അശാസ്ത്രീയ വാർഡ് വിഭജനനീക്കം പുന പരിശോധിക്കണം – സിപിഐ എം

അശാസ്ത്രീയ വാർഡ് വിഭജനനീക്കം പുന പരിശോധിക്കണം – സിപിഐ എം

പെരുമാതുറ: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജന നീക്കത്തിനെതിരെ സിപിഐ എം.ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയിലെ വാർഡുകളെ വെട്ടിചുരുക്കാനുള്ള നീക്കത്തിനെതിരെയാണ് സി.പി.എം രംഗത്തെത്തിയത്. വാർഡ് വിഭജനത്തിലെ അപ്രായോഗികവും ജനദ്രോഹവുമായ നീക്കം പുന പരിശോധിക്കണമെന്ന് സി.പി.എം പെരുമാതുറ, ഹാർബർ ബ്രാഞ്ച് കമ്മികളുടെ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ് ഒറ്റപ്പന, 11-ാം വാർഡ് പെരുമാതുറ, 12-ാം വാർഡ് പൊഴിക്കര, 14-ാം വാർഡ് മുതലപ്പൊഴി വാർഡുകളെ കരട് രേഖ പ്രകാരം പെരുമാതുറ, പൊഴിക്കര എന്നീ വാർഡുകളാക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. ഇതോടെ നിലവിലെ ഒറ്റപന, മുതലപ്പൊഴി വാർഡുകൾ ഇല്ലാതാകും. പെരുമാതുറ വാർഡിൻ്റെ അതിർത്തിയും പൊഴിക്കര വാർഡിൻ്റെ അതിർത്തിയും തമ്മിൽ 5 കിലോമീറ്റർ ദൈർഘ്യം വരും.

മത്സ്യമേഖലയിൽ വാർഡുകളെ യോജിപ്പിക്കുന്നതിലൂടെ മത്സ്യതൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കേണ്ട അനുകൂല്യങ്ങൾക്കും പദ്ധതി വിഹിതങ്ങൾക്കും കാര്യമായി കുറവുണ്ടാകും. പ്രത്യേക പരിഗണന ലഭിക്കേണ്ട മത്സ്യമേഖലയിലെ വാർഡുകളെ വെട്ടിച്ചുരുക്കി കൊണ്ടുള്ള കരട് രേഖ അപ്രയോഗികമാണെന്നും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സി.പി.ഐ എം വ്യക്തമാക്കി.ജനസംഖ്യ അടിസ്ഥാനത്തിലും വീടുകളുടെ എണ്ണത്തിലും വളരെ മുന്നിൽ നിൽക്കുന്ന പ്രദേശത്ത് നിലവിലുള്ള വാർഡുകൾക്ക് പുറമേ ഒരു വാർഡ് കൂടി അധികരിപ്പിക്കണമെന്നും സിപിഐ എം ബ്രാഞ്ച് കമ്മിറ്റികൾ ആവശ്യപ്പെട്ടു.

തർബിയ ക്യാമ്പ് ‘അന്നൗറ – 24’ നാളെ നടക്കും

തർബിയ ക്യാമ്പ് ‘അന്നൗറ – 24’ നാളെ നടക്കും

തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് വിമൺ ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും വിസ്‌ഡം ഗേൾസ് ജില്ലാ കമ്മിറ്റിയും സംയുക്തമായി ടീനേജ് പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന തർബിയ ക്യാമ്പ് ‘അന്നൗറ – 24’ ഞായറാഴ്ച നടക്കും. നവംബർ 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ മണക്കാട് വലിയ പള്ളി കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗവും ലഹരിയുടെയും മറ്റു തിന്മകളുടെയും സ്വാധീനവും ആൺമക്കളിലേതു പോലെ തന്നെ പെൺമക്കളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. റീൽസും ഷോർട്ട്സും ഹരമായി മാറിയിരിക്കുന്നു. ക്യാമ്പസുകളിൽ നിന്ന് പിടികൂടിയ നവലിബറൽ ചിന്താഗതികൾ ധാർമിക ബോധത്തിൽ നിന്നും സാംസ്കാരിക പാരമ്പര്യത്തിൽ നിന്നും അവരറിയാതെ അവരെ അകറ്റി കൊണ്ടിരിക്കുന്നു.

തിന്മകളുടെ കുത്തൊഴുക്കിൽ നമ്മുടെ മക്കൾ അകപ്പെടാതിരിക്കാൻ അവർക്ക് ആവശ്യമായ ബോധവത്കരണം നാം നൽകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. എല്ലാ വർഷവും നടത്തി വരാറുള്ള ക്യാമ്പിന്റെ നാലാം പതിപ്പാണിത്.

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്‌ നസീർ വള്ളക്കടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് അധ്യക്ഷനാകും. പ്രഗൽഭ മന:ശാസ്ത്ര വിദഗ്ധനും ഫാറൂഖ് ട്രെയ്നിംഗ് കോളേജ് പ്രൊഫസറുമായ ഡോ.ജൗഹർ മുനവ്വർ, മോട്ടിവേറ്ററും കരിയർ ഗൈഡൻസ് ഫാക്കൽറ്റിയുമായ മുഹമ്മദ് ഐക്കൺ ലക്ഷദ്വീപ്, മുനവ്വർ സ്വലാഹി, നസീമ ടീച്ചർ വാടാനപ്പള്ളി, വിസ്‌ഡം വിമൺ ജില്ലാ സെക്രട്ടറി ഷമീല ടീച്ചർ, വിസ്‌ഡം ഗേൾസ് ജില്ലാ സെക്രട്ടറി നേഹ ഫാത്തിമ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.

അധ്യാപകർ പഠിപ്പിക്കുന്നത് ജയിലിലാകുമോയെന്ന ഭയത്തോടെ

അധ്യാപകർ പഠിപ്പിക്കുന്നത് ജയിലിലാകുമോയെന്ന ഭയത്തോടെ

കൊച്ചി: ക്രിമിനൽ കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് കേരള ഹൈക്കോടതി. ക്ലാസിനുള്ളിൽ ഡെസ്കിൽ കാൽ കയറ്റിവച്ചത് ചോദ്യം ചെയ്തപ്പോൾ ചീത്ത വിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികയ്ക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. എന്തു ചെയ്യണം, ചെയ്യരുതെന്ന ഭയപ്പാടിൽ കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനു ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ​

ഗുരുദക്ഷിണയായി ചോദിച്ച പെരുവിരൽ രണ്ടാമതൊന്ന് ആലോചിക്കാതെ മുറിച്ചു നൽകിയ ഏകലവ്യൻ പകർന്ന പാഠമൊക്കെ ഇപ്പോൾ തലകീഴായി മറിഞ്ഞെന്നും ജസ്റ്റിസ് എ ബദ്ദറുദ്ദീൻ പറഞ്ഞു. അച്ചടക്ക പാലനത്തിന്റെ ഭാഗമായാണ് കുട്ടിയെ ശാസിച്ചതെന്ന് അധ്യാപിക ഹർജിയിൽ വ്യക്തമാക്കി. ‘വീട്ടിൽ ചെയ്യുന്നതു പോലെ ഇവിടെ ചെയ്യരുത് എന്നു പറഞ്ഞപ്പോൾ, ‘വീട്ടുകാരെ പറഞ്ഞതു കൊണ്ട് ടീച്ചറെ അസഭ്യം പറഞ്ഞു’ എന്ന് കുട്ടി തന്നെ മൊഴി നൽകിയതും ചൂണ്ടിക്കാട്ടി.

കുട്ടികളുടെ നല്ലതിനായി അധ്യാപകർ സ്വീകരിക്കുന്ന ശിക്ഷണ നടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കരുതെന്നും കോടതി പറഞ്ഞു. ഇത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഈ അവസ്ഥ തുടർന്നാൽ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെയുണ്ടാകുമെന്നതിൽ ആശങ്കയുടെന്നും കോടതി വ്യക്തമാക്കി.

കുട്ടിയ്ക്ക് പരിക്കില്ലാതിരുന്നിട്ടും ബാലനീതി നിയമത്തിലെ വകുപ്പുകൾ അടക്കം ഉൾപ്പെടുത്തി അധ്യാപികയുടെ പേരിൽ തൃശൂർ വാടാനപ്പള്ളി പൊലീസ് കേസെടുത്തിരുന്നു. ശാരീരികമായോ മാനസികമായോ കുട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആ​ഗ്ര​ഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി ഉത്തരവിറക്കിയത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ

കൊ​ച്ചി: പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് സാ​ന്ദ്ര തോ​മ​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. നടപടി റദ്ദാക്കണമെന്നും പു​റ​ത്താ​ക്കി​യത് നി​യ​മ​വി​രു​ദ്ധ​മാ​ണെന്നും ചൂ​ണ്ടി​ക്കാ​ട്ടിയാണ് സാന്ദ്ര എ​റ​ണാ​കു​ളം സ​ബ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനത്തിനെതിരെ ഫിലിം ചേംമ്പറിനും കത്ത് നൽകും. നീക്കം മുന്നിൽ കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികൾ തുടങ്ങി. അ​ച്ച​ട​ക്കം ലം​ഘി​ച്ചു എ​ന്ന കാ​ര​ണം കാ​ണി​ച്ച് സാ​ന്ദ്ര​​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്രൊ​ഡ്യൂ​സേഴ്സ് അ​സോ​സി​യേ​ഷ​നെ സ​മ്മ​ര്‍​ദ്ദ​ത്തി​ല്‍ ആ​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ള്‍ സാ​ന്ദ്ര​യു​ടെ ഭാ​ഗ​ത്തു ​നി​ന്നും ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​നു​പു​റ​മേ അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളാ​യ ആ​ന്‍റോ ജോ​സ​ഫ്, ബി രാ​ഗേ​ഷ്, സ​ന്ദീ​പ് മേ​നോ​ന്‍, ലി​സ്റ്റി​ന്‍ സ്റ്റീഫൻ, സി​യാ​ദ് കോക്കർ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ സാ​ന്ദ്ര തോ​മ​സ് പൊലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഒ​രു സി​നി​മ​യു​ടെ ചിത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നി​ടെ ത​നി​ക്കെ​തി​രെ ലൈം​ഗി​ക അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ണ്ടാ​യി എ​ന്നാ​യി​രു​ന്നു പ​രാ​തി. പ​രാ​തി​യു​മാ​യി വ​രു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തി​ലാ​ണ് ത​ന്നെ​പ്പോ​ലൊ​രാ​ളെ സം​ഘ​ട​ന​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​തെ​ന്ന് സാ​ന്ദ്ര പ്ര​തി​ക​രി​ച്ചി​രു​ന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്നലെ ശക്തമായ മഴയാണു ലഭിച്ചത്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. അടുത്ത ദിവസം തന്നെ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്, തിങ്കളാഴ്ച തുടക്കം

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്, തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: വര്‍ഷങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സീപ്ലെയിന്‍ സര്‍വീസ് സംസ്ഥാനത്ത് യാഥാര്‍ഥ്യമാകുന്നു.സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും. 11 ന് കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും.

ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന ഡി ഹാവ്‌ലാന്‍ഡ് കാനഡ എന്ന സീപ്ലെയിന്‍ ആണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഫ്‌ളാഗ് ഓഫിനുശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും. ഞായര്‍ പകല്‍ രണ്ടിനാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക.

സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ്‌ജെറ്റും ചേര്‍ന്നാണ് ഡി ഹാവ്‌ലാന്‍ഡ് കാനഡയുടെ സര്‍വീസ് നിയന്ത്രിക്കുന്നത്. ജലാശയങ്ങളുടെ നാടായ കേരളത്തില്‍ സീപ്ലെയിന്‍ പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാകും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണനയിലുള്ളവയാണ്.

റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്താനും ജലത്തില്‍തന്നെ ലാന്‍ഡിങ് നടത്താനും കഴിയുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറു വിമാനങ്ങളാണിത്.