by Midhun HP News | Sep 2, 2024 | Latest News, മരണം
ആറ്റിങ്ങൽ: നെല്ലിമൂട് കരിയ്ക്കകം കുന്നിൽ ആർ.ജെ നിവാസിൽ പരേതനായ ജി തങ്കപ്പൻ പിള്ളയുടെ സഹധർമ്മിണി സി സരസ്വതി അമ്മ (78) അന്തരിച്ചു.
മക്കൾ: റ്റി.ശോഭനകുമാരി, റ്റി അനിൽ കുമാർ, എസ് ജയ, പരേതയായ റ്റി.എസ് ബിന്ദു.
മരുമക്കൾ: പി നടരാജൻ നായർ, വി ജയന്തി, ബി രാമചന്ദ്രൻ പിള്ള, ഡി സന്തോഷ് കുമാർ.
സഞ്ചയനം വെള്ളിയാഴ്ച: രാവിലെ 8.30ന്
by Midhun HP News | Sep 2, 2024 | Latest News, മരണം
ആറ്റിങ്ങൽ: ഇടയ്ക്കോട് ഉള്ളാട്ടു വീട്ടിൽ പരേതനായ ജി. കൃഷ്ണൻ നായരുടെ ഭാര്യ സേതുക്കുട്ടി അമ്മ (93) അന്തരിച്ചു.
മക്കൾ: ഇന്ദിരാ ഭായി അമ്മ, സരോജം, രാജം, വിജയകുമാർ
മരുമക്കൾ: ശിവദാസൻ നായർ (പരേതൻ), ഗോപിനാഥൻ നായർ, ഇന്ദിരാ ദേവി അമ്മ
സഞ്ചയനം ശനിയാഴ്ച്ച 8. 30നു
by Midhun HP News | Sep 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പി വി അന്വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര് അജിത് കുമാറിനെ മാറ്റാന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ് പരിഗണനയിലുള്ളത്. ജയില് മേധാവി ബല്റാം കുമാര് ഉപാധ്യായയെയും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
എംആര് അജിത് കുമാറിനെതിരായ ആരോപണങ്ങള് അന്വേഷിക്കാന്, സീനിയര് ഡിജിപിമാരായ എ പത്മകുമാര്, യോഗേഷ് ഗുപ്ത എന്നിവരിലാരുടെയെങ്കിലും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോര്ട്ടുകള്. പൊലീസ് മേധാവി ഷെയ്ഖ് ദര്വേഷ് സാഹിബ് കഴിഞ്ഞാല് പൊലീസ് സേനയില് രണ്ടാമത് പത്മകുമാറാണ്. യോഗേഷ് ഗുപ്ത വിജിലന്സ് ഡയറക്ടറാണ്. എംആര് അജിത് കുമാറിന്റെ പ്രവര്ത്തനങ്ങളില് ഡിജിപി ദര്വേഷ് സാഹിബും സമീപകാലത്ത് കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ ഡിജിപി അജിത് കുമാറിനെ നേരിട്ട് വിളിച്ചു വരുത്തി ശാസിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു. അജിത് കുമാര് നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വര്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും, കൊലയാളി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പിവി അന്വര് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി ശശിയുടെ അറിവോടെയാണോ അജിത് കുമാര് പ്രവര്ത്തിക്കുന്നതെന്ന സംശയമുണ്ടെന്നും അന്വര് കുറ്റപ്പെടുത്തിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാവിലെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്വേഷ് സാഹിബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
by Midhun HP News | Sep 2, 2024 | Latest News, കേരളം
തൃശൂര്: ഗുരുവായൂര് ക്ഷേത്രത്തില് ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തില് ഞായറാഴ്ച റെക്കോര്ഡിലേക്ക്. സെപ്റ്റംബര് എട്ടിന് 328 വിവാഹങ്ങളാണ് നടക്കാന് പോകുന്നത്. ക്ഷേത്രം അധികൃതരുടെ കണക്കുകൂട്ടല് അനുസരിച്ച് ഇത് ഇനിയും ഉയരാന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്.
ചിങ്ങം പിറന്നതോടെ ഗുരുവായൂര് ക്ഷേത്രത്തില് വിവാഹത്തിരക്കും വര്ധിച്ചിട്ടുണ്ട്. സാധാരണയായി ഞായറാഴ്ചകളിലാണ് വിവാഹം കൂടുതലായി നടക്കുന്നത്. സെപ്റ്റംബര് എട്ടിന് 328 വിവാഹങ്ങള് നടക്കുകയാണെങ്കില് അത് റെക്കോര്ഡ് ആയിരിക്കുമെന്നും അധികൃതര് വ്യക്തമാക്കി. ഗുരുവായൂര് ക്ഷേത്രത്തില് ഒരേസമയം ഏറ്റവും കൂടുതല് വിവാഹങ്ങള് നടന്ന ദിനമായി ഈ ദിവസം മാറും. 277 വിവാഹങ്ങളാണ് ഇതിന് മുന്പുള്ള റെക്കോര്ഡ്.
by Midhun HP News | Sep 2, 2024 | Latest News, കേരളം
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ് മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക് ബിൽ തുക അടയ്ക്കാം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബിൽ അടയ്ക്കാനുള്ള ‘ആൻഡ്രോയിഡ് സ്പോട്ട് ബില്ലിങ് മെഷീൻ’ (പോയിന്റ് ഓഫ് സെയിൽ മെഷീൻ) ഒക്ടോബറോടെ പ്രാബല്യത്തിലാകും.
എംസ്വൈപ്, പേസ്വിഫ് കമ്പനികളുടെ സ്പോട്ട് ബില്ലിങ് മെഷീനുകൾ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാണ് കെഎസ്ഇബി ഉപയോഗിക്കുന്നത്. പ്രതിമാസം 90 രൂപയും ജിഎസ്ടിയും കാനറാ ബാങ്കിന് നൽകിയാണ് മീറ്റർ റീഡിങ് മെഷീനുകളിൽ പുതിയ സേവനം ലഭ്യമാക്കുക. നിലവിൽ റീഡിങിനായി ഉപയോഗിക്കുന്ന 5000ലധികം മെഷീനുകളിലും സ്പോട്ടിൽ പണം അടക്കാനുള്ള സൗകര്യം ഉൾപ്പെടുത്തും. സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളിലും ഇത്തരത്തിൽ പണമടയ്ക്കാനുള്ള സൗകര്യമൊരുക്കാൻ പദ്ധതിയുണ്ട്.
ഇതിനൊപ്പം “ക്വിക് യുപിഐ പേയ്മെന്റ്’ സൗകര്യം നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്. വൈദ്യുതി ബില്ലിൽ ക്യൂ ആർ കോഡ് ഉൾപ്പെടുത്തും. ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഉപഭോക്താവ് അടയ്ക്കുന്ന തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക. കൺസ്യൂമർ നമ്പർ, ബിൽതുക, അവസാനതീയതി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാവും. കെഎസ്ഇബി ഐടി വിഭാഗവും കാനറാ ബാങ്കും ചേർന്നാണ് ഈ സേവനങ്ങൾ ഒരുക്കുക.
by Midhun HP News | Sep 2, 2024 | Latest News, കേരളം
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സിപിഎം എംഎല്എ പി വി അന്വര്. സോളാര് കേസ് അന്വേഷണം അട്ടിമറിച്ചതിലും എഡിജിപി എം ആര് അജിത് കുമാറിന് പങ്കുണ്ടെന്ന് ആരോപിച്ച് പി വി അന്വര് ഫോണ് സന്ദേശം പുറത്തുവിട്ടു. കേസ് അന്വേഷിച്ച സംഘത്തില് ഉണ്ടായിരുന്നത് എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോണ് സന്ദേശമാണ് അന്വര് പുറത്തുവിട്ടത്. സോളാര് കേസ് അന്വേഷണം അട്ടിമറിച്ചതില് എഡിജിപി എം ആര് അജിത് കുമാറിന് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന് തന്നോട് പറഞ്ഞതായുള്ള ഫോണ് സന്ദേശമാണ് പുറത്തുവിടുന്നതെന്നും അന്വര് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്ത് എം ആര് അജിത് കുമാര് സ്ഥലം വാങ്ങി കൊട്ടാര സദൃശ്യമായ വീട് പണിയുന്നതായും അന്വര് ആരോപിച്ചു. വീട് പണിയുന്നതിന്റെ രേഖകള് കിട്ടിയിട്ടില്ല. എന്നാല് തിരുവനന്തപുരം കോര്പ്പറേഷനില് പോയി അന്വേഷിച്ചാല് ഇതിന്റെ സത്യാവസ്ഥ അറിയാന് സാധിക്കുമെന്നും അന്വര് പറഞ്ഞു.
‘അജിത് കുമാര് ഒരു വലിയ കൊട്ടാരം പണിയുന്നുണ്ട്. കവടിയാര് കൊട്ടാരം കേട്ടിട്ടുണ്ടോ, നാടിന്റെ അഭിമാനമാണ് ആ കൊട്ടാരം. അതിന്റെ കോമ്പൗണ്ടില് വ്യവസായി എം എ യൂസഫലിക്ക് വീടുണ്ട്. ഹെലിപാഡുമുണ്ട്. ഇതിന് തൊട്ടടുത്ത് പത്തു സെന്റ് സ്ഥലമാണ് അജിത് കുമാറിന്റെ പേരില് രജിസ്റ്റര് ചെയ്തിട്ടുള്ളത്.12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലാണ്. കോര്പ്പറേഷനില് പ്ലാന് പരിശോധിച്ചാല് മനസിലാകും.12000 ചതുരശ്ര അടിയാണോ, 15000 ചതുരശ്ര അടിയാണോ എന്ന കാര്യം അറിയില്ല.പരിശോധിക്കണം. ഈ ചങ്ങാതിയാണ് സ്ഥലം വാങ്ങിയത്. കവടിയാര് കൊട്ടാരത്തിന് സമീപം സെന്റിന് 60 ലക്ഷം മുതല് 75 ലക്ഷം രൂപ വരെ വിലയുണ്ട്. യൂസഫലി തലസ്ഥാനത്ത് ഒരു സ്ഥലം തെരഞ്ഞെടുക്കുമ്പോള് ഊഹിക്കാലോ, ആ പ്രദേശത്തിന്റെ പ്രാധാന്യം.അതിനടുത്താണ് ഈ സ്ഥലം. ഒരു അഴിമതിയുമില്ല, കള്ളക്കച്ചവടവുമില്ല, ഹവായ് ചെരിപ്പേ ഇടു, 25 രൂപയുടെ കുപ്പായമേ ഇടു,കീറിപ്പറിഞ്ഞ പാന്റേ ഇടു, പാവപ്പെട്ട എഡിജിപി, ഇക്കാര്യം അന്വേഷിക്കണം’- പി വി അന്വര് ആരോപിച്ചു.
Recent Comments