by Midhun HP News | Aug 30, 2024 | Latest News, മരണം
ആറ്റിങ്ങൽ: കൊടുമൺ കീഴതിൽബംഗ്ലാവ് വീട്ടിൽ ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർമാനും സി.പി.ഐ എം നേതാവുമായ എൻ .കെ കൃഷ്ണൻനായരുടെ സഹധർമ്മിണി പി രാധമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് സ്വവസതിയിൽ.
മക്കൾ: കെ വിജയകുമാർ, കെ രാജേന്ദ്രൻ നായർ, ആർ വത്സലകുമാരി, ആർ ഗിരിജ കുമാരി, ആർ നിർമ്മലകുമാരി, കെ ഗോപകുമാർ, ആർ പത്മകുമാരി(ഹെഡ്മിസ്ട്രസ്സ്, ഡി.എ.എം യു.പി.എസ്, ഇടയ്ക്കോട്), പരേതരായ കെ മോഹൻ കുമാർ, കെ പ്രസന്ന കുമാർ.
മരുമക്കൾ: സി രാജലക്ഷ്മി, വി ദേവിക, പി.എസ് ബീന, പ്രമീളകുമാരി, എസ് ശശിധരൻ നായർ, പി.ആർ ചന്ദ്രമോഹൻ, ഗീത, പരേതരായ കെ രവി കുമാർ, എസ് സുഭാഷ് ബാബു
by Midhun HP News | Aug 30, 2024 | Latest News, കേരളം
തിരുവനന്തപുരം: നഗരങ്ങളിൽ രണ്ടു സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന ചെറിയ വീടുകൾക്ക് നിബന്ധനകളിൽ ഇളവ്. കോർപ്പറേഷൻ, മുൻസിപ്പൽ അതിർത്തിക്കുള്ളിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് (വഴിയുടെ അതിർത്തിയിൽ നിന്നും വിടേണ്ട ഭൂമിയുടെ അളവ്) ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
താമസ ആവശ്യത്തിനു അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ ഇളവ് അനുവദിക്കുക. മൂന്നു മീറ്റർ വരെ വീതിയുള്ള ഇടറോഡുകളുടെ അരികിലുള്ള ഭൂമിയിലാണ് പുതിയ ഇളവ് ബാധകമാകുക. തിരുവനന്തപുരം കോർപ്പറേഷൻ അദാലത്തിൽ പരാതിയുമായി എത്തിയ നേമം സ്വദേശികളായ നാഗരാജന്റെയും മണിയമ്മയുടേയും പരാതി തീർപ്പാക്കിക്കൊണ്ടാണ് നിർണായക നിർദേശം മന്ത്രി നൽകിയത്.നിലവിൽ വലിയ പ്ലോട്ടുകൾക്ക് രണ്ടു മീറ്ററും, മൂന്നു സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു റോഡിൽ നിന്നും വിടേണ്ടിയിരുന്നത്. കെഎംബിആർ 2019 റൂൾ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നൽകാനാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെമ്പാടും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാവുന്ന തീരുമാനമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ താമസത്തിനായി ചെറിയ വീട് നിർമ്മിച്ച് ഇനിയും വീട് നമ്പർ ലഭിക്കാത്തവർക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും.
by Midhun HP News | Aug 30, 2024 | Latest News, കേരളം
തിരുവനന്തപുരം: ബലാത്സംഗക്കേസില്പ്പെട്ട എം മുകേഷ് എംഎല്എയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്. മഹിളാ കോണ്ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ഇന്ന് എംഎല്എ ഓഫീസിലേക്ക് മാര്ച്ച് നടത്തും. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ് കളക്ടീവും എംഎല്എ ഓഫീസിലേക്ക് മാര്ച്ച് സംഘടിപ്പിക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാര്ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. എംഎല്എക്കെതിരെ കേസെടുത്തിട്ടും രാജി വേണ്ടെന്ന സിപിഎം നിലപാട് പ്രതിയെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് സംഘടനകള് ആരോപിക്കുന്നത്. ഇന്നലെയും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള് നടന്നിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില് എംഎല്എ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മുകേഷുമായി ബന്ധപ്പെട്ട വിഷയം സെക്രട്ടേറിയറ്റ് യോഗത്തില് വിശദമായ ചര്ച്ചയാകും. കേസെടുത്ത പശ്ചാത്തലത്തില് മുകേഷ് ധാര്മ്മികത മുന്നിര്ത്തി രാജിവെച്ച് മാറിനില്ക്കണമെന്ന പാര്ട്ടി നിലപാട് സിപിഐ, സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. മുകേഷ് ധൃതിപിടിച്ച് രാജിവെക്കേണ്ടതില്ലെന്നായിരുന്നു ഇന്നലെ ചേര്ന്ന സിപിഎം അവൈലബിള് സെക്രട്ടേറിയറ്റില് ധാരണയായിരുന്നത്.
by Midhun HP News | Aug 30, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതോടെ വയനാട്ടിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശവും ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്ദേശം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
by Midhun HP News | Aug 30, 2024 | Latest News, കേരളം
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില് ഹോട്ടല് ലിഫ്റ്റിന്റെ പിറ്റില് വീണ് മലയാളി മരിച്ചു. കോട്ടയം കുടമാളൂര് സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്.വാതില് തുറന്ന് രഞ്ജിത്ത് അകത്തേക്ക് പ്രവേശിച്ചപ്പോള് ലിഫ്റ്റ് മുകളിലായിരുന്നു. ലിഫ്റ്റ് പിറ്റിലൂടെ ആറാം നിലയില് നിന്നും താഴേക്ക് വീഴുകയായിരുന്നു.
ബിസിനസ് ആവശ്യങ്ങൾക്കായി കോട്ടയത്തു നിന്നും സൂറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു. ഹോട്ടലില് ചെക്കിന് ചെയ്ത ശേഷം ലിഫ്റ്റില് കയറുമ്പോഴാണ് അപകടം ഉണ്ടായത്.
by Midhun HP News | Aug 30, 2024 | Latest News, കേരളം
തിരുവനന്തപുരം: ഒണക്കാല ചെലവുകൾക്കായി 753 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ചൊവ്വാഴ്ച 3000 കോടി രൂപ കടമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് 753 കോടി കൂടി കടമെടുക്കുന്നത്. റിസർവ് ബാങ്ക് ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം സെപ്റ്റംബർ രണ്ടിനു നടക്കും.
ഇതോടെ ഡിസംബർ വരെ കേന്ദ്ര സർക്കാർ എടുക്കാൻ അനുവദിച്ച 21,253 കോടി രൂപയുടെ വായ്പ മുഴുവൻ എടുത്തു തീരും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലേക്ക് നിലവിൽ വായ്പ എടുക്കാനാകില്ല. എന്നാൽ പബ്ലിക്ക് അക്കൗണ്ടിൽ എജിയുടെ അന്തിമ കണക്കനുസരിച്ച് നാലായിരം കോടി രൂപയ്ക്ക് കൂടി അർഹതയുണ്ട്. ഇതിനായി സംസ്ഥാനം അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്രത്തിന്റെ തീരുമാനം വന്നിട്ടില്ല.
Recent Comments