by Midhun HP News | Sep 2, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7 മണിക്കും 12 മണിക്കും ഇടയിലാണ് ഈ നിയന്ത്രണം ബാധകമാവുക. ദേശീയതലത്തില്‍ 12,000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്.
വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് കെഎസ്ഇബിയെ ഔദ്യോഗികമായി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, വൈദ്യുതി നിയന്ത്രണം നടപ്പിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ഗ്രിഡ് കണ്‍ട്രോളര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
by Midhun HP News | Sep 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് വിറ്റ DM 267768 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ DD 243083 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം എറണാകുളത്ത് വിറ്റ DC 863910 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DA 267768
DB 267768
DC 267768
DD 267768
DE 267768
DF 267768
DG 267768
DH 267768
DJ 267768
DK 267768
DL 267768
4th Prize Rs.5,000/-
0190 0968 1010 1346 1891 3162 3639 4108 5727 6026 6746 7739 7947 8094 8157 9277 9683 9735 9738
5th Prize Rs.2,000/-
2277 2594 3672 5333 8508 9387
6th Prize Rs.1,000/-
0640 0849 0949 1030 1914 2766 3256 3831 3837 3963 4294 4647 4706 4755 4803 5169 5308 5761 6089 7149 7378 7515 8305 8998 9973
7th Prize Rs.500/-
0128 0576 0651 0716 0769 0938 1023 1037 1698 1786 1798 1952 1996 2250 2342 2376 2541 2558 2597 2753 2844 3046 3271 3409 3548 3695 4042 4064 4142 4389 4642 5048 5236 5249 5331 5336 5382 5409 5900 6195 6351 6526 6606 6620 6705 6738 6812 6823 6902 7065 7068 7276 7347 7420 7426 7469 7665 7776 7867 8149 8188 8218 8562 8576 8656 8689 8792 8854 9313 9328 9337 9445 9536 9747 9952 9981
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Sep 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർടിഒ വഴി ടാക്സി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ചില വ്യക്തിഗത മോഡലുകൾ ടാക്സിയായി മാറ്റി ഉപയോഗിക്കുന്നതിനും നിർമ്മാതാക്കൾ നൽകുന്ന വാറന്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയിലും കമ്പനികൾക്ക് അവരുടേതായ നയപരമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം. വാഹനം നിർമ്മിച്ച കമ്പനിയുടെ ഈ നയപരമായ നിബന്ധനകളും എംവിഡിയുടെ രജിസ്ട്രേഷൻ നടപടികളും തമ്മിൽ കൂട്ടിക്കുഴച്ചാണ് രജിസ്ട്രേഷൻ നിഷേധിക്കുന്നു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്. നിയമാനുസൃതമായ സ്പീഡ് ഗവർണറും ട്രാക്കിങ് ഡിവൈസും ഘടിപ്പിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്ന ഏത് വാഹനത്തിനും കേരളത്തിൽ ടാക്സി രജിസ്ട്രേഷൻ ലഭിക്കുന്നതാണെന്നും മോട്ടോർ വാഹനവകുപ്പ് കുറിച്ചു.
കുറിപ്പ്:
ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമില്ല:
പ്രചരിക്കുന്ന വാർത്തകളിലെ യഥാർത്‌ഥ്യം എന്ത്?
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നു.
കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ (CMVR/KMVR) അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർ.ടി.ഒ വഴി ടാക്സി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും.
ഈ വിഷയത്തിൽ യഥാർത്ഥ വസ്തുതകൾ താഴെ പറയുന്നവയാണ്:
കേരളത്തിൽ ഒരു ഇലക്ട്രികോ അല്ലാത്തതോ ആയ വാഹനം ടാക്സിയായി രജിസ്റ്റർ ചെയ്യണമെങ്കിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കാര്യങ്ങൾ ഇവയാണ്:
1.CMVR 118 പ്രകാരം വേഗത 80 km/h ആയി ക്രമീകരിക്കുന്ന, AIS 018 മാനദണ്ഡങ്ങൾ പാലിക്കുന്ന സ്പീഡ് ഗവേണർ ഘടിപ്പിച്ചിരിക്കണം.
2.CMVR 125H, KMVR 151A എന്നിവ പ്രകാരമുള്ള AIS 0140 മാനദണ്ഢങ്ങൾ പാലിക്കുന്ന അംഗീകൃത വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് നിർബന്ധമാണ്.
3.CMVR 50, 51 പ്രകാരം ഇലക്ട്രിക് ടാക്സികൾക്ക് നിർബന്ധമാക്കിയിട്ടുള്ള പച്ച പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങളുള്ള നമ്പർ പ്ലേറ്റ് വേണം ഉപയോഗിക്കാൻ.
4. ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമായ ടാക്സേഷൻ നിയമപ്രകാരമുള്ള നികുതി അടച്ചിരിക്കണം
5. ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സിയാകാൻ പ്രത്യേകിച്ചൊരു നിരോധനമോ മറ്റ് തടസ്സങ്ങളോ നിലവിലില്ല.
മേൽപ്പറഞ്ഞ സാങ്കേതിക സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കി അപേക്ഷിക്കുന്ന പക്ഷം, ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിന് വകുപ്പിൻ്റെ ഭാഗത്തുനിന്ന് യാതൊരു തടസ്സവുമില്ല
കൂടാതെ നിലവിൽ പെർമിറ്റ് ആവശ്യമില്ല എന്ന ആനുകൂല്യം കൂടിയുണ്ട്
എന്നാൽ വാഹന നിർമ്മാതാക്കൾ ചില മോഡലുകൾ ‘വ്യക്തിഗത ഉപയോഗത്തിന്’ (Personal Vehicle) വേണ്ടിയും മറ്റു ചിലത് ‘കമേഴ്‌സ്യൽ/ഫ്ലീറ്റ്’ ആവശ്യങ്ങൾക്ക് വേണ്ടിയുമാണ് നിർമ്മിക്കുന്നത്.
വ്യക്തിഗത ആവശ്യത്തിന് വാങ്ങുന്ന വാഹനങ്ങൾ പിന്നീട് ടാക്സിയായി മാറ്റുമ്പോൾ (NTV to TV) മോട്ടോർ വാഹന വകുപ്പ് അത് തടയുന്നില്ല.
എന്നാൽ ചില കമ്പനികളുടെ / മോഡലുകൾ വ്യക്തിഗത വാഹനങ്ങൾ ടാക്സിയായി മാറ്റി ഉപയോഗിക്കുന്നതിനും നിർമ്മാതാക്കൾ നൽകുന്ന വാറന്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയിലും കമ്പനികൾക്ക് അവരുടേതായ നയപരമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം.
വാഹനം നിർമ്മിച്ച കമ്പനിയുടെ ഈ നയപരമായ നിബന്ധനകളും MVD യുടെ രജിസ്ട്രേഷൻ നടപടികളും തമ്മിൽ കൂട്ടിക്കുഴച്ചാണ് രജിസ്ട്രേഷൻ നിഷേധിക്കുന്നു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്.
നിയമാനുസൃതമായ സ്പീഡ് ഗവേണറും ട്രാക്കിംഗ് ഡിവൈസും ഘടിപ്പിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്ന ഏത് വാഹനത്തിനും കേരളത്തിൽ ടാക്സി രജിസ്ട്രേഷൻ ലഭിക്കുന്നതാണ്.
അതിനാൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ടാക്സി രജിസ്ട്രേഷൻ നിഷേധിക്കുന്നുവെന്ന പ്രചാരണങ്ങളിൽ വസ്തുതയില്ല എന്നറിയിച്ചുകൊള്ളുന്നു.



by Midhun HP News | Sep 2, 2026 | Latest News, കേരളം
തൃശൂർ: ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ആറ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു. തൃശൂർ താണിക്കുടം സ്വദേശി ഒറയാംപുറത്ത് വീട്ടിൽ ദേവേന്ദ്രൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. അതേസമയം, മനപ്പൂർവ്വം വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എന്ന് രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞു.

ദേവേന്ദ്രന്റെ അമ്മയുടെ കൈവശമുള്ള മാടക്കത്തറ വില്ലേജിലെ 17 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി 2013-ൽ അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പട്ടയം ശരിയാക്കി നൽകാൻ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ദേവേന്ദ്രൻ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത്രയും വലിയ തുക നൽകാനില്ലെന്ന് വ്യക്തമാക്കിയപ്പോൾ രണ്ട് ലക്ഷം രൂപ രാത്രിയിലും ബാക്കി 75,000 രൂപ പട്ടയം ലഭിച്ച ശേഷവും നൽകണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ 50,000 രൂപയെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ പരാതിക്കാരൻ തയ്യാറായില്ല. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി പട്ടയം അനുവദിക്കാതെ തന്നെയും കുടുംബത്തെയും മനപ്പൂർവ്വം ദ്രോഹിക്കുകയാണെന്ന് കാട്ടിയാണ് ദേവേന്ദ്രൻ വിജിലൻസ് കോടതിയെ സമീപിച്ചത്.

പൊതുപ്രവർത്തകരെ തെരഞ്ഞുപിടിച്ച് മനപ്പൂർവ്വം വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പുതിയ പരാതിയെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞു. മുൻപ് ഇതേ വിഷയത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തുകയും കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവേന്ദ്രന്റെ അമ്മയ്ക്ക് സ്വന്തം പേരില്‍ ഭൂമി ഉള്ളതിനാല്‍ വില്ലേജ് ഓഫീസറും തഹസില്‍ദാരുമാണ് പട്ടയം നിഷേധിച്ചതെന്നും രാജേന്ദ്രൻ അരങ്ങത്ത് അവകാശപ്പെട്ടു.


by Midhun HP News | Sep 2, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പ സ്വാമിയെ അപമാനിച്ച സണ്ണി എം കപിക്കാടിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനടപടിയ്ക്ക്. സണ്ണി എം കപിക്കാടിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ബോര്‍ഡ് അംഗം പി ഡി സന്തോഷ് കുമാര്‍ വ്യക്തമാക്കി. സണ്ണി എം കപിക്കാട് നടത്തിയ പരാമര്‍ശം വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതും, അയ്യപ്പനെ അപമാനിക്കുന്നതുമാണെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള ജാതിഭേദമന്യേ എല്ലാ മനുഷ്യരുടെയും ആരാധനാ കേന്ദ്രമാണ് ശബരിമല. ആ വിശ്വാസത്തെയും അയ്യപ്പനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അപമാനകരമാണെന്നും പിഡി സന്തോഷ് കുമാർ വ്യക്തമാക്കി. ശബരിമല അയ്യപ്പനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സണ്ണി എം കപിക്കാടിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നല്‍കിയത്. ഹിന്ദു ഐക്യവേദിയും സണ്ണി എം കപിക്കാടിനെതിരെ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രസ്താവന വിവാദമായതോടെ സണ്ണി എം കപിക്കാട് ഖേദം പ്രകടിപ്പിച്ചിരുന്നു. അയ്യപ്പനെയോ മാളികപ്പുറത്ത് അമ്മയെയോ അധിക്ഷേപിച്ചിട്ടില്ല. തെറ്റായ ഒരുവാക്ക് തന്റെ ഭാഗത്തുനിന്ന് വന്നു. അത് പറയരുതായിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. കേസിനെ നിയമപരമായി നേരിടുമെന്നുമാണ് സണ്ണി കപിക്കാട് പ്രതികരിച്ചത്. മലയാളം സര്‍വകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി കപിക്കാടിന്റെ പരാതിക്കാധാരമായ പരാമര്‍ശങ്ങള്‍.


by Midhun HP News | Sep 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ട് പുതിയ പോളിസികള്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ബീമാ പ്ലാറ്റിനം, ജീവന്‍ രക്ഷ എന്നി പേരുകളിലാണ് പോളിസികള്‍ അവതരിപ്പിച്ചത്. ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം ജീവിത പരിരക്ഷയും ഉറപ്പായ റിട്ടേണും നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് ബീമാ പ്ലാറ്റിനം പോളിസി എന്ന് എല്‍ഐസി അവകാശപ്പെടുന്നു. പോളിസി കാലയളവില്‍ ഇന്‍ഷുറന്‍സ് ചെയ്യപ്പെട്ട വ്യക്തിയുടെ ആകസ്മികമായ മരണമുണ്ടായാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന തരത്തിലാണ് ജീവന്‍ രക്ഷ പോളിസിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ബീമാ പ്ലാറ്റിനം
ഇതൊരു നോണ്‍- പാര്‍, നോണ്‍- ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, സേവിങ്‌സ് പ്ലാനാണ്. പ്രീമിയം അടയ്ക്കുന്ന കാലയളവില്‍ അടയ്ക്കുന്ന വാര്‍ഷിക പ്രീമിയത്തിന്റെ ഓരോ ആയിരം രൂപയ്ക്കും 70 രൂപ വീതം ഉറപ്പായ ബോണസ് ലഭിക്കും. പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രീമിയം അടയ്ക്കുന്ന കാലാവധി അവസാനിച്ചതിന് ശേഷം അഞ്ചാം വര്‍ഷത്തിന്റെ അവസാനം അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 70 ശതമാനം തുക ബൂസ്റ്റര്‍ വരുമാനമായി ലഭിക്കും. പോളിസി കാലാവധിയില്‍ നിന്ന് പ്രീമിയം അടയ്ക്കുന്ന കാലാവധി കുറച്ചുള്ള ബാക്കി കാലയളവില്‍ ഓരോ വര്‍ഷത്തിന്റെയും അവസാനം അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 10 ശതമാനം വീതം വരുമാനമായി ലഭിക്കും. 7,10,12,15,18 ഇതില്‍ ഏത് വേണമെങ്കിലും പ്രീമിയം അടയ്ക്കുന്ന കാലാവധിയായി തെരഞ്ഞെടുക്കാവുന്നതാണ്. മൂന്ന് ലക്ഷം രൂപയാണ് കുറഞ്ഞ സം അഷ്വേര്‍ഡ്. 55 വയസ് വരെ ഇതില്‍ ചേരാവുന്നതാണ്. പരമാവധി മെച്ച്യൂരിറ്റി പ്രായം 75 വയസ് ആണ്.

എല്‍ഐസി ജീവന്‍ രക്ഷ
ഇതൊരു നോണ്‍- പാര്‍, നോണ്‍- ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, പ്യൂര്‍ റിസ്‌ക് പ്ലാനാണ്. പോളിസി കാലയളവില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിക്ക് ആകസ്മികമായി മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. അഞ്ചു ലക്ഷം രൂപയാണ് കുറഞ്ഞ സം അഷ്വേര്‍ഡ്. എന്നാല്‍ ഇതില്‍ ബോണസോ മറ്റു ആനുകൂല്യങ്ങളോ എല്‍ഐസിയുടെ മിച്ചവിഹിതമോ ലഭിക്കില്ല. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. 60 വയസ് വരെയാണ് മെച്ച്യൂരിറ്റി അനുവദിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക നിരക്കുകള്‍, ഉയര്‍ന്ന സം അഷ്വേര്‍ഡ് റിബേറ്റുകള്‍, റൈഡര്‍ ഓപ്ഷനുകള്‍ എന്നിവ ഈ പോളിസിയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Recent Comments