by Midhun HP News | Sep 9, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
by Midhun HP News | Sep 9, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. 53,440 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 6680 രൂപ നല്കണം.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്ണവില എത്തിയിരുന്നു. തുടര്ന്ന് ഏറിയും കുറഞ്ഞും നില്ക്കുകയാണ് സ്വര്ണവില.
by Midhun HP News | Sep 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുടിവെള്ള പ്രതിസന്ധിയെ തുടർന്ന് ഇന്ന് തിരുവനന്തപുരം നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി. കോർപറേഷൻ പരിധിയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നു കലക്ടർ അനുകുമാരി അറിയിച്ചു. ഇന്ന് നടത്താനിരുന്ന കേരള സർവകലാശാല പരീക്ഷകൾ മാറ്റി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളജുകളിലെ പ്രവേശന നടപടികൾക്കു മാറ്റമില്ല.
നാലു ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പമ്പിങ്ങ് പുനരാരംഭിച്ചു. ആറ്റുകാല്, ഐരാണിമുട്ടം പ്രദേശങ്ങളില് വെള്ളം ലഭിച്ചു തുടങ്ങി. ഐരാണിമുട്ടം ടാങ്കിലേക്ക് പമ്പു ചെയ്യാതെ നേരിട്ട് വിതരണ പൈപ്പുകളിലേക്കാണ് പമ്പു ചെയ്യുന്നത്. പൈപ്പില് ചോര്ച്ച ഇല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെ ജലവിതരണം പൂര്ണതോതില് ആകുമെന്നാണ് കോര്പ്പറേഷന്റെ കണക്കുകൂട്ടല്. നാലു ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പമ്പിങ്ങ് പുനരാരംഭിച്ചു. ആറ്റുകാല്, ഐരാണിമുട്ടം പ്രദേശങ്ങളില് വെള്ളം ലഭിച്ചു തുടങ്ങി.
ഐരാണിമുട്ടം ടാങ്കിലേക്ക് പമ്പു ചെയ്യാതെ നേരിട്ട് വിതരണ പൈപ്പുകളിലേക്കാണ് പമ്പു ചെയ്യുന്നത്. പൈപ്പില് ചോര്ച്ച ഇല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെ ജലവിതരണം പൂര്ണതോതില് ആകുമെന്നാണ് കോര്പ്പറേഷന്റെ കണക്കുകൂട്ടല്.
by Midhun HP News | Sep 9, 2024 | Latest News, മരണം
ആറ്റിങ്ങൽ: പ്രശസ്ത റേഡിയോ ജോക്കിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന അവനവഞ്ചേരി ശാന്തി നഗറിൽ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി (48) അന്തരിച്ചു. ആറ്റിങ്ങൽ എച്ച്.പി ന്യൂസ് (ഹൃദയപൂർവ്വം ന്യൂസ്) അവതാരകനായി പ്രവർത്തിച്ച് വരികയായിരുന്നു. രണ്ട് പതിറ്റാണ്ട് കാലം മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് റേഡിയോ ജോക്കി ആയി പ്രവർത്തിച്ചിരുന്ന ശശികുമാർ രത്നഗിരി നിലവിൽ കേരളത്തിൽ സിനിമ സീരിയൽ രംഗത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് രംഗത്ത് സജീവം ആയിരുന്നു. കേരളത്തിലെ പ്രധാന സമിതികളിലൂടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സ്വവസതിയിൽ.
ഭാര്യ: രഞ്ജിനി. മകൻ: ഇന്ദു ചൂടൻ
by Midhun HP News | Sep 8, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ജലവിതരണം വൈകീട്ടു നാലുമണിയോടെ പുനഃസ്ഥാപിക്കുമെന്ന് സംസ്ഥാന ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. മൂന്നു മണിക്കൂറിനകം താഴ്ന്ന പ്രദേശങ്ങളില് വെള്ളമെത്തുമെന്നും മന്ത്രി പറഞ്ഞു. ചില സാങ്കേതിക തകരാറിനെത്തുടര്ന്നാണ് കുടിവെള്ള വിതരണം വൈകിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പമ്പിംഗ് ചാര്ജ് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
തമ്പാനൂര്- കന്യാകുമാരി റെയില്വേ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകള് മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടര്ന്നാണ് നാല് ദിവസമായി നഗരത്തില് കുടിവെള്ളം മുടങ്ങിയത്. ഈ ജോലി രണ്ടു ദിവസം കൊണ്ട് പൂര്ത്തീകരിക്കാമെന്നാണ് കരുതിയിരുന്നത്. അതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.
പണി പൂര്ത്തീകരിച്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷം വാല്വ് ക്ലിയര് ചെയ്ത് അരുവിക്കരയിലെ ട്രീറ്റ്മെന്റ് പ്ലാന്റില് നിന്നും വെള്ളം തുറന്നു വിട്ടപ്പോള് വാല്വില് ചോര്ച്ചയുണ്ടായി. എന്നാല് ചോര്ച്ച രൂക്ഷമായതോടെ, വാല്വ് വീണ്ടും അഴിച്ചു പണിയോണ്ടി വന്നു. ഇതാണ് പ്രതിസന്ധി കൂടുതല് രൂക്ഷമാകാന് കാരണമെന്ന് മന്ത്രി പറഞ്ഞു. ബെന്റ് കോണ്ക്രീറ്റ് ചെയ്തശേഷം പമ്പ് ചാര്ജ് ചെയ്യും. വൈകീട്ടോടെ എല്ലാ പ്രദേശത്തും വെള്ളമെത്തിക്കാന് സാധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കി.
പൈപ്പ് മാറ്റിയിടല് ജോലിയെത്തുടര്ന്ന് തലസ്ഥാനത്ത് നാലു ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയിട്ട്. 44 വാര്ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്ത്തിവച്ചിരുന്നത്. പൂര്ണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളില് ടാങ്കറുകളില് ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചിരുന്നു. എന്നാല് പ്രാഥമിക ആവശ്യങ്ങള്ക്ക് പോലും വെള്ളമില്ലാതായതോടെ ജനം വളരെ ദുരിതത്തിലായിരുന്നു.
by Midhun HP News | Sep 8, 2024 | Latest News, കേരളം
കൊച്ചി: ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള് അടിയന്തരമായി തീര്പ്പാക്കാന് അദാലത്തുകള് സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്. കലക്ടര്മാര് അദാലത്തുകള് സംഘടിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില് അപേക്ഷകള് പരിഗണിക്കുമെന്നും കലക്ടര്മാരുടെ യോഗത്തില് മന്ത്രി അറിയിച്ചു.
നിലവില് 2,83,097 അപേക്ഷകള് തീര്പ്പാക്കാനുണ്ട്. തരംമാറ്റ അപേക്ഷകളുടെ വര്ധന കണക്കിലെടുത്താണ് തരംമാറ്റ അധികാരം ഡെപ്യൂട്ടി കലക്ടര്മാര്ക്കുകൂടി നല്കിയത്. നിലവില് റവന്യൂ ഡിവിഷണല് ഓഫീസുകളിലും ഡെപ്യൂട്ടി കലക്ടര് ഓഫീസുകളിലുമായി 71 ഇടത്താണ് അപേക്ഷ കൈകാര്യം ചെയ്യുന്നത്. കൂടുതല് അപേക്ഷകള് തീര്പ്പാക്കുന്നുള്ളത് എറണാകുളം ജില്ലയിലെ ഫോര്ട്ട് കൊച്ചി, മൂവാറ്റുപുഴ ആര്ഡി ഓഫീസുകളിലാണ്. കലക്ടര്മാരുടെ യോഗം ഞായറാഴ്ചയും തുടരും.
Recent Comments