by Midhun HP News | Feb 8, 2025 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മൂവായിരം വോട്ടിനാണ് കെജരിവാള്‍ പരാജയപ്പെട്ടത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയ്ക്കാണ് വിജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ സന്ദീപ് ദീക്ഷിത് 3873 വോട്ടുകള്‍ നേടി.
ആദ്യമായാണ് കെജരിവാള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ്. പര്‍വേശ്് സിങിന് 25,507 വോട്ടും അരവിന്ദ് കെജരിവാളിന് 22057 വോട്ടുമാണ് ലഭിച്ചത്.
ജങ്പുരയില്‍ എഎപി സ്ഥാനാര്‍ഥിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ തോറ്റു. 636 വോട്ടിനാണ് പരാജയം. ബിജെപി സല തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഫര്‍ഹാദ് സൂരി 6551 വോട്ട് നേടി. 2020 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി 15,000 ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ്. കോണ്‍ഗ്രസ് നേതാവായ തര്‍വീന്ദര്‍ 2022ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1998 മുതല്‍ 2013 ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. 2015ലും 2020ലും എഎപിയുടെ പ്രവീണ്‍ കുമാര്‍ ആണ് ഇവിടെ നിന്ന് വിജയിച്ചത്.
by Midhun HP News | Feb 8, 2025 | Latest News, ജില്ലാ വാർത്ത
കേരളകൗമുദി കലോത്സവ പുരസ്‌കാര സായാഹ്നം സംഘടിപ്പിക്കുന്നു. കേരളകൗമുദി – റെനർജി സിസ്റ്റം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംയുക്തമായി സംഘടിപ്പിക്കുന്ന കലോത്സവ് പുരസ്‌കാര സായാഹ്നം 15.02.2025 ശനി വൈകുന്നേരം 4 മണിയ്ക്ക് കല്ലമ്പലം കടുവയിൽ കെ ടി സി ടി ആഡിറ്റോറിയത്തിലാണ് നടക്കുന്നത്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല ഉപജില്ലകളിലെ വിദ്യാർത്ഥികളെ ചടങ്ങിൽ കേരളകൗമുദി ആദരിക്കും. കൂടുതൽ പോയിന്റുകൾ നേടിയ സ്‌കൂളുകൾക്ക് കേരളകൗമുദിയുടെ കലോത്സവ പുരസ്‌കാരവും സമ്മാനിക്കും.
by Midhun HP News | Feb 8, 2025 | Latest News, കേരളം
ദേശീയ പാത വികസിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള നിര്‍മ്മണ പ്രവര്‍ത്തിക്കിടെ കൊല്ലത്ത് പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു. സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന് വീഴുകയായിരുന്നു. സമീപത്തെ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിഞ്ഞ സ്ഥലത്ത് ഈ സമയം വാഹനങ്ങളും നിര്‍മ്മാണ തൊഴിലാളികളും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.കൊല്ലം കല്ലുന്താഴത്ത് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്ന പഴയ റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെ റോഡ് ഇടിഞ്ഞുതാഴുകയായിരുന്നു. റോഡിന് സമീപത്തെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ നിലം പതിച്ചു.
by Midhun HP News | Feb 8, 2025 | Latest News, ജില്ലാ വാർത്ത
കൽപറ്റ: പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. ജില്ലകളിലെ ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകിട്ട് പ്രിയങ്ക സന്ദർശനം നടത്തും.
by Midhun HP News | Feb 8, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: വിവാഹം പല കാരണങ്ങളാല്‍ മുടങ്ങാറുണ്ട്. അതിന് കാരണം കുടുംബ തര്‍ക്കങ്ങളോ പൊരുത്തക്കേടുകളോ മറ്റോ ആയിരിക്കും. എന്നാല്‍ മഹാരാഷ്ട്രയില്‍ യുവാവിന്റെ വിവാഹം മുടങ്ങാന്‍ കാരണമായത് സിബില്‍ സ്‌കോര്‍ കുറവായതാണ്. മഹാരാഷ്ട്രയിലെ മൂര്‍തിസാപു ജില്ലയിലായിരുന്നു സംഭവം.
വിവാഹനിശ്ചയം പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മാവന്‍ യുവാവിനോട് അസാധാരണമായ ഒരു അഭ്യര്‍ഥന നടത്തിയത്. അത് സിബില്‍ സ്‌കോര്‍ കാണണമെന്നായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്. പരിശോധനയില്‍ യുവാവ് വിവിധ ബാങ്കുകളില്‍ നിന്നായി ഒന്നിലധികം വായ്പ എടുത്തതായി കണ്ടെത്തി. കൂടാതെ സിബില്‍ സ്‌കോര്‍ കുറവാണെന്നും കണ്ടെത്തി.
ഇത്രയേറെ സാമ്പത്തിക ബാധ്യതയുള്ള യുവാവിന് മരുമകളെ കല്യാണം കഴിച്ചുകൊടുത്താല്‍ ഭാവിയില്‍ ഉണ്ടാകുന്ന ആശങ്കകള്‍ അമ്മാവന്‍ കുടുംബത്തെ അറിയിച്ചു. വീട്ടുകാരും അമ്മാവന്റെ അഭ്യര്‍ഥന ശരിവച്ചതോടെ വധുവിന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്‍മാറി.
by Midhun HP News | Feb 8, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടക്കത്തില്‍ പിന്നില്‍നിന്ന മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരിയ വോട്ടുകള്‍ക്ക് ലീഡ് പിടിച്ചു. മനീഷ് സിസോദിയയും മുന്നിലാണ്. മുഖ്യമന്ത്രി അതിഷി പിന്നിലാണ്.
എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് രാജ്യ തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ്
ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
Recent Comments