by Midhun HP News | Aug 27, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. 1,19,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 14,940 രൂപയാണ് വില.

നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. 20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ വിലയില്‍ മാറ്റമില്ലായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. എന്നാല്‍ ഡോളര്‍ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Aug 27, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ചൊവ്വാഴ്ച വരെ എട്ടു ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 771. 29 കോടി രൂപയുടെ മദ്യമാണ്. 77 കോടിയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഉത്രാട നാളില്‍ മാത്രം വിറ്റത് 126.31 കോടിയുടെ മദ്യമാണ്.

കഴിഞ്ഞ വര്‍ഷം ഈ എട്ടു ദിവസം 694. 96 കോടി രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയിരുന്നത്. 2025 ലെ ഉത്രാടം നാളില്‍ 137 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. അതില്‍ നിന്നും 10 കോടിയോളം രൂപയുടെ കുറവുണ്ട്.

അതേസമയം കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റ് വഴിയും മികച്ച മദ്യവില്‍പ്പനയുണ്ടായിട്ടുണ്ട്. ഉത്രാടനാളില്‍ 20 കോടി 35 ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി എണ്ണൂറു രൂപയുടെ മദ്യമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റ് വഴി വിറ്റത്.


by Midhun HP News | Aug 26, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണ ദിനമായ ഇന്ന് മധ്യകേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വൈകീട്ട് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ നാലു ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് തീവ്ര മഴ (Very Heavy Rainfall) എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളം – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പുണ്ട്.
പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

by Midhun HP News | Aug 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ ഐഎഎസ് അന്തരിച്ചു. 67 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മുട്ടടയിലെ വസതിയിലാണ് അന്ത്യം. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിരവധി പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.റവന്യൂ, വ്യവസായം, ജലവിഭവ വകുപ്പുകളില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഒഡീഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
ഓഖിയും പ്രളയവും ഉള്‍പ്പെടെ കേരളം വലിയ ദുരിതങ്ങള്‍ അനുഭവിച്ച ഘട്ടങ്ങളിലെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദുരന്ത നിവാരണ വകുപ്പിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.




by Midhun HP News | Aug 26, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മാമത്ത് വാഹനാപകടം. ആമ്പുലൻസും കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിനു കേടുപാടുകൾ പറ്റിയിട്ടുണ്ട്. ആർക്കും ആളപായമില്ല. ആമ്പുലൻസിൽ ഉണ്ടായിരുന്ന പേഷ്യന്റിനെ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് മാറ്റി.




by Midhun HP News | Aug 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവോണദിനത്തിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം അവനവഞ്ചേരി രാജു നിർവ്വഹിച്ചു. ചടങ്ങിൽ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സിംഗ് സൂപ്രണ്ട് (ഹെഡ് നഴ്സ്), മറ്റ് ജീവനക്കാർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.




Recent Comments