by Midhun HP News | Nov 30, 2024 | Latest News, കേരളം
പത്തനംതിട്ട: കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു ഭക്ഷ്യധാന്യം കടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്. ഗോഡൗൺ ചുമതലയുണ്ടായിരുന്ന അനിൽ കുമാർ, ജയദേവ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്.
ഒക്ടോബർ മാസത്തിൽ സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 800 ക്വിൻറൽ അരിയും ഗോതമ്പും കടത്തിയെന്നാണ് എഫ്ഐആർ. 36 ലക്ഷം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കു പുറമേ ലോറി ഡ്രൈവറേയും പ്രതി ചേർത്തു.
by Midhun HP News | Nov 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂര്‍ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിനെ തലയ്ക്ക് അടിച്ചത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിലായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ നിലത്ത് വീണ ബിജുവിനെ യുവാവ് പാറക്കല്ല് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അന്ന് തന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്.
by Midhun HP News | Nov 30, 2024 | Latest News, ജില്ലാ വാർത്ത
ജില്ലാതല കലോത്സവത്തിൽ യുപി വിഭാഗം നാടക മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വഞ്ചിയൂർ യുപിഎസിലെ വിദ്യാർഥികൾ. കിളിമാനൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഇവർ കരസ്ഥമാക്കിയിരുന്നു.
by Midhun HP News | Nov 30, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ ഉപജില്ലാ യുപി വിഭാഗം നാടക മത്സരത്തിൽ മികച്ച നടിയായി തിളങ്ങി ഇന്ദ്ര ബി എസ്. ഗവണ്മെന്റ് യുപിഎസ് വഞ്ചൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
by Midhun HP News | Nov 30, 2024 | Latest News, കേരളം
ഇത്തിക്കരയാറ്റില്‍ കാണാതായ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തന്നൂർ കല്ലുവാതുക്കല്‍ വരിഞ്ഞം കാരൂര്‍കുളങ്ങര തുണ്ടുവിള വീട്ടില്‍ രവിയുടേയും അംബികയുടേയും മകന്‍ അച്ചുവാണ് മരിച്ചത്.
കൂട്ടുകാരുമൊത്ത് ഇത്തിക്കരയാറ്റില്‍ കല്ലുവാതുക്കല്‍ മണ്ണയത്ത് കുളിക്കാനിറങ്ങിയതാണ് അച്ചുവെന്ന് പോലിസ് പറയുന്നു. കഴിഞ്ഞ 23-ന് അച്ചുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാരിപ്പള്ളി പോലിസില്‍ പരാതി നല്‍കിയിരുന്നു.
കുളിക്കുന്നതിനിടെ കയത്തിലകപ്പെട്ടതോടെ മൂന്ന് കുട്ടികളും ഭയന്ന് തിരികെ പോയി. അച്ചുവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെങ്കിലും ആറ്റിലകപ്പെട്ട കാര്യം ഇവര്‍ ആരോടും പറഞ്ഞില്ല. പോലിസ് ചോദിച്ചെങ്കിലും തങ്ങള്‍ക്കൊപ്പം സമീപത്തെ ക്ഷേത്രത്തില്‍ അയ്യപ്പന്‍കഞ്ഞി കുടിക്കാനെത്തിയെന്നും പിന്നീട് കണ്ടില്ലെന്നുമാണ് മൊഴി നല്‍കിയത്.
അന്വേഷണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം കൂട്ടുകാര്‍ തങ്ങളുടെ അധ്യാപകരോട് അച്ചുവുമൊത്ത് കളിക്കാന്‍ പോയ വിവരം വെളിപ്പെടുത്തി. ഈ വിവരം പ്രധാനധ്യാപിക പാരിപ്പള്ളി പോലിസില്‍ അറിയിച്ചു. തുടര്‍ന്ന് മണ്ണയം ഭാഗത്ത് ആറ്റില്‍ നടത്തിയ പരിശോധനയിൽ മുളങ്കാടുകള്‍ക്കിടയില്‍ അച്ചുവിന്റെ മൃതദേഹം കണ്ടെത്തി.
by Midhun HP News | Nov 30, 2024 | Latest News, ജില്ലാ വാർത്ത
കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ മുപ്പത്തിമൂന്നാം വാർഷിക സമ്മേളനം 2024 ഡിസംബർ 7 ശനിയാഴ്ച ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണയോഗം സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എൻ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.എ സബ് ജില്ല പ്രസിഡന്റ് എ.എസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം എസ് സതീഷ് കുമാർ, കൗൺസിലർമാരായ എസ് ഷീജ, ബിനു, എസ്.എം.സി ചെയർമാൻ രതീഷ് നീരാല, ഹെഡ്മിസ്ട്രസ്സ് ഗീത എന്നിവർ പങ്കെടുത്തു. സബ്ജില്ലാ സെക്രട്ടറി എസ് നിഹാസ് സ്വാഗതവും ട്രഷറർ വിനു നന്ദിയും പറഞ്ഞു. സംഘിടകസമിതി ചെയർപേഴ്സനായി അഡ്വ. എസ് കുമാരിയേയും കൺവീനറായി എസ് നിഹാസിനേയും തെരഞ്ഞെടുത്തു.
Recent Comments