽ (എൻ.ആർ.എ:37) ഉണ്ണി ആർ (56) അന്തരിച്ചു.

ഭാര്യ: ലത എൽ (മുൻ ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ).
മക്കൾ: ഉമേഷ് യു, മീര എൽ.

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി അപകടം, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി അപകടം, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിരുന്നു രണ്ടരവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ ശസിനാണ് മരിച്ചത്.

വാക്കാലുരിലുള്ള ഉമ്മ ശഹാനയുടെ ബന്ധുവീട്ടില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങിയാണ് അപകടം ഉണ്ടായത്. കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. വെള്ളി വൈകിട്ട് നാലോടെയാണ് സംഭവം. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് പുനരാരംഭിച്ചു

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് പുനരാരംഭിച്ചു

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തോടനുബന്ധിച്ച് 18നും 19നും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിരുന്നു. ഇതാണ് പുനരാരംഭിച്ചത്.ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയത്.

ശബരിമല ദര്‍ശനത്തിനായി 19ന് രാഷ്ട്രപതി എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മാറ്റിവെച്ചത്. സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്.

അതേസമയം, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇടവമാസ പൂജയ്ക്കായി 14ന് വൈകിട്ട് 4ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്.ശബരിമല ദര്‍ശനത്തിനായി 19ന് രാഷ്ട്രപതി എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മാറ്റിവെച്ചത്. സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്.

അതേസമയം, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇടവമാസ പൂജയ്ക്കായി 14ന് വൈകിട്ട് 4ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്.

പാക് ഡ്രോണ്‍ ലോഞ്ച് പാഡുകള്‍ തകര്‍ത്ത് ഇന്ത്യ; കശ്മീര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

പാക് ഡ്രോണ്‍ ലോഞ്ച് പാഡുകള്‍ തകര്‍ത്ത് ഇന്ത്യ; കശ്മീര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യ – പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാരോപിച്ച് ഇന്ത്യക്ക് എതിരെ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ആക്രമണം രൂക്ഷമായിക്കിയത്. അതിര്‍ത്തി മേഖലളിലെ 26 ഇടങ്ങളിലെങ്കിലും ആക്രമണ ശ്രമങ്ങള്‍ നടന്നു എന്ന് ഇന്ത്യയും സ്ഥിരീകരിക്കുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും കരയില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനം സൈന്യം പ്രവര്‍ത്തനസജ്ജമാക്കി. ഇതിനിടെ ഡ്രോണ്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകള്‍ ഇന്ത്യ തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

പഞ്ചാബ്, ജമ്മു കശ്മീര്‍ മേഖലകളിലാണ് ഇന്നലെ രാത്രി വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറിയത്. പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്നലെ രാത്രിയുണ്ടായ പാക് ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫിറോസ്പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഭൂപീന്ദര്‍ സിങ് സിധു പറഞ്ഞു.

കശ്മീരിലെ രജൗറിയില്‍ ഉണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഡീഷണല്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് മരിച്ചത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയാണ് മരണം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഞെട്ടിയെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, മരണത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഥാപ്പ തനിക്കൊപ്പം ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും പറഞ്ഞു. പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഥാപ്പയുടെ വീടു തകര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി എക്‌സിലെ കുറിപ്പില്‍ ചുണ്ടിക്കാട്ടി.

100 % വിജയം  ആവർത്തിച്ച് ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂൾ

100 % വിജയം ആവർത്തിച്ച് ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂൾ

എസ് എസ് എൽ സിയ്ക്ക് 100% വിജയത്തിളക്കവുമായി ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂൾ. 22 കുട്ടികളാണ് പരീക്ഷ എഴുതിയത്. 50 % കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കുകയും ചെയ്തു.

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചരിത്രവും ആചാരാനുഷ്ഠാനങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചരിത്രവും ആചാരാനുഷ്ഠാനങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

ആറ്റിങ്ങൽ മോഹൻലാൽ എഴുതിയ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചരിത്രവും ആചാരാനുഷ്ഠാനങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം ക്ഷേത്രതന്ത്രി ബഹ്മശ്രീ വി.മാധവൻ നമ്പൂതിരി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് തോട്ടക്കാട് ശശിക്ക് നൽകി നിർവഹിച്ചു