by Midhun HP News | Dec 23, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ ഓഹരി വിപണി തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. കനത്ത ഇടിവിന് ശേഷം അമേരിക്കന്‍ വിപണി തിരിച്ചുവന്നത് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട അനുകൂലമായ ഘടകമാണ് അമേരിക്കന്‍ വിപണിയില്‍ പ്രതിഫലിച്ചത്. നിലവില്‍ സെന്‍സെക്‌സ് 78,000ന് മുകളിലാണ്. നിഫ്റ്റി 23500ന് മുകളിലുമാണ് വ്യാപാരം തുടരുന്നത്.
റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.സിപ്ല, ഹീറോ മോട്ടോകോര്‍പ്പ്, അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.അതിനിടെ രൂപയുടെ മൂല്യത്തില്‍ കാര്യമായ മാറ്റമില്ല. ഒരു പൈസയുടെ നേട്ടത്തോടെ 85.03 എന്ന നിലയിലാണ് രൂപ.
by Midhun HP News | Dec 23, 2024 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
പുതുവര്‍ഷത്തില്‍ കുട്ടികളുടെ ഭാവിക്കായി ഒരു നിക്ഷേപ പദ്ധതി ആലോചിക്കുന്നുണ്ടോ? കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നോണ്‍ എന്‍പിഎസ് പ്ലാനിലേക്ക് മാറും. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്ക് അവരുടെ എന്‍പിഎസ് അക്കൗണ്ട് സ്വതന്ത്രമായി മാനേജ് ചെയ്യാന്‍ കഴിയും. ഈ സ്‌കീം മാതാപിതാക്കളെ അവരുടെ കുട്ടികളുടെ വിരമിക്കല്‍ മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ സേവിംഗ്സ് ആരംഭിക്കാന്‍ സഹായിക്കുന്നു.
ആധാര്‍, പാന്‍ കാര്‍ഡുകളുള്ള 18 വയസിന് താഴെയുള്ള ഇന്ത്യക്കാര്‍ , വിദേശ ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ എന്നിവരുടെ മാതാപിതാക്കള്‍ക്ക് ഈ നിക്ഷേപം ആരംഭിക്കാന്‍ കഴിയും. നോമിനിയായി രക്ഷാകര്‍ത്താവിന്റെ പേര് തന്നെ നല്‍കാം. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കും.
പ്രമുഖ ബാങ്കുകളുടെ ശാഖകള്‍, പോസ്റ്റ് ഓഫീസ് എന്നിവയില്‍ കൂടിയും പിഎഫ്ആര്‍ഡിഎ വെബ്‌സൈറ്റ് വഴിയും അക്കൗണ്ട് ആരംഭിക്കാം.
കൈവശം ആയിരം രൂപ ഉണ്ടെങ്കില്‍ തന്നെ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഉയര്‍ന്ന തുകയ്ക്ക് പരിധിയില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുക അടയ്ക്കാന്‍ കഴിയാതെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടാല്‍ പോലും അടയ്ക്കാത്ത വര്‍ഷങ്ങളിലെ തുക ഒരുമിച്ച് അടച്ച് അക്കൗണ്ട് പിന്നിട് പുനരുജ്ജീവിപ്പിക്കാനാകും.
ഓരോരുത്തരുടെ താത്പര്യം അനുസരിച്ച് റിസക് കൂടിയ മേഖലയിലും സുരക്ഷിതമായ മേഖലയിലും നിക്ഷേപിക്കാനാകും. റിസ്‌ക് കൂടിയ, അതേപോലെ തന്നെ ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കാവുന്ന ഓഹരിയില്‍ നിക്ഷേപിക്കാവുന്നതാണ്. അതേപോലെ തന്നെ റിസ്‌ക് കുറഞ്ഞ എന്നാല്‍ നിശ്ചിത വരുമാനം പ്രതീക്ഷിക്കാവുന്ന കമ്പനി കടപ്പത്രങ്ങള്‍, റിസ്‌ക് തീരെ കുറഞ്ഞ എന്നാല്‍ പ്രതീക്ഷിക്കാവുന്ന വരുമാനവും തീരെ കുറഞ്ഞ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റമെന്റ് ട്രസ്റ്റ്, ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സ് തുടങ്ങിയ ബദല്‍ നിക്ഷേപ മാര്‍ഗങ്ങള്‍ എന്നിങ്ങനെ നാലു ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുത്ത് നിക്ഷേപം നടത്താവുന്നതാണ്. അംഗീകൃത പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരുടെ പട്ടികയില്‍ നിന്ന് ഇഷ്ടമുള്ള ഫണ്ട് മാനേജറെ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്. ആദായനികുതി നിയമത്തിലെ 80സി വകുപ്പ് അനുസരിച്ച് നികുതി ഇളവിന് പ്രയോജനപ്പെടുത്താം.
അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ഇവയില്‍ ഏതെങ്കിലുമൊരു നിക്ഷേപ സ്‌കീം തെരഞ്ഞെടുത്ത നിക്ഷേപകന് പിന്നീട് അതില്‍ നിന്ന് മാറണമെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണ ഇങ്ങനെ മാറാനുള്ള അവസരവും എന്‍പിഎസ് ഒരുക്കിയിട്ടുണ്ട്.
by Midhun HP News | Dec 23, 2024 | Latest News, ജില്ലാ വാർത്ത
മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവും, ഇന്നും പ്രവർത്തകരുടെ ആവേശമായ ലീഡർ കെ കരുണാകരൻ അനുസ്മരണം ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ നടന്നു. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡോക്ടർ എസ് എസ് ലാൽ ഉദ്ഘാടനം നിർവഹിച്ചു.
ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ്, കെ സുരേന്ദ്രൻ നായർ, കിരൺ കൊല്ലമ്പുഴ, ആർ തുളസീദാസ്, മണനാക്ക് ഷിഹാബുദ്ദീൻ, ആർ വിജയകുമാർ, ഷൈജു ചന്ദ്രൻ, മാമം ജ്യോതി കുമാർ, വക്കംസുധ എന്നിവർ സംസാരിച്ചു.
by Midhun HP News | Dec 23, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് ആർഎസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എൻ. ബിഷ്‌ണു, വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ നായർ, കെ വിനയൻ മേലാറ്റിങ്ങൽ, എസ്. ഷാജി മണ്ഡലം ഭാരവാഹികൾ ആയ ജയകുമാർ. കെ, സുകേഷ്. എസ്. ജയകുമാർ.എസ്, വിഷ്ണു പ്രശീലൻ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Dec 23, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നേടുന്നതിനും വേണ്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. എന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആധാര്‍ കാര്‍ഡ് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. ആധാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം? ആധാര്‍ കാര്‍ഡ് എങ്ങനെ സുരക്ഷിതമാക്കാമെന്നും അറിയാം.
ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
മൈ ആധാര്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക- ആധാര്‍ വിശദാംശങ്ങള്‍ നല്‍കുക- നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക, കാപ്ച്ച കോഡ് നല്‍കുക – ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക, (നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ആകും ഒടിപി വരുക) – ഒതന്റിഫിക്കേഷന്‍ ഹിസ്റ്ററി പരിശോധിക്കുക, അവിടെ, ആധാര്‍ ഉപയോഗിച്ച എല്ലാ സന്ദര്‍ഭങ്ങളും കാണാം. എന്തെങ്കിലും അനധികൃത ഉപയോഗം കണ്ടെത്തിയാല്‍, അത് ഉടന്‍ തന്നെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിക്കുക.
ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി എങ്ങനെ ലോക്ക് ചെയ്യാം?
മൈ ആധാര്‍ പോര്‍ട്ടലില്‍ കയറി ആധാര്‍ ലോക്ക്/അണ്‍ലോക്ക് സെലക്ട് ചെയ്യുക- വെര്‍ച്വല്‍ ഐഡി നല്‍കുക(പൂര്‍ണ്ണമായ പേര്, പിന്‍ കോഡ്, കാപ്ച കോഡ്) – നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കുക- സബ്മിറ്റ് ചെയ്യുക- ബയോമെട്രിക് ലോക്ക് ആക്ടീവാക്കുക.
by Midhun HP News | Dec 23, 2024 | Latest News, കേരളം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. വിന്‍ വിന്‍ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോള്‍, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും.
എല്ലാ തിങ്കളാഴ്ചകളിലുമാണ് വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുക. വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.
Recent Comments