by Midhun HP News | Dec 13, 2025 | Latest News, ജില്ലാ വാർത്ത
ജനവിധി പരിശോധിക്കും എന്തുകൊണ്ട് ഇത്തരമൊരു വിധി ജനങ്ങളിൽ നിന്നും ഉണ്ടായി എന്ന് സൂക്ഷ്മമായി എൽഡിഎഫ് പരിശോധിക്കുമെന്ന് മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. ഇടതുമുന്നണി സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയാവുന്ന പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചുകൊണ്ട് തുടർ നിലപാടുകൾ ഇടതുമുന്നണി സ്വീകരിക്കും. ജനഹിതം താഴേതലത്തിൽ സൂക്ഷ്മമായി പരിശോധിച്ച് ഞങ്ങളുടെ നിലപാടുകൾ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തലിനു വിധേയമാക്കി മുന്നോട്ടു പോകുമെന്നാണ് ജനങ്ങളോട് പറയാനുള്ളത് എന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.
ഉമ്മന്‍ചാണ്ടി തരംഗം – ചാണ്ടി ഉമ്മന്‍ യുഡിഎഫ് തരംഗമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയോടുള്ള കടം പുതുപ്പള്ളി വീട്ടിയിരിക്കുന്നു. പുതുപ്പള്ളി, മണര്‍കാട്, പാമ്പാടി, അകലക്കുന്നം, വാകത്താനം അടക്കമുള്ള അഞ്ചു പഞ്ചായത്തുകള്‍ യുഡിഎഫ് തിരിച്ചു പിടിച്ചു. ഒരു പഞ്ചായത്തില്‍ മാത്രമാണ് ത്രിശങ്കു. ബാക്കിയെല്ലായിടത്തും സമ്പൂര്‍ണ്ണ ആധിപത്യമാണ്. ജില്ലാ പഞ്ചായത്തിലേക്ക് ഇവിടുത്തെ എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ തരംഗമാണ് കോട്ടയത്തെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ശബരിമലയിലെ സ്വർണം കട്ടെടുത്തതിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് കേരളത്തിൽ കാണുന്നത്. ഭരണ വിരുദ്ധ വികാരം എന്നു പറയണമെങ്കിൽ ഭരണം ഉണ്ടായിട്ടു വേണ്ടേ. ഭരണം ഇല്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞു എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വക്കം ഗ്രാമ പഞ്ചായത്ത് LDF തിരിച്ചു പിടിച്ചു LDF 8- UDF-5, BJP – 1
വർക്കല നഗരസഭ ആകെ വാർഡ് 34 LDF 16 UDF 6 NDA 10 സ്വതന്ത്രൻമാർ 2 വോട്ടെണ്ണൽ അവസാനിച്ചു
പൂജപ്പുര രാധാകൃഷ്ണന് തോൽവി തിരുവനന്തപുരത്തെ ജഗതി ഡിവിഷനിൽ എൽഡിഎഫിലെ പൂജപ്പുര രാധാകൃഷ്ണൻ പരാജയപ്പെട്ടു. മന്ത്രി കെബി ഗണേഷ് കുമാറിന്റെ പാർട്ടിയായ കേരള കോൺഗ്രസ് ബിയുടെ സ്ഥാനാർത്ഥിയായിരുന്നു.
ബ്ലോക്ക് ഡിവിഷൻ 3 ഇടങ്ങളിൽ UDF വിജയിച്ചു.
‘നമ്മൾ വിജയിച്ചു’ – ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽ വിജയിച്ചുവെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ പറഞ്ഞു. വി ഡിഡ് ഇറ്റ്. ബിജെപി-എൻഡിഎ ട്രെൻഡാണ് ഇത്തവണ. തിരുവനന്തപുരത്ത് എൻഡിഎ അധികാരത്തിൽ വരുമെന്നും ശ്രീലേഖ പറഞ്ഞു.
വർക്കല നഗരസഭ ആകെ വാർഡ് 34 LDF 14 UDF 5 NDA 9 സ്വതന്ത്രൻമാർ 2
മുദാക്കൾ ഗ്രാമപഞ്ചായത്ത് ഇതുവരെയുള്ള റിസൾട്ട് വാർഡ് – 1 നെല്ലിമൂട് BJP വാർഡ് – 2 വാസുദേവപുരം BJP വാർഡ് – 3 താഴെയിളമ്പ BJP വാർഡ് – 4 കല്ലിൻമൂട് LDF വാർഡ് – 5 പള്ളിയറ BJP വാർഡ് – 6 അയിലം LDF വാർഡ് – 7 പൊയ്കമുക്ക് BJP വാർഡ് – 8 പിരപ്പൻകോട്ടുകോണം LDF വാർഡ് – 9 വലിയ വിളമുക്ക് BJP വാർഡ് – 10 മുദാക്കൽ BJP
നഗരസഭ ഇരുപത്തിയൊന്നാം വാർഡ് വള്ളക്കടവ് S അദ്ദേഹം എൽഡിഎഫ് 25 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു 22 പെരുംകുളം വാർഡ് ഷീബ വിജയകുമാർ ബിജെപി 158 ഭൂരിപക്ഷത്തിന് വിജയിച്ചു 24 മൈതാനം സജിത മണികണ്ഠൻ ബിജെപി 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു 25 മുൻസിപ്പാലിറ്റി S പ്രേംകുമാരി ബിജെപി 117 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു
വർക്കല നഗരസഭ ഇപ്പോൾ വിജയിച്ചവർ ശിവഗിരി പതിനാലാം വാർഡ് പ്രസന്നൻ സിപിഎം 117 വോട്ടിന് ജയിച്ചു തച്ചൻകോണം പതിനെട്ടാം വാർഡിൽ ഷീന കോവിഡ് ബിജെപി വിജയിച്ചു പത്തൊമ്പതാം വാർഡ് രാമന്തളി യുഡിഎഫിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രസാദ് വിജയിച്ചു ഇരുപതാം വാർഡ് പണയിൽ സുമയ്യ യുഡിഎഫ് വിജയിച്ചു
ആർ ശ്രീലേഖ വിജയിച്ചു തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിൽ മുൻ ഡിജിപി ആർ ശ്രീലേഖ വിജയിച്ചു. ബിജെപി സ്ഥാനാർത്ഥിയായാണ് ശ്രീലേഖ മത്സരിച്ചത്
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഫലം അറിവായ 14 സീറ്റിൽ 8 എൽ.ഡി.എഫ്, 4 യു.ഡി.എഫ് , 2 ബിജെപി,
വക്കം വാർഡ് 9 ബി.ജെ.പി ജയിച്ചു. കക്ഷി നില 4-4-1
എകെജി സെന്റർ വാർഡിൽ സിപിഎമ്മിന് തിരിച്ചടി
കൊല്ലം കോര്‍പ്പറേഷനില്‍ മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു
അഞ്ചുതെങ്ങിൽ മുഴുവൻ സീറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ യു.ഡി.എഫ് -7- എൽ.ഡി.എഫ് -7
ആറ്റിങ്ങൽ നഗരസഭ ആകെ സീറ്റ് : 32 ഫലമറിഞ്ഞത് : 30 LDF : 15 UDF : 07 BJP : 06 Otr : 02
വർക്കല നഗരസഭ ഇപ്പോൾ വിജയിച്ചവർ ശിവഗിരി പതിനാലാം വാർഡ് പ്രസന്നൻ സിപിഎം 117 വോട്ടിന് ജയിച്ചു തച്ചൻകോണം പതിനെട്ടാം വാർഡിൽ ഷീന കോവിഡ് ബിജെപി വിജയിച്ചു പത്തൊമ്പതാം വാർഡ് രാമന്തളി യുഡിഎഫിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രസാദ് വിജയിച്ചു ഇരുപതാം വാർഡ് പണയിൽ സുമയ്യ യുഡിഎഫ് വിജയിച്ചു
ആറ്റിങ്ങൽ നഗരസഭ ആകെ സീറ്റ് : 32 ഫലമറിഞ്ഞത് : 24 LDF : 10 UDF : 07 BJP : 05 Otr : 02
നവ്യ ഹരിദാസ് വിജയിച്ചു കോഴിക്കോട് കാരാപ്പറമ്പ് ഡിവിഷനിൽ ബിജെപിയുടെ നവ്യ ഹരിദാസ് വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു
തിരുവനന്തപുരത്ത് ബിജെപിയുടെ കുതിപ്പ്
അഞ്ചുതെങ്ങിൽ 2 സീറ്റുകൾ എണ്ണാനിരിക്കെ LDF 7 UDF5
കല്ലിൻമൂട് വാർഡ് CPM ജയിച്ചു. CPM– 495 BJP – 418 INC- 167
പത്മിനി തോമസിന് തോൽവി തിരുവനന്തപുരം പാളയം ഡിവിഷനിലാണ് കായികതാരമായ പത്മിനി തോമസ് ബിജെപി ടിക്കറ്റിൽ മത്സരിച്ചത്
.ബ്ലോക്ക് പഞ്ചായത്തുകൾ പാറശ്ശാല LDF UDF 2 NDA OTH പെരുങ്കടവിള LDF 6 UDF NDA 3 OTH അതിയന്നൂർ LDF 1 UDF 1 NDA OTH നേമം LDF 5 UDF 3 NDA 3 OTH പോത്തൻകോട് LDF 4 UDF 3 NDA 1 OTH വെള്ളനാട് LDF 4 UDF NDA OTH നെടുമങ്ങാട് LDF 5 UDF 3 NDA 1 OTH വാമനപുരം LDF UDF 2 NDA OTH കിളിമാനൂർ LDF 3 UDF NDA OTH ചിറയിൻകീഴ് LDF 6 UDF 2 NDA OTH വർക്കല LDF 3 UDF 1 NDA 2 OTH
നെടുമങ്ങാട് നഗരസഭ LDF ന് LDF: 29 UDF: 10 BJP:3 OTH ബി.ജെ.പിക്ക് ഒരു സീറ്റ് നഷ്ടം UDF – ന് 2 സീറ്റ് അധികം
കിഴുവിലം ഗ്രാമ പഞ്ചായത്ത് ഫലം അറിവായ 8 ൽ 6 കോൺഗ്രസ്, 2 എൽഡിഎഫ്
വർക്കല നഗരസഭ ആകെ വാർഡ് 34 LDF 9 UDF 2 NDA 2
പുളിമാത്തു വാർഡ്. 2 ശ്രീജ ഉണ്ണികൃഷ്ണൻ വിജയിച്ചു
ആറ്റിങ്ങൽ നഗരസഭ ആകെ സീറ്റ് : 32 ഫലമറിഞ്ഞത് : 18 LDF : 08 UDF : 06 BJP : 02 Otr : 02
കോഴിക്കോട് കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിക്ക് തോൽവി
ആറ്റിങ്ങൽ നഗരസഭ 17 ആം വാർഡ് സ്വത്രന്ത സ്ഥാനാർഥി അഡ്വ സുരേഷ് വിജയിച്ചു
അഞ്ചുതെങ്ങ് ഫലം അറിവായി 10 ൽ 7 എൽ.ഡി.എഫ്, 3 യു.ഡി.എഫ്
മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഇതുവരെ ഫലം അറിവായതിൽ അഞ്ചിൽ നാല് സീറ്റും ബിജെപിക്ക്
വക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 4 യു.ഡി.എഫ് ബൈജു വിജയിച്ചു
വക്കം ഗ്രാമപഞ്ചായത്ത് വാർഡ് 3 യു.ഡി.എഫ് ദേവി പ്രസന്നൻ വിജയിച്ചു.
തിരുവനന്തപുരം മുട്ടട വാർഡിൽ കോൺഗ്രസിന്റെ വൈഷ്ണ സുരേഷ് വിജയിച്ചു
12ആം വാർഡ് മനോമോഹന വിലാസം സ്വതന്ത്ര സ്ഥാനാർഥി താഹ വിജയിച്ചു
9:30am പറവൂർ നഗരസഭയിൽ മുൻമന്ത്രി എസ് ശർമ്മയുടെ ഭാര്യ ആശയ്ക്ക് പരാജയം
വർക്കല നഗരസഭ… തെരഞ്ഞെടുപ്പ് ഫലം ആദ്യ ഫലം..1 മുതൽ 5 വരെ വാർഡുകളിൽ LDF വിജയിച്ചു. വാർഡ് 1……LDF 137 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഫഹദ് വിജയിച്ചു വാർഡ് 2…….. LDF… 161വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സിജി വിജയിച്ചു.. വാർഡ് 3.. LDF…..81 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ നിനു മോൾ റോയി വിജയിച്ചു.. വാർഡ് 4.. LDF… 121 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സജിത് റോയി വിജയിച്ചു വാർഡ് 5… LDF…20 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സീത സന്തോഷ് വിജയിച്ചു..
അഞ്ചുതെങ്ങ് പഞ്ചായത്ത് മൂന്നാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി വിമൽ രാജ് വിജയിച്ചു അഞ്ചുതെങ്ങ് പഞ്ചായത്ത് നാലാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി അതുല്യ മഹേഷ് വിജയിച്ചു അഞ്ചുതെങ്ങ് പഞ്ചായത്ത് അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ഷിൻസി വിജയിച്ചു അഞ്ചുതെങ്ങ് പഞ്ചായത്ത് ആറാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ലിജാബോസ് വിജയിച്ചു
മുദാ ക്കൽ ഗ്രാമപഞ്ചായത്ത് ഒന്ന് നാല് എൽഡിഎഫ് രണ്ട് മൂന്ന് യുഡിഎഫ്…
ചിറയിൻകീഴ് പഞ്ചായത്ത് രണ്ടാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ഷീല വിജയിച്ചു ചിറയിൻകീഴ് പഞ്ചായത്ത് മൂന്നാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി പഞ്ചമം സുരേഷ് വിജയിച്ചു ചിറയിൻകീഴ് പഞ്ചായത്ത് നാലാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി വിജയകുമാർ വിജയിച്ചു.
കിഴുവിലം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് എൽഡിഎഫ് രാജലക്ഷ്മി വിജയിച്ചു
ആറ്റിങ്ങൽ നഗരസഭ 9:16am ആറ്റിങ്ങൽ നഗരസഭ വാർഡ് 3 BJP 442 വോട്ട് LDF 320 വോട്ട് UDF 86 വോട്ട്
9:12am തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ്- എൻഡിഎ ഇഞ്ചോടിഞ്ച് പോരാട്ടം
9:09am വക്കം ഗ്രാമ പഞ്ചയത്ത് 2 കൊച്ചുപള്ളിയിൽ യു.ഡി.എഫിലെ അശ്വതി വിജയച്ചു.
വർക്കല നഗരസഭയിൽ ഒന്നാം വാർഡ് വിളക്കുളം ഫഹദ് എൽഡിഎഫ രണ്ടാം വാർഡ് ഇടപ്പറമ്പ് 3 ജനതാ മുക്ക് സിജി നാല് കരിനിലക്കോട് സജിത്ത് റോയ് അഞ്ച് കല്ലായി സീത സന്തോഷ് എൽഡിഎഫ് സ്ഥാനാർത്ഥികൾ LDF വിജയിച്ചതായി പ്രഖ്യാപിച്ചു
9:00 am തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ മുന്നിൽ
എ വി ഗോപിനാഥ് പരാജയപ്പെട്ടു
കൽപ്പറ്റ നഗരസഭയിൽ ബിജെപി രണ്ടിടത്ത് വിജയിച്ചു
വക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 2 കൊച്ചുപള്ളിയിൽ യു.ഡി.എഫിലെ അശ്വതി വിജയച്ചു
പത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐക്ക് തിരിച്ചടി; മൂന്ന് സിറ്റിങ്ങ് സീറ്റിൽ SDPI തോറ്റു
ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിന് മുന്നേറ്റം
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയ് വിമൽ വിജയിച്ചു
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി ജയ ശ്രീരാമൻ വിജയിച്ചു
ചിറയിൻകീഴ് പഞ്ചായത്ത് ഒന്നാം വാർഡ് സിപിഎം സ്ഥാനാർഥി ശോഭ വിജയിച്ചു.
അഞ്ചു തെങ്ങ് ഒന്ന് രണ്ട് സിപിഎം
ആറ്റിങ്ങൽ LDF മുന്നിൽ ആറ്റിങ്ങൽ: നഗരസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് കൾ എണ്ണി തുടങ്ങിയപ്പോൾ LDF മുന്നിൽ
വർക്കല നഗരസഭയിൽ 1 മുതൽ 5 വരെയുള്ള വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായ ഫഹദ് ആർ സിജി സീനു മോൾ സന്തോഷ് സീത ഈ വാർഡുകളിൽ എൽഡിഎഫ് മുന്നിലാണ്
ആദ്യ ജയം എൽഡിഎഫിന്; പാലാ മുനിസിപ്പാലിറ്റിയിൽ രണ്ടിടത്ത് വിജയം
തിരുവനന്തപുരം മുട്ടടയിൽ കോൺഗ്രസിന്റെ വൈഷ്ണ സുരേഷ് പിന്നിൽ
വക്കം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങി
പാലക്കാട് ആദ്യ ലീഡ് ബിജെപിയ്ക്ക്
തിരുവനന്തപുരം കവടിയാറിൽ കെ എസ് ശബരിനാഥൻ ( കോൺഗ്രസ് ) മുന്നിൽ
തൃശൂർ കോർപ്പറേഷനിൽ എൻഡിഎയ്ക്ക് ലീഡ്
മലപ്പുറം നഗരസഭയിൽ യുഡിഎഫിന് മുന്നേറ്റം
കൊല്ലത്ത് എൽഡിഎഫിന് മുന്നേറ്റം
തിരുവനന്തപുരത്ത് രണ്ടിടത്ത് എൽഡിഎഫിന് ലീഡ്
പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി
7;47am സ്ട്രോങ് റൂമുകൾ തുറന്നു.
7.33am എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് മന്ത്രി വി ശിവൻകുട്ടി
7:30 ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും. ഉച്ചയോടെ പൂർണമായ ഫലം അറിയാനാകും.
by Midhun HP News | Dec 13, 2025 | Latest News, കേരളം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും. ഉച്ചയോടെ പൂർണമായ ഫലം അറിയാനാകും.
4 ജില്ലാ പഞ്ചായത്തുകളിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള് അതത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ട്രേറ്റുകളിലും എണ്ണും. ലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ TREND ല്‍ തത്സമയം അറിയാന്‍ കഴിയും. പൂര്‍ണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകുമെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. നഗരസഭ, കോർപറേഷൻ വാർഡുകളിലാണ് കൂടുതൽ തപാൽ വോട്ടുകൾ ഉള്ളതെന്ന് അധികൃതർ സൂചിപ്പിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വൈകിട്ടോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.
by Midhun HP News | Dec 12, 2025 | Latest News, കേരളം
നാളെ ഉച്ചയോടെ തന്നെ എല്ലാ ഫലങ്ങളും അറിയാനാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നത്. വോട്ട് എണ്ണിത്തുടങ്ങി അരമണിക്കൂര് കഴിയുമ്ബോൾ തന്നെ ആദ്യഫലസൂചനകള് ലഭ്യമാകും.
ജില്ല തിരിച്ചുള്ള വോട്ടെണ്ണല് കേന്ദ്രങ്ങൾ താഴെ:
തിരുവനന്തപുരം-16, കൊല്ലം-16, പത്തനംതിട്ട-12, ആലപ്പുഴ-18, കോട്ടയം-17, ഇടുക്കി-10, എറണാകുളം-28, തൃശ്ശൂര്-24, പാലക്കാട്-20, മലപ്പുറം-27, കോഴിക്കോട്-20, വയനാട്-7,കണ്ണൂര്-20, കാസര്കോട്-9, ആകെ-244
ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില് വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്പ്പറേഷന് തലങ്ങളില് അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.
14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല് ബാലറ്റുകള് എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തില് കളക്‌ട്രേറ്റുകളിലായിരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല് ബാലറ്റുകള് അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും.
ആദ്യം എണ്ണുക തപാല് ബാലറ്റുകള്
ആദ്യം വരണാധികാരിയുടെ മേശപ്പുറത്ത് തപാല് ബാലറ്റ് എണ്ണിത്തുടങ്ങും. വോട്ടെണ്ണല് ആരംഭിക്കുന്നതിനി തൊട്ടുമുന്പുവരെ ലഭിക്കുന്ന തപാല് വോട്ടുകള് കവര് പൊട്ടിച്ച് എല്ലാ ഫോമുകളും ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാകും എണ്ണുക. സമയത്തിന് ശേഷം ലഭിക്കുന്ന ബാലറ്റുകള് എണ്ണാതെ മാറ്റിവെക്കും.
വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാര്ഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തില് സ്ട്രോങ് റൂം തുറന്ന് ഓരോ വാർഡിലെയും വോട്ടിങ് മെഷീനുകളുടെ കണ്ട്രോൾ യൂണിറ്റുകള് വോട്ടെണ്ണൽ ഹാളിലേക്ക് എത്തിക്കും. വാർഡ് 1 മുതലുള്ള ക്രമത്തിലാണ് മെഷീനുകള് എത്തിക്കുക. ഒരു വാർഡിലെ എല്ലാ ബൂത്തിലേയും മെഷീനുകള് ഒരു മേശയിലാണ് എണ്ണുക. സ്ഥാനാർഥിയുടേയോ അവർ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടേയോ സാന്നിധ്യം ഓരോ മേശയിലും ഉണ്ടാവും.
ത്രിതല പഞ്ചായത്തുകളിലേക്ക് ഓരോ മേശയിലും കൗണ്ടിങ് സൂപ്പര്വൈസർ, 2 കൗണ്ടിങ് അസിസ്റ്റന്റുമാർ. നഗരസഭകളിലും കോര്പറേഷനുകളിലും ഒരു കൗണ്ടിങ് സൂപ്പര്വൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാവും.
ഓരോ പഞ്ചായത്തിന്റെയും നഗരസഭയുടെയും കൗണ്ടിങ് ഹാളില് റിട്ടേണിങ് ഓഫിസറുടെ മേശയ്ക്കു സമീപം വോട്ടെണ്ണൽ, ടാബുലേഷൻ, പാക്കിങ്, സീലിങ് എന്നിവയ്ക്കു പ്രത്യേകം മേശകളും ഉണ്ടായിരിക്കും.
പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് വോട്ടെണ്ണാൻ പഞ്ചായത്തുകളിൽ വരണാധികാരിക്കു കീഴിൽ പരമാവധി 8 മേശകളും നഗരസഭകളില് പരമാവധി 16 മേശകളുമാണ് ഉണ്ടാവുക.
ടേബിളിൽ വെക്കുന്ന കണ്ട്രോൾ യൂണിറ്റില് സീലുകള്, സ്പെഷ്യല് ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷന് ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വോട്ടെണ്ണൽ ആരംഭിക്കുക.
കൗണ്ടിങ് സൂപ്പര്വൈസർ കണ്ട്രോൾ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്യുമ്ബോൾ ഡിസ്പ്ലേയിൽ പച്ച ലൈറ്റ് തെളിയും. പിന്നാലെ റിസല്ട്ട് ബട്ടണിനു മുകളിലെ പേപ്പർ സീൽ പൊട്ടിച്ച് ബട്ടൺ അമർത്തും.
പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഘട്ടങ്ങളായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫലം പുറത്തുവരും.
കണ്ട്രോൾ യൂണിറ്റിൽ നിന്നും ആദ്യം ലഭിക്കുക ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുനിലയാണ്. പിന്നാലെ ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാര്ത്ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും വോട്ടുനില ലഭിക്കും. ഓരോ കണ്ട്രോൾ യൂണിറ്റിലെയും ഫലം അപ്പപ്പോൾ കൗണ്ടിങ് സൂപ്പര്വൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നല്കും. ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരിയാണ് ഫലപ്രഖ്യാപനം നടത്തുക. ലീഡ് നിലയും തല്സമയം അറിയാൻ സാധിക്കും.
ഓരോ വാർഡിലേയും കൗണ്ടിംങ് പൂർത്തിയാകുന്നതിനനുസരിച്ച് ആ വാര്ഡിലെ സ്ഥാനാര്ഥികളും ഏജന്റുമാരും പുറത്തുപോകണം.
by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. പ്രതികള്‍ക്ക് അര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. സെന്‍സേഷനലായ കേസാണെന്നും, പ്രതികളുടെ പ്രായം കൂടി പരിഗണിച്ചാണ് ശിക്ഷയെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേല്‍ രണ്ടു മണിക്കൂര്‍ വാദം കേട്ടിരുന്നു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ശിക്ഷയിന്മേല്‍ വാദത്തിനിടെ പ്രതികള്‍ കുടുംബപ്രാരാബ്ധങ്ങള്‍ ഉന്നയിച്ച ശിക്ഷയിന്മേല്‍ ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയും ആറാം പ്രതി പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു. വീട്ടില്‍ വൃദ്ധയായ അമ്മ മാത്രമേയുള്ളൂവെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും മുഖ്യപ്രതി പള്‍സര്‍ സുനി ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികള്‍ക്ക് ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
എട്ടുവര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിനാണ് ശിക്ഷാവിധിയോടെ വിചാരണക്കോടതിയില്‍ പരിസമാപ്തി കുറിക്കുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ വെച്ച് യുവനടി ആക്രമിക്കപ്പെടുന്നത്.
ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വൈരാഗ്യം മൂലം നടൻ ദിലീപ് മുഖ്യപ്രതി പൾസർ സുനിക്ക് ആക്രമണത്തിനുള്ള ക്വട്ടേഷൻ നൽകുകയായിരുന്നു എന്നായിരുന്നു പൊലീസ് വാദം. എന്നാൽ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.
by Midhun HP News | Dec 12, 2025 | Latest News, കായികം
ദുബൈ: 14കാരന്‍ വൈഭവ് സൂര്യവംശി വീണ്ടും വെടിക്കെട്ട് ബാറ്റിങുമായി കളം വാണു. അണ്ടര്‍ 19 ഏഷ്യാ കപ്പ് പോരാട്ടത്തില്‍ 95 പന്തില്‍ 171 റണ്‍സാണ് 14കാരന്‍ അടിച്ചുകൂട്ടിയത്. 14 സിക്‌സുകളും 9 ഫോറും ഉള്‍പ്പെട്ട തീപ്പൊരി ഇന്നിങ്‌സ്. യുഎഇക്കെതിരായ പോരാട്ടത്തില്‍ താരത്തിന്റെ മികവില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 433 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍.
സൂര്യവംശിയ്ക്കു പുറമേ ആരോണ്‍ ജോര്‍ജ് (69), വിഹാന്‍ മല്‍ഹോത്ര (69) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായി. വേദാന്ത് ത്രിവേദി (38), അഭിഗ്യാന്‍ കുണ്ടു (32), കനിഷ്‌ക് ചൗഹാന്‍ (28) എന്നിവരും പിടിച്ചു നിന്നു.
മിന്നും ബാറ്റിങിനൊപ്പം ഒരു നേട്ടവും വൈഭവ് സ്വന്തമാക്കി. യൂത്ത് ഏകദിനത്തില്‍ ഏറ്റവു ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കുറിക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് 14കാരന്‍ സ്വന്തമാക്കിയത്. 2002ല്‍ അണ്ടര്‍ 19 പോരാട്ടത്തില്‍ അമ്പാട്ടി റായുഡു നേടിയ 177 റണ്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ആദ്യ 50ല്‍ എത്താന്‍ 30 പന്തുകളും സെഞ്ച്വറിയിലെത്താന്‍ 56 പന്തുകളുമാണ് വൈഭവിനു വേണ്ടി വന്നത്. 5 ഫോറും 9 സിക്‌സും സഹിതമായിരുന്നു സെഞ്ച്വറി.
യൂത്ത് ഏകദിന പോരില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡ് നേരത്തെ തന്നെ വൈഭവ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ നേടിയ 52 പന്തിലെ സെഞ്ച്വറിയാണ് റെക്കോര്‍ഡ് പട്ടികയില്‍ ഇടം നല്‍കിയത്. പാകിസ്താന്‍ കമ്രാന്‍ ഗുലം നേടിയ 53 പന്തുകളിലെ സെഞ്ച്വറി നേട്ടമാണ് വൈഭവ് തകര്‍ത്തത്.
കഴിഞ്ഞ മാസം യുഎഇക്കെതിരെ തന്നെ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിലും താരം അതിവേഗ സെഞ്ച്വറി നേടി കളം വാണിരുന്നു. അന്ന് 42 പന്തില്‍ 144 റണ്‍സാണ് താരം അടിച്ചത്.



by Midhun HP News | Dec 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഹരിദാസ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. 58 വയസ്സായിരുന്നു. ജയിലിലെ നിർമ്മാണ യൂണിറ്റിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിയുകയായിരുന്നു ഹരിദാസ്.
ജയിൽ കോമ്പൗണ്ടിനകത്തുള്ള നിർമ്മാണ യൂണിറ്റിൽ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Recent Comments