by Midhun HP News | Oct 31, 2024 | Latest News, കേരളം
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ഞായറാഴ്ച തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

by Midhun HP News | Oct 31, 2024 | Latest News, കേരളം
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു പണമടക്കുന്നതിനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി. ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ഗഡുവായി അടയ്ക്കേണ്ടത്.
ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.
by Midhun HP News | Oct 31, 2024 | Latest News, കേരളം
ആലപ്പുഴ: കാറിന്റെ താക്കോൽ കൊടുക്കാത്തതിനു 41കാരിയായ അമ്മയെ മകനും മരുമകളും ചേർന്നു മർദ്ദിച്ചതായി കേസ്. വളവനാട് പാലത്തിനു സമീപത്തെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
21കാരനായ മകൻ രോഹൻ വീട്ടുകാരുടെ സമ്മതമില്ലാതെ 18കാരിയായ ജിനു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു കൊണ്ടു വന്നതാണ് വഴക്കിന്റെ കാരണമെന്നു പൊലീസ് വ്യക്തമാക്കി. ഇവർ താമസിക്കുന്ന ഷെഡ്ഡിൽ കിടക്കുന്നതിനു സൗകര്യക്കുറവുണ്ട്. അതിനാൽ കാറിൽ കിടക്കാനായി കഴിഞ്ഞ ദിവസം മകൻ അമ്മയോടു താക്കോൽ ചോദിച്ചു. എന്നാൽ താക്കോൽ കൊടുക്കാഞ്ഞതിനെ തുടർന്നു മകനും മരുമകളും ചേർന്നു അമ്മയെ തല്ലിയെന്നും തല വാതിലിന്റെ കട്ടിളയിലിടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് കേസ്. മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്.

by Midhun HP News | Oct 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പെട്രോള്‍ പമ്പ് ബിനാമി ഇടപാടില്‍ കമ്മീഷന്‍ കിട്ടാത്തതാണ് ദിവ്യയുടെ ദേഷ്യത്തിന് കാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എഡിഎമ്മിന്റെ മരണത്തില്‍ നീതീപൂര്‍വകമായ അന്വേഷണം നടക്കില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധാകരന്‍ പറഞ്ഞു. കലക്ടറെ സിപിഎം സ്വാധിനിച്ചുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരുകൊലക്കേസിലെ പ്രതിയാണ് ദിവ്യ. എന്നിട്ട് ദിവ്യയെ സിപിഎം സസ്‌പെന്‍ഡ് ചെയ്‌തോ?. ദിവ്യയെ അവര്‍ എതുതരത്തിലും സംരക്ഷിക്കും. അവര്‍ ചെയ്യാന്‍ തീരമാനിച്ചത് അവര്‍ ചെയ്യും അതാണ് സിപിഎം സ്റ്റൈല്‍. എംഡിഎമ്മിന്റെ മരണത്തില്‍ നീതിപൂര്‍വകമായ അന്വേഷണം നടക്കുമെന്നും അതിന്റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും കരുതുന്നില്ല. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അവരുടെ കുടുംബം കോടതിയില്‍ പോകുമെന്നാണ് മനസിലാക്കുന്നത്. അത് മാത്രമേ രക്ഷയുളളു. ഇവിടുത്തെ പൊലീസ് അന്വേഷിച്ചാല്‍ ഒരുചുക്കും ചുണ്ണാമ്പും ലഭിക്കില്ല’ – സുധാകരന്‍ പറഞ്ഞു.
‘സിപിഎം നേതാക്കള്‍ക്ക് പെട്രോള്‍ പമ്പ് ഒരു ബിസിനസ്സാണ്. അതില്‍ കമ്മീഷന്‍ പറ്റുകയാണ് കാലാകാലങ്ങളായി ഇവര്‍ ചെയ്യുന്നത്. പലര്‍ക്കും ഇതുപോലെ പെട്രോള്‍ പമ്പിന് ലൈസന്‍സ് വാങ്ങിക്കൊടുത്ത് കമ്മീഷന്‍ പറ്റുകയാണ്. ആ കമ്മീഷന്‍ കിട്ടാത്തതിന്റെ ചൂടൂം ചുടലുമാണ് ദിവ്യ കാണിച്ചത് അവിടെ. കുതിരവന്നതുപോലെ വന്നു, കുതിരപോകും പോലെ പോയി, എന്തൊരുവരവും പോക്കുമാണ്. സിനിമിയില്‍ പോലും ഇങ്ങനെ ഒരു രംഗം കാണില്ല’- സുധാകരന്‍ പറഞ്ഞു
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ അവസാനനിമിഷം കെ മുരളീധരന്‍ പങ്കെടുക്കും. അവിടെ മാധ്യമങ്ങള്‍ ഉണ്ടാക്കിയ വിവാദമല്ലാതെ മറ്റൊന്നുമില്ല. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ട് എന്തിനാണ് മാധ്യമങ്ങള്‍ ഇപ്പോഴും ആ കടലാസും പിടിച്ച് നടക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു. ചോര്‍ന്നെന്ന് പറയാന്‍ അത്തരത്തില്‍ ഒരു കത്തൊന്നുമില്ല. അത് ഡിസിസി തീരുമാനത്തിന്റെ ഒരുപതിപ്പാണ്. എവിടെയോ ഇട്ടിടത്ത് നിന്ന് പോയി എന്നുമാത്രമേയുള്ളുവെന്ന് സുധാകരന്‍ പറഞ്ഞു.

by Midhun HP News | Oct 31, 2024 | Latest News, കേരളം
കോട്ടയം: മുറ്റം നിരപ്പാക്കാന്‍ കൊണ്ടുവന്ന ജെസിബി ഓടിച്ച ഗൃഹനാഥന്‍ അപകടത്തില്‍ മരിച്ചു. കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് (രാജു കണ്ടത്തില്‍- 60) ആണ് മരിച്ചത്. ജെസിബി ഓപ്പറേറ്റര്‍ കാപ്പികുടിക്കാന്‍ പോയപ്പോള്‍ വെറുതെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജെസിബി മറിഞ്ഞ് റബര്‍ മരത്തിനിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞാണ് മരണം. ഇന്നു രാവിലെ പാലാ കരൂരിലായിരുന്നു അപകടം.
വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് ലെവലാക്കുന്ന പണിക്കായിട്ടാണ് ജെസിബി വരുത്തിയത്. രാവിലെ 10 മണിയോടെ ജെസിബി ഓപ്പറേറ്റര്‍ കാപ്പി കുടിക്കാനായി പോയി. ഇനിതിടെ രാജു സ്വയം ജെസിബി ഓടിക്കുന്നതിനിടയില്‍ മറിഞ്ഞ് ഒരു റബര്‍ മരത്തിനിടയിലേക്ക് വീണു. മരത്തിനും ജെസിബിക്കും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്.
ഒരു മണിക്കൂറോളം കഴിഞ്ഞ് പാലായില്‍ നിന്ന് പൊലീസ് എത്തിയാണ് മുതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിദേശത്തായിരുന്ന രാജു നാട്ടിലെത്തിയ ശേഷമാണ് വീടു പണി ആരംഭിച്ചത്. ടൈല്‍ ഇടുന്ന ജോലി നടന്നു വരികയാണ്. അതിനിടെ മുറ്റം ലവലാക്കി ചുറ്റുമതില്‍ കെട്ടാനാണ് ജെസിബി വിളിച്ചത്.

by Midhun HP News | Oct 31, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: കോട്ടയത്ത് നടന്ന വാഹനാപകടത്തിൽ കിളിമാനൂർ സ്വദേശിയായ ഇമാം മരണപ്പെട്ടു. കിളിമാനൂർ, പുതിയകാവ്, ശിശു വിഹാർ സ്കൂളിന് സമീപം കണ്ണങ്കര ഹസൻ മനസ്സിലിൽ മുഹമ്മദ് അസ്ലാം (54) ആണ് മരണപ്പെട്ടത്. കോട്ടയം ചിങ്ങവനം ദേശീയപാതയിൽ നാട്ടകത്തിനും ചിങ്ങവനത്തിനും ഇടയിൽ നാട്ടകം പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഇന്നലെ രാത്രി 7. 30 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
മുഹമ്മദ് അസ് ലാം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം (ബുള്ളറ്റ്) നിയന്ത്രണം നഷ്ടമായി സമീപത്തെ മതിൽക്കെട്ടിൽ ഇടിച്ചാണ് അപകടം ഉണ്ടാതെന്നും ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരുക്ക് പറ്റിയ മുഹമ്മദ് അസ് ലാം സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് മൃതദേഹം കോട്ടയം ജില്ല ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുഹമ്മദ് അസ് ലാംമിന്റെ പക്കൽ നിന്നും ലഭിച്ച ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പരിശോധിച്ച ചിങ്ങവനം പോലീസ് കിളിമാനൂർ സ്വദേശിയാണെന്ന് തിരിച്ചറിയുകയും കിളിമാനൂർ പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു. കിളിമാനൂർ പോലീസ് വിവരമറിയിച്ച തുടർന്ന് ബന്ധുക്കൾ കോട്ടയത്തേക്ക് തിരിച്ചു.
അടൂർ നൂറനാട് മുസ്ലിം ജമാഅത്തിൽ ഇമാമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു മുഹമ്മദ് അസ്ലാം. പോലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നുതന്നെ സ്വവസതിയിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖബറടക്കം പാങ്ങോട് കൊച്ചാലുംമൂട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ – മാജിതാ ബീവി
മക്കൾ- മുഹമ്മദ് ഹസ്സൻ, മുഹമ്മദ് ഹുസൈൻ

Recent Comments