100 % വിജയവുമായി ആറ്റിങ്ങൽ സി എസ് ഐ സ്കൂൾ
ആറ്റിങ്ങൽ: സി എസ് ഐ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയശതമാനം. 189 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ എല്ലാപേരും വിജയിച്ചു. 52 പേർ ഫുൾ എ പ്ലസ് നേടി
ആറ്റിങ്ങൽ: സി എസ് ഐ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയശതമാനം. 189 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ എല്ലാപേരും വിജയിച്ചു. 52 പേർ ഫുൾ എ പ്ലസ് നേടി
ആറ്റിങ്ങൽ: സ്റ്റൈൽ & കെയർ യൂണിസെക്സ് ബ്യൂട്ടി സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു. ആറ്റിങ്ങൽ ബി ടി എസ് റോഡിൽ ആണ് സ്റ്റൈൽ & കെയർ പ്രവർത്തനമാരംഭിച്ചത്. ആകർഷകമായ ഓഫറുകളോടൊപ്പം പാർട്ടി മേക്കപ്പ്, ഗ്രൂം മേക്കപ്പ്, ബ്രൈഡൽ മേക്കപ്പ് തുടങ്ങിയവയ്ക്ക് 20 %ഡിസ്‌കൗണ്ടും നൽകുന്നുണ്ട്.



ആറ്റിങ്ങൽ: ആറ്റിങ്ങൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 98.6 % വിജയം. 292 പേർ പരീക്ഷ എഴുതിയതിൽ 288 പേർ വിജയിച്ചു. 65 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം. 362 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. ഇതിൽ 83 പേർ ഫുൾ എ പ്ലസ് നേടി.
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. മോഡൽ വോക്കഷണൽ & ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം. 314 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 41 പേർ ഫുൾ എ പ്ലസ് നേടി.
മലപ്പുറം: വളാഞ്ചേരിയില്‍ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയില്‍ ഉള്ളവരാണ്. രോഗിയുമായി അടുത്തിടപഴകിയ ആറു പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു.
അഞ്ചുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ എറണാകുളത്തെ ആശുപത്രിയിലുമാണുള്ളത്. എറണാകുളത്തുള്ളത് സ്റ്റാഫ് നഴ്‌സാണ്. ചെറിയ ലക്ഷണങ്ങളാണ് ഇവര്‍ക്കുള്ളത്. ഇവരുടെ സ്രവം വിശദമായ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ ആശുപത്രിയിലെ 25 പേര്‍ നിരീക്ഷണത്തിലാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിനിക്ക് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്.
ഏപ്രില്‍ 25 നാണ് വളാഞ്ചേരി സ്വദേശിയായ 42 കാരിക്ക് പനി തുടങ്ങിയത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ പോയി ചികിത്സ തേടി. പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നതോടെ 28 ന് വളാഞ്ചേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പോയി. എന്നാല്‍ രോഗത്തിന് കുറവുണ്ടായില്ല. ഇതിനിടെ സമീപത്തെ ലാബുകളില്‍ പരിശോധനയ്ക്കായി പോയിരുന്നു.
Recent Comments