by Midhun HP News | Dec 6, 2024 | Latest News, കേരളം
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിൻറെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും. കൊലപാതകമെന്ന കുടുംബത്തിൻറെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
by Midhun HP News | Dec 6, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിലെ പെണ്‍സിംഹത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയില്‍ നിന്നും മരുന്ന് എത്തിച്ച് അധികൃതര്‍. ത്വക്ക് രോഗ ചികിത്സയ്ക്കായി ആറ് വയസ്സുകാരി ഗ്രേസി എന്ന പെണ്‍സിംഹത്തിനാണ് ‘സെഫോവേസിന്‍’ എന്ന മരുന്ന് എത്തിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളായി സിംഹത്തിന് പരാമ്പരഗത ചികിത്സ തുടര്‍ന്നെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് അമേരിക്കയില്‍ നിന്നും മരുന്ന് എത്തിക്കാന്‍ തീരുമാനിച്ചത്. 15,000 രൂപ വീതം വിലയുള്ള നാലു ഡോസ് മരുന്നുകളാണ് എത്തിച്ചത്.
ചികിത്സയെത്തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കുറയുന്നതായി മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ പറഞ്ഞു. രണ്ടാഴ്ചയില്‍ ഒരു തവണ എന്ന രീതിയിലാണ് മരുന്ന് നല്‍കുന്നതെന്നും മൂന്നാഴ്ച മുന്‍പാണ് മരുന്ന് നല്‍കി തുടങ്ങിയതെന്നും ഡോക്ടര്‍ പറഞ്ഞു. അടുത്തിടെയായി സിംഹത്തിന് കാന്‍സര്‍ ആണെന്ന് സംശയിച്ചെങ്കിലും ബയോപ്‌സിയില്‍ അര്‍ബുദമല്ലെന്ന് കണ്ടെത്തി. പിന്നീടാണ് ‘ ക്രോണിക് അറ്റോപിക് ഡെര്‍മറ്റൈറ്റിസ് ‘എന്ന രോഗമാണെന്ന് കണ്ടെത്തിയതും അമേരിക്കയില്‍ നിന്ന് മരുന്ന് എത്തിച്ച് ചികിത്സ ആരംഭിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.
രോഗം മാറുന്നതോടെ ഗ്രേസിയെ ചെന്നൈയിലെ വെണ്ടല്ലൂര്‍ മൃഗശാലയ്ക്കു നല്‍കി പകരം മറ്റൊരു പെണ്‍സിംഹത്തെ അവിടെ നിന്ന് എത്തിക്കും. ജനിതക ഗുണമേന്മ കൂടിയ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനായാണ് ഇത്തരം കൈമാറ്റം . മൃഗശാലയില്‍ തന്നെ ഉണ്ടായിരുന്ന ആയുഷ് – ഐശ്വര്യ സിംഹങ്ങളുടെ കുട്ടിയാണ് ഗ്രേസി. ജന്മനാ പിന്‍കാലുകള്‍ക്ക് സ്വാധീനക്കുറവുണ്ടായിരുന്നതിനാല്‍ പ്രത്യേക പരിചരണം നല്‍കിയാണ് വളര്‍ത്തിയത്.
by Midhun HP News | Dec 6, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്.
കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വൈദ്യുതി നിരക്കിൽ സൗജന്യം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. വൈദ്യുതി നിരക്ക് വർധനയ്ക്ക് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് മൂന്നുവര്‍ഷത്തെ നിരക്ക് വര്‍ധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. അടുത്തവര്‍ഷം 20 പൈസയും 2026–27 സാമ്പത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണമെന്നാണ് നിര്‍ദ്ദേശം. വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന ആവശ്യവും കെഎസ്ഇബി മുന്നോട്ടു വെച്ചിട്ടുണ്ട്.
by Midhun HP News | Dec 6, 2024 | Latest News, കേരളം
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. തിരുവനന്തപുരം പാലോട് സ്വദേശി ഷൈജല (52) യ്ക്കാണ് പരിക്കേറ്റത്. കല്ലറ മരുതമണ്‍ ജങ്ഷന് സമീപം ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്.
പരിക്കേറ്റ ഷൈജലയുടെ താടിയെല്ലിന് പൊട്ടലുണ്ട്. ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നു കിടക്കുകയായിരുന്നു. ഒഴിഞ്ഞ സീറ്റ് കണ്ട് അതില്‍ ഇരിക്കാന്‍ പോകുമ്പോഴായിരുന്നു തെറിച്ച് റോഡിലേക്ക് വീണത്. ഉടന്‍ തന്നെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഷൈലജയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
by Midhun HP News | Dec 6, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് 57000ല്‍ താഴെ എത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 57,000ല്‍ താഴെ എത്തിയത്. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7115 രൂപയായി.
രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ കൂടിയിരുന്നു. 80 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Dec 5, 2024 | Latest News, ദേശീയ വാർത്ത
അബുദാബി: 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിര്‍ഹം) രൂപ സമ്മാനം അടിച്ച ബിഗ് ടിക്കറ്റ്, മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന് സൗജന്യമായി ലഭിച്ചത്. രണ്ട് ടിക്കറ്റ് വാങ്ങിയാല്‍ നാല് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്ന ഓഫറില്‍ ലഭിച്ച സൗജന്യ ടിക്കറ്റാണ് ഷാര്‍ജയില്‍ താമസിക്കുന്ന അരവിന്ദന് ഭാഗ്യം കൊണ്ടുവന്നത്.
സെയില്‍സ്മാനായിരുന്ന അരവിന്ദിന് നിലവില്‍ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ജോലി അന്വേഷണം തുടരുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പേരില്‍ ടിക്കറ്റെടുത്ത 20 അംഗ സംഘത്തിന് സമ്മാനം അടിച്ചത്. ഈ മാസം 3ന് നടന്ന നറുക്കെടുപ്പിലാണ് ഇവര്‍ക്ക് ഭാഗ്യം കൊണ്ടുവന്നത്. നറുക്കെടുപ്പില്‍ ഇവര്‍ക്ക് ആകെ ആറ് ടിക്കറ്റുകള്‍ ഉണ്ടായിരുന്നു.
സമ്മാനം നേടിയ വിവരം സുഹൃത്താണ് ഫോണിലൂടെ വിളിച്ചറിയിച്ചത്. ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ബിഗ് ടിക്കറ്റ് ടീം അരവിന്ദിനെ ബന്ധപ്പെട്ടപ്പോള്‍ ഭാര്യയോടൊപ്പം കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെന്നതാണെന്ന് പറഞ്ഞു. ഇനി താങ്കള്‍ക്ക് ഒരു ഷോപ്പ് സ്വന്തമാക്കാം എന്നായിരുന്നു അധികൃതര്‍ തമാശരൂപേണയുള്ള വാക്കുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നുണ്ടെങ്കിലും ഇതുപോലൊരു വലിയ സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അരവിന്ദ് പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സമയത്താണ് ദൈവം അനുഗ്രഹം ചൊരിഞ്ഞത്. ഞാന്‍ ജോലി രാജിവച്ച് മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ജോലി ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഭാര്യക്ക് ജോലിയുള്ളതുകൊണ്ടാണ് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. കുറച്ച് ബാങ്ക് വായ്പകളുണ്ട്. സമ്മാനത്തുക കൊണ്ട് അത് അടച്ച് ബാക്കിയുള്ളത് ഭാവിയിലേക്ക് നീക്കിവയ്ക്കുമെന്നും അരവിന്ദ് പറഞ്ഞു.
Recent Comments