അഞ്ചുതെങ്ങ് കായിക്കരയിൽ ഇരുചക്രവാഹനമിടിച്ച് ഒരാൾ മരിച്ചു

അഞ്ചുതെങ്ങ് കായിക്കരയിൽ ഇരുചക്രവാഹനമിടിച്ച് ഒരാൾ മരിച്ചു

അഞ്ചുതെങ്ങ് കായിക്കരയിൽ ഇരുചക്രവാഹനമിടിച്ച് ഒരാൾ മരിച്ചു. കായിക്കര അയ്യപ്പാൻതോട്ടത്ത്‌ ഇരുചക്ര വാഹന മിടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. കടയ്ക്കൽ സ്വദേശി രാമചന്ദ്രൻ (60) ആണ് മരണപ്പെട്ടത്. കായിക്കര ആശാൻ സ്മാരകത്തിലെ കാവ്യ ഗ്രാമം പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തികളിലെ ടൈൽസ് മേശനായിരുന്നു രാമചന്ദ്രൻ. ഇന്നലെ രാത്രി 8:45 ഓടെയായിരുന്നു സംഭവം.

രാത്രി ഭക്ഷണം കഴിയ്യ്ച്ച ശേഷം മാമ്പള്ളിയിൽ നിന്ന് കായിക്കര ആശാൻ സ്മാരകത്തിലേക്ക് നടന്നുപോകുകയായിരുന്ന മൂന്നംഗ സംഘത്തിനിടയിലേക്ക് ഇരുചക്ര വാഹനം ഇടിച്ചു കയറുകയായയിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേർ പരിക്കുകൾ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. KL16 X8287 എന്ന ടിവിഎസ് എന്റോർക്ക് വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപെടുമ്പോൾ വാഹനം അമിതവേഗത്തിലായിരുന്നെന്നാണ് സൂചന. വാഹനം ഓടിച്ചിരുന്ന കടയ്ക്കാവൂർ സ്വദേശിയായ ലിബിൻ ലാൽ (23) നും പരുക്ക്‌ പറ്റി. ഇരുവരെയും ഉടൻ തന്നെ സ്വകാര്യ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുത്രിയിൽ എത്തിച്ചെങ്കിലും രാമചന്ദ്രൻ മരണപ്പെടുകയായിരുന്നു.

‘തൃശൂര്‍ പൂരം കാണുക മാത്രമല്ല, നടത്തിയിട്ടുമുണ്ട്’; വിമര്‍ശനത്തിന് മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി

‘തൃശൂര്‍ പൂരം കാണുക മാത്രമല്ല, നടത്തിയിട്ടുമുണ്ട്’; വിമര്‍ശനത്തിന് മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി

തൃശുര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പൂര നഗരിയിലും സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു മന്ത്രി ആര്‍ ബിന്ദു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ചവര്‍ക്കാണ് മന്ത്രി സ്വന്തം പേജില്‍ മറുപടി നല്‍കിയിരിക്കുന്നത്.

കേരള വര്‍മയില്‍ അധ്യാപിക ആയിരുന്ന കാലത്ത് പോലും ആര്‍ ബിന്ദു പൂരം കാണാന്‍ വന്നിട്ടുണ്ടോ എന്നാണ് മന്ത്രിയുടെ പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളില്‍ ഒന്ന്. ഇതിന് രൂക്ഷമായ ഭാഷയിലാണ് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

എടോ, ഞാന്‍ പൂരം കാണുക മാത്രമല്ല, അഞ്ചുകൊല്ലം തൃശൂര്‍ മേയറായി പൂരം നടത്താന്‍ നേതൃത്വം കൊടുത്തിട്ടുമുണ്ടെന്നുമാണ് മറുപടിയുടെ ഉള്ളടക്കം. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന പൂരത്തിന് താന്‍ ബിന്ദു ടീച്ചറുണ്ടോ എന്ന് നോക്കുകയായിരുന്നോ എന്ന മറു ചോദ്യവും മന്ത്രി ഉന്നയിക്കുന്നു.

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞെന്ന കാരണത്താല്‍ കുട്ടിയുടെ ടിസി നിരസിക്കാന്‍ കഴിയില്ല: ഡല്‍ഹി ഹൈക്കോടതി

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞെന്ന കാരണത്താല്‍ കുട്ടിയുടെ ടിസി നിരസിക്കാന്‍ കഴിയില്ല: ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: മാതാപിതാക്കള്‍ക്കിടയില്‍ വിവോഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നുവെന്ന കാരണത്താല്‍ ഒരു സ്‌കൂളിന് കുട്ടിയുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

മറ്റൊരു സ്‌കൂളില്‍ പ്രവേശനം നേടിയ കുട്ടിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സ്‌കൂളിന് നിഷേധിക്കാന്‍ കഴിയില്ല. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ക്കോ ഇന്‍ ചാര്‍ജിനോ എതിരെ അച്ചടക്ക നടപടി പോലും എടുക്കാം. ഇവിടെ കുട്ടിയുടെ താല്‍പ്പര്യമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടേറ്റിനും മോണ്ട് ഫോര്‍ട്ട് സ്‌കൂളിനും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി അമ്മ മുഖേന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പിതാവില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം കുട്ടി ഗുരുഗ്രാമില്‍ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. വേര്‍പിരിയലിനു ശേഷം കുട്ടിയുടെ അമ്മ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു.

സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് കുട്ടിയുടെ പിതാവ് സ്‌കൂളിന് കത്തെഴുതുകയായിരുന്നു. ഇത് പ്രകാരമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അമ്മ വഴി കോടതിയെ സമീപിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി മോണ്ട്‌ഫോര്‍ട്ട് സ്‌കൂളിന് നിര്‍ദേശം നല്‍കി ഹര്‍ജി തീര്‍പ്പാക്കി.

പാകിസ്ഥാന്‍മുക്ക്, പാകിസ്ഥാന്‍ കവല, പാകിസ്ഥാന്‍ പീടിക…; കേരളത്തില്‍ എത്ര പാകിസ്ഥാനുണ്ട്?

പാകിസ്ഥാന്‍മുക്ക്, പാകിസ്ഥാന്‍ കവല, പാകിസ്ഥാന്‍ പീടിക…; കേരളത്തില്‍ എത്ര പാകിസ്ഥാനുണ്ട്?

ഭീകരാക്രമണം, യുദ്ധം, തെരഞ്ഞെടുപ്പ് ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളില്‍ എല്ലാം പാകിസ്ഥാന്‍ എന്ന പേരിന് വലിയ പ്രാധാന്യമുണ്ട്. സ്വന്തം മണ്ണില്‍ ഭീകരരെ വളര്‍ത്തുകയും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുപക്ഷത്ത് കാലങ്ങളായി നിലകൊള്ളുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയെങ്കിലും ചില കാര്യങ്ങള്‍കൊണ്ട് വ്യത്യസ്തരാകുകയാണ് മലയാളികള്‍.

പാകിസ്ഥാന്‍ എന്നാല്‍ ശത്രു എന്ന വികാരം വളരുമ്പോഴും കേരളത്തില്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് അഞ്ചോളം സ്ഥലപ്പേരുകളെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍കവല, പാകിസ്ഥാന്‍മുക്ക് തുടങ്ങിയവയാണ് കേരളത്തിലെ പാകിസ്ഥാനുമായി ബന്ധപ്പെട്ട പേരുകൾ.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ വെഞ്ഞാറമൂടിന് സമീപമാണ് പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലമുള്ളത്. അതിവേഗം വളരുന്ന കേരളത്തിന്റെ ചെറു പട്ടണങ്ങളുടെ കൂട്ടത്തിലുള്ള പ്രദേശം കൂടിയാണ് പാകിസ്ഥാന്‍മുക്ക്. കാലങ്ങളായി ഈ പ്രദേശം പാകിസ്ഥാന്‍ മുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ വാഴൂര്‍ പഞ്ചായത്തിലാണ് പാകിസ്ഥാന്‍ കവലയുള്ളത്. കണ്ണൂര്‍ ജില്ലയിലെ കണ്ണവത്തെ ഒരു സ്ഥലത്തിന്റെ പേര് പാകിസ്ഥാന്‍ പീടിക എന്നാണ്. ഇതിന് പുറമെ തിരുവനന്തപുരം ജില്ലയില്‍ തന്നെ മറ്റൊരു പാകിസ്ഥാന്‍ മുക്കും, കൊല്ലത്ത് രണ്ടും പാകിസ്ഥാന്‍മുക്കുകളുണ്ട്.

മുസ്ലീം വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശം എന്ന നിലയിലാണ് ഇതില്‍ ചിലതിനെങ്കിലും പാകിസ്ഥാനുമായി ബന്ധപ്പെട്ട പേരുണ്ടായത്. എന്നാല്‍ ഇതിലും ഭിന്നാഭിപ്രായങ്ങളുണ്ട്.

എ ഗോപാലൻ (92) അന്തരിച്ചു

എ ഗോപാലൻ (92) അന്തരിച്ചു

ആറ്റിങ്ങൽ: കിഴക്കുപുറം നഗറിൽ അക്കരവിള വീട്ടിൽ (എൻ.ആർ.എ:144) എ ഗോപാലൻ (92) അന്തരിച്ചു.

ഭാര്യ: കൊച്ചപ്പി എം.
മക്കൾ: ജി ഗോപി, കെ വസന്ത, കെ രുഗ്മിണി.
മരുമക്കൾ: ശ്യാമള ഒ, പരേതരായ മണിയൻ, ബാബു.
സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.

എ വിജയൻ (65) അന്തരിച്ചു

എ വിജയൻ (65) അന്തരിച്ചു

ആറ്റിങ്ങൽ: എ.സി.എ.സി നഗർ കുന്നുംപുറത്ത് വീട്ടിൽ എ വിജയൻ (65) അന്തരിച്ചു.

ഭാര്യ: സി ലീല.
മക്കൾ: ദിവ്യ വി.എൽ (സ്റ്റാഫ് നെഴ്സ്, ഗോകുലം മെഡിക്കൽ സെന്റർ, ആറ്റിങ്ങൽ), ഭവ്യ വി.എൽ (അധ്യാപിക). മരുമക്കൾ: പ്രതീഷ് ബി.എസ് (സൗദി അറേബ്യ).