by Midhun HP News | Feb 19, 2025 | Latest News, മരണം
ആറ്റിങ്ങൽ: കൈപ്പറ്റിമുക്ക് സിന്ധു നിവാസിൽ (വി.വി.പി.എസ്:103) രാജേന്ദ്രൻ നായർ കെ (77) അന്തരിച്ചു.
ഭാര്യ: സുമതി അമ്മ സി.
മക്കൾ: സിന്ധു എസ്.ആർ, പരേതയായ സന്ധ്യാ ആർ.
മരുമക്കൾ: ഗോപകുമാർ സി, അറപ്പുര ഗോപൻ കെ.
സംസ്കാരം നാളെ (20/02/2025) രാവിലെ 10 മണിക്ക്.
സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക്.
by Midhun HP News | Feb 19, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഏപ്രിലില്‍ തുടങ്ങാനാണ് പദ്ധതി. ബെര്‍ലിന്‍ പ്ലാന്റില്‍ നിന്ന് ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യാനാണ് ടെസ്ല ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഏകദേശം 25,000 യുഎസ് ഡോളര്‍ (ഏകദേശം 21 ലക്ഷം രൂപ) വിലയുള്ള വിലകുറഞ്ഞ ഇവി മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ സെയില്‍സ് ഓപ്പറേഷന്‍ ആരംഭിക്കാനാണ് കമ്പനി നോക്കുന്നത്. ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളായി ബികെസി, എയ്റോസിറ്റി മുംബൈ എന്നിവയെയാണ് കമ്പനി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, ന്യൂഡല്‍ഹിയിലും മുംബൈയിലും രണ്ട് ഷോറൂമുകള്‍ക്കായി കമ്പനി സ്ഥലങ്ങള്‍ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസിറ്റി ഏരിയയിലാണ് ഷോറൂമിനായി ടെസ്ല സ്ഥലം കണ്ടെത്തിയത്. സ്ഥലം പാട്ടത്തിനെടുക്കാനാണ് ആലോചന. മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്ലക്സിന്റെ ബിസിനസ്, റീട്ടെയില്‍ ഹബ്ബിലാണ് ടെസ്ല ഷോറൂമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
by Midhun HP News | Feb 19, 2025 | Latest News, കേരളം
കൊച്ചി: മതവിദ്വേഷം ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് നിര്‍ബന്ധിത ജയില്‍ശിക്ഷ ഉറപ്പാക്കണം. ഇത്തരക്കാര്‍ക്കുള്ള പരമാവധി ശിക്ഷ മൂന്നു വര്‍ഷം പോരാ. ശിക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണം. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവര്‍ പിഴ അടച്ച് രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ വാക്കാലുള്ള പരാമര്‍ശം. രാഷ്ട്രീയക്കാര്‍ ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന പ്രവണതയെ കോടതി വിമര്‍ശിച്ചു.
പി സി ജോര്‍ജ് പരിചയസമ്പന്നനായ ഒരു രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തിന് എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുന്നത്? … ഇതൊരു മതേതര രാജ്യമാണ്. എന്തുകൊണ്ടാണ് ഇവര്‍ ജാതി അടിസ്ഥാനമാക്കിയുള്ള പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നത്’ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കാന്‍ ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.
(ഭാരതീയ ന്യായ സംഹിത) വന്നതിനുശേഷവും, സെക്ഷന്‍ 196 പ്രകാരം നല്‍കുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷമോ പിഴയോ ആണ്. ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ക്കായി ഈ നിയമം എന്തുകൊണ്ട് ഭേദഗതി ചെയ്തില്ല? നമ്മുടേത് പോലുള്ള ഒരു മതേതര രാജ്യത്ത്, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ അവതരിപ്പിച്ചതിനുശേഷവും നിയമ കമ്മീഷന്‍ ഇത് അവഗണിച്ചത് എന്തുകൊണ്ട്? ആദ്യമായി കുറ്റവാളിയാകുമ്പോള്‍ പിഴ ചുമത്തി രക്ഷപ്പെടാം, പക്ഷേ രണ്ടാമത് തവണ ആവര്‍ത്തിക്കുമ്പോഴും പിഴ മാത്രമേ ലഭിക്കൂ എന്നത് ശരിയല്ല. ജാതി അടിസ്ഥാനമാക്കിയുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് നടത്തുന്ന കേസുകളില്‍ കുറ്റവാളികള്‍ക്ക് നിര്‍ബന്ധിത ജയില്‍ ശിക്ഷ വേണം.’ കോടതി അഭിപ്രായപ്പെട്ടു.
പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. ജനുവരി അഞ്ചിന് ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിം സമുദായത്തിനെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. ഈ കേസില്‍ കോട്ടയം സെഷന്‍സ് കോടതി പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പും പല തവണ പി സി ജോര്‍ജ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു.
by Midhun HP News | Feb 19, 2025 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഈ മാസം 21 വരെ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി നൽകി ജില്ലാ കലക്ടർ. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ.
ഈ മാസം 21 ന് ശേഷം കൂടുതൽ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകുന്ന കാര്യം പരിശോധിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉത്സവം നടക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാകും കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ അനുമതി നല്‍കുക. കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തെത്തുടര്‍ന്ന് ഈ മാസം 21 വരെ ജില്ലയില്‍ ആനയെ എഴുന്നള്ളിക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
by Midhun HP News | Feb 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല പാലം പുതുതായി നിര്‍മിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 35 കോടി രൂപയുടെ പദ്ധതിക്കുള്ള നിര്‍ദേശം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പുതിയ പാലം പണിയുക.
കഴിഞ്ഞ ദുരന്തകാലത്ത് പുഴയില്‍ ഉയര്‍ന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തിലായിരിക്കും പാലം പണിയുക. പാലത്തിന്റെ ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലേക്കും 80 മീറ്റര്‍ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിര്‍മിക്കുന്നതിനാലാണ് ഇരു കരകളിലേക്കും 80 മീറ്റര്‍ നീളത്തില്‍ പാലം പണിയുന്നത്.
വെള്ളത്തില്‍ തൂണുകളുണ്ടാവില്ല. പകരം ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിര്‍മിക്കുക. കഴിഞ്ഞ ജൂലൈ 30-നാണ് ഉരുള്‍പൊട്ടലിനെത്തുര്‍ന്ന് മുണ്ടക്കൈയെയും ചൂരല്‍മലയെയും പരസ്പരം ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചുപോയത്.
by Midhun HP News | Feb 19, 2025 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴ മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നരപ്പവന്‍ സ്വര്‍ണം, 36,000 രൂപ, എടിഎം കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവ മോഷണം പോയി. കവര്‍ച്ചയ്‌ക്കെത്തിയ നാലുപേര്‍ക്കൊപ്പം വീട്ടുജോലിക്കാരിയും രക്ഷപ്പെട്ടെന്ന് വീട്ടമ്മ പറഞ്ഞു. 62 കാരിയായ വീട്ടമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
‘രാത്രി അടുക്കള വാതില്‍ തുറന്ന് നാലുപേര്‍ വന്നു. അവരെന്നെ കെട്ടിയിട്ടു. അലമാര തുറന്ന് കിട്ടാവുന്നതെല്ലാം കൊണ്ടുപോയി. രണ്ട് വളയുണ്ടായിരുന്നു. ഒരു ചെറിയ കമ്മല്‍, മാല, ലോക്കറ്റ്, ഓട്ടുരുളിയൊക്കെ കൊണ്ടുപോയി. അവരുടെ ഒറ്റ അടികാരണം ഞാന്‍ വീണു, ബോധം പോയി. വീട്ടുജോലിക്കാരി അങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഈ സംഭവത്തിന് ശേഷം അവരെയും കാണാനില്ല. അവരുടെ ബാഗുമെടുത്താണ് പോയത്, ചെരുപ്പും ഇല്ല. മുഖത്തൊക്കെ നല്ല വേദനയുണ്ട്.’- കൃഷ്ണമ്മ പറഞ്ഞു.
Recent Comments