രാജു (69) നിര്യാതനായി

രാജു (69) നിര്യാതനായി

വക്കം കണ്ണമംഗലം ക്ഷേത്രത്തിനു സമീപം തൊണ്ടന്റെഴികത്ത് വീട്ടിൽ പരേതനായ പത്മനാഭൻ മകൻ രാജു (69) നിര്യാതനായി.
ഭാര്യ: ഓമന
മക്കൾ: സൗമ്യ, രമ്യ, നിമ്യ
മരുമക്കൾ: രാജു, ബിനോയി, അനീഷ്

കേരള മുനിസിപ്പൽ / കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ്‌ പണിമുടക്ക് സമരം നടത്തി

കേരള മുനിസിപ്പൽ / കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ്‌ പണിമുടക്ക് സമരം നടത്തി

കേരള മുനിസിപ്പൽ / കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ്‌ (KMCCEC) INTUC -യുടെ ജില്ലയിലെ മുഴുവൻ അംഗങ്ങളും SETO യുടെ നേതൃത്വത്തിൽ പണിമുടക്കി. സെക്രട്ടേറിയറ്റിന് മുൻവശത്തു നടന്ന പണിമുടക്കിന്, സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ .വേണു, ജില്ലാപ്രസിഡന്റ് മേരി പുഷ്പം, മറ്റ് ഭാരവാഹികളായ പി .ജോയ്സ്, ഉദയകുമാർ, ജഫ്റി.എം.തോമസ് എന്നിവർ നേതൃത്വം നൽകി.

കിളിമാനൂർ മേഖലയിൽ പൊതു പണിമുടക്ക് പൂർണ്ണം

കിളിമാനൂർ മേഖലയിൽ പൊതു പണിമുടക്ക് പൂർണ്ണം

സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും നടത്തിയ പൊതുപണിമുടക്ക് കിളിമാനൂർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ഓഫീസുകളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു. മിക്ക സർക്കാർ ഓഫീസുകളിലും ജീവനക്കാരുടെ ഹാജർ നില വളരെ കുറവായിരുന്നു.

ഭരണ പ്രതിപക്ഷ ഭേദമന്യേ ജീവനക്കാർ സമരത്തിൽ പങ്കെടുത്തത് കാരണം മിനി സിവിൽ സ്റ്റേഷനിലെ ചില ഓഫീസുകളുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. പണിമുടക്കിയ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി എസ് നിസാം അധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് എ ആർ ഷെമീം സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ പി സന്തോഷ്ബാബു, എസ് സബീർ, കെ സജീവ്, എം എ ബാലചന്ദ്രൻ, ഫിറോസ്ഖാൻ, എം ജെ അനൂപ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. ഹരിശങ്കർ ജെ കുറുപ്പ് നന്ദി രേഖപ്പെടുത്തി.

ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു; 35കാരൻ പോക്സോ കേസിൽ പിടിയിൽ

ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു; 35കാരൻ പോക്സോ കേസിൽ പിടിയിൽ

കൊല്ലം അഞ്ചലിൽ 9 കാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. 35കാരൻ പോക്സോ കേസിൽ പിടിയിൽ. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. ഇരുപതാം തീയതി തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ചു.

കുട്ടി തള്ളിമാറ്റി ഓടാൻ ശ്രമിച്ചതോടെ മണിക്കുട്ടൻ കുട്ടിയെ പിടികൂടി വീടിന്റെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കുട്ടികെട്ടിയിട്ട് കുട്ടിയുടെ വസ്ത്രം അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് വിവരങ്ങൾ പറയുകയായിരുന്നു. അഞ്ചൽ പൊലീസ് പ്രതിയെ പിടികൂടി.

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക് സമരം തുടരുന്നു

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക് സമരം തുടരുന്നു

സംസ്ഥാനത്ത് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് തുടരുന്നു. സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും കോണ്‍ഗ്രസിന്റെ നേൃത്വത്തിലുള്ള സര്‍വീസ് സംഘടനകളുമാണ് പണിമുടക്ക് നടത്തുന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോയും സിപിഐ അനുകൂല സംഘടയായ അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുമാണ് പ്രധാനമായും പണിമുടക്കുന്നത്.

കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി ജോയിന്റ് കൗണ്‍സില്‍ നിര്‍മിച്ച പന്തല്‍ പോലീസ് പൊളിപ്പിച്ചു. കൊല്ലം കലക്ടറേറ്റ് പ്രധാന കവാടത്തിന് എതിര്‍വശത്താണ് പന്തല്‍ ഒരുക്കിയത്.

ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് പന്തല്‍ പൊളിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം സ്ഥിരമായി സമരപ്പന്തല്‍ കെട്ടുന്ന സ്ഥലത്താണ് തങ്ങള്‍ പന്തല്‍ കെട്ടിയതെന്നും സമരം തകര്‍ക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് നടപടിയെന്നും ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചു.

എറണാകുളം കലക്ടറേറ്റിനു മുന്നില്‍ സിപിഐ അധ്യാപക സംഘടനയുടെ പ്രതിഷേധം തുടങ്ങി. കലക്ടറേറ്റില്‍ പോലീസിനെ വിന്യസിച്ചു. വയനാട് കോണ്‍ഗ്രസ്-സിപിഐ സര്‍വീസ് സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ സിപിഎം അനുകൂല സര്‍വീസ് സംഘടനകളുടെ നേതാക്കളും സംഘടിച്ചു.

തുടര്‍ന്ന് വയനാട് കലക്ടറേറ്റിന് മുന്നില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്‌കരണ കുടിശികകള്‍ പൂര്‍ണമായും അനുവദിക്കണം, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.സമരത്തിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി കെ എസ് യു

‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി കെ എസ് യു

പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ഭൂമി ഇടപാട് രേഖകളുമായി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭർത്താവിന്റേയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.

അതേസമയം സോഷ്യൽ മീഡിയയിൽ അശ്ലീല കമന്‍റിട്ടയാൾക്കെതിരെ പി പി ദിവ്യ പരാതി നൽകി. ഹണി റോസ് ന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്ന് കുറിച്ച് കൊണ്ട് കമന്‍റിട്ടയാളുടെ വിവരങ്ങളും സ്ക്രീൻ ഷോട്ടുകളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർധിക്കുകയാണ്.

സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലർക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചത്.