by Midhun HP News | Dec 13, 2025 | Latest News, കേരളം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ആകെ കണക്കുകളില്‍ യുഡിഎഫിന് നേട്ടം. പഞ്ചായത്ത് തിരിച്ചുള്ള കണക്കുകളില്‍ എല്‍ഡിഎഫ് മുന്നില്‍ നിന്നപ്പോള്‍ വാര്‍ഡ് കണക്കുകളില്‍ യുഡിഎഫ് ആണ് മുന്നിലുള്ളത്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 353 എണ്ണത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം നേടി. യുഡിഎഫ് 309 എണ്ണത്തിലും മേല്‍ക്കൈ നേടി. എന്‍ഡിഎ 30 പഞ്ചായത്തുകളില്‍ ആധിപത്യം നേടിയപ്പോള്‍ മറ്റുള്ളവര്‍ 13 പഞ്ചായത്തുകളിലും ഭൂരിപക്ഷം സ്വന്തമാക്കി.
ആറ് കോര്‍പറേഷനുകളില്‍ നാലെണ്ണത്തില്‍ യുഡിഎഫ് ലീഡ് നേടിയപ്പോള്‍ എല്‍ഡിഎഫ് കോഴിക്കോട് കോര്‍പറേഷനിലേക്ക് മാത്രം ഒതുങ്ങി. തിരുവനന്തപുരത്ത് എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയും ചെയ്തു. സംസ്ഥാനത്തെ 87 നഗരസഭകളിലും ആദ്യ രണ്ട് മണിക്കൂറുകളില്‍ യുഡിഎഫ് മുന്നേറ്റമാണ് ദൃശ്യമായത്. 47 ഇടങ്ങളില്‍ യുഡിഎഫ് മുന്നേറ്റം നേടിയപ്പോള്‍ എല്‍ഡിഎഫ് 31 നഗരസഭകളില്‍ മുന്നേറി. എന്‍ഡിഎ രണ്ട് നഗര സഭകളിലും മുന്നേറ്റം നേടി. ജില്ലാ പഞ്ചായത്ത് (14) – എല്‍ഡിഎഫ് -5, യുഡിഎഫ് – 8, എന്‍ഡിഎ -0, മറ്റുള്ളവര്‍ -0. ബ്ലോക്ക് പഞ്ചായത്ത് (152)- എല്‍ഡിഎഫ് – 71, യുഡിഎഫ് -68, എന്‍ഡിഎ -1 എന്നിങ്ങനെയാണ് ലീഡ് നിലകള്‍.
മുന്നണികള്‍ വിജയിച്ച വാര്‍ഡുകള്‍-
സംസ്ഥാനത്തെ 17337 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ പത്ത് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 370 വാര്‍ഡുകള്‍ യുഡിഎഫ് നേടി. എല്‍ഡിഎഫ് 272 വാര്‍ഡുകള്‍ വിജയിച്ചപ്പോളള്‍ എന്‍ഡിഎ 71 വാര്‍ഡുകളിലും മറ്റുള്ളവര്‍ 57 വാര്‍ഡുകളിലും വിജയിച്ചു.
3240 നഗരസഭാ ഡിവിഷനുകളില്‍ 661 എണ്ണത്തിലും യുഡിഎഫ് വിജയം നേടി. എല്‍ഡിഎഫ് 430എണ്ണത്തില്‍ വിജയം കുറിച്ചപ്പോള്‍ എന്‍ഡിഎ 140 ഡിവിഷനുകളും, മറ്റുള്ളവര്‍ 147 ഡിവിഷനുകളിലും വിജയം നേടി. കോര്‍പറേഷനുകളില്‍ ഇതുവരെ 15 വാര്‍ഡുകളില്‍ എന്‍ഡിഎ വിജയം നേടി. എല്‍ഡിഎഫ് 14, യുഡിഎഫ് 11, മറ്റുള്ളവര്‍ രണ്ട് ഡിവിഷനുകളിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്.
by Midhun HP News | Dec 13, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ലീഡ് നിലകളില്‍ ഇടം പിടിച്ച് എന്‍ഡിഎ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ അസാധാരണമാം വിധത്തിലാണ് സംസ്ഥാനത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ ലീഡ് നിലകളില്‍ സാന്നിധ്യം അറിയിക്കുന്നത്. കോര്‍പറേഷനുകള്‍, നഗര സഭകള്‍, പഞ്ചായത്തുകള്‍ എന്നിവയിലെല്ലാം ബിജെപി വ്യക്തമായ ഇടം നേടുന്ന നിലയിലാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍.
ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് വോട്ടണെണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ എന്‍ഡിഎ ഒന്നാം സ്ഥാനത്ത് എത്തി. എട്ടുമണിക്ക് തുടങ്ങിയ വോട്ടണ്ണെല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നൂറ് സീറ്റുകളുള്ള കോര്‍പറേഷന്‍ എന്‍ഡിഎ മുന്നേറ്റം രണ്ടക്കം പിന്നിട്ടിരുന്നു.
പാലക്കാട് ജില്ലയിലെ രണ്ട് നഗരസഭകളിലും ബിജെപി മുന്നേറ്റം നേടി. ബിജെപി ഭരിക്കുന്ന പാലക്കാട് എന്‍ഡിഎ മുന്നേറ്റം നിലനിര്‍ത്തിയപ്പോള്‍ ഷൊറണൂര്‍ നഗരസഭയിലും ആദ്യഘട്ടത്തില്‍ ബിജെപി ലീഡ് നേടി. കോഴിക്കോട് കോര്‍പറേഷനിലെ നാല് സീറ്റുകള്‍ ഉള്‍പ്പെടെ ഗ്രാമ പഞ്ചായത്തുകളില്‍ 16 വാര്‍ഡുകളിലും നഗര സഭകളില്‍ 22 ഡിവിഷനുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി വിജയം നേടി.
വോട്ടണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ 16 പഞ്ചായത്തുകളിലും, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, നാല് മുന്‍സിപാലിറ്റികള്‍ എന്നിവിടങ്ങിലും എന്‍ഡിഎ ലീഡ് ചെയ്യുന്നുണ്ട്. എറണാകുളത്ത് തൃപ്പൂണിത്തുറ, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, നഗരസഭകളിലും എന്‍ഡിഎ ലീഡ് ചെയ്യുന്നു. പഞ്ചായത്തുകളില്‍ യുഡിഎഫ് 42 വാര്‍ഡുകളിലും, നഗര സഭകളില്‍ 178 ഡിവിഷനുകളിലും ഒരു കോര്‍പറേഷന്‍ ഡിവിഷനിനും വിജയം നേടി. എല്‍ഡിഎഫ് ഗ്രാമ പഞ്ചായത്ത് -28, നഗരസഭ 125. മറ്റുള്ളവര്‍- ഗ്രാമ പഞ്ചായത്ത് 8, മുന്‍സിപാലിറ്റി 29 എന്നിങ്ങനെയാണ് കണക്കുകള്‍.
by Midhun HP News | Dec 13, 2025 | Latest News, ജില്ലാ വാർത്ത
12ആം വാർഡ് മനോമോഹന വിലാസം സ്വതന്ത്ര സ്ഥാനാർഥി താഹ വിജയിച്ചു.എൽ ഡി എഫ് സ്ഥാനാർത്ഥി അവനവഞ്ചേരി രാജു പരാജയപ്പെട്ടു.
by Midhun HP News | Dec 13, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം കോർപ്പറേഷനിൽ ആദ്യ ലീഡ് എൽ ഡി എഫിന്
കൊല്ലം കോർപ്പറേഷനിൽ ആദ്യ ലീഡ് എൽ ഡി എഫിന്. എൽ ഡി എഫ് 5 സീറ്റിൽ ലീഡ് ചെയ്യുന്നു. മൂന്ന് സീറ്റിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലും എൽ ഡി എഫ് ലീഡ് ചെയ്യുന്നു. 4 ഇടങ്ങളിൽ എൽ ഡി എഫ്, 1 ഇടത്ത് യു ഡി എഫ് എന്നിങ്ങനെയാണ് ലീഡ‍് നില. പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്
by Midhun HP News | Dec 13, 2025 | Latest News
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. കൊച്ചിയിൽ ആദ്യ ലീഡ് ഇടതുമുന്നണിക്ക്. തിരുവനന്തപുരത്ത് രണ്ടിടത്ത് എൽഡിഎഫിന് ലീഡ്. കൊല്ലത്ത് എൽഡിഎഫിന് മുന്നേറ്റം.
കൊല്ലം കോർപ്പറേഷനിൽ ആദ്യ ലീഡ് എൽ ഡി എഫിന്. എൽ ഡി എഫ് 5 സീറ്റിൽ ലീഡ് ചെയ്യുന്നു. മൂന്ന് സീറ്റിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലും എൽ ഡി എഫ് ലീഡ് ചെയ്യുന്നു. 4 ഇടങ്ങളിൽ എൽ ഡി എഫ്, 1 ഇടത്ത് യു ഡി എഫ് എന്നിങ്ങനെയാണ് ലീഡ‍് നില. പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്.



by Midhun HP News | Dec 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല. ബാറുകൾ, ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ എന്നിവ ഇന്നു പ്രവർത്തിക്കില്ല.
വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്കു സമീപത്തുവച്ചു വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാനോ പാടില്ല.
സംസ്ഥാനത്തെ മദ്യ വിൽപ്പനശാലകൾ, മദ്യം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ക്ലബുകൾ എന്നിവ അടച്ചിടണം. മദ്യ നിരോധനമില്ലാത്ത പ്രദേശങ്ങളിൽ നിന്ന് നിരോധനം ഉള്ള ഇടത്തേക്ക് മദ്യം എത്തുന്നത് തടയാൻ എക്‌സൈസ് അധികൃതർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
Recent Comments