by Midhun HP News | Dec 3, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി വീണ്ടും 57000ന് മുകളില്‍ എത്തി. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് 57,000ന് മുകളില്‍ എത്തിയത്. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറിയത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിൽ പളിയ നൃത്തത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസ്സിലെ വിദ്യാർത്ഥികൾ. കൃപഷിബു, നിരഞ്ജന, പൗർണമി, അനന്യ, ഷാനു, ആൻമരിയ, ആനി, നയന, ദേവയാനി, ആയിഷ, കാർത്തിക്, ശരത്ത് എന്നിവരാണ് പളിയ നൃത്തത്തിൽ പങ്കെടുത്തവർ.
by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: “ബ്ലാക്ക് & വൈറ്റ് എക്സ്പ്രസ് അയൺനിംഗ് പാർട്ട്ണർ” ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു. എല്ലാവിധ വസ്ത്രങ്ങളും സ്റ്റീം അയൺ ചെയ്തു നൽകുന്നു. സൗജന്യ പിക്കപ്പ് & ഡെലിവറി സേവനവും ഉറപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കും താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക:
മൊബൈൽ നമ്പർ: 9847633388.
by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: സ്വകാര്യ ബസിടിച്ചു സ്കൂൾ കുട്ടികള്‍ക്ക് അപകടമുണ്ടാകുകയും അതിനെ തുടര്‍ന്ന് പട്ടണത്തിലുണ്ടായ സംഘര്‍ഷ സാഹചര്യത്തിനെതിരെയും, ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ അനുമതി ഇല്ലാതെ പാലസ് റോഡില്‍ തന്നിഷ്ടത്തിന് നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്ക്കാരങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ്സ്
കൗണ്‍സിലര്‍മാര്‍ സഭയ്ക്കുളളില്‍ പ്രതിക്ഷേധിച്ചു.
ഇന്നലെ നടന്ന കൗണ്‍സിൽ യോഗത്തിൽ കോണ്‍ഗ്രസ്സ് പാര്‍ലമെന്‍റെറി നേതാവ് പി. ഉണ്ണികൃഷ്ണനാണ് സഭയില്‍ വിഷയം അവതരിപ്പിച്ചത്. വിഷയത്തില്‍ ഉടനെ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചുകൂട്ടാമെന്നും, കഴിഞ്ഞ ദിവസങ്ങളില്‍ ആറ്റിങ്ങലില്‍ നടന്ന സംഭവവികാസങ്ങളില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. സഭയ്ക്കുളളില്‍ കോണ്‍ഗ്രസ്സ് പ്രതിക്ഷേധം ശ്കതമായതിനെ തുടര്‍ന്ന്
സഭാ അദ്ധ്യക്ഷന്‍റെ ചാര്‍ജ്ജ് വഹിച്ചിരുന്ന വൈസ്ചെയര്‍മാന്‍ ജി.തുളസീധരന്‍ പിളള ഉടന്‍ തന്നെ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചുകൂട്ടാമെന്നും ഒണ്‍വേ തീരുമാനം നടപ്പിലാക്കാമെന്നും സഭയെ അറിയിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുളളവരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെയും ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടതെ തീരുമാനം എടുത്തവര്‍ക്കെതിരെ നടപടിഎടുക്കാത്തതിൽ പ്രതിക്ഷേധിച്ചു കോണ്‍ഗ്രസ്സ്
കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യങ്ങളുമായി സഭ ബഹിഷ്കരിച്ച് വാക്കൌട്ട് നടത്തി നഗരസഭാ കവാടത്തിനു മുന്നില്‍ പ്രതിക്ഷേധിച്ചു.
കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരായ വി.മുരളീധരന്‍ നായര്‍, ജി.ശങ്കര്‍, കെ.ജെ. രവികുമാര്‍, എ രമാദേവിഅമ്മ, കെ.സതി തുടങ്ങിയവരാണ് സഭ ബഹിഷ്കരിച്ചു സഭാകവാടത്തിനുമുന്നില്‍ പ്രതിഷേധിച്ചത്.
by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പെരുമഴ പ്രവചിച്ച സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു.
പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുതി പ്രവാഹം ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്തു പോകുകയോ സ്പർശിക്കുകയോ മറ്റാരേയും സമീപത്തേക്ക് പോകാൻ അനുവദിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
കുറിപ്പ്
തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ വൈദ്യുതി അപകടങ്ങളിൽപ്പെടാതിരിക്കാൻ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസരപ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാൻ അനുവദിക്കുകയുമരുത്.
സർവ്വീസ് വയർ, സ്റ്റേവയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവയെ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളിൽ സർവ്വീസ് വയർ കിടക്കുക, സർവ്വീസ് വയർ ലോഹത്തൂണിൽ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേൽക്കാൻ സാധ്യതയുണ്ട്. ഈ വർഷം ഇതുവരെയുണ്ടായ 296 വൈദ്യുത അപകടങ്ങളിൽ നിന്നായി 73 പൊതുജനങ്ങൾക്കാണ് ജീവൻ നഷ്ടമായത്!
മേൽപ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഓർക്കുക, ഈ നമ്പർ അപകടങ്ങൾ അറിയിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്.
വൈദ്യുതി തകരാർ സംബന്ധമായ പരാതികൾ അറിയിക്കാൻ 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താൻ കഴിയും. 1912 എന്ന 24/7 ടോൾഫ്രീ കസ്റ്റമർകെയർ നമ്പരിൽ വിളിക്കാവുന്നതുമാണ്.
by Midhun HP News | Dec 2, 2024 | Latest News, കേരളം
തൃശൂർ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കലക്ടർ അർജുൻ പാണ്ഡ്യനാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവധി. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്‍സി, ഐസിഎസ്‍സി സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല. റവന്യു ജില്ലാ കലോത്സവത്തിനും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും അവധിയില്ല.
Recent Comments