മൂന്നു വയസുകാരിയുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊന്ന യാസിര്‍ കസ്റ്റഡിയില്‍

മൂന്നു വയസുകാരിയുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊന്ന യാസിര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ്‌ പിടിയില്‍. കക്കാട് സ്വദേശിയായി യാസിറാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പൊലിസ് പിടിച്ചെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാഷ്യാലിറ്റിക്ക് സമീപത്തുവച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിനെ എല്‍പ്പിക്കുകയായിരുന്നു.

അക്രമം തടയുന്നതിനിടെ ഷിബിലയുടെ പിതാവ് കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാനും ഭാര്യ ഹസീനയ്ക്കും വെട്ടേറ്റിരുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരി ഉപയോഗിച്ച ശേഷമാണ് യാസിര്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മൂന്നു വയസുകാരിയായ മകളുടെ മുന്നില്‍വച്ചാണ് ഷിബിലയെ കൊലപ്പെടുത്തിയത്.

ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണ് യാസിര്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. യാസിര്‍ ഷിബിലയെ നിരന്തരം ഉപദ്രവിച്ചിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കഴിഞ്ഞ ആഴ്ച ലഹരി ഉപയോഗിച്ച് ബേധം നഷ്ടപ്പെട്ട യാസിര്‍ ഷിബിലയുടെയും കുട്ടിയുടെയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കത്തിച്ചുവെന്നും നാട്ടുകാര്‍ പറഞ്ഞു.

തേനീച്ചക്കുത്തുകൊണ്ടത് ആ ‘സുന്ദരന്‍’ സബ് കലക്ടര്‍ക്ക്; മാസങ്ങള്‍ക്ക് മുമ്പ് കേരളം തെരഞ്ഞ ആല്‍ഫ്രഡ്

തേനീച്ചക്കുത്തുകൊണ്ടത് ആ ‘സുന്ദരന്‍’ സബ് കലക്ടര്‍ക്ക്; മാസങ്ങള്‍ക്ക് മുമ്പ് കേരളം തെരഞ്ഞ ആല്‍ഫ്രഡ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദം അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. എന്നാല്‍ അന്ന് കേരളം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് പ്രശ്നപരിഹാരത്തിനെത്തിയ ചെറുപ്പക്കാരനെയാണ്. കേരളം തെരഞ്ഞ ആ സുന്ദരനായ ചെറുപ്പക്കാരന്‍ തിരുവനന്തപുരം സബ്കലക്ടറായിരുന്നു. ഇന്നലെ കലക്ട്രേറ്റില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ ആ സുന്ദരന്‍ കലക്ടര്‍ ആല്‍ഫ്രഡ്
ഒ വിയയ്ക്കാണ് തേനീച്ചയുടെ കുത്തേറ്റത്.

ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തിന് ശേഷം സബ്കലക്ടറുടെ സോഷ്യല്‍ മീഡിയ പേജിന് താഴെ നിരവധി പെണ്‍കുട്ടികളാണ് കമന്റുമായി എത്തിയത്. സബ്കലക്ടര്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ തിരുവനന്തപുരം മാര്‍ഇവാനിയോസിലെ പെണ്‍കുട്ടികള്‍ ഒരു തവണ കാണാന്‍ തടിച്ചു കൂടിയിരുന്നു. ആരാധികമാരുടെ ശല്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോഴും അത്തരം വിഷയങ്ങളില്‍ കമന്റ് പറയേണ്ട സമയമല്ലെന്ന് വളരെ വ്യക്തമായി മറുപടി നല്‍കി കൈയടി വാങ്ങുകയും ചെയ്തു ആല്‍ഫ്രഡ്. കലക്ടറുടെ മറുപടി സോഷ്യല്‍ മീഡിയ പിന്നീട് ഏറ്റെടുത്തു. കലക്ടറെ കോഴിയാക്കാന്‍ നോക്കേണ്ടെന്നായിരുന്നു പലരുടേയും കമന്റുകള്‍. ഇത്രയും പഠിച്ച് എത്തിയത് പെണ്‍പിള്ളേരുടെ പിന്നാലെ നടക്കാനല്ലെന്നും ചിലര്‍ കമന്റ് ചെയ്തു.

തിരുവനന്തപുരം സബ് കലക്ടര്‍ ആയി ആല്‍ഫ്രഡ് ഒ വി ചുമതലയേറ്റത് 2024 സെപ്തംബറിലാണ്. കണ്ണൂര്‍ സ്വദേശിയായ ആല്‍ഫ്രഡ് പാലക്കാട് ജില്ലയില്‍ അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നു. 2022 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്.

ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍, തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 2017ല്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി. ബിരുദ പഠനത്തിന്റെ സമയത്താണ് സിവില്‍ സര്‍വീസ് മോഹം മനസിലുദിച്ചത്.

ആദ്യ ശ്രമം പാളി. രണ്ടാം ശ്രമത്തില്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ നിയമനം. മൂന്നാം ശ്രമത്തില്‍ 57 ാം റാങ്കോടെ ഐഎഎസ് സ്വപ്‌നം യാഥാര്‍ഥ്യമായി. ഇതിനിടെ ഡല്‍ഹിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചു. സിനിമ, ഫുട്‌ബോള്‍ എന്നീ വിഷയങ്ങളില്‍ ഏറെ തല്‍പ്പരനാണ് ആല്‍ഫ്രഡ്.

ഇന്നലെ ഉച്ചയോടെയാണ് ഇ മെയില്‍ വഴി കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് കലക്ടറേറ്റ് കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം. പരിക്കേറ്റ കലക്ടറും ഉദ്യോഗസ്ഥരുമടക്കം ആശുപത്രിയില്‍ ചികിത്സ തേടി. ഭീഷണി സന്ദേശം ലഭിച്ചതോടെ ജീവനക്കാര്‍ വിവരം പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇവര്‍ പരിശോധിക്കുന്നതിനിടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു.

‘പൂസായി മലയാളി’; ബിയര്‍ കുടിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; കണക്കുകള്‍ ഇങ്ങനെ

‘പൂസായി മലയാളി’; ബിയര്‍ കുടിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: ലോകത്തിലെ ജനപ്രിയ പാനീയമാണ് ബിയര്‍. കേരളത്തിലും ബിയര്‍ കുടിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, ‘സ്വന്തം കള്ളിനോട്’ മലയാളി വിമുഖത കാണിക്കുകയും ചെയ്യുന്നു. കേരളത്തിലെ ബിയര്‍ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികമാണ് വര്‍ധന. നഗരങ്ങളിലാണ് ബിയറിന് ഏറെ ഡിമാന്‍ഡ്.

ഹൗസ്‌ഹോല്‍ഡ് കണ്‍സംപ്ഷന്‍ എക്‌സ്പന്‍ഡീച്ചര്‍ സര്‍വേ 2024 കണക്കുകള്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ നഗരങ്ങളില്‍ ബിയര്‍ ഉപയോഗം 0.032 ലിറ്റര്‍ ആയിരുന്നെങ്കില്‍ 2023-24 വര്‍ഷത്തില്‍ ഇത് 0.066 ലിറ്ററായി ഉയര്‍ന്നു. ഗ്രാമങ്ങളില്‍ ഇത് 0.029 ലിറ്ററില്‍ നിന്നും 0.059 ആയി. ഗ്രാമ പ്രദേശങ്ങളില്‍ ബിയര്‍ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 2022-23 ല്‍ 92,800 ല്‍ നിന്ന് 2023-24 ല്‍ 1,73,000 ആയി വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍, ഈ കാലയളവില്‍ 1,11,900 ല്‍ നിന്ന് 2,16,100 ആയി വര്‍ധിച്ചു.

രാജ്യത്ത് ഏറ്റവും അധികം ബിയര്‍ കുടിക്കുന്നത് സിക്കിമിലാണ്. പ്രതിശീര്‍ഷ ഉപഭോഗം 0.927 ആണ്. രണ്ടാമത് ഗോവയാണ് (0.717ലിറ്റര്‍). കേരളം 17ാം സ്ഥാനത്താണെങ്കിലും ഏറ്റവും കുറഞ്ഞ ഉപഭോഗം ബിഹാറിലും ഹിമാചലിലുമാണ്.

മറ്റ് ജില്ലകളെ അപേക്ഷിച്ച് കേരളത്തില്‍ ബിയര്‍ ഉപഭോഗം കൂടുതല്‍ മലബാര്‍ ജില്ലകളിലാണെന്ന് ബാര്‍ ഹോട്ടല്‍ ഉടമയായ രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. സംസ്ഥാനത്ത് വൈന്‍ ഉപയോഗത്തിലും വലിയ വര്‍ധനയുണ്ട്. അതേസമയം കള്ള് കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. ഉപഭോഗം 2022-23-ല്‍ 0.018 ലിറ്ററില്‍ നിന്ന് 2023-24-ല്‍ 0.01 ലിറ്ററായി കുറഞ്ഞു. കള്ള് കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതില്‍ സാമൂഹിക മാറ്റങ്ങളും ഷാപ്പുകള്‍ ആധുനിക രീതിയിലേക്ക് മാറാത്തതാണെന്നും കള്ള് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു പറഞ്ഞു. ബിയര്‍ പാര്‍ലറുകളുമായി മത്സരിക്കുമ്പോള്‍ കളള് ഷാപ്പുകള്‍ പരാജയപ്പെടുന്നു. എങ്കിലും നല്ല ഭക്ഷണം നല്‍കുന്ന ആധുനിക വത്കരിച്ച കള്ളുഷാപ്പുകള്‍ ആളുകളെ ആകര്‍ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടിനാണ് കൊടിയേറ്റ്. ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പുതിയ ദർശന ക്രമം ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. പുതിയ ദർശന രീതിയോട് ഭക്തർ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്.

ഫ്ലൈ ഓവറിലൂടെയും ബലിക്കല്ലിനു മുന്നിലെ പുതിയ പാതയിലൂടെയുമാണ് ഭക്തരെ ഇത്തവണ കടത്തിവിട്ടത്. ഏപ്രിൽ മാസത്തിൽ നടതുറക്കുമ്പോൾ പുതിയ ദർശന രീതി തുടരുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ ദേവസ്വം ബോർഡ് തീരുമാനം എടുക്കും. ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന ഭക്തർക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മുതലേ ഇവർക്കുള്ള ദർശനം ആരംഭിക്കു. രാത്രി 9 .30 ന് ഇവരുടെ സമയക്രമം അവസാനിക്കും. മാസ പൂജകൾക്കായി രാവിലെ അഞ്ചിന് നടതുറക്കും.

തൊഴിൽ അവസരത്തിനായി കാത്തിരിക്കുന്നവർക്ക് സുവർണാവസരവുമായി ചെമ്മണ്ണൂർ ജൂവലറി

തൊഴിൽ അവസരത്തിനായി കാത്തിരിക്കുന്നവർക്ക് സുവർണാവസരവുമായി ചെമ്മണ്ണൂർ ജൂവലറി

തൊഴിൽ അവസരത്തിനായി കാത്തിരിക്കുന്നവർക്ക് സുവർണാവസരമൊരുക്കുകയാണ് ചെമ്മണ്ണൂർ ജൂവലറി. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ആറ്റിങ്ങൽ ഷോറൂമിൽ പാർട് ടൈം/ഫുൾ ടൈമായി പ്രാദേശിക അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത നിർബന്ധമല്ല. ജോലി ചെയ്തുള്ള പരിചയവും വേണ്ട. നിങ്ങൾക്ക് ഇഷ്ടമുള്ള സമയങ്ങളിൽ മാത്രം വർക്ക് ചെയ്‌തുകൊണ്ട് വരുമാനം കണ്ടെത്താം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യാനായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

മൊബൈൽ നമ്പർ: 8594070916, 8594071916

ഇമെയിൽ: attingal@chemmanurinternational.com

തൊഴിൽ രഹിതർ, മാർക്കറ്റിംഗിൽ പരിചയമുള്ളവർ, കുടുംബശ്രീ പ്രവർത്തകർ, ആശപ്രവർത്തകർ, വീട്ടമ്മമാർ, ഇൻഷൂറൻസ് ഏജന്റുമാർ, ജോലിയിൽ നിന്നും വിരമിച്ചവർ എന്നിവർക്ക് നിങ്ങളുടെ സമയപരിധിയിൽ നിന്നുകൊണ്ട് സെയിൽസ് ഓഫീസർ തസ്‌തികയിൽ ജോലി ചെയ്‌ത്‌ മാസംതോറും ഉയർന്ന വരുമാനം ഉണ്ടാക്കാവുന്നതാണ്.

കൂടാതെ ടോപ് പെർഫോമൻസ് കാഴ്ച‌വെക്കുന്നവർക്ക് ഇൻസെന്റീവ്, സാലറി, ഗിഫ്റ്റുകളും നൽകും.

66 പൈസയുടെ നേട്ടത്തില്‍ നിന്ന് തിരിച്ചിറങ്ങി രൂപ; 10 പൈസയുടെ നഷ്ടം, ഓഹരി വിപണിയില്‍ മുന്നേറ്റം

66 പൈസയുടെ നേട്ടത്തില്‍ നിന്ന് തിരിച്ചിറങ്ങി രൂപ; 10 പൈസയുടെ നഷ്ടം, ഓഹരി വിപണിയില്‍ മുന്നേറ്റം

ഡല്‍ഹി: തുടര്‍ച്ചയായി മൂന്ന് ദിവസം മുന്നേറ്റം കാഴ്ച വെച്ച രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 10 പൈസയുടെ നഷ്ടത്തോടെ 86.66ലേക്കാണ് രൂപ താഴ്ന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ആഗോളതലത്തില്‍ വ്യാപാര താരിഫുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അനിശ്ചിതത്വങ്ങളുമാണ് രൂപയെ സ്വാധീനിച്ചത്.

മൂന്ന് ദിവസം കൊണ്ട് 66 പൈസയുടെ നേട്ടം ഉണ്ടാക്കിയ ശേഷമാണ് രൂപയുടെ ഇടിവ്. ഇന്നലെ 25 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. അതേസമയം ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 70.37 ഡോളറായാണ് കുറഞ്ഞത്. ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. സെന്‍സെക്‌സ് നൂറ് പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. റിലയന്‍സ്, എന്‍ടിപിസി, ടാറ്റ സ്്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.