by Midhun HP News | Mar 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, സംസ്ഥാനത്ത് സ്ത്രീ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന ആശങ്കകള്‍ ഉയരുന്നു. ഡീലിമിറ്റേഷനോടെ, സംസ്ഥാനത്തെ മണ്ഡലങ്ങൾ 12 ആയി കുറഞ്ഞേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ ആശങ്ക. വനിതാ സംവരണ ബില്‍ പാസായെങ്കിലും, അതിന്റെ നടപ്പാക്കല്‍ അടുത്ത സെന്‍സസ്, ഡീലിമിറ്റേഷന്‍ പ്രക്രിയ എന്നീ രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കേരള രാഷ്ട്രീയം പുരുഷാധിപത്യ മനോഭാവത്തില്‍ മുങ്ങിക്കിടക്കുകയാണെന്നാണ് സംസ്ഥാനത്തെ വനിതാ നേതാക്കളുടെ നിരീക്ഷണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 20 സീറ്റില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. യുഡിഎഫിന് ഒരു സ്ഥാനാര്‍ത്ഥി മാത്രം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അഞ്ച് വനിതകളെയുമാണ് മത്‌സരിപ്പിച്ചത്. ഡീലിമിറ്റേഷനു ശേഷം മൊത്തം സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍, സ്ത്രീകള്‍ക്ക് നല്‍കുന്ന സീറ്റുകളില്‍ ഇനിയും കുറവുണ്ടാകുമെന്ന് വനിതാനേതാക്കള്‍ പറയുന്നു. വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും മതിയായ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.
മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍, മതിയായ വനിതാ പ്രാതിനിധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പാക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ ആവശ്യപ്പെട്ടു. ‘എല്ലാ സഭകളിലും സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടായിരിക്കണം. അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയ സ്ത്രീ പ്രാതിനിധ്യത്തെ ബാധിക്കരുത്.’ ശൈലജ ആവശ്യപ്പെട്ടു.
വനിതാ സംവരണ ബില്‍ പാസാക്കിയത് ബിജെപിയുടെ ഒരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നുവെന്ന് വ്യക്തമാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. കേരള രാഷ്ട്രീയം പുരുഷാധിപത്യത്തില്‍ മുങ്ങിക്കിടക്കുകയാണ്. അതിര്‍ത്തി നിര്‍ണ്ണയം മൂലം ലോക്സഭയിലെ സീറ്റുകളുടെ കുറവ് സംസ്ഥാനത്തെ കുറഞ്ഞത് 25 വര്‍ഷമെങ്കിലും പിന്നോട്ട് കൊണ്ടുപോകുമെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ പ്രാതിനിധ്യം ഇതിനകം വളരെ കുറവാണ്. അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയ അത് കൂടുതല്‍ വഷളാക്കും,’ ഷാനിമോള്‍ പറഞ്ഞു.
രണ്ട് മാനദണ്ഡങ്ങളോടെ നിയമനിര്‍മ്മാണം പാസാക്കുന്നത് സ്ത്രീ ശാക്തീകരണത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സിപിഐ നേതാവ് ആനി രാജ അഭിപ്രായപ്പെട്ടു. ‘ഫാസിസ്റ്റുകള്‍ ഒരിക്കലും ലിംഗസമത്വത്തില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ബിജെപി സ്ത്രീവിരുദ്ധമായ രീതിയില്‍ നിയമനിര്‍മ്മാണം കൊണ്ടുവന്നത്. വനിതാ സംവരണ ബില്‍ പാസായതിനുശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞു. കഴിഞ്ഞ തവണ ഇത് 14 ശതമാനം ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് 13 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ആനി രാജ കൂട്ടിച്ചേര്‍ത്തു.
വനിതാ സ്ഥാനാര്‍ത്ഥികളെ അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്ന മാനദണ്ഡമാണ്, വിജയസാധ്യത എന്നത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ ആര്‍ സിന്ധു പറഞ്ഞു. ‘സ്ത്രീ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ പാര്‍ട്ടിയില്‍ അനുകൂലമായ മനോഭാവം ഇല്ലെന്നല്ല. സീറ്റുകള്‍ നല്‍കുമ്പോള്‍ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന വാദം വിജയസാധ്യതയുടെ ഏക മാനദണ്ഡമാണ്’. സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കാത്തതിന്റെ കാരണം ഇതായിരിക്കാമെന്നും സിന്ധു അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബിജെപി സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പത്മജ വേണുഗോപാല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് വിജയിക്കുന്ന സീറ്റുകള്‍ നല്‍കില്ല. അഥവാ നല്‍കിയാലും, അവര്‍ പരാജയപ്പെടുമെന്ന് ഉറപ്പാക്കും. അപ്പോള്‍ അത്തരം സീറ്റുകള്‍ നല്‍കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? കോണ്‍ഗ്രസില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുന്ന പ്രവണതയുണ്ട്. ഈ കാര്യത്തില്‍ എല്‍ഡിഎഫ് പോലും കോണ്‍ഗ്രസിനേക്കാള്‍ മികച്ചതാണ്.’ പത്മജ പറഞ്ഞു.
by Midhun HP News | Mar 27, 2025 | Latest News, കേരളം
കൊച്ചി: കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസുകളിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂര്‍ കേസിലെ പ്രതികളായ സതീഷ് കുമാര്‍, കിരണ്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
കണ്ടല കേസിലെ പ്രതി അഖില്‍ ജിത്തിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. രണ്ടുകേസിലും വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല. കരുവന്നൂര്‍ തട്ടിപ്പുകേസില്‍ രണ്ടാംഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. കെ രാധാകൃഷ്ണന്‍ എംപിയെ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിലും ഇഡിയുടെ തുടരന്വേഷണം നടക്കുകയാണ്. അതിനാല്‍ ഒന്നര വര്‍ഷമായി ജാമ്യമില്ലാതെ പ്രതികള്‍ റിമാന്‍ഡിലാണ്. ഇതു പരിഗണിച്ചാണ്, ഇനിയും റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
by Midhun HP News | Mar 27, 2025 | Latest News, കേരളം
തിരുവനന്തപുരം: വിഷു- ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ എട്ടുമുതല്‍ 22 വരെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. സ്‌പെഷ്യല്‍ സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് പ്രത്യേക അധിക സര്‍വീസുകള്‍ എന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
കുറിപ്പ്:
2025 വിഷു – ഈസ്റ്റര്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകളുടെ ബുക്കിംഗ് ആരംഭിച്ചു..
2025 വിഷു – ഈസ്റ്റര്‍ അവധി ദിവസങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി 2025 ഏപ്രില്‍ 8-ാം തീയതി മുതല്‍ 22-ാം തീയതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.
കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് പ്രത്യേക അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നത്.
09.04.2025 മുതല്‍ 21.04.2025 വരെ ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള അധിക സര്‍വ്വീസുകള്‍
1) 19.45 ബാംഗ്ലൂര്‍ – കോഴിക്കോട്
(SF.)(കുട്ട മാനന്തവാടി വഴി)
2) 20:15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF.)
(കുട്ട മാനന്തവാടി വഴി)
3) 20.50 ബാംഗ്ലൂര്‍ – കോഴിക്കോട് (SF.)
(കുട്ട, മാനന്തവാടി വഴി)
4)19:15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
5) 17.30 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
6)18.30 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
7)18.10 ബാംഗ്ലൂര്‍ – കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
8)20. 30 ബാംഗ്ലൂര്‍ – കണ്ണൂര്‍(S/Dlx.) (ഇരിട്ടി, മട്ടന്നൂര്‍ വഴി)
09)21.45 ബാംഗ്ലൂര്‍ – കണ്ണൂര്‍(S/Dlx.) (ഇരിട്ടി, മട്ടന്നൂര്‍ വഴി)
10) 19:30 ബാംഗ്ലൂര്‍ – തിരുവനന്തപുരം(S/Exp.)( നാഗര്‍കോവില്‍ വഴി)
11)19.30 ചെന്നൈ – എറണാകുളം (S/Dlx.)( സേലം, കോയമ്പത്തൂര്‍ വഴി )
12)18:45 PM ബാംഗ്ലൂര്‍ – അടൂര്‍(S/Exp.)
( സേലം,കോയമ്പത്തൂര്‍)
13) 19:10 PM ബാംഗ്ലൂര്‍ – കൊട്ടാരക്കര(S/Exp.)
( സേലം,കോയമ്പത്തൂര്‍)
14)18:00 PM ബാംഗ്ലൂര്‍ – പുനലൂര്‍(S/Exp.)
(സേലം,കോയമ്പത്തൂര്‍)
15) 18:20 PM ബാംഗ്ലൂര്‍ – കൊല്ലം
( സേലം,കോയമ്പത്തൂര്‍)
16) 19:10 ബാംഗ്ലൂര്‍ – ചേര്‍ത്തല
( സേലം,കോയമ്പത്തൂര്‍)
17)19:00 ബാംഗ്ലൂര്‍ – ഹരിപ്പാട്
( സേലം,കോയമ്പത്തൂര്‍)
08.04.2025 മുതല്‍ 21.04.2025 വരെ കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍..
1. 20.45 കോഴിക്കോട് – ബാംഗ്ലൂര്‍(SF)
(മാനന്തവാടി, കുട്ട വഴി)
2. 21.15 കോഴിക്കോട് – ബാംഗ്ലൂര്‍(SF)
(മാനന്തവാടി, കുട്ട വഴി)
3. 21.45 കോഴിക്കോട് – ബാംഗ്ലൂര്‍(SF)
(മാനന്തവാടി, കുട്ട വഴി)
4. 19.45 തൃശ്ശൂര്‍ – ബാംഗ്ലൂര്‍(S/Exp.)-
(കോയമ്പത്തൂര്‍, സേലം വഴി )
5. 17.30 എറണാകുളം – ബാംഗ്ലൂര്‍(S/Dlx.)
(കോയമ്പത്തൂര്‍, സേലം വഴി )
6.18.30 എറണാകുളം – ബാംഗ്ലൂര്‍(S/Dlx.)
(കോയമ്പത്തൂര്‍, സേലം വഴി )
7. 18.10 കോട്ടയം – ബാംഗ്ലൂര്‍(S/Dlx.)
(കോയമ്പത്തൂര്‍, സേലം വഴി)
8. 20.10 കണ്ണൂര്‍ – ബാംഗ്ലൂര്‍(SF)
(മട്ടന്നൂര്‍, ഇരിട്ടി വഴി)
9. 21.40 കണ്ണൂര്‍ – ബാംഗ്ലൂര്‍(SF)
(ഇരിട്ടി, കൂട്ടുപുഴ വഴി)
10.18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍(S/Dlx.)-
(നാഗര്‍കോവില്‍, മധുര വഴി)
11.19.30 എറണാകുളം ചെന്നൈ(S/Dlx.) –
(കോയമ്പത്തൂര്‍, സേലം വഴി )
12. 16.20 അടൂര്‍ – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി )
13.17.20 കൊട്ടാരക്കര – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി)
14. 17.30 പുനലൂര്‍ – ബാംഗ്ലൂര്‍(ട/ഉഹഃ.)
(കോയമ്പത്തൂര്‍, സേലം വഴി)
15. 18.00 കൊല്ലം – ബാംഗ്ലൂര്‍ (S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി )
16. 18.30 ഹരിപ്പാട് – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി )
17. 19.00 ചേര്‍ത്തല – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി )
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണ്.
ടിക്കറ്റുകള്‍ www.onlineksrtcswift. com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ബുക്ക് ചെയ്യാവുന്നതാണ്.
by Midhun HP News | Mar 27, 2025 | Latest News, കേരളം
കൊച്ചി: തൃശൂര്‍ നാട്ടികയിലെ ജനതാദള്‍ (യു) നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
അഞ്ചു പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ പത്തു പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 8ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു
നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന പിജി ദീപക് 2015 മാര്‍ച്ച് 24 -ാം തീയതി ആണ് പഴുകില്‍ ജങ്ഷനു സമീപം വെച്ച് കൊല്ലപ്പെടുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പ്രതികള്‍ക്കെതിരെയുള്ള കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
by Midhun HP News | Mar 27, 2025 | Latest News, കേരളം
പാലക്കാട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു.
കോവിഡിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം ബസ് നിരക്ക് ഒരു രൂപയാണ്. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് നടപ്പാക്കണം. ഇതു നടപ്പായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചു.
സ്വകാര്യ ബസുകളില്‍ കയറുന്നതില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ നിന്നും മിനിമം നിരക്കായ ഒരു രൂപ വാങ്ങി സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാനാകില്ല. ബസ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണ് ചെയ്യുന്നത്.
ജൂണ്‍ മാസത്തില്‍ നിരക്ക് വര്‍ധന ഉണ്ടാകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഇതിനുള്ള തീരുമാനമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകും. സമരത്തിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താനായി, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.
by Midhun HP News | Mar 27, 2025 | Latest News, കേരളം
കൊച്ചി: എല്ലാവര്‍ഷവും വേനലവധി ആഘോഷിക്കുന്നതിനിടെ ജലാശയങ്ങളില്‍ മനുഷ്യജീവന്‍ പൊലിഞ്ഞ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനായി യാതൊരു മുന്‍കരുതല്‍ സംവിധാനങ്ങളോ അവബോധമോ ഇല്ലാതെ എടുത്തുചാടുന്നവരുമാണ് പലപ്പോഴും മുങ്ങിത്താഴുന്നത്. വെള്ളത്തില്‍ ഇറങ്ങുന്ന കുഞ്ഞുമക്കളുടെയും കൂട്ടുകാരുടെയും സുരക്ഷയ്ക്കായി കേരള പൊലീസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
‘ജലാശയങ്ങളിലെ അപകടസാധ്യതകളെപ്പറ്റി കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക. മുതിര്‍ന്നവരുടെ കൂടെയല്ലാതെ ഒരു കാരണവശാലും കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിന് പ്രൊഫഷണലുകളായ പരിശീലകര്‍ ഉള്ള കേന്ദ്രങ്ങളില്‍ മാത്രമേ അയയ്ക്കാവൂ. നീന്തല്‍ സ്വയം പഠിക്കാതിരിക്കുക. കൂട്ടുകാര്‍ക്കൊപ്പം മാത്രമായി കുട്ടികള്‍ കളിക്കാനോ കുളിക്കാനോ മീന്‍ പിടിക്കാനോ വെള്ളത്തിലും മറ്റും പോകുന്നില്ലെന്ന് ഉറപ്പാക്കണം. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനായി ഒരിക്കലും മുന്‍കരുതലുകള്‍ ഇല്ലാതെ എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ അപകടത്തില്‍ പെട്ടയാള്‍ക്ക് എത്തിച്ചുനല്‍കണം. ലൈഫ് ബോയ് ഇല്ലാത്ത സാഹചര്യത്തില്‍ ടയറിന്റെ ട്യൂബില്‍ നീണ്ട കയറുകെട്ടി നല്‍കാവുന്നതാണ്.’- കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
വേനലവധി തുടങ്ങി; ഒപ്പം വേവലാതികളും.
എല്ലാവര്‍ഷവും അവധി ആഘോഷിക്കുന്നതിനിടെ ജലാശയങ്ങളില്‍ മനുഷ്യജീവന്‍ പൊലിയുന്നതോടെ കണ്ണീരിലാകുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്.
അവധിക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനായി യാതൊരു മുന്‍കരുതല്‍ സംവിധാനങ്ങളോ അവബോധമോ ഇല്ലാതെ എടുത്തുചാടുന്നവരുമാണ് പലപ്പോഴും മുങ്ങിത്താഴുന്നത്.
വെള്ളത്തില്‍ ഇറങ്ങുന്ന നമ്മുടെ കുഞ്ഞുമക്കളുടെയും കൂട്ടുകാരുടെയും സുരക്ഷയ്ക്കായി നമുക്കാവുന്നതു ചെയ്യാം.
ജലാശയങ്ങളിലെ അപകടസാധ്യതകളെപ്പറ്റി കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക. മുതിര്‍ന്നവരുടെ കൂടെയല്ലാതെ ഒരു കാരണവശാലും കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിന് പ്രൊഫഷണലുകളായ പരിശീലകര്‍ ഉള്ള കേന്ദ്രങ്ങളില്‍ മാത്രമേ അയയ്ക്കാവൂ. നീന്തല്‍ സ്വയം പഠിക്കാതിരിക്കുക. കൂട്ടുകാര്‍ക്കൊപ്പം മാത്രമായി കുട്ടികള്‍ കളിക്കാനോ കുളിക്കാനോ മീന്‍ പിടിക്കാനോ വെള്ളത്തിലും മറ്റും പോകുന്നില്ലെന്ന് ഉറപ്പാക്കണം. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനായി ഒരിക്കലും മുന്‍കരുതലുകള്‍ ഇല്ലാതെ എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ അപകടത്തില്‍ പെട്ടയാള്‍ക്ക് എത്തിച്ചുനല്‍കണം. ലൈഫ് ബോയ് ഇല്ലാത്ത സാഹചര്യത്തില്‍ ടയറിന്റെ ട്യൂബില്‍ നീണ്ട കയറുകെട്ടി നല്‍കാവുന്നതാണ്.
സ്ത്രീകളും കുട്ടികളും വെള്ളത്തിലിറങ്ങുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. മുന്‍പരിചയമില്ലാത്ത തോടുകളിലും പുഴകളിലും കായലുകളിലും എടുത്തുചാടാതിരിക്കുക. ഒഴുക്ക്, ആഴം എന്നിവയും പാറയോ ചെളിയോ ഉണ്ടോ എന്നതും കൃത്യമായി മനസ്സിലാക്കിമാത്രമേ വെള്ളത്തില്‍ ഇറങ്ങാവൂ. നീന്തല്‍ അറിയുന്ന കുട്ടികള്‍ ആയാല്‍ പോലും കുളങ്ങളിലോ പുഴയിലോ സ്വിമ്മിംഗ് പൂളില്‍ തന്നെയാണെങ്കിലോ പോലും മുതിര്‍ന്നവരുടെ ശ്രദ്ധ ഉണ്ടാകേണ്ടതാണ്.
പകല്‍ സമയങ്ങളില്‍ മാത്രം നീന്താന്‍ പോകുക. രാത്രി സമയങ്ങളിലോ ജലാശയ പരിസരത്ത് ആളില്ലാത്ത സമയങ്ങളിലോ നീന്തരുത്. ഈ സമയങ്ങളില്‍ ബീച്ചില്‍ ഇറങ്ങുന്നതും ഒഴിവാക്കണം. ഹൃദ്രോഗം, അപസ്മാരം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ നീന്തരുത്.
അപ്പോള്‍ അറിവും കരുതലുമായി സുരക്ഷിതമായ ഒരു അവധിക്കാലം ആസ്വദിക്കൂ. അത്യാവശ്യഘട്ടങ്ങളില്‍ 112 എന്ന നമ്പറില്‍ പൊലീസിനെ വിളിക്കാം.
Recent Comments