by Midhun HP News | Aug 26, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മാമത്ത് വാഹനാപകടം. ആമ്പുലൻസും കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിനു കേടുപാടുകൾ പറ്റിയിട്ടുണ്ട്. ആർക്കും ആളപായമില്ല. ആമ്പുലൻസിൽ ഉണ്ടായിരുന്ന പേഷ്യന്റിനെ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് മാറ്റി.




by Midhun HP News | Aug 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവോണദിനത്തിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം അവനവഞ്ചേരി രാജു നിർവ്വഹിച്ചു. ചടങ്ങിൽ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സിംഗ് സൂപ്രണ്ട് (ഹെഡ് നഴ്സ്), മറ്റ് ജീവനക്കാർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.




by Midhun HP News | Aug 26, 2026 | Latest News, ദേശീയ വാർത്ത
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 16 ആയി ഉയര്‍ന്നു. 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ പ്രളയത്തില്‍ കാണാതായതായാണ് റിപ്പോര്‍ട്ട്. ടിബറ്റിനോട് ചേര്‍ന്നുള്ള റസുവ ജില്ലയിലാണ് വന്‍ നാശം വിതച്ച് മിന്നല്‍ പ്രളയമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, വീടുകള്‍, പാലങ്ങള്‍ തുടങ്ങിയ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.
ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. നുവാകോട്ട്, ധാഡിങ് ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. 291 വിദേശികളും 93 നേപ്പാളി പൗരന്മാരും അടക്കം 384 സഞ്ചാരികളെ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു.
റസൂവ ജില്ലയില്‍ 26 നേപ്പാളി പൊലീസുകാരെയും കാണാതായിട്ടുണ്ട്. ആംഡ് പൊലീസ് ഫോഴ്‌സിലെ ഏഴുപേരെയും കാണാതായിട്ടുണ്ട്. പ്രളയത്തില്‍ കുടുങ്ങിയ 12 പേരെ നേപ്പാള്‍ സൈന്യം രക്ഷപ്പെടുത്തി. തിമുറെയിലും സ്യാബ്രുബെസിയിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് കുതിച്ചെത്തുന്ന വെള്ളം ഗ്രാമങ്ങളെ തുടച്ചുനീക്കി മുന്നോട്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭോട്ടെ കോശി നദിയുടെ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കാനും, ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.




by Midhun HP News | Aug 26, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കോരാണി കുറക്കട മരങ്ങാട്ട് കൃഷ്ണ ഭവനിൽ അനിൽകുമാർ (57) നിര്യാതനായി.
ഭാര്യ: രോഹിണി.
മകൻ: യദു.
മകൾ: സായ് കൃഷ്ണ.
മരണാനന്തര ചടങ്ങുകൾ ഞായർ( 30-08) രാവിലെ 8.30 ന്
by Midhun HP News | Aug 26, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍ അവനവഞ്ചേരി കെ. പി.പോറ്റി മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് ഓണക്കോടി സമ്മാനിച്ചു. ആറ്റിങ്ങല്‍ നഗരസഭ ചെയർപേഴ്സൺ എം .പ്രദീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം. മുരളി, റ്റി. എല്‍. പ്രഭന്‍,ജി. ബാബു, രാധാകൃഷ്ണ നായർ കെ, അഡ്വ. ഡോ.സതീഷ് ശർമ്മ എം, ഡോ. സന്തോഷ് കുമാര്‍ ജി, സാബു എസ്, ഗായത്രി ദേവി, രാജഗോപാലൻ പോറ്റി, ഹരിഹരന്‍ പോറ്റി, ബാലകൃഷ്ണന്‍ പോറ്റി, അനില്‍ ആറ്റിങ്ങല്‍ തുടങ്ങിയവർ പങ്കെടുത്തു.




by Midhun HP News | Aug 26, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവോണ ദിനമായ ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മൂന്നാം ഓണത്തിനും നാലാം ഓണത്തിനും ഇതുവരെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ഝാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്.

ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Recent Comments