by Midhun HP News | Sep 11, 2024 | Latest News, ജില്ലാ വാർത്ത
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി എൽ കെ ജി വിദ്യാർത്ഥി. തിരുവനന്തപുരം ഉള്ളൂർ ഭാസി നഗർ കൃഷ്ണശ്രീയിൽ ധ്രുവ് കൃഷ്ണയാണ് ഈ നേട്ടത്തിനർഹനായത്. 3 വയസ്സും 11 മാസം പ്രായമുള്ളപ്പോൾ, 45 ദിനോസർ, 45 വാട്ടർ അനിമൽസ്, 45 മറ്റു മൃഗങ്ങൾ എന്നിവയെയെല്ലാം ഐഡന്റിഫൈ ചെയ്തതിനാണ് റെക്കോർഡ്സ് കിട്ടിയത്. 7 മിനിറ്റും 15 സെക്കൻഡും കൊണ്ടാണ് ഇത്രയും മൃഗങ്ങളെ ഐഡന്റിഫൈ ചെയ്തത്. ഡോ.അഖിൽ കൃഷ്ണയുടെയും ഡോ.നന്ദിനി മോഹൻലാലിന്റെയും മകനാണു ഈ കൊച്ചു മിടുക്കൻ. ഇപ്പോൾ ശ്രീകാര്യം ലയോള സ്കൂളിലെ എൽ കെ ജി വിദ്യാർഥിയാണ്.

by Midhun HP News | Sep 11, 2024 | Latest News, കേരളം
കൊച്ചി: യുവ കഥാകാരിയെ ഉപദ്രവിച്ചെന്ന പരാതിയില് സംവിധായകന് വികെ പ്രകാശിന് മുന്കൂര് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. യുവതിയുടെ പരാതിയില് ലൈംഗികാതിക്രമ കുറ്റം ചുമത്തി കൊല്ലം പള്ളിത്തോട്ടം പൊലീസ് എടുത്ത കേസിലാണ് ജാമ്യം.
2022 ഏപ്രിലില് കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്ഷം മുമ്പാണ് വികെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള് ഇഷ്ടമായെന്നും കൊല്ലത്തേക്കു വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള് നിര്ത്തിവയ്ക്കാന് പറഞ്ഞുവെന്നും മദ്യം ഓഫര് ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു. ആ സാഹചര്യത്തില് ഇന്റിമേറ്റായും വള്ഗറായിട്ടും അഭിനയിക്കേണ്ട സീന് തന്ന ശേഷം അഭിനയിച്ചു കാണിക്കാന് പറഞ്ഞു.
അഭിനയത്തോടു താല്പര്യമില്ലെന്നു പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്ക്കാതെ ചുംബിക്കാനും കിടക്കയിലേക്കു തള്ളിയിടാനും ശ്രമിച്ചു. എതിര്ത്തപ്പോള് വികെ പ്രകാശ് ഹോട്ടല് മുറിയില്നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന് ഡ്രൈവറുടെ അക്കൗണ്ടില്നിന്നു പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തയിരുന്നു. തെളിവുകള് സഹിതം ഡിജിപിക്ക് പരാതി നല്കിയതായും എഴുത്തുകാരി പറഞ്ഞിരുന്നു.
by Midhun HP News | Sep 11, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വെൺപാലവട്ടത്ത് ഹോട്ടലിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തി.വെൺപാലവട്ടം കുമാർ സെൻ്ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു.
പാലോട് സ്വദേശിയായ അനീഷും മകൾ സനുഷയും ഇന്ന് രാവിലെയാണ് ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെൺപാലവട്ടത്തുള്ള കുമാർ ടിഫിൻ സെൻററിൽ കയറിയത്. തുടർന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്.മകൾ സനുഷ കഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കിട്ടിയത്. ഉഴുന്നുവട കഴിക്കുന്ന സമയം സനുഷയുടെ പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു.
തുടർന്ന് ടിഫിൻ സെന്റർ അധികൃതരെ വിവരമറിയിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ പേട്ട പൊലീസും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭയിലെ ആരോഗ്യവിഭാഗവും കടയിൽ പരിശോധന നടത്തി. ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. ബ്ലേഡിൽ പകുതി മറ്റൊരാൾക്കും വടയിൽ നിന്ന് കിട്ടിയെന്ന പരാതി കൗൺസിലർക്ക് ലഭിച്ചു. ഭക്ഷണപദാർത്ഥത്തിൽ ബ്ലേഡ് എത്തിയത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

by Midhun HP News | Sep 11, 2024 | Latest News, കായികം
ന്യൂഡല്ഹി: ഒളിംപിക്സില് നിന്ന് അയോഗ്യയാക്കപ്പെട്ടതിന് ശേഷം തന്നെ കാണാനെത്തിയ ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റ് രാഷ്ട്രീയം കളിച്ചുവെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഹരിയാനയില് കോണ്ഗ്രസ് ടിക്കറ്റില് മത്സരിക്കുന്ന വിനേഷ് ഒരു പ്രാദേശീക ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ട വിനേഷിനെ പി ടി ഉഷ ആശുപത്രിയില് സന്ദര്ശിക്കുന്നതിന്റെ ചിത്രം സാമൂഹ്യമാധ്യങ്ങളില് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല് ഇത് ആത്മാര്ഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്ന വിമര്ശനമാണ് വിനേഷ് ഫോഗട്ട് ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയില് തനിക്കൊപ്പമുള്ള ചിത്രം പി ടി ഉഷ അനുവാദമില്ലാതെയാണ് എടുത്തതെന്നും വിനേഷ് ആരോപിച്ചു.
‘പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയില് സന്ദര്ശിച്ചു. ഒരു ഫോട്ടോ എടുത്തു.. നിങ്ങള് പറഞ്ഞത് പോലെ രാഷ്ട്രീയത്തില് പലതും നടക്കുന്നത് അടഞ്ഞ വാതിലുകള്ക്ക് പിന്നിലാണ്. അതുപോലെ അവിടെയും (പാരീസില്) രാഷ്ട്രീയം ഉണ്ടായി. അതുകൊണ്ടാണ് എന്റെ ഹൃദയം തകര്ന്നത് ” വിനേഷ് പറഞ്ഞു.
50 കിലോഗ്രാം ഫ്രീസ്റ്റൈല് വിഭാഗത്തില് മത്സരിച്ച വിനേഷിന് 100 ഗ്രാം ഭാരം കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് ഫൈനലില് അയോഗ്യയാക്കിയത്.
ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ട വിനേഷിനെ പി ടി ഉഷ ആശുപത്രിയില് സന്ദര്ശിക്കുന്നയിന്റെ ചിത്രം സാമൂഹ്യമാധ്യങ്ങളില് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല് ഇത് ആത്മാര്ഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്ന വിമര്ശനമാണ് വിനേഷ് ഫോഗട്ട് ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയില് തനിക്കൊപ്പമുള്ള ചിത്രം പി ടി ഉഷ അനുവാദമില്ലാതെയാണ് എടുത്തതെന്നും ഒന്നും പറയാതെ മടങ്ങിയെന്നും വിനേഷ് ആരോപിച്ചു. ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ട വിനേഷിനെ പി ടി ഉഷ ആശുപത്രിയില് സന്ദര്ശിക്കുന്നതിന്റെ ചിത്രം സാമൂഹ്യമാധ്യങ്ങളില് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല് ഇത് ആത്മാര്ഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്ന വിമര്ശനമാണ് വിനേഷ് ഫോഗട്ട് ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയില് തനിക്കൊപ്പമുള്ള ചിത്രം പി ടി ഉഷ അനുവാദമില്ലാതെയാണ് എടുത്തതെന്നും വിനേഷ് ആരോപിച്ചു.
‘പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയില് സന്ദര്ശിച്ചു. ഒരു ഫോട്ടോ എടുത്തു.. നിങ്ങള് പറഞ്ഞത് പോലെ രാഷ്ട്രീയത്തില് പലതും നടക്കുന്നത് അടഞ്ഞ വാതിലുകള്ക്ക് പിന്നിലാണ്. അതുപോലെ അവിടെയും (പാരീസില്) രാഷ്ട്രീയം ഉണ്ടായി. അതുകൊണ്ടാണ് എന്റെ ഹൃദയം തകര്ന്നത് ” വിനേഷ് പറഞ്ഞു.
by Midhun HP News | Sep 11, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഹേമ കമ്മിറ്റിയില് മൊഴി നല്കിയവരുടെ പേരുകള് പുറത്തുവരരുതെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള് മുഖ്യമന്ത്രിയെ കണ്ടു. രേവതി, ബീന പോള്, ദീദി ദാമോദരന് തുടങ്ങി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മൊഴി നല്കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റിയില് മൊഴി നല്കിയവരുടെ പേരുകളും അവര് നല്കിയ വിവരങ്ങളും പുറത്തു വരാന് പാടില്ലെന്നും ഡബ്ല്യുസിസി അംഗങ്ങള് ആവശ്യപ്പെട്ടു. മൊഴി നല്കിയവരുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കണം. തങ്ങളുടെ ആവശ്യങ്ങള് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കിയതായി നടി രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പൂര്ണരൂപവും മൊഴികളും തെളിവുകളും അടക്കം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഇന്നലെ നിര്ദേശിച്ചിരുന്നു. ബലാത്സംഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള് റിപ്പോര്ട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടിയെടുത്തില്ലെന്നത് ആശ്ചര്യകരമെന്നും അഭിപ്രായപ്പെട്ടു.
റിപ്പോര്ട്ടിന്മേല് ഇതുവരെ സര്ക്കാര് ചെറുവിരല് അനക്കിയോ എന്നും ജസ്റ്റിസ് എ കെ ജയശങ്കര് നമ്പ്യാരും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ബെഞ്ച് ചോദിച്ചു. മുദ്ര വെച്ച കവറിലാണ് സര്ക്കാര് ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പൂര്ണരൂപം ഹൈക്കോടതിക്ക് സമര്പ്പിച്ചത്.

by Midhun HP News | Sep 11, 2024 | Latest News, കേരളം
കൊച്ചി: മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് എംപിയുമായ കെ പി ധനപാലന്റെ മകന് കെ ഡി ബ്രിജിത് അന്തരിച്ചു. 44 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് രാത്രിയോടെ പറവൂരിലെ വസതിയിലേക്ക് കൊണ്ടുവരും. സംസ്കാരം പിന്നീട് നടക്കും.


Recent Comments