മഴ, വെള്ളക്കെട്ട്; തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ, വെള്ളക്കെട്ട്; തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കലക്ടർ അർജുൻ പാണ്ഡ്യനാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവധി. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്‍സി, ഐസിഎസ്‍സി സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി ബാധകമാണ്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല. റവന്യു ജില്ലാ കലോത്സവത്തിനും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും അവധിയില്ല.

ബാത്ത്‌ റൂമിൽ തളർന്ന് വീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച് പ്രവാസി മലയാളി മരിച്ചു

ബാത്ത്‌ റൂമിൽ തളർന്ന് വീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്.

പക്ഷാഘാതത്തെ തുടർന്ന് അഞ്ചു ദിവസം മുമ്പ് ബാത്ത്‌ റൂമിൽ തളർന്ന് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ബുഷ്‌റ ബീവി.
മക്കൾ: ഫർഹാൻ, ഷാഹിന, നാഇഫ്.
മൃതദേഹം റിയാദ് മൻസൂരിയയിൽ ഖബറടക്കും. ഇതിന് ആവശ്യമായ നിയമനടപടികൾ ഐ.സി.എഫ് വെൽഫെയർ പ്രസിഡൻറ് ഇബ്രാഹിം കരീമിെൻറ നേതൃത്വത്തിൽ
‘സഫ്വ ടീം’ ചെയ്യുന്നു.

വർക്കലയിൽ ഓട്ടോറിക്ഷയും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

വർക്കലയിൽ ഓട്ടോറിക്ഷയും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

വർക്കലയിൽ ഓട്ടോറിക്ഷയും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായ പരിക്ക്. ഓട്ടോ പൂർണമായും തല കുത്തനെ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞ അവസ്ഥയിലാണ്. സ്കൂൾ ബസിൽ 20 ഓളം കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് യാതൊരുവിധ പരിക്കുകളുമില്ല. കുട്ടികളെ മറ്റൊരു വാഹനത്തിൽ കയറ്റി വീടുകളിൽ എത്തിച്ചു. വർക്കല കാറാത്തല പാരഡൈസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വാഹനമാണ് തെറ്റിക്കുളത്തു വച്ച് അപകടത്തിൽപെട്ടത്.

യു കെയിൽ വിസ വാഗ്ദാനം ചെയ് 14 ലക്ഷത്തോളം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

യു കെയിൽ വിസ വാഗ്ദാനം ചെയ് 14 ലക്ഷത്തോളം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

യു കെയിൽ വിസ വാഗ്ദാനം ചെയ് 14 ലക്ഷത്തോളം രൂപ തട്ടിയ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശിനിയും കോടതി ജീവനക്കാരിയുമായ യുവതിയിൽ നിന്നും യു കെ-യിലേക്ക് ജോലി വാഗാദാനം നൽകി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിയായ അഭിലാഷ് ഫിലിപ്പ്(38) എന്നയാളാണ് ആറ്റിങ്ങൽ പോലീസിൻറെ പിടിയിലായത്.

STARNET INTERNATIONAL RECRUITMENT PRIVATE LIMITED എന്ന പേരിൽ കമ്പനി നടത്തിയിരുന്ന പ്രതി U.K-യിലും വിദേശ രാജ്യങ്ങളിലും ആകർഷകമായ ശമ്പളം ലഭിക്കുമെന്നും, ജോലി തരപ്പെടുത്തി വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയിൽ നിന്നും പണം തട്ടിയെടുത്തത്. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഫെയ്‌സ് ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ വളരെ ആകർഷകമായ രീതിയിൽ കമ്പനിയുടെ PROFILE CREATE ചെയ്ത് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ച് വ്യാജ CERTIFICATE OF SPONSERSHIP തരപ്പെടുത്തി പണം കൈപ്പറ്റിയ ശേഷം ആസ്ട്രേലിയയിലുള്ള കമ്പനിയിലേക്ക് മറ്റൊരു പാർട്ണറുടെ അക്കൌണ്ടിലേക്ക് മാറ്റുകയും ചെയ്തു.

100 കണക്കിന് ആളുകളിൽ നിന്നും ഏകദേശം 10 കോടിയോളം രൂപ ഇപ്രകാരം തട്ടിയെടുത്തതായി അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ, കല്ലമ്പലം, വിയ്യൂർ, എറണാകുളം ടൌൺ സൌത്ത്, പുത്തൻവേലിക്കര തുടങ്ങിയ പല പോലീസ് സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ പത്തോളം കേസുകൾ നിവലിൽ ഉണ്ട്.

കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു

കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു

പതിനെട്ടാംമൈൽ -ചൂള – വെട്ടിക്കൽ റോഡ് പണി അനന്തം ആയി നീളുന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഒന്നരവർഷത്തോളം ആയി റോഡ് പണി പൂർത്തികരിക്കുവാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. തുടർന്ന് സമരം അറിഞ്ഞു എത്തിയ ആറ്റിങ്ങൽ എം എൽ എ അംബികയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് വരും ദിവസങ്ങളിൽ റോഡ് പണി തുടങ്ങാം എന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.

കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ ആർ അഭയൻ, ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ്‌ എസ് എസ് ശരുൺകുമാർ, മുദാക്കൽ മണ്ഡലം പ്രസിഡന്റ്‌ സുജിത് ചെമ്പൂർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി മാരായ അശോകൻ കോരാണി, സരസ്വതി കോരാണി, മണ്ഡലം ഭാരവാഹികൾ ആയ വിജയൻ കോരാണി, ലിഷു. ജി സി, നിഖിൽ കോരാണി, പ്രവാസി ബ്ലോക്ക്‌ പ്രസിഡന്റ്‌ ഷിബു പാണചേരി, ദളിത്‌ കോൺഗ്രസ്‌ ജില്ല കമ്മിറ്റി അംഗം അനീഷ് ഊരുപൊയ്ക തുടങ്ങിയവർ നേതൃത്വം നൽകി.

ജില്ലാ കലോത്സവത്തിൽ നാടകത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഡയറ്റിലെ വിദ്യാർത്ഥികൾ

ജില്ലാ കലോത്സവത്തിൽ നാടകത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഡയറ്റിലെ വിദ്യാർത്ഥികൾ

ആറ്റിങ്ങൽ: നെയ്യാറ്റിൻകരയിൽ നടന്ന ജില്ലാ കലോത്സവത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്നും അപ്പീൽ മുഖാന്തിരം പങ്കെടുത്ത നാടകത്തിന് ആറ്റിങ്ങൽ ഡയറ്റിലെ കുട്ടികൾ എ ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. “ചങ്ങല പൊട്ടിച്ച കുട്ടികൾ” എന്ന നാടകം ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ആയ അർജുൻ രാജ്, അഭിനവ്, സങ്കീർത്ത്,
പ്രിയദർശിനി, അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ട്രിക്കേലെജൻ്റ്, ദേവനന്ദൻ, അരവിന്ദ്, കൃഷ്ണപ്രഭ, അർപ്പിത, ദേവലക്ഷ്മി എന്നിവരടങ്ങുന്ന ടീമാണ് രംഗത്ത് അവതരിപ്പിച്ചത്.