by Midhun HP News | Sep 6, 2024 | Latest News, കേരളം
ഡല്ഹി: ശ്വാസകോശ അണുബാധയെത്തുടര്ന്ന് ഡല്ഹി എയിംസ് ആശുപത്രിയില് കഴിയുന്ന സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില തൃപ്തികരമെന്ന് പാര്ട്ടി. യെച്ചൂരി ചികിത്സയോടു മെച്ചപ്പെട്ട നിലയില് പ്രതികരിക്കുന്നുണ്ടെന്ന് പാര്ട്ടി അറിയിച്ചു. കടുത്ത ശ്വാസകോശ അണുബാധയെത്തുടര്ന്നാണ് യെച്ചൂരിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. എയിംസില് തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ആശുപത്രി അധികൃതര് അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ച് വിവരമൊന്നും ന്ല്കിയിട്ടില്ല. എഴുപത്തിരണ്ടുകാരനായ യെച്ചൂരിയെ കഴിഞ്ഞ 19നാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
by Midhun HP News | Sep 6, 2024 | Latest News, കേരളം
കൊച്ചി: ഡ്രോണ് ഉപയോഗിച്ച് രഹസ്യമായി ചിത്രീകരിച്ച കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള് സാമൂഹിക മാധ്യമത്തില് പങ്കുവച്ച പ്രമുഖ വ്ളോഗര്ക്കെതിരെ കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അര്ജുന് സാബിനെതിരെയാണ് കേസ്. വീഡിയോ കണ്ടന്റ് ക്രിയേറ്ററായ അര്ജുന് മല്ലു ഡോറ എന്ന ഇന്സ്റ്റഗ്രാം പേജിലാണ് വീഡിയോകള് പങ്കുവച്ചത്.
കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള് പോസ്റ്റ് ചെയ്ത ഇന്സ്റ്റഗ്രാമിനെ കുറിച്ച് അടുത്തിടെ വിവരം ലഭിച്ചതായി നെടുമ്പാശേരി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയില് സംഭവം സത്യമാണെന്ന് കണ്ടെത്തി. തുടര്ന്ന് ഡ്രോണ് പറത്താന് എയര്പോര്ട്ട് അധികൃതര് ആര്ക്കെങ്കിലും അനുമതി നല്കിയിരുന്നോ എന്ന് അന്വേഷിച്ചപ്പോള് ഇല്ലെന്നായിരുന്നു മറുപടിയെന്ന് നെടുമ്പാശേരി പൊലീസ് പറഞ്ഞു.
ഡ്രോണുകളുടെ നിരോധിത മേഖലാണ് കൊച്ചി വിമാനത്താവളം. പിന്നീട് പൊലീസ് ഇന്സ്റ്റഗ്രാം ഐഡി ട്രാക്ക് ചെയ്യുകയം അര്ജുനെ ചോദ്യം ചെയ്യുകയും ചെയ്തു. അനുമതിയില്ലാതെയാണ് ഡ്രോണ് പറത്തിയതെന്ന് അര്ജുന് പൊലീസിനോട് സമ്മതിച്ചു. ഓഗസ്റ്റ് 26നാണ് ഡ്രോണ് ഉപയോഗിച്ച് ദൃശ്യങ്ങള് പകര്ത്തിയതെന്നും ഡ്രോണും റെക്കോര്ഡ് ചെയ്ത ദൃശ്യങ്ങളും കണ്ടെടുത്തു. കേസ് എടുത്ത യുവാവിനെ ജാമ്യത്തില് വിട്ടയച്ചതായും പൊലീസ് പറഞ്ഞു. നേവല് ബേസ്, കൊച്ചിന് ഷിപ്പ് യാര്ഡ്, കൊച്ചി തുറമുഖം, കണ്ടെയ്നര് ടെര്മിനല്, എല്എന്ജി ടെര്മിനല്, ഹൈക്കോടതി എന്നിവ ഉള്പ്പെട്ട അതീവ സുരക്ഷാമേഖലകളില് വ്ലോഗര്മാരും വിഡിയോ ഗ്രാഫര്മാരും ഡ്രോണുകള് പറത്തുന്നത് പതിവാണ്.
by Midhun HP News | Sep 6, 2024 | Latest News, കേരളം
തിരുവനന്തപുരം: ട്രെയിനുകള്ക്ക് കവച് സുരക്ഷ കേരളത്തിലും. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സുരക്ഷ സംവിധാനമാണ് കേരളത്തിലും നടപ്പാക്കാന് ഒരുങ്ങുന്നത്. 106 കിലോ മീറ്ററുള്ള ഷൊര്ണ്ണൂര്-എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. 67.77 കോടി ചെലവിലാണ് കേരളത്തില് പദ്ധതി നടപ്പിലാക്കുക. വിവിധ സംസ്ഥാനങ്ങളിലായി 7,228 കിലോ മീറ്റര് പാതയിലാണ് 2,200 കോടി രൂപ ചെലവില് പദ്ധതി ഈ വര്ഷം നടപ്പിക്കാന് കരാര് ക്ഷണിച്ചത്. രാജ്യത്തെ 68,000 കിലോ മീറ്റര് ട്രാക്ക് ശൃംഖലയില് 1,465 കിലോ മീറ്ററില് നിലവില് സംവിധാനം ഉണ്ട്. 3000 കിലോമീറ്റര് സ്ഥാപിക്കാനുള്ള ജോലി നടന്നുവരികയാണ്.
കേരളത്തിന് പുറമെ ജാര്ഖണ്ഡ്, മഹാരാഷ്ട്ര, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്പ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ ഡിവിഷനുകളിലും കവച് സംവിധാനം ഏര്പ്പെടുത്തുന്നതിനുള്ള ടെന്ഡറില് ഉള്പ്പെട്ടിട്ടുണ്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിന് പ്രൊട്ടക്ഷന് സംവിധാനമാണ് കവച്. ഇതിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്കാനും അമിത വേഗത ഒഴിവാക്കാനും മൂടല്മഞ്ഞ് പോലുള്ള പ്രതികൂല കാലാവസ്ഥകളില് ട്രെയിനുകള് പ്രവര്ത്തിപ്പിക്കുന്നത് സഹായിക്കാനും ഒരു നിശ്ചിത ദൂരത്തിനുള്ളില് അതേ ട്രാക്കില് മറ്റൊരു ട്രെയിന് ഉണ്ടെങ്കില് ട്രെയിന് യാന്ത്രികമായി നിര്ത്താനും കഴിയും. ട്രെയിന് പ്രവര്ത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്തുകയാണ് കവചിന്റെ ലക്ഷ്യം. ലോക്കോപൈലറ്റ് കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയില്ലെങ്കില് ഓട്ടോമാറ്റിക്കായി ബ്രേക്കിട്ടാണ് കവച് ട്രെയിനിന്റെ വേഗത നിയന്ത്രിക്കുന്നത്.
by Midhun HP News | Sep 6, 2024 | Latest News, കേരളം
വിദേശത്ത് ഏറ്റവും കൂടുതല് തൊഴില് അവസരം റിപ്പോര്ട്ട് ചെയ്യുന്ന മേഖലയാണ് ആരോഗ്യരംഗം. കേരളത്തില് സര്ക്കാര് സംവിധാനങ്ങള്ക്ക് കീഴില് നിരവധി നഴ്സിങ് റിക്രൂട്ട്മെന്റുകള് ഇതിനോടകം നടന്നിട്ടുണ്ട്. അത്തരത്തില് വീണ്ടുമൊരു യു.കെ റിക്രൂട്ട്മെന്റാണ് ഇപ്പോള് വന്നിട്ടുള്ളത്.
കേരള സര്ക്കാര് സ്ഥാപനമായ നോര്ക്ക റൂട്ട്സിന് കീഴിലാണ് യു.കെയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. യുണൈറ്റഡ് കിങ്ഡം (യു.കെ)യിലെ വെയില്സിലെ കാര്ഡിഫ് ആന്ഡ് വെയ്ല് യൂണിവേഴ്സിറ്റി ഹെല്ത്ത് ബോര്ഡിലേക്കാണ് നഴ്സുമാര്ക്ക് അവസരം. ഓണ്ലൈന് അഭിമുഖം മുഖേന ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം.
യോഗ്യത
നഴ്സിങ്ങില് ബിരുദമോ (BSc) ഡിപ്ലോമയോ (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന ഐ ഇ എല് ടി എസ്/ ഒ ഇ ടി യു.കെ സ്കോറും ഉളള ഉദ്യോഗാര്ത്ഥികള്ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്ത്ഥികള്ക്ക് പ്രസ്തുത സ്പെഷ്യാലിറ്റിയില് ചുരുങ്ങിയത് ഒരുവര്ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.
സിബിടി യോഗ്യതയുള്ള പീഡിയാട്രിക് ഐസിയു (PICU) സ്പെഷ്യാലിറ്റിയും ട്രക്കിയോസ്റ്റമിയിലും പ്രവൃത്തി പരിചയം വേണം.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്ഥികള് ഉദ്യോഗാര്ത്ഥികള് uknhs.norka@kerala.gov.in എന്ന ഇമെയില് വിലാസത്തിലോ അവരുടെ ബയോഡാറ്റ, ഒ ഇ ടി /ഐ ഇ എല് ടി എസ്സ്കോര് കാര്ഡ്, യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള്, പാസ്സ്പോര്ട്ടിന്റെ പകര്പ്പ്, എന്നിവ സഹിതം 2024 സെപ്റ്റംബര് 07 നകം(നാളെ) അപേക്ഷിക്കാവുന്നതാണ്. പ്രവൃത്തിപരിചയം സംബന്ധിക്കുന്ന വിശദാംശങ്ങള് ബയോഡാറ്റയില് ഉള്പ്പെടുത്തിയിരിക്കണം.
കൂടുതല് വിവരങ്ങള്ക്ക് 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്) 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെടാവുന്നതാണ്. വിസ അപേക്ഷകള്, യാത്രാ ക്രമീകരണങ്ങള്, താമസസൗകര്യം എന്നിവ ഉള്പ്പെടെയുള്ള റിക്രൂട്ട്മെന്റ് പ്രക്രിയയിലുടനീളം നോര്ക്ക റൂട്ട്സിന്റെ പിന്തുണയും ലഭ്യമാണ്.
by Midhun HP News | Sep 6, 2024 | Latest News, കേരളം
കോഴിക്കോട്: ആശുപത്രി കാന്റീനില് വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന് വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില് വെച്ചായിരുന്നു അപകടം.
ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന് വിനു ആശുപത്രിയില് എത്തിയത്. തുടര്ന്നാണ് അപകടത്തില്പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്കും.
by Midhun HP News | Sep 6, 2024 | Latest News, ജില്ലാ വാർത്ത
പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സസ്പെൻഷനിലായ മലപ്പുറം മുൻ എസ്.പി എസ്. സുജിത് ദാസ് പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നല്കാനെത്തിയ തന്നെ മലപ്പുറം മുന് എസ്.പി സുജിത് ദാസ്, പൊന്നാനി മുന് സി.ഐ വിനോദ് എന്നിവര് പീഡിപ്പിച്ചെന്നും തിരൂര് മുന് ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി.
അതേസമയം, സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോൾ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. 2022ലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ആദ്യം പരാതി നൽകിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാൽ, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവർ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല് മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല് സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തന്റെ പരാതിയില് ഒരു നടപടിയും ഉണ്ടായില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു. വ്യാജ പരാതിയാണെന്നു പോലീസ് വിശദീകരണം. ആരോപണവിധേയരായ ഉദ്യോഗസ്ഥരോട് നിയമനടപടിയുമായി മുന്നോട്ട് പോകാഅറ്റിങ്ങള്ന്യൂസ് ൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചെന്നാണ് വിവരം.
Recent Comments