by Midhun HP News | Sep 7, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്മ സേനാംഗങ്ങള്ക്കും ഓണത്തിന് ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില് നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്പ്പറേഷനുകള്, മുനിസിപ്പാലിറ്റികള്, ഗ്രാമപഞ്ചായത്തുകള് എന്നിവയ്ക്ക് അനുമതി നൽകി സര്ക്കാര് ഉത്തരവായി.
2023-ലും ഹരിതകര്മ സേനാംഗങ്ങള്ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില് ഈ വര്ഷവും ഉത്സവബത്ത അനുവദിക്കണമെന്ന് അഭ്യര്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര് സര്ക്കാരിന് കത്തു നല്കിയത് പരിഗണിച്ചാണ് നടപടി. ഓണം പ്രമാണിച്ച് സംസ്ഥാനത്തെ പൊതുമേഖല ജീവനക്കാര്ക്കും 4000 രൂപ ബോണസ് നല്കും. ബോണസിന് അര്ഹത ഇല്ലാത്തവര്ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയായി നല്കും.
സര്വീസ് പെന്ഷന്കാര്ക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. കരാര്, സ്കീം തൊഴിലാളികള്ക്കും കഴിഞ്ഞ വര്ഷത്തെ ഉത്സവബത്ത ലഭിക്കും. എല്ലാ ജീവനക്കാര്ക്കും 20000 രൂപ അഡ്വാന്സ് എടുക്കാം. ഇത് തവണകളായി തിരിച്ചെടുക്കും. ഓണം അഡ്വാന്സ് 25000 രൂപയും ഉത്സവബത്ത 3000 രൂപയെങ്കിലും ആക്കണമെന്ന് ജീവനക്കാരുടെ സംഘടനകള് ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Sep 7, 2024 | Latest News, കേരളം
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്ന് കളി കാണാൻ വരുന്നവർ വാഹനങ്ങൾ ചാത്യാത്ത് റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ പാർക്ക് ചെയ്ത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിൽ എത്തണം.
പറവൂർ, തൃശൂർ, മലപ്പുറം മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ ആലുവയിലും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്നുള്ളവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിൽ പാർക്ക് ചെയ്യണം. പറവൂർ, തൃശൂർ, മലപ്പുറം മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ ആലുവയിലും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്നുള്ളവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.
കാണികളുമായെത്തുന്ന ബസുകളുൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. വൈകിട്ട് 5 ന് ശേഷം എറണാകുളം ഭാഗത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജംഗക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം.
by Midhun HP News | Sep 7, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്തെ വിവിധ ഗണപതി ക്ഷേത്രങ്ങളിൽ ഇന്ന് വിനായക ചതുർഥി ആഘോഷങ്ങൾ നടക്കും. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ ശനിയാഴ്ച പുലർച്ചെ ആരംഭിച്ചു. വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് റവന്യൂ ജില്ലയിൽ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ 13 ഗജവീരൻമാരെത്തും. ഗജവീരൻ ഗുരുവായൂർ ഇന്ദ്രസെൻ ആണ് മള്ളിയൂർ വൈഷ്ണവ ഗണപതിയുടെ പൊൻതിടമ്പേറ്റുക.
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. രാജ്യത്തുടനീളം ആഘോഷിക്കുന്ന വിനായക ചതുർഥി 10 ദിവസത്തെ ഉത്സവമാണ്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ വിനായക ചതുര്ഥി ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്നത്.
അടുത്തിടെയായി കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും വലിയ പ്രധാന്യത്തോടെയാണ് വിനായക ചതുര്ഥി ആഘോഷിക്കുന്നത്. ചില ക്ഷേത്രങ്ങളില് അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യാറുണ്ട്. അതേസമയം ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശങ്ങളും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
by Midhun HP News | Sep 6, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഈവർഷത്തെ വിനായക ചതുർത്ഥി മഹോത്സവം നാളെ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 4.30 ന് നടതുറക്കൽ, 5.00 ന് ഉഷപൂജ, ദീപാരാധന,5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9.00 ന് നവകലശ പൂജ, തുടർന്ന് അഷ്ടാഭിഷേകം,നവകാഭിഷേകം, കളഭാഭിഷേകം,12.00 മണിക്ക് ഉച്ചപൂജ , ദീപാരാധന, 12.15 ന് അന്നദാനസദ്യ, വൈകുന്നേരം 4.30 മുതൽ ചെണ്ടമേളം . അവതരണം ക്ഷേത്ര കലാപീഠം ജിത്തു ആൻഡ് പാർട്ടി.
5.00 മണിക്ക് നടതുറക്കൽ, 5.30 മുതൽ തിരുവാതിരക്കളി.അവതരണം ശ്രീദുർഗ്ഗാ തിരുവാതിര സംഘം, മങ്കാട്ടുമൂല, ആറ്റിങ്ങൽ, 6 മണിമുതൽ ഡാൻസ് വിത്ത് മീ, അവതരണം അശ്വതി എ.ജെ ആൻഡ് പാർട്ടി. 6.30 ന് അലങ്കാര ദീപാരാധന, 7 മണിക്ക് പുഷ്പാഭിഷേകം, 7.15 മുതൽ സിനിമാറ്റിക് ഡാൻസ്. അവതരണം എലഗൻസ് ഡാൻസ് അക്കാഡമി, കുന്നുലാരം, ആറ്റിങ്ങൽ.രാത്രി എട്ട് മണിമുതൽ സിനിമാ പിന്നണി ഗായകൻ പ്രകാശ് (മാളികപ്പുറം ഫെയിം) നയിക്കുന്ന പത്തനംതിട്ട ഒർജിനൽസിന്റെ സൂപ്പർ ഹിറ്റ് ഗാനമേള, രാത്രി 10.30 ന് അത്താഴപുജയും വിളക്കും.
by Midhun HP News | Sep 6, 2024 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: കക്കയം ഡാം റിസര്വോയറില് കടുവ ഇറങ്ങി. റിസര്വോയറിലൂടെ കടുവ നീന്തിക്കടക്കുന്ന വീഡിയോ വിനോദ സഞ്ചാരികളാണ് പകര്ത്തിയത്. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടില് സഞ്ചരിക്കുകയായിരുന്ന സംഘമാണ് പകര്ത്തിയത്.
ദൃശ്യങ്ങള് സാമൂഹ്യമാധ്യമങ്ങളില് പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഒരു കടുവ റിസര്വോയറിലൂടെ നീന്തിക്കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കടുവയെ കണ്ടതോടെ വനംവകുപ്പ് മേഖലയില് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Sep 6, 2024 | Latest News, കേരളം
ഡല്ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്വേയിലെ ജോലി രാജിവച്ചു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് നീക്കം. ജോലിയില് നിന്ന് രാജിവച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്. വിനേഷ് ഫോഗട്ടും ബജ്റങ് പുനിയയും ഇന്ന് കോണ്ഗ്രസില് ചേരുമെന്നാണ് റിപ്പോര്ട്ടുകള്.
രാജിവച്ചതിന് പിന്നാലെ വിനേഷ് ഫോഗട്ട് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയുടെ വീട്ടിലെത്തി. എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാലും അവിടെ എത്തിയിട്ടുണ്ട്. ചര്ച്ചയ്ക്ക് ശേഷം എഐസിസി ആസ്ഥാനത്ത് എത്തിയ ശേഷമായിരിക്കും ഇരുവരും പാര്ട്ടി അംഗത്വം സ്വീകരിക്കുക.
‘ജീവിതത്തിന്റെ ഈ ഘട്ടത്തില്, റെയില്വേയിലെ ജോലി ഞാന് രാജിവയ്ക്കുകയാണ്. തന്റ രാജിക്കത്ത് അധികൃതര്ക്ക് കൈമാറി. രാജ്യത്തെ സേവിക്കാന് എനിക്ക് അവസരം നല്കിയതിന് ഇന്ത്യന് റെയില്വേ കുടുംബത്തോട് ഞാന് എപ്പോഴും നന്ദിയുള്ളവനായിരിക്കും.’ വിനേഷ് എക്സില് കുറിച്ചു.
Recent Comments