ജില്ലാ അധ്യാപക കലോത്സവത്തിൽ ആറ്റിങ്ങലിന് ഓവറോൾ നേട്ടം

ജില്ലാ അധ്യാപക കലോത്സവത്തിൽ ആറ്റിങ്ങലിന് ഓവറോൾ നേട്ടം

ജില്ലാ അധ്യാപക കലോത്സവത്തിൽ ആറ്റിങ്ങലിന് ഓവറോൾ നേട്ടം. തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ(KSTA) ജില്ലാതല അധ്യാപക കലോത്സവത്തിൽ 119 പോയിന്റുകൾ നേടി ആറ്റിങ്ങൽ സബ്ജില്ല ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ മത്സരിച്ചാണ് ആറ്റിങ്ങലിലെ അധ്യാപക പ്രതിഭകൾ ഈ മിന്നും നേട്ടം കൈവരിച്ചത്. സംസ്ഥാനതല അധ്യാപക കലോത്സവം ആലപ്പുഴയിലാണ് നടക്കുക.

കോഴിക്കോട് വീട്ടമ്മയുടെ മരണം കൊലപാതകം; മരുമകന്‍ പിടിയില്‍

കോഴിക്കോട് വീട്ടമ്മയുടെ മരണം കൊലപാതകം; മരുമകന്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ തമിഴ്‌നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവണ്ണൂര്‍ സ്വദേശി കെ പി അസ്മബീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ ഇന്നലെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് മഹമൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അസ്മാബിയെ മരുമകന്‍ മുഖത്തു തലയണ അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അസ്മാബിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്നു. ഈ സ്വര്‍ണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുന്നതിനിടെയാണ് മഹമൂദിനെ പൊലീസ് പിടികൂടുന്നത്. പാലക്കാട് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മകള്‍ക്കും മരുമകനുമൊപ്പം കഴിഞ്ഞ നാല് വര്‍ഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആറ്റിങ്ങൽ വീരളത്ത് തെരുവ് നായ ശല്യം രൂക്ഷം

ആറ്റിങ്ങൽ വീരളത്ത് തെരുവ് നായ ശല്യം രൂക്ഷം

ആറ്റിങ്ങൽ വീരളത്ത് തെരുവ് നായ ശല്യം രൂക്ഷം. വീരളം ലൈനിൽ വയലിക്കുളത്ത് തെരുവ് നായ്ക്കളുടെ വിളയാട്ടം തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. ഇരുപതോളം തെരുവ് നായ്ക്കൾ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. കുട്ടികൾക്കും നാട്ടുകാർക്കും ഒരു പേടി സ്വപ്നമാണ് ഈ തെരുവ് നായ്ക്കൾ. രാത്രിയുടെ മറവിൽ വേസ്റ്റുകൾ കവറുകളിൽ കെട്ടി ഈ പ്രദേശത്ത് വലിച്ചെറിയുന്നതും പതിവ് കാഴ്ചയാണ്. ഈ വേസ്റ്റുകളിലെ ആഹാര സാധനങ്ങൾ ആണ് തെരുവ് നായ്ക്കളുടെ ആഹാരം. എത്രയും വേഗം ഇതിന് ഒരു പ്രതിവിധി കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ആറ്റിങ്ങൽ മൂന്ന് മുക്കിൽ ഗോഡൗൺ വാടകയ്ക്

ആറ്റിങ്ങൽ മൂന്ന് മുക്കിൽ ഗോഡൗൺ വാടകയ്ക്

ആറ്റിങ്ങൽ മൂന്ന് മുക്കിൽ 3300 സ്‌ക്വയർ ഫീറ്റിലുള്ള ഗോഡൗൺ വാടകയ്ക്. വാടക 70,000 രൂപ. മൂന്ന് മുക്കിൽ നന്ദിലത്ത് ജി മാർട്ടിന് സമീപമായാണു ഗോഡൗൺ സ്ഥിതിചെയ്യുന്നത്. താല്പര്യമുളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

മൊബൈൽ നമ്പർ: 8281701703

പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസി കേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. താല്‍പര്യമുളളവര്‍ 2024 നവംബര്‍ 30 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാനാകൂ.

പഠിക്കുന്ന കോഴ്‌സിനു വേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം. റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാന്‍ കഴിയും. വിശദവിവരങ്ങൾ 0471-2770528/2770543/2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.

ഐഎസ്എൽ: കൊച്ചി ന​ഗരത്തിൽ ​ഗതാ​ഗതനിയന്ത്രണം; അധിക സർവീസുമായി കൊച്ചി മെട്രോ

ഐഎസ്എൽ: കൊച്ചി ന​ഗരത്തിൽ ​ഗതാ​ഗതനിയന്ത്രണം; അധിക സർവീസുമായി കൊച്ചി മെട്രോ

കൊച്ചി: കലൂർ നെഹ്റു സ്‌റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്‌എൽ ഫുട്‌ബോൾ മത്സരത്തോടനുബന്ധിച്ച്‌ കൊച്ചിയിൽ ഗതാ​ഗതനിയന്ത്രണം. പകൽ രണ്ടുമുതൽ ന​ഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വടക്കൻ ജില്ലകളിൽനിന്ന്‌ വരുന്നവർ വാഹനങ്ങൾ ആലുവ മണപ്പുറത്ത് ക്രമികരിച്ച ഇടങ്ങളിൽ പാർക്ക്‌ ചെയ്ത് മെട്രോ അടക്കം പൊതുഗതാഗത സംവിധാനങ്ങൾ വഴി സ്റ്റേഡിയത്തിലേക്ക് വരണം.

ഇടുക്കി, കോട്ടയം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന്‌ വരുന്നവർ കാണികളെ തൃപ്പൂണിത്തുറ ടെർമിനൽ, വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലിറക്കി വാഹനം ഇരുമ്പനം സീപോർട്ട്‌ – എയർപോർട്ട് റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യണം. ആലപ്പുഴ ഭാഗത്തുനിന്ന്‌ വരുന്നവർ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിലെ പാർക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം. പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽനിന്ന്‌ എത്തുന്നവർ വാഹനങ്ങൾ മറൈൻ ഡ്രൈവ് പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യണം.

കാണികളുമായെത്തുന്ന വലിയ വാഹനങ്ങൾക്ക്‌ നഗരത്തിലേക്ക്‌ പ്രവേശനമുണ്ടാകില്ല. വൈകിട്ട്‌ അഞ്ചിനുശേഷം എറണാകുളത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജങ്ഷനിൽനിന്ന്‌ ഇടത്തേക്ക്‌ തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം. ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട് പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ടവർ വൈറ്റില ജങ്ഷൻ, സഹോദരൻ അയ്യപ്പൻ റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.

മെട്രോ സർവീസ് നീട്ടി

ഐഎസ്എൽ മത്സരം കണക്കിലെടുത്ത്, ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് നീട്ടി. ഇന്ന് അവസാന സർവീസ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00 മണിക്കായിരിക്കും പുറപ്പെടുന്നത്. യാത്രക്കാർക്ക് വേണ്ടി അധിക യാത്രകളും, മറ്റ് പ്രത്യേക ക്രമീകരണങ്ങളും ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മെട്രോ അധികൃതർ അറിയിച്ചു.