ചന്ദ്രഗിരി ട്രെഡ്ജർ മുതലപ്പൊഴി അഴിമുഖ ചാലിലെത്തിച്ചു : മണൽ നീക്കം ഉടനാരംഭിക്കും

ചന്ദ്രഗിരി ട്രെഡ്ജർ മുതലപ്പൊഴി അഴിമുഖ ചാലിലെത്തിച്ചു : മണൽ നീക്കം ഉടനാരംഭിക്കും

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മണൽ നീക്കത്തിനായി കണ്ണൂർ അഴീക്കലിൽ നിന്നെത്തിച്ച ശേഷികൂടിയ ചന്ദ്രഗിരി ഡ്രജർ മുതലപ്പൊഴി അഴിമുഖ ചാലിൽ എത്തിച്ചു.

വെള്ളിയാഴ്ച മുതലപ്പൊഴിയിലെത്തിച്ച് കടലിൽ തുടർന്ന ഡ്രജറിനെ മൂന്ന് ബോട്ടുകളുടെ സഹായത്തോടെയാണ് പൊഴിമുഖത്തേക്ക് കയറ്റിയത്. ഡ്രജർ പൊഴിക്കുള്ളിലേക്ക് കയറ്റുന്നതിനിടെ തൊഴിലാളിക്ക് പരിക്കേറ്റു. വേലിയേറ്റ സമയം കൂടി കണക്കിലെടുത്ത് ഇന്നലെ രാവിലെ പത്തിനൊന്ന് മണിയോടെയാണ് ഡ്രജറിനെ പൊഴിക്കുള്ളിലേക്ക് കയറ്റിയത്.

കായലിൽ നിന്നുള്ള ഒഴുക്ക് ശക്തമായതിനാൽ ഡ്രജർ രണ്ടുദിവസം മുതലപൊഴി കടലിൽ നങ്കൂരമിട്ടിരുന്നു. മൂന്ന് ബോട്ടുകളുടെ സഹായത്തോടെയാണ് കയർ കെട്ടിവലിച്ചാണ് ഡ്രജറിനെ പൊഴിയിലേക്ക് പ്രവേശിപ്പിച്ചത്. കയർ കെട്ടുന്നതിനിടെയുണ്ടായ തിരമാലയിൽപ്പെട്ട് കടലിൽ വീണ് തൊഴിലാളിക്ക് പരിക്കേറ്റു. പെരുമാതുറ സ്വദേശി ഷഹീറിനാണ് പരിക്കേറ്റത്.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തുറമുഖത്ത് മണലടിഞ്ഞ് മത്സ്യബന്ധനം രണ്ടാഴ്ചയായി തടസ്സപ്പെട്ടിരുന്നു. പൊഴിമുറച്ചാണ് ഡ്രജറിനെ അകത്തേക്ക് പ്രവേശിപ്പിച്ചത്. പൊഴി മുറിച്ചതോടെ താങ്ങുവല വള്ളങ്ങൾ ഉൾപ്പെടെ പൊഴിമുഖം വഴി മത്സ്യബന്ധനത്തിന് പോയി തുടങ്ങി. കട്ടർ സെക്ഷൻ ഡ്രജറായ ചന്ദ്രഗിരിക്ക് മണൽ, ചരൽ, ചെറിയ പാറ കഷ്ണങ്ങൾ അടക്കം നീക്കം ചെയ്യാനാകും. കൂടാതേ 10 മീറ്റർ വരെ ആഴത്തിലും മണിക്കൂറിൽ 400 ക്യൂബിക് മീറ്റർ മണൽ ചന്ദ്രഗിരിക്ക് നീക്കം ചെയ്യാൻ കഴിയും. ഡ്രജറിന്റെ മണൽ നീക്കം ആരംഭിക്കണമെങ്കിൽ ക്രെയിൻ ഉപയോഗിച്ച് സോയിൽ പൈപ്പുകൾ യോജിപ്പിക്കേണ്ട പ്രവർത്തികളാണ് പ്രധാനമായും ഇനി പൂർത്തിയാക്കേണ്ടത്. ഇതിന് കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും എന്നാണ് അധികൃതർ നൽകുന്ന വിവരം. ഡ്രജർ പ്രവർത്തനക്ഷമമായാൽ രണ്ട് ഷിഫ്റ്റുകളിലായി മുഴുവൻ സമയവും വിനിയോഗിച്ച് മണൽ നീക്കം ചെയ്യും. കുഴിച്ചെടുക്കുന്ന മണൽ തീരശോഷണമുള്ള താഴമ്പള്ളി ഭാഗത്ത് നിക്ഷേപിക്കും. നിലവിൽ മുതലപ്പൊഴിയിലുള്ള മിനി ഡ്രജർ ഉപയോഗിച്ചും മണൽ നീക്കം തുടരും. മത്സ്യബന്ധനത്തിന് തടസ്സമില്ലാതെ മണൽ നീക്കം നടത്താണ് തീരുമാനം

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഇത്തവണ ഏപ്രില്‍ 30നാണ് അക്ഷയതൃതീയ.

അക്ഷയതൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും ഉത്തമമായ ദിവസം എന്ന് കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും.അന്നേ ദിവസം സ്വര്‍ണം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് നല്ലതാണ്. അവ ചുവടെ:

വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍ മറക്കരുത്. വാങ്ങലിന്റെ മൂല്യവും ആധികാരികതയും ഉറപ്പുവരുത്താന്‍ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. 99.99% പ്ലസ് പരിശുദ്ധി ഉറപ്പുവരുത്തണം.

അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍ നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക. വ്യാജമോ ഗുണനിലവാരം കുറഞ്ഞതോ ആയ സ്വര്‍ണം വാങ്ങുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

മേക്കിംഗ് ചാര്‍ജുകള്‍ എന്നത് സ്വര്‍ണ്ണം ആഭരണങ്ങളാക്കുന്നതിന് വേണ്ടി വരുന്ന ചെലവുകളാണ്. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ ഉണ്ടായിരിക്കാം. അതിനാല്‍ നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നുള്ള വിലകള്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്.

പരിശുദ്ധിയും ആധികാരികതയും സൂചിപ്പിക്കാന്‍ സഹായിക്കുന്ന ഹാള്‍മാര്‍ക്ക് പരിശോധിക്കുന്നതും നല്ലതാണ്. വാങ്ങുന്ന സ്വര്‍ണം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹാള്‍മാര്‍ക്കിംഗ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കുക. സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ അവയുടെ ആധികാരികതയും ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഉറപ്പാക്കുന്നു എന്ന് വിപണി വിദഗ്ധര്‍ പറയുന്നു

സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ഒരു ബജറ്റ് നിശ്ചയിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും വേണം. ആളുകള്‍ അക്ഷയ തൃതീയയെ സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള ശുഭകരമായ ദിവസമായി കണക്കാക്കുമ്പോള്‍, ഈ ദിവസം അമിതമായി ചെലവഴിക്കാതിരിക്കേണ്ടത് പ്രധാനമാണ്.

റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന; ഏഴു ഗ്രാം കഞ്ചാവ് പിടിച്ചു

റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന; ഏഴു ഗ്രാം കഞ്ചാവ് പിടിച്ചു

കൊച്ചി: റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ ഫ്‌ലാറ്റില്‍ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സിനിമ മേഖലയിലുള്ളവരില്‍ നിരവധിപ്പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ അടക്കം പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ഫ്‌ലാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നു എന്ന് ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ ഏഴ് ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. പരിശോധന സമയത്ത് ഫ്‌ലാറ്റില്‍ ഒമ്പത് പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍. റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

തസ്ലീമ സുഹൃത്ത്, ഷൈനിനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്ന് മോഡല്‍ സൗമ്യ

തസ്ലീമ സുഹൃത്ത്, ഷൈനിനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്ന് മോഡല്‍ സൗമ്യ

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയായ തസ്ലീമ സുഹൃത്താണെന്ന് ആലപ്പുഴ എക്‌സൈസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായ മോഡല്‍ കെ. എക്‌സൈസ് കമ്മിഷണര്‍ ഓഫിസില്‍ എത്തിയതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു സൗമ്യയുടെ പ്രതികരണം. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയ നടന്‍മാരെയും തനിക്ക് പരിചയമുണ്ട്. അവര്‍ ലഹരി ഉപയോഗിക്കുമോയെന്ന് അറിയില്ലെന്നും സൗമ്യ പ്രതികരിച്ചു.

ആറ് മാസമായി തസ്ലീമയെ അറിയാം. അവളെ കുറിച്ച് അറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും സൗമ്യ പ്രതികരിച്ചു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് തൊട്ടുമുന്‍പ് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച സൗമ്യ ”ക്രിസ്റ്റിയെ അറിയുന്നത് കൊണ്ട് എന്നെയും വിളിപ്പിച്ചിട്ടുണ്ട്” എന്നും പറയുന്നു.

താന്‍ ആലപ്പുഴയിലേക്കുള്ള യാത്രയിലാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോ സ്‌റ്റോറിക്ക് പിന്നാലെയാണ് ഈ കുറിപ്പ്. ‘ഗുഡ് മോര്‍ണിങ്, ഞാന്‍ എപ്പോള്‍ ട്രിപ്പ് പോവുകയാണെങ്കിലും പറഞ്ഞിട്ടാണ് പോവുന്നത്. പക്ഷെ ഇപ്പോള്‍ ഒരിടത്ത് പോവുകയാണ്. പോയി വന്നിട്ട് പറയാം. എനിക്ക് എന്തായാലും ഒരു പുതിയ പേരൊക്കെ കിട്ടിയിട്ടുണ്ട്. എന്തായാലും ഞാന്‍ അവിടെ പോയി വന്നിട്ട് പറയാം” ഇന്‍സ്റ്റാഗ്രാം വിഡിയോയില്‍ സൗമ്യ പറഞ്ഞു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പാലക്കാട് സ്വദേശിയായ സൗമ്യ ആലപ്പുഴയില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. എട്ട് മണിയോടെ തന്നെ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയിരുന്നു.

തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകൾക്കാണ് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.

മാർച്ച് 29 നാണ് കുട്ടിയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്. അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ഐഡിആർബി വാക്സിൻ നൽകിയിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ് കുട്ടി. നിലവിൽ ഐസിയുവിലാണ് കുട്ടിയുള്ളത്. തലക്ക് കടിയേറ്റാൽ വാക്സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു.

ഇന്ത്യ വിരുദ്ധ പ്രചാരണം; പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ഇന്ത്യ വിരുദ്ധ പ്രചാരണം; പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ദില്ലി: ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിൻ്റെ പേരിലാണ് ഇന്ത്യയുടെ നടപടി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്.

ബാരാമുള്ളയിലെ ഇന്ത്യ -പാക് അതിർത്തി ഗ്രാമങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രമവാസികളിൽ പലരെയും മാറ്റി പാർപ്പിച്ചു. അതിർത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എൻഐഎ. നേരിട്ട് കണ്ട് മൊഴിയെടുക്കും. ഇതിന്റെ ഭാ​ഗമായി കേരളത്തിലടക്കം സംഘമെത്തും. കർണ്ണാടകയിൽ ഭരത് ഭൂഷൻ്റെ കുടുംബത്തെ ഇന്ന് കാണും.

അതേസമയം, പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവർ തിരികെയെത്തുന്നത്. അട്ടാരി അതിർത്തി വഴി കടന്നവരുടെ കണക്ക് മാത്രമാണ് നിലവിൽ സർക്കാരിൻ്റെ കൈവശമുള്ളത്. 537 പേർ ഇന്ത്യ വിട്ടെന്നാണ് സർക്കാരിൻ്റെ കണക്ക്.

മെഡിക്കൽ വീസയുടെ കാലാവധി നാളെ കഴിയും. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും വിവരമുണ്ട്. ഇന്നലെ മാത്രം മടങ്ങിയത് 237 പാക് പൗരൻമാരാണ്. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേർക്ക് നൽകിയ നോട്ടീസ് ഇന്ന് പൊലിസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ തങ്ങുന്നവരാണിവർ.