by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റായി കണ്ണൻ ചന്ദ്ര പ്രെസിനെ തിരഞ്ഞെടുത്തു. ഇദ്ദേഹം നിലവിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗവും ആറ്റിങ്ങൽ യൂണിറ്റ് ജനറൽ സെക്രട്ടറിയും കൂടിയാണ്.
by Midhun HP News | Jan 30, 2025 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ബാലരാമപുരം കോട്ടുല്‍കാല്‍ക്കോണത്താണ് സംഭവം.
ഇന്ന് രാവിലെ മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മാതാവിന്റെ സഹോദരന് സംഭവത്തില്‍ ബന്ധമുണ്ടോയെന്ന സംശയം ബന്ധുക്കള്‍ക്കുണ്ട്. ഇക്കാര്യം ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു.
by Midhun HP News | Jan 29, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കുന്നുവാരം യുപി സ്കൂളിൽ നടന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുക്കൂട്ടം, വായനക്കൂട്ടം, ശില്പശാല തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടി വാർഡ് കൗൺസിലറും, ആറ്റിങ്ങൽ നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ഷീജ എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ മധു ജി ആർ അദ്ധ്യക്ഷനായിരുന്നു. അധ്യാപകരായ ഷീജു, ആതിര, ഷൈലജ, ശ്രീകുമാരി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. 9.30 തുടങ്ങി 3.30 ശില്പശാല അവസാനിപ്പിച്ചു.
by Midhun HP News | Jan 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ വിദ്യാഭ്യാസ സബ് ഡിസ്ട്രിക്ട്ൽപ്പെട്ട പോങ്ങനാട് ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ അനുസ്മരിച്ചു.
വിദ്യാർഥികൾക്കായി മഹാത്മാഗാന്ധിയുടെയും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലി കഴിച്ച ധീരദേശാഭിമാനികളുടെയും ഉജ്ജ്വലമായ സഹന ജീവിതത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തി.
ഭാരത സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞ ധീരദേശാഭിമാനികളുടെയും മഹാത്മാഗാന്ധിയുടെയും ഓർമ്മകൾക്കായി സ്കൂൾ വളപ്പിൽ വിദ്യാർത്ഥികളും, അധ്യാപകരും, ചേർന്ന് വൃക്ഷത്തൈകൾ നട്ടു. സ്വാതന്ത്ര്യസമരസേനാനികളുടെ ബഹുമാനാർത്ഥം തങ്ങളുടെ വീടുകളിലും ഓരോ മരം വീതം നട്ടു പരിപാലിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.
2024 ലെ അന്തർ ദേശീയ ഭൗമ ദിനത്തിൽ UN സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ, പ്ലാസ്റ്റിക് നിർമാർജന ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത മിലാന, മിർസ എന്നീ വിദ്യാർത്ഥികൾക്ക് യു എൻ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
യുണൈറ്റഡ് നേഷൻസ് വോളന്റീർസ് ഇന്ത്യ നാഷണൽ വോളന്റീറും സാമൂഹിക-സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര പിന്നണി ഗാന രചയിതാവുമായ ദീപു ആർ എസ് ചടയമംഗലം ദേശീയ സ്വാതന്ത്ര്യ സമര രക്തസാക്ഷി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. യുപി അസിസ്റ്റന്റ് സുരേഷ് കുമാർ സ്വാഗതമാശംസിച്ചു. സ്കൂൾ എച്ച് എം ബീന ജി എസ് ചടങ്ങിൽ അധ്യക്ഷയായിരുന്നു. അധ്യാപകരായ അസിo എസ് എ, ശ്രീദേവി എസ്, സുനിൽകുമാർ, പാർവതി ബി എസ്, ലിജ കൃഷ്ണൻ, സുരേഷ് കുമാർ
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യു പി അസിസ്റ്റന്റ് പാർവതി ബി എസ് നന്ദി പ്രഭാഷണം നടത്തി.
by Midhun HP News | Jan 29, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പൊയ്കമുക്ക് പൂവത്തൂർവിള വീട്ടിൽ അനിൽകുമാർ, ഷൈനി ദമ്പതികളുടെ മകൻ ആദിൽ എ എസ് നെയാണ് വീടിനു സമീപത്തെ മരക്കൊമ്പിൽ ഇന്ന് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇളമ്പ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിൽ.
ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല
by Midhun HP News | Jan 29, 2025 | Latest News, ജില്ലാ വാർത്ത
ബിരിയാണി കഫേ ടേക്ക് എവേ & ചായ പീടിക എന്ന സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നു.
നാളെ രാവിലെ 11 മണിയ്ക്ക് വലിയകുന്നു ഗവ. ഗസ്റ്റ് ഹൗസ്സിനു എതിർ വശത്തായാണ് പ്രവർത്തനമാരംഭിക്കുന്നത്.
ഋത്വിക ഉദ്ഘാടനം നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ എസ് കുമാരി വിശിഷ്ടാതിഥിയാകും. തനതായ കൂട്ടുകൾ കൊണ്ട് പരമ്പരാഗത ശൈലിയിലുള്ള യഥാർത്ഥ തലശ്ശേരി കിലോ ബിരിയാണിയും, നാടൻ ചായ പലഹാരങ്ങളോടൊപ്പം, മലബാറിന്റെ രുചിവിഭവങ്ങളും, സ്പെഷ്യൽ ചിക്കൻ ഫ്രൈയും, ചില്ലിചിക്കനും കൂടിയാണ് നിങ്ങൾക്കായി ഒരുക്കുന്നത്.
ഉദ്ഘാടന ദിനത്തിൽ ആദ്യത്തെ 99 പേർക്ക് 1 കിലോ ബിരിയാണി 99രൂപയ്ക്കു നൽകും.
Recent Comments