by Midhun HP News | Mar 19, 2025 | Latest News, കേരളം
ഇടുക്കിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കാഞ്ചിയാര്‍ സ്വദേശി ഗോകുല്‍ ആണ് മരിച്ചത്. രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതാണു കാരണം. ഇന്ന് രാവിലെയാണ് സംഭവം. ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ഗോകുലിനെ പിതാവ് വഴക്ക് പറഞ്ഞിരുന്നു. അടുക്കളയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേരികുളം സെന്റ് മേരീസ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍.
by Midhun HP News | Mar 19, 2025 | Latest News, കേരളം
കൊല്ലം: ഓച്ചിറ മേമനയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 38 കഞ്ചാവു ചെടികള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. വീട്ടില്‍ നിന്നും 10.5 കിലോ കഞ്ചാവും പിടികൂടി.
പിടിയിലായവരില്‍ മനീഷ് നേരത്തെ എംഡിഎംഎ കേസില്‍ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, കൂട്ടാളിയായ അഖില്‍കുമാറിന്റെ വീട്ടുവളപ്പിലെ കഞ്ചാവ് കൃഷി കണ്ടെത്തുന്നത്. ഏറെ ശ്രമകരമായിട്ടാണ് ഇവരെ പിടികൂടിയതെന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ സി പി ദിലീപ് പറഞ്ഞു. അഖില്‍കുമാര്‍ നേരത്തെയും കഞ്ചാവ് കേസിലെ പ്രതിയാണ്.
ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളര്‍ത്തുകയായിരുന്നു. ഏതാണ്ട് രണ്ടുമാസത്തോളം പ്രായമുള്ള, 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. കൊണ്ടുവരുന്ന കഞ്ചാവിലെ നല്ല വിത്തുകള്‍ തെരഞ്ഞെടുത്ത് നട്ടുവളര്‍ത്തുകയായിരുന്നുവെന്നാണ് ഇയാള്‍ എക്സൈസിനോട് പറഞ്ഞത്.
by Midhun HP News | Mar 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മ്മിക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് തയ്യാറാക്കിയ ഡിപിആറിന് ( വിശദ പദ്ധതി രേഖ) മന്ത്രിസഭായോഗം അനുമതി നല്കി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. 2028 ഡിസംബറിന് മുമ്പേ റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.
വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റര്‍ ദൂരം വരുന്ന റെയില്‍പാതയില്‍ 9.5 കിലോമീറ്റര്‍ ആണ് ഭൂമിക്കടിയിലൂടെ നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുക. 42 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
വിഴിഞ്ഞം തുറമുഖത്തിന്റെ 150 മീറ്റര്‍ അടുത്തുനിന്നു തന്നെ ഭൂഗര്‍ഭപാത ആരംഭിക്കും. ടേബിള്‍ ടോപ്പ് രീതിയിലാവും ഭൂഗര്‍ഭപാത ബാലരാമപുരത്തേക്ക് എത്തുക. ഇവിടെ നേമം-ബാലരാമപുരം റെയില്‍പാതയ്ക്കു സമാന്തരമായി സഞ്ചരിച്ച് ബാലരാമപുരത്ത് ചേരും. വിഴിഞ്ഞം – ബാലരാമപുരം റോഡിന്റെ അതേ അലൈന്മെന്റില് ഭൂനിരപ്പില്‍നിന്ന് 30 മീറ്റര്‍ എങ്കിലും താഴ്ചയിലാവും പാത കടന്നുപോവുക.
by Midhun HP News | Mar 19, 2025 | Latest News, ദേശീയ വാർത്ത
റോം: പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമായി ഇറ്റാലിയന്‍ പത്രമായ ഇല് ഫോഗ്ലിയോ. പത്രപ്രവര്‍ത്തന മേഖലയിലും നിത്യജീവിതത്തിലും എഐ സ്വധീനം എടുത്തു കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും ഒരു മാസം നീണ്ടുനില്‍ക്കുന്ന പരീക്ഷണത്തിനൊടുവിലാണ് നേട്ടം സാധ്യമായതെന്നും പത്രാധിപര്‍ കാലുഡിയോ സെറാസ പറഞ്ഞു.
ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങള്‍ എഐയെ ഉപയോഗപ്പെടുത്താന്‍ പലവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. സ്വന്തം കണ്ടന്റുകള്‍ക്ക് എഐ ഉപയോഗിക്കാന്‍ ബിബിസി ന്യൂസ് ഉദ്ദേശിക്കുന്നതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂര്‍ണ്ണമായും കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ന്യൂസ്സ്റ്റാന്‍ഡുകളിലെ ലോകത്തിലെ ആദ്യത്തെ ദിനപത്രമായിരിക്കും ഇല് ഫോഗ്ലിയോയെന്ന് കാലുഡിയോ സെറാസ പറഞ്ഞതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
ഇല് ഫോഗ്ലിയോയുടെ എഐ നിര്‍മ്മിത പതിപ്പിന്റെ ഒന്നാം പേജില്‍ തന്റെ ഇറ്റാലിയന്‍ പിന്തുണക്കാരുടെ ഇരട്ടത്താപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുടിന്റെ 10 വഞ്ചനകള്‍ എന്ന തലക്കെട്ടോടെയുള്ള കോളവും ഒന്നാം പേജില്‍ ഉണ്ട്. പുടിന് നടപ്പാക്കിയതും റദ്ദാക്കിയതുമായ കാര്യങ്ങളാണ് ഇതില്‍ പറയുന്നത്.
യുവ യൂറോപ്യന്മാര് പരമ്പരാഗത ബന്ധങ്ങളില്‍ നിന്ന് അകന്നുപോകുന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് രണ്ടാം പേജില്‍ കൊടുത്തിരിക്കുന്നത്. പത്രത്തിന്റെ അവസാന പേജില്‍ എഡിറ്റര്‍ക്കുള്ള എഐ നിര്‍മ്മിത കത്തുകളാണ് ഉള്ളത്. ഒരു വായനക്കാരന് എഐ മനുഷ്യര്‍ക്ക് പകരമാകുമോ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്.
വാര്‍ത്തകള്‍, സംവാദങ്ങള്‍, വിശകലനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ ഒരു ‘യഥാര്‍ത്ഥ പത്രം’ എന്നാണ് എഡിറ്റര്‍ സെറാസ ‘ഇല് ഫോഗ്ലിയോ എഐയെ’ വിശേഷിപ്പിച്ചത്. ദൈനംദിന പത്രപ്രവര്‍ത്തനത്തില്‍ എഐ യുടെ പങ്ക് ചൂണ്ടിക്കാണിക്കാനുള്ള ഒരു പരീക്ഷണമാണിതെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Mar 19, 2025 | Latest News, കേരളം
പാലക്കാട്: ഉത്സവാഘോഷത്തിനിടയില്‍ എയര്‍ഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ കയ്യോടെ പിടികൂടി പൊലീസ് . പട്ടാമ്പി തൃത്താല വേങ്ങശ്ശേരി പൂരത്തിനിടെയാണ് സംഭവം. തോക്ക് കസ്റ്റഡിയിലെടുത്ത തൃത്താല പൊലീസ് ഒതളൂര്‍ സ്വദേശിയായ യുവാവിനെ കേസെടുത്ത് വിട്ടയച്ചു.
വേങ്ങശ്ശേരി ഉല്‍സവാഘോഷ കമ്മിറ്റിയില്‍പ്പെട്ട ദില്‍ജിത്താണ് എയര്‍ഗണുമായി ഉത്സവാഘോഷത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. തൃത്താല കോക്കാട് സെന്ററില്‍ വച്ചാണ് യുവാവിന്റെ കയ്യിലുള്ള തോക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എയര്‍ഗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉത്സവ പരിപാടികള്‍ക്കിടയില്‍ എയര്‍ഗണ്‍ പ്രദര്‍ശിപ്പിച്ചതിനും, എയര്‍ഗണ്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. എയര്‍ഗണ്‍ പൊട്ടിയിരുന്നെങ്കില്‍ പൊതുജനങ്ങളുടെ ജീവന് അപായം സംഭവിക്കുമായിരുന്നെന്നും എഫ്ഐആറില്‍ പറയുന്നു. പെരുമ്പിലാവില്‍ നിന്നാണ് യുവാവ് എയര്‍ഗണ്‍ വാടകയ്ക്ക് എടുത്തതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
by Midhun HP News | Mar 19, 2025 | Latest News, ദേശീയ വാർത്ത
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പൂട്ടിയിട്ട ഫ്ളാറ്റില്‍ നിന്നും 100 കോടി രൂപയുടെ സ്വര്‍ണവും ആഭരണങ്ങളും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സുമായി സഹകരിച്ചാണ് ഭീകരവിരുദ്ധ സ്ക്വാഡ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ 87.9 കിലോഗ്രാം സ്വര്‍ണക്കട്ടികള്‍, 19.6 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍, കോടിക്കണക്കിന് വിലമതിക്കുന്ന 11 വാച്ചുകള്‍, 1.37 കോടി രൂപ എന്നിവയാണ് കണ്ടെടുത്തത്.പണം എണ്ണുന്ന യന്ത്രം കൊണ്ടുവന്നാണ് നോട്ട് എണ്ണി തിട്ടപ്പെടുത്തിയത്. അഹമ്മദാബാദിലുള്ള ഈ അപ്പാര്‍ട്മെന്റ് മേഘ് ഷാ എന്നയാളാണ് വാടകയ്ക്കെടുത്തിരിക്കുന്നത്. ഇയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേഘ് ഷായുടെ പിതാവ് ദുബായില്‍ ബിസിനസുകാരനും സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപനും കൂടിയാണ്. ഇരുവരും കുറെക്കാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഫ്ളാറ്റിന്റെ താക്കോല്‍ പൊലീസ് എടുക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Recent Comments