by Midhun HP News | Dec 11, 2024 | Latest News, കേരളം
കൊല്ലം: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലെ കുടുംബ വീട്ടിൽ മോഷണം. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷണം പോയി. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രണ്ട് പേരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയമുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇവരാണോ മോഷണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദര പുത്രനും കുടുംബവും വീട്ടിൽ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്.
ഇവർ വീട്ടിൽ എത്തിയപ്പോൾ രണ്ടു പേർ മതിൽ ചാടി കടന്നു പോകുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
by Midhun HP News | Dec 11, 2024 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്ന് വിചാരണ കോടതിയിൽ ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമ വാദത്തിന്റെ നടപടി ക്രമങ്ങൾ ഒരു മാസം കൊണ്ടു പൂർത്തിയാക്കിയേക്കും. വാദം പൂർത്തിയായി കേസ് വിധി പറയുന്നതിനായി മാറ്റും.
ഷൂട്ടിങിനു ശേഷം തിരികെ വരിരയായിരുന്ന നടിയുടെ കാറിനു പിന്നില വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്.
by Midhun HP News | Dec 10, 2024 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിലെ വാമനപുരം നദിയിലെ കട്ടപറമ്പ് മുള്ളിയിൽ കടത്ത് വള്ളം പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കരവാരം പഞ്ചായത്ത് പ്രദേശമായ കട്ടപ്പറമ്പ് നിവാസികൾക്ക് ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലേക്ക് പെട്ടെന്ന് എത്തിചേരാൻ പറ്റുന്ന ഒരു കടത്താണ് കട്ടപ്പറമ്പ് മുള്ളിയിൽ കടത്ത്. പതിറ്റാണ്ടുകളായി ധാരാളം വിദ്യാർത്ഥികളും യാത്രക്കാരും ഈ കടത്തിനെ ആശ്രയിച്ചിരുന്നു
by Midhun HP News | Dec 10, 2024 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി സ്കൂൾ വിദ്യാർഥിനിയെ പിഡീപ്പിച്ചു ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്കു കടന്ന പ്രതി പിടിയിൽ. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫ് (26) ആണ് പിടിയിലായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കസബ പൊലീസാണ് ഇയാളെ പിടികൂടിയത്.
വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022 മുതൽ കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോർട്ടുകളിൽ വച്ചു പല തവണ പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ 5 പവൻ സ്വർണം പ്രതി കൈക്കലാക്കിയിരുന്നു. തുടർന്നു പെൺകുട്ടി ഗർഭിണാണെന്നു അറിഞ്ഞപ്പോൾ ഇയാൾ വിദേശത്തേക്കു കടന്നു. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഇയാൾ കണ്ണൂർ വിമാനത്തവളത്തിൽ ഇറങ്ങിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. എഎസ്ഐ സജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
by Midhun HP News | Dec 10, 2024 | Latest News, കേരളം
കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനമിടിച്ച് 21കാരന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആല്‍വിന്‍ ആണ് മരിച്ചത്. ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.
റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍ ആല്‍വിന്‍ റോഡിന്റെ നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തിന്റെ കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടകാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. അപകടത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
by Midhun HP News | Dec 10, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കെഎസ്ഇബിയോട് പുതിയ അപേക്ഷ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയ ബാധ്യത തീര്‍ക്കാനാണ് സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്ഇബി അപേക്ഷ നല്‍കിയത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതില്‍ 37.10 കോടിയുടെ അധികബാധ്യത ഉണ്ടായെന്ന് ഹിയറിങ്ങില്‍ കെഎസ്ഇബി അറിയിച്ചു. ഈ ബാധ്യത വകയിരുത്താല്‍ യൂണിറ്റിന് 17 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നു മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കെഎസ്ഇബിക്കു നിര്‍ദേശം നല്‍കി. പൊതുവേദികളില്‍ ചര്‍ച്ച ഒഴിവാക്കാന്‍ അതാണ് നല്ലതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Recent Comments