by Midhun HP News | Sep 2, 2024 | Latest News, കേരളം
കൊച്ചി: പീഡനക്കേസില് എം മുകേഷ്എംഎല്എക്ക് മുന്കൂര് ജാമ്യം നല്കരുതെന്ന് പൊലിസ് ഹൈക്കോടതിയില്. മുകേഷിന്റെ മുന്കൂര് ജാമ്യാപേക്ഷയില് നാളെയും വാദം തുടരും. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ഹര്ജി പരിഗണിക്കുന്നതിനിടെയാണ് പൊലീസ് നിലപാട് അറിയിച്ചത്.
നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില് മരട് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് മുകേഷ് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മുകേഷിനെതിരെ തൃശൂര് വടക്കാഞ്ചേരിയിലും കേസ് എടുത്തിരുന്നു. 13 വര്ഷം മുന്പ് നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില് താമസിക്കുന്നതിനിടയില് മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി. 2011 ല് നടന്ന സംഭവമാണ് കേസിനാസ്പദമായത്.
നടന് ഇടവേള ബാബുവും മുന്കൂര് ജാമ്യം തേടി എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് ഹര്ജി നല്കിയിട്ടുണ്ട്.
by Midhun HP News | Sep 2, 2024 | Latest News, ജില്ലാ വാർത്ത
കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് സ്ഥലം വാങ്ങുന്നതിന് 2 രണ്ടുകോടി 11 ലക്ഷം രൂപ അനുവദിച്ചതായി ഒ.എസ്. അംബിക എം.എൽ. എ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിഴിഞ്ഞം -നാവായിക്കുളം ഔട്ടർ റിംഗ് റോഡിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ ആശുപത്രി പ്രവർത്തിക്കുന്ന സ്ഥലം അക്വയർ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബദൽ ക്രമീകരണം ഏർപ്പെടുത്തുന്നതിന് മുന്നോടിയായാണ് തുക അനുവദിച്ചത്.
സംസ്ഥാന സർക്കാരിൻറെ ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ അനുവദിച്ച് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് ആവശ്യമായ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. ഈ പ്രവർത്തി ആരംഭിക്കുന്നതിന് സ്ഥലം അക്വയർ ചെയ്യും എന്നത് തടസ്സമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമീപത്ത് ആശുപത്രി നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം വിലയ്ക്കു വാങ്ങി അവിടെ മന്ദിരം നിർമ്മിക്കുക എന്ന ആശയം മുന്നോട്ട് വന്നത്.
ഇതിനായാണ് സർക്കാരിൻറെ അനുവാദം ലഭ്യമാക്കി രണ്ടുകോടി 11 ലക്ഷം രൂപ വില നിർണ്ണയിച്ച് സ്ഥലം വാങ്ങുന്നതിന് ആവശ്യമായ തുക അനുവദിച്ചത്. ഉചിതമായ തുടർ നടപടികൾ സമയബന്ധിതമായി സ്വീകരിച്ച് സ്ഥലം കമ്മ്യൂണിറ്റി ഹെൽത്ത് സെൻറിനായി വാങ്ങുകയും വാങ്ങുന്ന സ്ഥലത്ത് നിലവിൽ അനുവദിക്കപ്പെട്ട അഞ്ചു കോടി രൂപയുടെ കെട്ടിടം അടിയന്തരമായി നിർമാണം ആരംഭിക്കുകയും ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ഒ.എസ്. അംബിക എം.എൽ. എ വാർത്താക്കുറുപ്പിൽ അറിയിച്ചു.
by Midhun HP News | Sep 2, 2024 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴ ചേര്ത്തലയില് നവജാതശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞയാഴ്ചയാണ് ചേര്ത്തല പള്ളിപ്പുറം സ്വദേശിനിയായ യുവതിയെ ചേര്ത്തലയിലെ സ്വകാര്യ ആശുപത്രിയില് പ്രസവത്തിനായി പ്രവേശിപ്പിക്കുന്നത്. 25നും 30നും ഇടയിലുള്ള ദിവസത്തില് യുവതി കുഞ്ഞിന് ജന്മം നല്കി. പിന്നാലെ ആശുപത്രിയില് നിന്ന ഡിസ്ചാര്ജ് ചെയ്ത് യുവതി വീട്ടിലെത്തി. പഞ്ചായത്തില് നിന്ന് ആശാപ്രവര്ത്തകര് കുഞ്ഞിന്റെയും അമ്മയുടെയും ക്ഷേമം അന്വേഷിക്കാനായി എത്തിയപ്പോഴാണ് കുഞ്ഞ് ഇവര്ക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയത്.
കുഞ്ഞ് എവിടെയെന്ന് ആശാപ്രവര്ത്തക ചോദിച്ചപ്പോള് മറ്റൊരാള്ക്ക് കൈമാറിയെന്നായിരുന്നു യുവതി പറഞ്ഞത്. പക്ഷേ ആര്ക്കാണ് കൈമാറിയതെന്നതുള്പ്പടെയുള്ള ഒരുകാര്യവും യുവതി തുറന്നുപറയാന് തയ്യാറായില്ല. തുടര്ന്ന് ജനപ്രതിനിധികള് ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചേര്ത്തല ആശുപത്രിയിലെത്തി പൊലീസ് അന്വേഷണം നടത്തി. കുഞ്ഞിനെ ആര്ക്കെങ്കിലും വിറ്റതാണോ, അപായപ്പെടുത്തിയതാണോ എന്നതുള്പ്പടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
by Midhun HP News | Sep 2, 2024 | Latest News, കേരളം
നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. റിമ വീട്ടിൽ ലഹരി പാർട്ടികൾ നടത്താറുണ്ട് എന്നാണ് സുചിത്രയുടെ ആരോപണം. പെൺകുട്ടികൾ അടക്കം നിരവധി പേർ ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നുണ്ടെന്നും റിമയുടെ കരിയർ തകർന്നത് ഇത്തരം ലഹരി ഉപയോഗത്തെ തുടർന്നാണ് എന്നാണ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞത്.
കഴിഞ്ഞ രണ്ടു മുന്നു വർഷമായി റിമയുടെ കരിയർ തകർച്ചയിലാണ്. അതിനു കാരണം ലഹരി ഉപയോഗമാണ്. ഉപയോഗിക്കാൻ പാടില്ലാത്ത ചില ലഹരി വസ്തുക്കൾ റിമയുടെ പാർട്ടിയിൽ ഉപയോഗിക്കുന്നത്. കൊച്ചിയിൽ റെയ്ഡ് നടന്നത് റീമയുടേയും ആഷിഖ് അബുവിന്റേയും വീട്ടിലാണ്. ഇത്തരത്തിൽ ലഹരി പാർട്ടികൾ നടത്തുന്ന നിങ്ങളാണോ വനിതാ ശാക്തീകരണം നടത്തുന്നത് എന്ന് ആരും റിമയോട് ചോദിക്കുന്നില്ല. സിനിമയിലേക്ക് ആദ്യമായി എത്തുന്ന മദ്യം പോലും തൊടാത്ത നിരവധി പെൺകുട്ടികളെയാണ് റിമ ലഹരിയിലേക്ക് കൊണ്ടുപോകുന്നത്. അവരുടെ വീട്ടിൽ നടക്കുന്ന പാർട്ടികളിലാണ് ആൺകുട്ടികളും പെൺകുട്ടികളും ലഹരി ഉപയോഗിക്കുന്നത്.
റിമയെക്കുറിച്ച് ആ സമയം ഇതൊക്കെ അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവരുടെ പാർട്ടികളിൽ പങ്കെടുക്കുന്ന മലയാളത്തിലെ സംഗീത സംവിധായകരെല്ലാം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് പറയാറുണ്ട്. റിമയുടെ വീട്ടിലെ പാർട്ടികളിലെ ചോക്ലേറ്റ് തൊടുക പോലുമില്ലെന്നും അവർ പറയാറുണ്ട്.- സുചിത്ര വ്യക്തമാക്കി.
ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില് ശ്രദ്ധ നേടിയ സുചിത്ര 2017-ല് തമിഴ് സിനിമയില് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര് അക്കൗണ്ടില്നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. അടുത്തിടെ താരം തമിഴ് സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. കമൽഹാസന്റെ പാർട്ടികളിൽ ലഹരി വിതരണം ചെയ്യും എന്നായിരുന്നു ആരോപണം. ധനുഷ്, തൃഷ തുടങ്ങിയ നിരവധി താരങ്ങൾക്കെതിരെയും സുചിത്ര രംഗത്തെത്തി.
റിമയ്ക്കെതിരെയുള്ള സുചിത്രയുടെ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അന്വേഷണം വേണം എന്ന ആവശ്യം ശക്തമാവുകയാണ്. എന്നാൽ, ഇത്തരത്തിലുള്ള പാർട്ടികൾ റിമ നടത്തിയെന്ന തരത്തിൽ പരാതിയോ ആരോപണമോ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് ഒദ്യോഗിക വിവരം.
by Midhun HP News | Sep 2, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: സിനിമാ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ പ്രധാന ആവശ്യം. അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതികളായ നടൻ മുകേഷിന്റെയും അഭിഭാഷകൻ വി എസ് ചന്ദ്രശേഖരന്റെയും മുൻകൂർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇരുവർക്കും ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
ഇതിനിടെ, സിദ്ദിഖിനെതിരായ ബലാത്സംഗ കേസില് പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്ണമായും വീഡിയോയിൽ ചിത്രീകരിച്ചു.
by Midhun HP News | Sep 2, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 53,500 രൂപയില് താഴെ എത്തി. 53,360 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്ണവില കുറയാന് തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില് സ്വര്ണവിലയില് 360 രൂപയാണ് കുറഞ്ഞത്.
Recent Comments