ആശാ ലോറന്‍സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ആശാ ലോറന്‍സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ക്രിസ്തുമത വിശ്വാസിയായ ഒരാള്‍ക്ക് മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ആശ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീംക്കോടതി തള്ളിയത്. അഭിഭാഷകരായ ടോം ജോസഫും കൃഷ്ണനുണ്ണിയുമാണ് ആശയ്ക്ക് വേണ്ടി ഹാജരായത്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറുകയെന്നത് രാഷ്ട്രീയ തീരുമാനമാണെന്നായിരുന്നു ആശയുടെ ഹര്‍ജിയില്‍ പറഞ്ഞത്. സിപിഎമ്മിനെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജി. പിതാവിന്റെ സംസ്‌കാരം മതപരമായ ചടങ്ങുകളോടെ നടത്തണമെന്നായിരുന്നു ആശ ലോറന്‍സിന്റെ ആവശ്യം.

നിരുപാധികം മാപ്പുപറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കും’; വീണ്ടും കടുപ്പിച്ച് ഹൈക്കോടതി

നിരുപാധികം മാപ്പുപറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കും’; വീണ്ടും കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ബോബി ചെമ്മണൂര്‍ നിയമത്തിനും മുകളിലാണോയെന്ന് ഹൈക്കോടതി. ഇന്നലെ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാതിരുന്നതില്‍ കൃത്യമായ മറുപടി വേണം. ബോബിയുടെ അഭിഭാഷകരുടെ വാദങ്ങള്‍ സ്വീകാര്യമല്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഉച്ചയ്ക്ക് 12 ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ബോബി ചെമ്മണൂരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം തുടര്‍ന്നത്.

കോടതി ഇന്നലെ മൂന്നരയ്ക്ക് ജാമ്യ ഉത്തരവ് പുറത്തിറക്കിയതാണ്. എന്നിട്ടും ഇന്നലെ എന്തുകൊണ്ട് പുറത്തിറങ്ങിയില്ല. പുറത്തിറങ്ങാത്തതിന്റെ കാരണം പ്രതിഭാഗം വ്യക്തമായി വിശദീകരിക്കണം. ഇതു ശരിയായ നടപടിയല്ല. കോടതിയെ വെല്ലുവിളിക്കുകയാണോ?. കോടതിക്ക് ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജയിലില്‍ നിന്നും പുറത്തിയപ്പോള്‍ ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് എന്താണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. മറ്റു തടവുകാരുടെ കാര്യം ബോബി നോക്കുന്നത് എന്തിനാണ്. അതിന് അയാൾ ആരാണ്?. നിയമത്തിനും മുകളിലാണെന്ന തോന്നല്‍ വേണ്ട. എല്ലാം വിലയ്ക്ക് വാങ്ങാമെന്ന വിചാരം വേണ്ട. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ ജാമ്യം റദ്ദാക്കി നോട്ടീസ് അയക്കുമെന്ന് കോടതി പറഞ്ഞു.

ബോബി ചെമ്മണൂരിനോട് സംസാരിച്ച് നിലപാട് അറിയിക്കാന്‍ പ്രതിഭാഗത്തിനോട് കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകനെ അപമാനിക്കുകയാണ് ബോബി ചെയ്തത്. ജയിലിന് പുരത്തിറങ്ങിയ വേളയില്‍ ബോബി ചെമ്മണൂര്‍ നടത്തിയ പ്രതികരണം കോടതി പരിശോധിക്കും. കേസ് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കാനായി മാറ്റി. അപ്പോള്‍ ബോബിയോട് സംസാരിച്ച് നിലപാട് അറിയിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

മുദാക്കൽ ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ ശ്രീജ യു .ഡി.എഫിൻ്റെ നയപരിപാടികളുമായി സഹകരിക്കുവാൻ തീരുമാനിച്ചു

മുദാക്കൽ ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ ശ്രീജ യു .ഡി.എഫിൻ്റെ നയപരിപാടികളുമായി സഹകരിക്കുവാൻ തീരുമാനിച്ചു

മുദാക്കൽ: മുദാക്കൽ ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ ശ്രീജ യു.ഡി .എഫുമായും ജനാധിപത്യ മതേതര ചേരിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് ഡി. സി. സി പ്രസിഡൻ്റ് പാലോട് രവിയുമായി ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ മുദാക്കൽ പഞ്ചായത്തിൽ യു.ഡി.എഫ് പാർലമെൻ്റെറി പാർട്ടിയുമായി ചേർന്ന് നയങ്ങൾ രൂപീകരിക്കുവാനും തീരുമാനമായി.

കൂറുമാറ്റ നിരോധന നിയമത്തിനുള്ളിൽ നിന്നുകൊണ്ട് പാർട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ശ്രീജ പറഞ്ഞു. പഞ്ചായത്ത് തലത്തിൽ യു.ഡി.എഫ് പ്രവർത്തകരുമായി സഹകരിക്കുമെന്ന് ശ്രീജ അറിയിച്ചു. നിലവിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കോരാണി വാർഡ് മെമ്പർ കൂടിയാണ് ശ്രീജ .ഡി .സി .സി ജനറൽ സെക്രട്ടറി എംജെ ആനന്ദ് മുദാക്കൽ മണ്ഡലം പ്രസിഡന്റ്‌ സുജിത്, ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ്‌ ശരുൺ കുമാർ, പാർലമെന്ററി പാർട്ടി ലീഡർ സുജേതകുമാർ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ വാർഡ് മെമ്പർ ബാദുഷ പ്രവാസി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഷിബു പാണചേരി ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി സരസ്വതി അമ്മ ഇടയ്ക്കോട് മണ്ഡലം ഭാരവാഹികൾ ആയ കോരാണി വിജയൻ, പുഷ്ക്കരൻ, ഗോപകുമാർ, രാജൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ലുലുവില്‍ മെഗാ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കും അവസരം

ലുലുവില്‍ മെഗാ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കും അവസരം

ലുലുവില്‍ മെഗാ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കും അവസരം; ഇന്റര്‍വ്യൂ ജനുവരി 19ന് തലശ്ശേരിയിൽ

ലുലു ഗ്രൂപ്പിന് കീഴില്‍ കേരളത്തിലെ വിവിധ മാളുകളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ് നടക്കുന്നു. സെക്യൂരിറ്റി മുതല്‍ സെയില്‍സ്മാന്‍, വരെ നിരവധി തസ്തികകളില്‍ ജോലിക്കാരെ ആവശ്യമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിങ്ങള്‍ക്ക് ജോലി നേടാം.

തസ്തിക & ഒഴിവ്

ലുലു മാളുകളിലേക്ക് സൂപ്പര്‍വൈസര്‍, സെക്യുരിറ്റി സൂപ്പര്‍വൈസര്‍/ഓഫീസര്‍/ സി സി ടി വി/ ഓപ്പറേറ്റര്‍, മെയിന്റയിന്‍സ് സൂപ്പര്‍വൈസര്‍/ എച്ച് വി എ സി ടെക്‌നീഷ്യന്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍, സോസ് ഷെഫ്, സ്റ്റോര്‍ കീപ്പര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സെയില്‍സ് മാന്‍ / സെയില്‍സ് വുമണ്‍, സീനിയര്‍ സെയില്‍മാന്‍ / സീനിയര്‍ സെയില്‍സ് വുമണ്‍, കാഷ്യര്‍, റൈഡ് ഓപ്പറേറ്റര്‍, കോമി/ സി ഡി പി/ ഡി സി ഡി പി, ബുച്ചര്‍ / ഫിഷ് മോങ്കര്‍, ഹെല്‍പര്‍/പാക്കര്‍, ബയര്‍ തുടങ്ങി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരളത്തിലുടനീളം ഒഴിവുകളുണ്ട്.

യോഗ്യത

സെക്യുരിറ്റി സൂപ്പര്‍വൈസര്‍/ഓഫീസര്‍/ സി സി ടി വി/ ഓപ്പറേറ്റര്‍

ബന്ധപ്പെട്ട മേഖലകളില്‍ ഒന്നു മുതല്‍ 7 വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

മെയിന്റയിന്‍സ് സൂപ്പര്‍വൈസര്‍/ എച്ച് വി എ സി ടെക്‌നീഷ്യന്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍

ഉദ്യോഗാര്‍ഥികള്‍ക്ക് എം ഇ പിയില്‍ കൃത്യമായ അറിയും ഇലക്ട്രിക്കല്‍ ലൈസന്‍സും ഉണ്ടായിരിക്കണം. ബിടെക് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറങ്ങില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ അപേക്ഷകര്‍ക്ക് നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം.

സോസ് ഷെഫ്

ബന്ധപ്പെട്ട മേഖലയില്‍ ബി എച്ച് എം അല്ലെങ്കില്‍ നാല് മുതല്‍ എട്ട് വര്‍ഷം വരേയുള്ള വ്യക്തമായ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം.

സ്റ്റോര്‍ കീപ്പര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. അതോടൊപ്പം തന്നെ സ്റ്റോര്‍ കീപ്പര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വിഭാഗത്തില്‍ ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പ്രവര്‍ത്തി പരിചയം വേണം.

ദിവസവും ഒരു ഗ്ലാസ് പാല്‍; കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

ദിവസവും ഒരു ഗ്ലാസ് പാല്‍; കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കാന്‍സര്‍ റിസര്‍ച്ച് യുകെയും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ദിവസേനയുള്ള പാല്‍ ഉപയോഗം കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ഗവേഷണം പറയുന്നത്.

യുകെയില്‍ എല്ലാ വര്‍ഷവും ഏകദേശം 45,000 കുടല്‍ കാന്‍സര്‍ കേസുകള്‍ ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ എല്ലാ കുടല്‍ കാന്‍സറുകളും 54 ശതമാനം തടയാന്‍ കഴിയുമെന്നാണ് റിസര്‍ച്ച് ഡാറ്റ സൂചിപ്പിക്കുന്നത്. പുകവലി, വ്യായാമക്കുറവ്, മദ്യം, സംസ്‌കരിച്ച മാംസം കഴിക്കല്‍, മോശം ഭക്ഷണക്രമം എന്നിവയെല്ലാം കുടല്‍ കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ മുഖ്യഘടകങ്ങളാണ്.

പ്രതിദിനം ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതിനൊപ്പം മദ്യത്തിന്റേയും ചുവന്ന മാംസത്തിന്റേയും ഉപയോഗം കുറയ്ക്കുന്നതും കാന്‍സറില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്നുമാണ് യുകെയിലെ ഓങ്കോളജിസ്റ്റ് വ്യക്തമാക്കുന്നത്. ദിവസവും 20 ഗ്രാം മദ്യം – അഥവാ ഒരു ഗ്ലാസ് വൈന്‍- അധികമായി കുടിക്കുന്നത് കാന്‍സര്‍ സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ദിവസവും 30 ഗ്രാം കൂടുതല്‍ ചുവന്ന മാംസം അധികമായി കഴിക്കുന്നതും കാന്‍സര്‍ സാധ്യത എട്ട് ശതമാനം വര്‍ധിപ്പിക്കുന്നു. 54,2000 ത്തിലധികം സ്ത്രീകളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പാല്‍ കുടിക്കുന്നതുള്‍പ്പെടെ ദിവസേനയുള്ള ഭക്ഷക്രമത്തിന്റെ വിവരങ്ങളും സംഘം ശേഖരിച്ചു.

പാലിലെ ലാക്ടോസ്, ബ്യൂട്ടൈറേറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ഗുണകരമായ ഗട്ട് ബാക്ടിരീയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. ഇത് ആന്റി ഇന്‍ഫഌമേറ്ററി, ആന്റി കാന്‍സര്‍ ഫലങ്ങള്‍ നല്‍കും. സംയോജിത ലിനോലെയിനിക് ആസിഡ് മാംസത്തിലും പാലുല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന ഫാറ്റി ആസിഡാണ്. ഇതും കാന്‍സറിനെ ചെറുക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാലോ പാല്‍ ഉല്‍പ്പന്നങ്ങളോ അലര്‍ജിയുണ്ടാക്കുന്ന ആളുകള്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിക്കണം.

വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ ഗതാഗത വകുപ്പിന് സമർപ്പിക്കും.

ജിഎസ്ടി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. കാസർകോട് പെർള മുതൽ തിരുവനന്തപുരം അമരവിള വരെ കേരളത്തിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ചെക്ക് പോസ്റ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ടാക്‌സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും രേഖകള്‍ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളില്‍ കാണിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടര്‍ന്നത്. ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്നാണ് പരാതികള്‍.

മുമ്പ് ടാക്സ് ഒടുക്കുന്നതും, പെർമിറ്റ് നൽകുന്നതടക്കമുള്ള കാര്യങ്ങളാണ് ചെക്ക് പോസ്റ്റിൽ നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലി പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നത്. നിർദേശ ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പിന് ഉടൻ കൈമാറും. പിന്നീട് ഗതാഗത വകുപ്പ് സർക്കാരിലേക്ക് നിർദേശം അയക്കും. സർക്കാരാണ് ഇതിൽ അന്തിമ തീരുമാനം എടുക്കുക.