റംസാൻ കാമ്പയിൻറെ ഭാഗമായി എസ്.വൈ.എസ് തിരുവനന്തപുരത്ത് ‘ഇസ്തിഖാമ’ -ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

റംസാൻ കാമ്പയിൻറെ ഭാഗമായി എസ്.വൈ.എസ് തിരുവനന്തപുരത്ത് ‘ഇസ്തിഖാമ’ -ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

തിരുവനന്തപുരം: ഒരു മാസക്കാലത്തെ റംസാൻ വൃതത്തിലൂടെ മനസും ശരീരവും ഒരു പോലെ സംസ്കരിക്കപ്പെടണമെന്നും, ലഹരി വസ്തുക്കളുടെ വ്യാപനവും ആർഭാട ജീവിതത്തോടുള്ള അഭിനിവേശവും സമൂഹത്തിലുണ്ടാക്കുന്ന ഭവിഷ്യത്തുക്കളെകുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാൻ യുവജന സംഘടനകൾ മുഖ്യപങ്ക് വഹിക്കണമെന്നും കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി പറഞ്ഞു.

എസ് വൈ എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി റംസാൻ കാമ്പയിൻറെ ഭാഗമായി സംഘടിപ്പിച്ച ‘ഇസ്തിഖാമ’ – ലീഡേഴ്‌സ് മീറ്റ് – ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബീമാപള്ളി സിദ്ധീഖ് സഖാഫി അധ്യക്ഷത വഹിച്ചു . നൂറുദ്ധീൻ മഹ്‌ളരി കൊല്ലം വിഷയാവതരണം നടത്തി.സനൂജ് വഴിമുക്ക്, ശാഹുൽ ഹമീദ് സഖാഫി, നിസാർ കാമിൽ സഖാഫി പാരിപ്പള്ളി, അനീസ് സഖാഫി വർക്കല, ഹബീബുള്ള സഖാഫി അവനവഞ്ചേരി, മുഹമ്മദ് റാഫി നെടുമങ്ങാട്, ഷിബിൻ വള്ളക്കടവ് പ്രസംഗിച്ചു.

കേരളത്തിന് മുഴുവൻ കുടിശ്ശികയും നൽകി; ആശാ വര്‍ക്കര്‍മാരുടെ ധനസഹായം കൂട്ടുമെന്ന് കേന്ദ്രമന്ത്രി

കേരളത്തിന് മുഴുവൻ കുടിശ്ശികയും നൽകി; ആശാ വര്‍ക്കര്‍മാരുടെ ധനസഹായം കൂട്ടുമെന്ന് കേന്ദ്രമന്ത്രി

ഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രം നല്‍കാനുള്ള വിഹിതം നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം വിനിയോഗിച്ചതിനുള്ള വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഒരു രൂപ പോലും കേരള സംസ്ഥാനത്തിന് നല്‍കാനില്ല. എന്നാല്‍ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം നല്‍കിയിട്ടില്ല. ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും ജെ പി നഡ്ഡ അഭിപ്രായപ്പെട്ടു. രാജ്യസഭയില്‍ പി സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന.

അതേസമയം കേരളത്തിലെ ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തു നിന്നുള്ള യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ആശ വര്‍ക്കര്‍മാരുടെ ശമ്പളം 21,000 രൂപയായി വര്‍ധിപ്പിക്കുക, ആശ വര്‍ക്കര്‍മാര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ രണ്ടാംഘട്ട തെളിവെടുപ്പ് ആരംഭിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ രണ്ടാംഘട്ട തെളിവെടുപ്പ് ആരംഭിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ രണ്ടാംഘട്ട തെളിവെടുപ്പ് ആരംഭിച്ചു. അഫാനെ പിതൃസഹോദരന്റെ ചുള്ളാളത്തെ വീട്ടിലെത്തിച്ച്‌ പ്രതിയെ തെളിവെടുപ്പ് നടത്തി.

കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. 80000 രൂപ ലത്തീഫിന് നല്‍കാനുണ്ടായിരുന്നു. അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി. ഇതില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയില്‍ ലത്തീഫിന്റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു.

ഇതുകണ്ട ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടിയെന്നും പിറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം പുറത്തേക്കിറങ്ങി ലത്തീഫിന്റെ ഫോണ്‍ എടുത്ത് വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും അഫാന്‍ മൊഴി നല്‍കി.

ഇന്ന് നടന്ന തെളിവെടുപ്പില്‍ ലത്തീഫിന്റെ ഫോണ്‍ ഉള്‍പ്പെടെ കണ്ടെടുത്തു

മൂന്നു ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കിളിമാനൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്.

ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാന്‍ നടത്തിയത്.

പത്ത് കൊല്ലം പ്രീമിയം അടച്ചത് 1.22 ലക്ഷം രൂപ, ലഭിച്ചത് 1.06 ലക്ഷം!; 2.50 ലക്ഷം മച്യുരിറ്റി തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവ്

പത്ത് കൊല്ലം പ്രീമിയം അടച്ചത് 1.22 ലക്ഷം രൂപ, ലഭിച്ചത് 1.06 ലക്ഷം!; 2.50 ലക്ഷം മച്യുരിറ്റി തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: പത്ത് കൊല്ലം കൊണ്ട് 1.22 ലക്ഷം രൂപ പ്രീമിയം അടച്ച പോളിസി ഉടമയ്ക്ക് മച്യുരിറ്റി തുകയായി ലഭിച്ചത് 1.06 ലക്ഷം! സ്ത്രീയുടെ പരാതിയില്‍ എല്‍ഐസി ഉപഭോക്താവിന് 2.50 ലക്ഷം മച്യുരിറ്റി തുകയായും, 10,000 രൂപ നഷ്ടപരിഹാരമായും, 5,000 രൂപ കോടതിച്ചെലവായും നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.

അടൂരിലുള്ള പരാതിക്കാരി ‘ജീവന്‍ സരള്‍’ പോളിസി എടുത്തത് 2007 ലാണ്. ആകെ 1,22,480 രൂപ പ്രീമിയം അടച്ചാല്‍ 2017 ല്‍ 2.50 ലക്ഷം മച്യുരിറ്റി തുക ലഭിക്കും എന്നായിരുന്നു വാഗ്ദാനം. മച്യുരിറ്റി വാല്യൂ എഴുതേണ്ട കോളം പൂരിപ്പിക്കാതെയാണ് പോളിസി കൊടുത്തത്. കുറഞ്ഞ തുകയെ ലഭിക്കൂ എന്ന് പോളിസി ഉടമയെ അറിയിച്ചത് അവസാന മാസമാണ്.

പോളിസി ഉടമ മരിച്ചാലാണ് 2.50 ലക്ഷം കൊടുക്കുന്നതെന്നും മച്യുരിറ്റി വാല്യൂ എഴുതേണ്ട കോളം പൂരിപ്പിക്കാന്‍ വിട്ടു പോയത് മനഃപൂര്‍വമല്ലാത്ത തെറ്റാണെന്നും എല്‍ഐസി വാദിച്ചു. ഒരു ബോണസ് ഉള്‍പ്പെടെ 1,43,942 രൂപ നല്കാന്‍ തയ്യാറാണെന്നും എല്‍ഐസി കമ്മീഷനെ അറിയിച്ചു. മനഃപൂര്‍വമല്ലാത്ത തെറ്റാണെങ്കില്‍ തിരുത്താന്‍ വേണ്ടുവോളം സമയം ഉണ്ടായിരുന്നു. പോളിസി തീരാറായപ്പോള്‍ മാത്രം അറിയിച്ചത് തെറ്റാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് ഉപഭോക്താവിന് 2.50 ലക്ഷം മച്യുരിറ്റി തുകയായും, 10,000 രൂപ നഷ്ടപരിഹാരമായും, 5,000 രൂപ കോടതിച്ചെലവായും നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടത്.

പത്തനംതിട്ടയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പരാതിക്കാരിക്ക് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവിനെതിരെ എല്‍ഐസി കൊടുത്ത അപ്പീല്‍ പെറ്റിഷനാണ് സംസ്ഥാന കമ്മീഷന്‍ തീര്‍പ്പാക്കിയത്. സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ബി സുധീന്ദ്ര കുമാര്‍, ജുഡീഷ്യല്‍ മെമ്പര്‍ ഡി അജിത് കുമാര്‍, മെമ്പര്‍ കെ ആര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിദേശ കമ്പനിയുടെ പേറ്റന്റ് ഇന്ന് അവസാനിക്കും; പ്രമേഹ മരുന്നിന്റെ വില ആറിലൊന്നായി കുറയും

വിദേശ കമ്പനിയുടെ പേറ്റന്റ് ഇന്ന് അവസാനിക്കും; പ്രമേഹ മരുന്നിന്റെ വില ആറിലൊന്നായി കുറയും

ഡല്‍ഹി: രാജ്യത്ത് പ്രമേഹ മരുന്നിന്റെ വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമേഹ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിച്ചു വരുന്ന ‘എംപാഗ്ലിഫ്‌ലോസിന്‍’ എന്ന മരുന്നിന്റെ വിലയാണ് കുറയുക. ഇപ്പോള്‍ ഒരു ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാഗ്ലിഫ്‌ലോസിന്റെ ജനറിക് പതിപ്പ് 9 മുതല്‍ 14 രൂപ വരെ വിലയ്ക്കു ലഭിച്ചേക്കും

എംപാഗ്ലിഫ്‌ലോസിനുമേല്‍ ജര്‍മന്‍ ഫാര്‍മ കമ്പനിക്കുള്ള പേറ്റന്റ് ഇന്നു തീരുന്നതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉല്‍പാദനം സാധ്യമാകുന്നത്. മാന്‍കൈന്‍ഡ് ഫാര്‍മ, ടൊറന്റ്, ആല്‍ക്കെം, ഡോ.റെഡ്ഡീസ്, ലൂപിന്‍ തുടങ്ങിയവയാണ് ഈ മരുന്നു പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മുന്‍നിര കമ്പനികള്‍.

എംപാഗ്ലിഫ്‌ലോസിന്‍ വിപണിയുടെ മൂല്യം 640 കോടി രൂപയാണ്. ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ആശുപത്രിവാസം കുറയ്ക്കുന്നതിനും, വൃക്കരോഗം മൂര്‍ഛിക്കാതിരിക്കാനും, പ്രമേഹ രോഗികളിലും പ്രമേഹമില്ലാത്തവരിലും അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതിനും ഈ മരുന്ന് ഉപയോഗിക്കുന്നു.

10.1 കോടിയിലധികം പ്രമേഹ രോഗികള്‍ ഇന്ത്യയിലുണ്ടെന്നാണ് 2023 ലെ ഐസിഎംആര്‍ പഠനം വ്യക്തമാക്കുന്നത്. 20,000 കോടി രൂപ മൂല്യമുളളതാണ് ഇന്ത്യയിലെ പ്രമേഹ ചികിത്സാ വിപണി. മരുന്നുകളുടെ വില കുറയുന്നത് സാധാരണക്കാരായ പ്രമേഹ രോഗികളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കും.

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായി വാട്സ്ആപ് കൂട്ടായ്മ ഒരുങ്ങി

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായി വാട്സ്ആപ് കൂട്ടായ്മ ഒരുങ്ങി

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായി വാട്സ്ആപ് കൂട്ടായ്മ ഒരുങ്ങി.
ലിങ്ക് താഴെ കൊടുക്കുന്നു.

https://chat.whatsapp.com/JkMZvQTJ3M7CQCtJYkhkj2