75ലക്ഷം രൂപ കൊല്ലത്ത് വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

75ലക്ഷം രൂപ കൊല്ലത്ത് വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 432 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കൊല്ലത്ത് വിറ്റ SR 416465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ വയനാട്ടിൽ വിറ്റ SP 672559 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

‘വാടകവീട്ടില്‍ രണ്ടു പേര്‍ക്കൊപ്പം കണ്ടു’; സുഭദ്രയെ കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാന്‍?

‘വാടകവീട്ടില്‍ രണ്ടു പേര്‍ക്കൊപ്പം കണ്ടു’; സുഭദ്രയെ കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാന്‍?

ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്ര(73)യെ കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാനാണെന്ന് സംശയം. സുഭദ്രയുടെ കഴുത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് കൈക്കലാക്കാനാകാം സുഭദ്രയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മാത്യൂസും ശര്‍മിളയും താമസിക്കുന്ന ആലപ്പുഴ കലവൂരിലെ വാടക വീട്ടില്‍ സുഭദ്ര സ്ഥിരമായി വരാറുണ്ട്. ഇവിടെ നിന്നാണ് സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുഭദ്രയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് മാത്യൂസും ശര്‍മിളയും പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും വീട് പൂട്ടി മടങ്ങിയിരുന്നു. അയല്‍വാസിയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു സുഭദ്ര ഇവിടെ വരാറുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെ നിന്നു കണ്ടെത്തിയ മൃതദ്ദേഹം സുഭദ്രയുടേത് തന്നെ ആണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവരെ കാണാനില്ലെന്ന് മകന്‍ രാധാകൃഷ്ണന്‍ ഓഗസ്റ്റ് നാലിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ദൂരെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുള്ള സുഭദ്രയെ നാലാം തീയതി രാത്രി 8.30നു ശേഷമാണ് കാണാതായതെന്നാണ് സുഭദ്രയുടെ മകന്‍ പൊലീസ് പറഞ്ഞത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇവരുടേതു തന്നെയാണോ എന്ന് പരിശോധിക്കും. പ്രദേശത്തുനിന്ന് കനത്ത ദുര്‍ഗന്ധം വമിക്കുന്നെന്നും മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.

കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

കടയ്ക്കാവൂർ: കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. വർഷങ്ങളായിട്ടും പണി പൂർത്തിയാക്കാത്ത ആലംകോട് – കടയ്ക്കാവൂർ റോഡിൻ്റെയും ചെക്കാലവിളാകം മാർക്കറ്റിൻ്റെയും പണി വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ധർണ്ണ സംഘടിപ്പിച്ചത്. നാല് വർഷത്തിലധികമായി ആരംഭിച്ച റോഡ് പണി പൂർത്തിയാകാത്ത സാഹചര്യത്തിൽ അപകടങ്ങൾ കടയ്ക്കാവൂർ മേഖലയിൽ പതിവാണ്.

ചെറുകിട വ്യാപാരികൾക്ക് ചന്തയുടെ പുനർ നിർമ്മാണം പൂർത്തിയാക്കുന്നത് വരേക്കും ബദൽ സംവിധാനം സർക്കാർ ഒരുക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് എം.എ ജബ്ബാർ അധ്യക്ഷത വഹിച്ചു.

ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബി.എസ് അനുപ് മുഖ്യപ്രഭാഷണവും നടത്തി. കോൺഗ്രസ് നേതാക്കളായ സജികുമാർ, കൃഷ്ണകുമാർ, അഭിലാഷ് ഭജനമഠം, സുധീർ കടയ്ക്കാവൂർ, സന്തോഷ് കീഴാറ്റിങ്ങൽ, കടയ്ക്കാവൂർ അനു, എസ്.ദീപ, ഷിറാസ് മണനാക്ക് ജയന്തി കൃഷ്ണ, മഹിൻ എം. കുമാർ, ഔസേപ്പ് ആൻ്റെണി ,ഷിബു പാണച്ചേരി , മോഹനകുമാരി,ആകാശ് സുദർശനൻ, ലല്ലുകൃഷ്ണൻ, ജയന്തി സോമൻ, രതി പ്രസന്നൻ, കടയ്ക്കാവൂർ സജു, ഷീബു, അക്ഷയ് എന്നിവർ സംസാരിച്ചു. അധികാരികൾ കൃത്യമായ ഇടപെടലുകൾ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി

ഇതര സംസ്ഥാനങ്ങളിൽ നിന്നു ആനകളെ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി. ഡിവിഷൻ ബഞ്ചാണ് താത്കാലികമായി തടഞ്ഞത്. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഇടക്കാല ഉത്തരവ്.

മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് നടപടി. ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്.കേരളത്തിൽ പിടികൂടിയ ആനകളുടെ സ്ഥിതി പരിതാപകരമാണെന്നും കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ ഇത്തരത്തിൽ ചെരിഞ്ഞ ആനകളുടെ എണ്ണം 154 ആണെന്നും കോടതി വ്യക്തമാക്കി.

സീതാറാം യെച്ചൂരിയുടെ നില ഗുരുതരം; സിപിഎം വാര്‍ത്താക്കുറിപ്പ്

സീതാറാം യെച്ചൂരിയുടെ നില ഗുരുതരം; സിപിഎം വാര്‍ത്താക്കുറിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ്. ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യെച്ചൂരിയുടെ നില ഗുരുതരമായതിനാല്‍ പ്രത്യേത ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ച് വരികയാണെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നാലുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യെച്ചൂരി ചികിത്സയില്‍ തുടരുന്നത്‌. ഓഗസ്റ്റ് 19 നാണ് സീതാറാം യെച്ചൂരിയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

വക്കം ഖാദർ രക്തസാക്ഷിത്വ ദിനാചരണം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു

വക്കം ഖാദർ രക്തസാക്ഷിത്വ ദിനാചരണം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു

വക്കം: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലുള്ള ഐ.എൻ.എ ഹീറോ വക്കം ഖാദർ രക്തസാക്ഷിത്വ ദിനാചരണം വ്യത്യസ്ത പരിപാടികളോടെ വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ നടന്നു. അനുസ്മരണ സമ്മേളനം മുൻ മന്ത്രിയുമായ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. ഇളമ്പാ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഗ്രന്ഥകാരൻ വക്കം സുകുമാരൻ, വക്കം ഷാൻ, എം. ഉറൂബ്, നേമം അഷ്‌കർ, പഞ്ചായത്ത് അംഗങ്ങളായ പെരുംകുളം അൻസർ, ഫൈസൽ, ബി. സി അജയരാജ്, ശ്രീചന്ദ്. എസ്, സമിതി ഭാരവാഹികളായ സഞ്ജു, റഹീം വക്കം, രാഹുൽ അഴൂർ, ഷജിൻ മാടൻവിള, ആകാശ് കടയ്ക്കാവൂർ, നാസർ കലാനികെതൻ, ബൈജു, മുനീർ, നയീം തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് വക്കം ഗവ.എച്ച്.എസ്.എസ് അധ്യാപകൻ സൗദീഷിനെ ചടങ്ങിൽ അനുമോദിച്ചു.