വിളയിൽമൂല ശാഖ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു

വിളയിൽമൂല ശാഖ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു

എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ 4004 നമ്പർ വിളയിൽമൂല ശാഖ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷികം വിശേഷാൽ പൂജകളോടും വിവിധ പരിപാടികളോടും ആഘോഷിച്ചു. അന്നദാനം യൂണിയൻ പ്രസിഡൻ്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം നിർവഹിച്ചു.

ശാഖക്ക് കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച മൈക്രോ യൂണിറ്റ് ഭാരവാഹികളെ യൂണിയന്‍ പ്രസിഡന്‍റ് ആദരിച്ചു. യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, പ്രസിഡൻ്റ് സാബു എസ് കാവുവിള, വൈസ് പ്രസിഡൻ്റ് ജമീല മോഹൻ, സെക്രട്ടറി വി. പ്രശാന്തൻ, യൂണിയൻ കമ്മിറ്റി മെംബർ രതീഷ് കുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി മെംബർ അമ്പാടി മണി, എക്സിക്യൂട്ടിവ് അംഗങ്ങൾ ആയി, സുധീർ ബാബു, വിമൽ കുമാർ, ഷാജി, സുദർശൻ, സണ്ണി രാജു , സത്യദേവൻ, വനിതാ സംഘം പ്രസിഡൻ്റ് ഷൈനി രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് നിത്യ സോജി, സെക്രട്ടറി ശ്രീകല, യൂണിയൻ കമ്മിറ്റി മെംബർ ബേബി സഹൃദയൻ എക്സിക്യൂട്ടിവ് അംഗങ്ങൾ സുമ.സി, ഗീത രാജു, സീന സജീവ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

തമിഴ്നാട്ടിലെ പിടികിട്ടാപുള്ളികൾ; കേരളാ പൊലീസിന്റെ പിടിയി‌ൽ

തമിഴ്നാട്ടിലെ പിടികിട്ടാപുള്ളികൾ; കേരളാ പൊലീസിന്റെ പിടിയി‌ൽ

കുറുവ സംഘത്തിലെ രണ്ടുപേർ പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയി‌ലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്.

ഇടുക്കി രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവർക്ക് കേരളത്തിലും തമിഴ്നാട്ടിലും എണ്ണമറ്റ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.പ്രതികളെ നാഗർകോവിൽ പൊലീസിന് കൈമാറും.

രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ

രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ

രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയിലാണ് കേസ്. ഹണി റോസ് വിഷയത്തിൽ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുൽ നടത്തിയ പ്രതികരണങ്ങൾക്ക് എതിരെ ആയിരുന്നു പരാതി. സംഭവത്തിൽ പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് തേടി.

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.

അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി.

ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഈശ്വർ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് ഹണി റോസ് നിയമനടപടി സ്വീകരിച്ചത്. പൊതുമധ്യത്തിൽ രാഹുൽ നടത്തുന്ന പരാമർശങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലാണ് താനും കുടുംബവും എന്ന് ഹണി വ്യക്തമാക്കിയിരുന്നു.

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച സംഭവം; പ്രതി പിടിയില്‍

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച സംഭവം; പ്രതി പിടിയില്‍

മുംബൈ: കവര്‍ച്ചക്കായി വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയില്‍. ഇന്നലെ വൈകിട്ടോടെ ദാദര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ പുലര്‍ച്ചെ 2.30ന് ബാന്ദ്രയിലെ അപ്പാര്‍ട്‌മെന്റില്‍ വെച്ചാണ് താരത്തിനെ പ്രതി മര്‍ദിച്ചത്. ആറോളം കുത്തുകളേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നട്ടെല്ലിന് സമീപത്ത് ആഴത്തില്‍ പതിച്ച ഹാക്‌സോ ബ്ലേഡിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. നടന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവം മോഷണശ്രമമാണെന്നും താരത്തിന്റെ വീട്ടിലെ ജീവനക്കാരിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 20 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.

പ്രതിയെ മുറിയില്‍ പൂട്ടിയിട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു. പുറത്തും കഴുത്തിനും കൈയിലുമാണ് കുത്തേറ്റത്. പുറത്ത് നട്ടെല്ലിന് അടുത്ത് ആഴത്തിലുള്ള രണ്ടു മുറിവുകള്‍ ഗുരുതരമായിരുന്നു. മകന്‍ ഇബ്രാഹീം അലിഖാനാണ് ഓട്ടോയില്‍ നടനെ 3.30ഓടെ ആശുപത്രിയില്‍ എത്തിച്ചത്.

‘നാട് ഒന്നാകെ ഒപ്പമുണ്ടായിരുന്നു’; ഉമാ തോമസിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

‘നാട് ഒന്നാകെ ഒപ്പമുണ്ടായിരുന്നു’; ഉമാ തോമസിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമ തോമസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്.

മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഉമ തോമസിന് അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘കക്കൂസ് മാലിന്യ പ്ലാന്റ് മാമത്തു നിന്നും മാറ്റി സ്ഥാപിക്കണം’; ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിച്ചു

‘കക്കൂസ് മാലിന്യ പ്ലാന്റ് മാമത്തു നിന്നും മാറ്റി സ്ഥാപിക്കണം’; ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിച്ചു

കക്കൂസ് മാലിന്യ പ്ലാന്റ് മാമത്തു നിന്നും മാറ്റി സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിച്ചു. മുനിസിപ്പൽ ഓഫീസിലേയ്ക് നടത്തിയ മാർച്ച്‌ പ്രശസ്ത സാഹിത്യകാരനും കഥകൃത്തുമായ വക്കം വി ആർ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ ഇല്ല്യസ് എം അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ മുൻ കൗൺസിലർ എസ് കെ പ്രിൻസ് രാജ്, വിവിധ റെസിഡന്റ്‌സ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.