by Midhun HP News | Sep 6, 2024 | Latest News, കേരളം
തിരുവനന്തപുരം: മനുഷ്യ ജീവന്റെ ഹൃദയത്തുടിപ്പ് മനസ്സിലാക്കാത്ത ജീവിയാണ് പിണറായി വിജയനെന്ന് സുധാകരന് പറഞ്ഞു. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്നു പറഞ്ഞ സുധാകരന് ഈ മുഖ്യമന്ത്രിയെ ജനം അടിച്ചുപുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്ച്ചില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനുമുന്പ് നിരവധി എല്ഡിഎഫ് സര്ക്കാരുകള് അധികാരത്തില് വന്നിട്ടുണ്ട്. ആ ഭരണത്തെയൊന്നും ഇതുപോലെ കോണ്ഗ്രസുകാര് അപലപിച്ചിട്ടുമില്ല, വിമര്ശിച്ചിട്ടുമില്ല. അവരൊക്കെ സാധാരണക്കാരന്റെ വികാരം ഉള്ക്കൊണ്ടവരായിരുന്നു. താന്, തന്റെ കുടുംബം, തന്റെ സമ്പത്ത് അത് മാത്രമാണ് പിണറായിയുടെ ലക്ഷ്യം. ഈ മുഖ്യമന്ത്രിയുടെ ഭരണമാറ്റം നാടിന് അനിവാര്യമാണ്. ഒന്നുകില് മുഖ്യമന്ത്രിയെ മാറ്റാന് സിപിഎം തീരുമാനിക്കണം. അല്ലെങ്കില് പൊതുജനം അതിന് തയ്യാറാകുമെന്ന് സുധാകരന് പറഞ്ഞു. വരുംദിവസങ്ങളില് കേരളത്തില് പ്രക്ഷോഭത്തിന്റെ തീച്ചുളയില് ഈ സര്ക്കാരിനെ ചുട്ടുകരിക്കണം.
കഴിഞ്ഞ ദിവസം യൂത്ത് കോണ്ഗ്രസുകാര് നടത്തിയത് അവകാശ സമരമാണ്. തന്റെ കുട്ടികളെ പൊലീസ് വളഞ്ഞുവച്ച് കൈയും തലയും അടിച്ചു പൊട്ടിയ്ക്കുകയാണ്. പൊലിസുകാരുടെ തോന്നിവാസം അവസാനിപ്പിക്കാന് കഴിഞ്ഞില്ലെങ്കില് മുഖ്യമന്ത്രി രാജിവയ്ക്കണം. ഈ മുഖ്യമന്ത്രിയെ വച്ച് ഒരു ദിവസം മുന്നോട്ടുപോകാനാവില്ല. അദ്ദേഹത്തെ പൊന്നുപോലെ കൊണ്ടുനടക്കുന്ന പൊലീസുകാരാണ് അദ്ദേഹത്തിന്റെ ദൗര്ബല്യം. അദ്ദേഹത്തെ അങ്കിളെന്ന് വിളിച്ചിരുന്ന ഒരു എസ്പിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തിയെന്നും സുധാകരന് പറഞ്ഞു.
by Midhun HP News | Sep 6, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം, രണ്ട് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഇന്നും നളെയും കണ്ണൂര് കാസര്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്ട്ട് നല്കിയിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില് മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
എട്ടിന് എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര് കാസര്കോട് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഒമ്പതിനും ഇതേ ജില്ലകളില് തന്നെ യെല്ലോ അലര്ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില് പ്രവചിക്കപ്പെടുന്നത്. പത്തിന് കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും യെല്ലോ അലര്ട്ടുണ്ട്.
വിവിധ ജില്ലകളില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്ത്ഥമാക്കുന്നത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം, വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് ഇങ്ങനെ
06/09/2024 : കണ്ണൂര്, കാസര്കോട്
07/09/2024 : കണ്ണൂര്, കാസര്കോട്
08/09/2024 : എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട്
09/09/2024 : എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട്
10/09/2024 : കോഴിക്കോട്, കണ്ണൂര്, കാസര്കോട്
by Midhun HP News | Sep 6, 2024 | Latest News, ദേശീയ വാർത്ത
വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന് ചന്ദ്രബാബു നായിഡു ട്രെയിന് അപകടത്തില് നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുഖ്യമന്ത്രിയും സംഘവും മധുര നഗര് റെയില്വേ പാലത്തിലൂടെ സഞ്ചരിക്കവെയായിരുന്നു സംഭവം.
പ്രളയബാധിത പ്രദേശങ്ങള് സന്ദര്ശിക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു ചന്ദ്രബാബു നായിഡുവും ഉദ്യോഗസ്ഥ സംഘവും. പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്പോള് പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിന് വരുകയായിരുന്നു.
റെയില് ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില് കാല്നടയാത്രയ്ക്ക് ഇടമില്ല. ട്രെയിന് എത്തുന്നത് ശ്രദ്ധയില്പ്പെട്ടതോടെ സുരക്ഷ ഉദ്യോസ്ഥര് മുഖ്യമന്ത്രിയെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കിയതിനാല് അപകടം ഒഴിവാകുകയായിരുന്നു. മുഖ്യമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അടുത്തു കൂടി ആണ് ട്രെയിന് കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള് പിടിഐ എക്സില് പങ്കുവെച്ചു. ശക്തമായ മഴയില് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില് വെള്ളം കയറി ജനജീവിതം ദുസ്സഹമായിരുന്നു.
by Midhun HP News | Sep 6, 2024 | Latest News, കേരളം
ഡല്ഹി: രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങില് കേരളം ഒന്നാമത്. ആന്ധ്രപ്രദേശിനും ഗുജറാത്തിനുമൊപ്പമാണ് കേരളം ‘ടോപ് അച്ചീവേഴ്സ്’ വിഭാഗത്തില് ഉള്പ്പെട്ടത്. ഡല്ഹിയില് സംസ്ഥാന വാണിജ്യ-വ്യവസായ മന്ത്രിമാരുടെ യോഗത്തില് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്നിന്ന് മന്ത്രി പി. രാജീവ് പുരസ്കാരം ഏറ്റുവാങ്ങി.
ബിസിനസ് പരിഷ്കാരങ്ങള് പരിഗണിക്കുമ്പോള് ടോപ്പ് അച്ചീവേഴ്സ് വിഭാഗത്തില്ത്തന്നെ കേരളം ഒന്നാമതാണെന്നു വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. 30 ബിസിനസ് പരിഷ്കരണ സൂചികകളില് 9 എണ്ണത്തില് കേരളം ടോപ്പ് അച്ചീവേഴ്സ് (95 ശതമാനത്തിനു മുകളില്) വിഭാഗത്തിലാണ്. ആന്ധ്ര 5 എണ്ണത്തിലും ഗുജറാത്ത് 3 എണ്ണത്തിലുമാണ് മുന്നില്. വ്യവസായരംഗത്ത് കേരളം കൈവരിച്ചത് മികച്ച നേട്ടമാണെന്നും സംസ്ഥാന ചരിത്രത്തില് ഇതാദ്യമാണെന്നും പി രാജീവ് പറഞ്ഞു. വ്യവസായ ഭൂപടങ്ങളിലില്ലാത്ത സ്ഥലങ്ങളെയും ഭാവിയില് വികസനത്തില് ഉള്പ്പെടുത്തുമെന്നും കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കാന് ബഹുമതി കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Sep 6, 2024 | Latest News, കേരളം
കൊച്ചി: പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്ന് രാവിലെ 9 മണിക്ക് മന്ത്രി പി രാജീവ് ആകും അത്തച്ചമയ പതാക വീശുക.
തൃപ്പൂണിത്തുറ നഗരത്തിലൂടെ ആവും അത്തച്ചമയ ഘോഷയാത്ര നടക്കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. അത്തം നഗറിൽ ഇന്നുമുതൽ പൊതുജനങ്ങൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അതേസമയം അത്തച്ചമയ ഘോഷയാത്ര നടക്കുന്ന ഇന്ന് രാവിലെ 7 മണിമുതൽ വൈകിട്ട് 4 മണിവരെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Sep 6, 2024 | Latest News, കേരളം
തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷ്ടാക്കൾ പണം കവർന്നു. ഗുരു തിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്.
നാഗത്തറയിലെയും ആൽത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് പണമെടുക്കാൻ സാധിച്ചില്ല. വടക്കാഞ്ചേരി മേഖലയിലെ ആരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
Recent Comments