കൃഷിവകുപ്പിന്റെ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കൃഷിവകുപ്പിന്റെ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കൃഷിവകുപ്പിന്റെ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് അങ്കണത്തിലെ ഉദ്യാനത്തിൽ ഇന്ന് രാവിലെ 11ന് നിർവഹിക്കും. മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും. സുരക്ഷിത പച്ചക്കറി ഉൽപാദനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തിയാണ് ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ നടപ്പാക്കിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ പ്രചാരണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിളവെടുപ്പ് ഉദ്ഘാടനമാണ് സെക്രട്ടേറിയറ്റ് അങ്കണത്തിൽ നടക്കുന്നത്.

ഇതോടൊപ്പം, കേരള അഗ്രോ ഓർഗാനിക്, കേരള അഗ്രോ ഗ്രീൻ എന്നീ ലോഗോകളുടെ പ്രകാശനവും കാർഷിക ഉൽപന്നങ്ങളുടെ ആദ്യ വിൽപനയും ഇന്ന് ഉച്ചയ്ക്ക് 12 ന് സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ നടക്കുന്ന യോഗത്തിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും. നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹരിത ക്ലബ് നേതൃത്വത്തിൽ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പരിപാടിയുടെ ഭാഗമായി നിയമസഭാ കോംപ്ലക്സിൽ വിളയിച്ച പച്ചക്കറിയുടെ വിളവെടുപ്പ് സ്പീക്കർ എ.എൻ.ഷംസീർ ഇന്ന് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും.

കിണറിലകപ്പെട്ട വയോധികയെ ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം രക്ഷപ്പെടുത്തി

കിണറിലകപ്പെട്ട വയോധികയെ ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം രക്ഷപ്പെടുത്തി

നഗരൂർ പഞ്ചായത്ത് വാർഡ് 10 ൽ നെടുംമ്പറമ്പ് പൊയ്കയിൽ വീട്ടിൽ 85 വയസ്സുള്ള സത്യഭാമയാണ്, ഏകദേശം 15 അടി താഴ്ചയുള്ള കിണറ്റിലകപ്പെട്ടത്. സീനിയർ ഫയർഓഫീസർ അനീഷിൻ്റെ നേതൃത്വത്തിൻ ഫയർ ഓഫീസർ മിഥുൻ, ഡ്രൈവർ ഷിജിമോൻ എന്നിവരാണ് കിണറ്റിലിറങ്ങി നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് വയോധികയെ രക്ഷപ്പെടുത്തിയത്. തുടർന്ന് സേനയുടെ ആംമ്പുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഫയർ ഓഫീസർമാരായ സുജിത്ത്, ബൈജു, ഉണ്ണികൃഷ്ണൻ, മുഹമ്മദ്സാഗർ, ഫയർ ഓഫീസർ, ഡ്രൈവർ മനീഷ് ജെ ക്രിസ്റ്റഫർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

എസ് അനിത കുമാരി (46) അന്തരിച്ചു

എസ് അനിത കുമാരി (46) അന്തരിച്ചു

ആറ്റിങ്ങൽ: പച്ചംകുളം എം.ആർ ലെയ്നിൽ കുന്നുംപുറത്ത് വീട്ടിൽ(എൻ.ആർ.എ:86 എസ് അനിത കുമാരി (46) അന്തരിച്ചു.

ഭർത്താവ്: എസ് അശോക് കുമാർ.
മകൾ: എ അനൂജ.
മരുമകൻ: ആർ.എൽ വൈശാഖ്(ഖത്തർ).
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സ്വവസതിയിൽ.

നെയ്യാറ്റിൻകരയിൽ നിന്നുംവർക്കല ശിവഗിരി ക്ഷേത്രത്തിലേക്ക് പുതിയ സർവീസ് ആരംഭിച്ചു

നെയ്യാറ്റിൻകരയിൽ നിന്നുംവർക്കല ശിവഗിരി ക്ഷേത്രത്തിലേക്ക് പുതിയ സർവീസ് ആരംഭിച്ചു

നെയ്യാറ്റിൻകരയിൽ നിന്നുംവർക്കല ശിവഗിരി ക്ഷേത്രത്തിലേക്ക് പുതിയ സർവീസ് ആരംഭിച്ചു!!!

നെയ്യാറ്റിൻകര നിന്നും , സർവ്വീസ് ആരംഭിച്ച് .➡️അരുവിപ്പുറം, ഊരുട്ടമ്പലം തിരുവനന്തപുരം ,മെഡിക്കൽ കോളേജ് .ചെമ്പഴന്തി പോത്തൻകോട് മംഗലപുരം ആറ്റിങ്ങൽ വഴി ,വർക്കല ശിവഗിരി ക്ഷേത്രം

സമയക്രമം
നെയ്യാറ്റിൻകര 06:45
വർക്കല ക്ഷേത്രം 10:30

വർക്കല ക്ഷേത്രം 11:15
തിരുവനന്തപുരം 13:40

തിരുവനന്തപുരം 14:30
വർക്കല ക്ഷേത്രം 16:40

വർക്കല ക്ഷേത്രം 17:00
നെയ്യാറ്റിൻകര 20:45

കെഎസ്ആർടിസി സംബന്ധമായ വിശദ വിവരങ്ങൾക്ക്
നെയ്യാറ്റിൻകര 0471-2222243/2222225

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി –
വാട്സാപ്പ് – +919497722205
ബന്ധപ്പെടാവുന്നതാണ്.

അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എഡിജിപി എം ആര്‍ അജിത് കുമാര്‍

അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എഡിജിപി എം ആര്‍ അജിത് കുമാര്‍

തിരുവനന്തപുരം: നേരത്തെ അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ അപേക്ഷ നല്‍കി. ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി അനുവദിച്ചിരുന്നത്. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായിട്ടാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. എന്നാല്‍ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടി എം ആര്‍ അജിത് കുമാര്‍ ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കി.

മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്തുണ്ടായ കൂട്ട നടപടിക്കു പിന്നാലെയാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചത്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും, എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയതും ഏറെ വിവാദമായിരുന്നു. എഡിജിപി അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നായിരുന്നു അന്‍വര്‍ ആരോപിച്ചത്.

എം ആര്‍ അജിത് കുമാര്‍ അവധിയില്‍ പോകുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും, പൊളിറ്റിക്കല്‍ സെക്രട്ടറിയെ ലക്ഷ്യമിട്ട് അന്‍വര്‍ പറഞ്ഞിരുന്നു. അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ പരോക്ഷമായി സിപിഐയും വിമര്‍ശിച്ചിരുന്നു.

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റ്, മുന്നറിയിപ്പ്

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റ്, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ തമിഴ്‌നാട് തീരത്തു മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.