by Midhun HP News | Oct 21, 2024 | Latest News, കേരളം
വെളിച്ചം കുറവുള്ള സമയത്ത് ഫോട്ടോകള്‍ ക്ലിക്ക് ചെയ്യാന്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ലോ ലൈറ്റ് മോഡിനെ ആശ്രയിക്കാറുണ്ട്. ഇപ്പോള്‍, വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ വിഡിയോ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്.
വാട്‌സ്ആപ്പില്‍ ഇപ്പോള്‍ വീഡിയോ കോളുകള്‍ ജനപ്രിയമാണ്. എന്നാല്‍ മിക്ക ഫോണുകളിലും ഫ്രണ്ട് കാമറ ശരാശരി നിലവാരമാണ് പുലര്‍ത്തുന്നത്. രണ്ട് ആളുകള്‍ പരസ്പരം വിഡിയോ കോളിലൂടെ സംസാരിക്കുമ്പോള്‍ ഇതിന്റെ പോരായ്മ അറിയാന്‍ സാധിക്കാറുണ്ട്. ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ, വ്യക്തിയുടെ വ്യക്തമായ മുഖം ലഭിക്കുന്നതിനും ആശയവിനിമയം ഫലപ്രദമായി നടത്താനും സാധിക്കുമെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.
പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ലഭിച്ചവര്‍ക്ക് മാത്രമാണ് പുതിയ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. വാട്‌സ്ആപ്പില്‍ വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഇന്റര്‍ഫെയ്‌സിന്റെ വലതുവശത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചര്‍ ടേണ്‍ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
by Midhun HP News | Oct 21, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് കാട്ടിലപീടികയില്‍ യുവാവിനെ ബന്ദിയാക്കി പണം കവര്‍ന്ന കേസില്‍ വഴിത്തിരിവ്. പരാതിക്കാരനായ യുവാവ് അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരനായ സുഹൈല്‍, രണ്ടു സുഹൃത്തുക്കള്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇന്ത്യ വണ്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 72 ലക്ഷം രൂപയാണ് കവര്‍ന്നത്. നാടകീയമായ രംഗമുണ്ടാക്കി പണം കൈവശപ്പെടുത്താനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് സൂചിപ്പിച്ചു. ഇവരില്‍ നിന്നും 37 ലക്ഷം രൂപയോളം പണമായിട്ടു തന്നെ കണ്ടെത്താന്‍ സാധിച്ചതായി പൊലീസ് വ്യക്തമാക്കി.
ബന്ദി നാടകത്തില്‍ നിലവില്‍ കസ്റ്റഡിയിലുള്ള മൂന്നുപേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഗൂഢാലോചനയില്‍ അടക്കം കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിച്ചു വരികയാണെന്നും കൊയിലാണ്ടി പൊലീസ് വ്യക്തമാക്കി.
by Midhun HP News | Oct 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാങ്ങിയ ലോട്ടറിയുടെ ബാക്കി തുക നൽകാൻ വൈകിയതിൽ അർബുദ രോഗിയായ കച്ചവടക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു. പൂന്തുറ അമ്പലത്തറ ജങ്ഷന് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന അനിൽകുമാറിനെയാണ് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അക്രമിയെ പൊലീസ് പിടികൂടി.
രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു. വെങ്ങാനൂർ ചാവടി നട ആര്യാഹൗസിൽ പ്രമോദിനെ(47) ആണ് പൂന്തുറ പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 200 രൂപ കൊടുത്ത് 40 രൂപയുടെ ഒരു ലോട്ടറിയാണ് പ്രമോദ് വാങ്ങിയത്. ബാക്കി തുകയായ 160 രൂപ തിരികെ നൽകാൻ വൈകിയെന്നാരോപിച്ചായിരുന്നു ആക്രമം.
സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രമോദ് അനിൽകുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്ന് പൂന്തുറ എസ്.ഐ. വി.സുനിൽ അറിയിച്ചു. തുടർന്ന് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രമോദിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
by Midhun HP News | Oct 21, 2024 | Latest News, കേരളം
തൃശൂര്‍: തളിക്കുളത്ത് ചാളക്കൂട്ടം അടിഞ്ഞു. ഇന്നലെയാണ് പെടയ്ക്കണ ചാള തീരത്ത് കുമിഞ്ഞുകൂടിയത്. ചാളക്കൂട്ടം തീരത്ത് അടിഞ്ഞതോടെ നമ്പിക്കടവില്‍ കൈ നനയാതെ മീന്‍പിടിത്തം പൊടിപൊടിച്ചു. തീരത്ത് ഉച്ചയ്ക്കാണ് ചാളക്കൂട്ടം അടിഞ്ഞത്. പെടയ്ക്കണ ചാള പെറുക്കാന്‍ ഒട്ടേറെപ്പേരെത്തി. സഞ്ചികളിലും കടലാസില്‍ പൊതിഞ്ഞുമെല്ലാം ആളുകള്‍ മീന്‍ കൊണ്ടുപോയി.ചാള അടിഞ്ഞുവെന്നറിഞ്ഞ് വൈകിയും ഒട്ടേറെപ്പേര്‍ എത്തിയെങ്കിലും കിട്ടാതെ നിരാശരായി മടങ്ങി.
by Midhun HP News | Oct 21, 2024 | Latest News, ജില്ലാ വാർത്ത
വർക്കല: വർക്കല ഓടയം ദാറുസ്സലാം മദ്റസയിൽ വിദ്യാർഥികളുടെ കലാ-സാഹിത്യ മത്സരങ്ങളായ ‘സർഗവസന്തം’ സംഘടിപ്പിച്ചു. ബഡ്‌സ്, കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് നിസാർ കവലയൂർ ഉദ്ഘാടനം ചെയ്തു. ദാറുസ്സലാം മദ്റസ കൺവീനർ സലിം കുട്ടി ഓടയം അധ്യക്ഷനായി. വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അൽഫഹദ് പൂന്തുറ, ട്രഷറർ നാസിഫ് റഹ്‌മാൻ, വിസ്‌ഡം യൂത്ത് കൊല്ലം ജില്ലാ സെക്രട്ടറി സഹ്ൽ സലഫി, വിസ്‌ഡം യൂത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷഹീർ പെരുമാതുറ, മൗലവി അമീൻ പൂന്തുറ, വിസ്‌ഡം ഓടയം യൂണിറ്റ് സെക്രട്ടറി മധുനൂർ എന്നിവർ സംസാരിച്ചു. വിസ്‌ഡം ഓടയം യൂണിറ്റ് പ്രസിഡന്റ് കലാമുദ്ധീൻ സ്വാഗതവും മിർസാദ് നന്ദിയും പറഞ്ഞു.
by Midhun HP News | Oct 21, 2024 | Latest News, ജില്ലാ വാർത്ത
വെളിച്ചെണ്ണ വില കുതിച്ചതോടെയാണ് വിപണിയിൽ വ്യാജനും എത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് വിവിധ സ്ഥലങ്ങളിൽ നിന്നും 25 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. വെളിച്ചെണ്ണ ഉത്പാദന, വിതരണ, വില്പന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
വിലക്കയറ്റം.
കൊപ്രയ്ക്ക് ക്ഷാമമായതോടെ കഴിഞ്ഞ മാസം മുതൽ വെളിച്ചെണ്ണ വില കുത്തനെ ഉയർന്നു. കഴിഞ്ഞ മാസം 150 ആയിരുന്നത് ഇപ്പോൾ ലിറ്ററിന് 250 കടന്നു. ഇതോടെ വിപണിയിൽ വ്യാജനുമെത്തി. അമിത ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വെളിച്ചെണ്ണയിൽ വിലകുറഞ്ഞ എണ്ണകൾ കലർത്തിയാണ് വ്യാജനിറക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന് പാക്കറ്റിൽ കൊണ്ടു വരുന്നതും അവിടെനിന്ന് വലിയ അളവിൽ കൊണ്ടുവന്ന് ഇവിടെ റീപാക്ക് ചെയ്യുന്നതുമായ വെളിച്ചെണ്ണയിലാണ് വ്യാജൻ വിലസുന്നത്.
സാധാരണ കുപ്പികളിൽ നിറച്ച വെന്ത വെളിച്ചണ്ണയുടെ ഫ്ലേവറും അടങ്ങിയ വ്യാജനും ഇറങ്ങുന്നുണ്ട്. ശുദ്ധമായ ചക്കിലാട്ടിയ എണ്ണ എന്ന ബോർഡ് വെച്ചും വ്യാജ വെളിച്ചെണ്ണ കച്ചവടം പൊടിപൊടിക്കുകയാണ്. പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ഇതോടെ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ കഴിയാതെ ആളുകൾ വട്ടം കറങ്ങുകയാണ്.
സർവത്ര മായം
പാം കർനൽ ഓയിൽ ( എണ്ണപ്പന ഓയിൽ), പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, ഓയിൽ തുടങ്ങി വിലയും ഗുണവും കുറഞ്ഞ മറ്റ് എണ്ണകളാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്. ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്‌ളേവർ ചേർത്തും വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നുണ്ട്. കുടൽ ക്യാൻസർ തുടങ്ങി മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന മിനറൽ ഓയിൽ, പാരഫിൻ വാക്‌സ് അല്ലെങ്കിൽ ദ്രവ പാരഫിൻ തുടങ്ങിയവയും കലർത്തുന്നു.
വ്യാജനെ കണ്ടെത്താം
ചില്ലു ഗ്ളാസിൽ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ (ഫ്രീസറിലല്ല) സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. നിറവും ഉണ്ടാകില്ല. മായമുണ്ടെങ്കിൽ വേറിട്ടു നിൽക്കുകയും നിറവ്യത്യാസം കാണിക്കുകയും ചെയ്യും. നേരിയ ചുവപ്പു നിറമുണ്ടെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് സംശയിക്കാം.
മഞ്ഞ വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായി മാറുന്നുണ്ടെങ്കിൽ കെമിക്കൽ/പെട്രോളിയം മായത്തിനും തെളിവാണ്.
Recent Comments