by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഉടന്‍. വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിക്കുന്നത്. കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേല്‍ രണ്ടു മണിക്കൂര്‍ വാദം കേട്ടിരുന്നു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ശിക്ഷയിന്മേല്‍ വാദത്തിനിടെ പ്രതികള്‍ കുടുംബപ്രാരാബ്ധങ്ങള്‍ ഉന്നയിച്ച ശിക്ഷയിന്മേല്‍ ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയും ആറാം പ്രതി പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു. വീട്ടില്‍ വൃദ്ധയായ അമ്മ മാത്രമേയുള്ളൂവെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും മുഖ്യപ്രതി പള്‍സര്‍ സുനി ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികള്‍ക്ക് ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
എട്ടുവര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിനാണ് ശിക്ഷാവിധിയോടെ വിചാരണക്കോടതിയില്‍ പരിസമാപ്തി കുറിക്കുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ വെച്ച് യുവനടി ആക്രമിക്കപ്പെടുന്നത്.
ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വൈരാഗ്യം മൂലം നടൻ ദിലീപ് മുഖ്യപ്രതി പൾസർ സുനിക്ക് ആക്രമണത്തിനുള്ള ക്വട്ടേഷൻ നൽകുകയായിരുന്നു എന്നായിരുന്നു പൊലീസ് വാദം. എന്നാൽ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.



by Midhun HP News | Dec 12, 2025 | Latest News, സിനിമ
നടൻ ധർമേന്ദ്രയുടെ വിയോഗത്തിന്റെ വിഷമഘട്ടങ്ങളിൽ നിന്നും കുടുംബം ഇതുവരെ മോചിതരായിട്ടില്ല. ഇന്നലെ ഡൽഹിയിൽ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് പ്രാർഥന യോഗം നടന്നിരുന്നു. ധർമേന്ദ്രയെ ഓർത്ത് കണ്ണീർ അടക്കാനാവാതെ യോഗത്തിൽ നിൽക്കുന്ന ഭാര്യയും നടിയും എംപിയുമായ ഹേമ മാലിനിയുടെ ചിത്രങ്ങളാണ് ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.
ധര്‍മ്മേന്ദ്രയുടെ മരണത്തിൽ ആര്‍ക്കും ആശ്വസിപ്പിക്കാന്‍ കഴിയാത്തത്ര ദുഃഖവും ഞെട്ടലുമുണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു. നടക്കാതെ പോയ ധര്‍മേന്ദ്രയുടെ സ്വപ്‌നത്തെക്കുറിച്ചും പ്രാര്‍ഥനാ യോഗത്തില്‍ ഹേമ മാലിനി പറഞ്ഞു. ജന്‍പഥിലെ ഡോ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് പ്രാര്‍ഥനാ യോഗം നടന്നത്. ഹേമ മാലിനിയുടെ വികാരഭരിതമായ പ്രസംഗത്തിനിടെ മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും അവരെ ആശ്വസിപ്പിക്കാനെത്തി.
“ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നു, എന്നാല്‍ എനിക്കത് താങ്ങാനാവാത്ത ദുഃഖമാണ്. കാലത്തെ അതിജീവിച്ച ഒരു പങ്കാളിയുടെ വേര്‍പാട്’ – കണ്ണീര്‍ അടക്കിപ്പിടിച്ചു കൊണ്ട് ഹേമാ മാലിനി പറഞ്ഞു. ‘കാലക്രമേണ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ മറഞ്ഞിരുന്ന ഒരു ഭാഗം പുറത്തുവന്നു… അദ്ദേഹം ഉര്‍ദു കവിതകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍. അദ്ദേഹത്തിന്റെ പ്രത്യേകത അതായിരുന്നു.
ഏത് സാഹചര്യത്തിലും കവിത എഴുതാന്‍ അദ്ദേഹത്തിന് സാധിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ കഴിവ്. ഞാന്‍ പലപ്പോഴും അദ്ദേഹത്തോട് ഒരു പുസ്തകം എഴുതാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അത് ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹം അതിനെക്കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കുകയും മുന്നൊരുക്കം നടത്തുകയും ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോയി.” ഹേമ പറഞ്ഞു.
“സിനിമകളില്‍ പ്രണയ രംഗങ്ങളില്‍ അഭിനയിച്ച വ്യക്തിയാണ് എന്റെ ജീവിത പങ്കാളിയായത്. ഞങ്ങളുടെ പ്രണയം സത്യമായിരുന്നു. അതിനാല്‍ ഏത് സാഹചര്യത്തെയും നേരിടാനുള്ള ധൈര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ വിവാഹിതരായി. അദ്ദേഹം വളരെ അര്‍പ്പണബോധമുള്ള പങ്കാളി ആയിരുന്നു. അദ്ദേഹം എനിക്ക് പ്രചോദനവും ശക്തമായ പിന്തുണയും നല്‍കി ഓരോ നിമിഷവും എന്റെ കൂടെ നിന്നു”. – ഹേമ മാലിനി പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, കിരണ്‍ റിജിജു, കങ്കണ റണാവത്ത് എംപി എന്നിവരടക്കം നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ധര്‍മ്മേന്ദ്രയുടെ രണ്ടാം ഭാര്യയാണ് ഹേമ മാലിനി. പ്രകാശ് കൗറിനെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. നവംബര്‍ 24 ന് 89-ാം വയസിലാണ് ധര്‍മ്മേന്ദ്ര അന്തരിച്ചത്.



by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) 220 ജൂനിയർ റെസിഡന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ഇതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ബിഡിഎസ്, എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 19 ( 19-12-2025) ആണ്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
തസ്തികയുടെ പേര് : ജൂനിയർ റെസിഡന്റ്
ഒഴിവുകളുടെ എണ്ണം: 220
ശമ്പളം പ്രതിമാസം: 56,100 രൂപയും അലവൻസുകളും
യോഗ്യത: ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ എംബിബിഎസ്/ബിഡിഎസ്
അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 19(19-12-2025)
ഡിപ്പാർട്ട്മെന്റും ഒഴിവുകളും
ബ്ലഡ് ബാങ്ക് (മെയിൻ) : 04
ബ്ലഡ് ബാങ്ക് (ട്രോമ സെന്റർ): 02
ബ്ലഡ് ബാങ്ക് (സിഎൻസി) : 05
ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി : 08
ബ്ലഡ് ബാങ്ക് എൻസിഐ(നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്-ഝജ്ജാർ) : 02
കാർഡിയാക് റേഡിയോളജി: 01
കാർഡിയോളജി: 01
കമ്മ്യൂണിറ്റി മെഡിസിൻ :04
സിഡിഇആർ : 08
സിടിവിഎസ് : 01
ഡെർമറ്റോളജി & വെനീറോളജി :01
ഇഎച്ച്എസ് : 03
എമർജൻസി മെഡിസിൻ: 76
എമർജൻസി മെഡിസിൻ (ട്രോമ സെന്റർ): 12
ലാബ്. മെഡിസിൻ: 02
നെഫ്രോളജി: 03
ന്യൂറോളജി: 01
ന്യൂറോസർജറി (ട്രോമ സെന്റർ): 05
ന്യൂറോറേഡിയോളജി : 02
ഓർത്തോപീഡിക്സ് (ട്രോമ സെന്റർ): 05
പീഡിയാട്രിക്സ് (കാഷ്വാലിറ്റി): 05
സൈക്യാട്രി : 06
പാത്തോളജി: 02
റേഡിയോതെറാപ്പി: 06
റുമാറ്റോളജി: 02
സർജറി (ട്രോമ സെന്റർ): 31
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (എൻസിഐ-ഝജ്ജാർ) :03
പാത്തോളജി (എൻസിഐ-ഝജ്ജാർ) :03
ജെറിയാട്രിക് മെഡിസിൻ (എൻസിഎ) :10
ഓർത്തോപീഡിക്സ് (എൻസിഎ): 03
സർജറി (എൻസിഎ) :03
ആകെ :220
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഡിസംബർ 19 (19-12-2025 )വൈകുന്നേരം അഞ്ച് മണി വരെ
ജൂനിയർ റെസിഡൻസി സെഷൻ കാലയളവ്: 2026 ജനുവരി ഒന്ന് മുതൽ 2026 ജൂൺ 30 വരെ ( 01-01-2026 മുതൽ 30-06-2026 വരെ)
by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊച്ചി: പാസ്പോർട്ട് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോർട്ട് സ്ഥിരമായി വിട്ടു നൽകണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളത്.
നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്. നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ് പാസ്പോർട്ട് ഉള്ളത്. എന്നാൽ പ്രോസിക്യൂഷൻ പാസ്പോർട്ട് വിട്ടുകൊടുക്കുന്നതിനെ എതിർത്തു. ദിലീപിന്റെ പാസ്‌പോർട്ട് വിട്ടുകൊടുക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നേരത്തെ ഒന്നിലധികം തവണ ദിലീപിന് കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയിരുന്നു. വിദേശയാത്രയ്ക്ക് ശേഷം ദിലീപ് പാസ്പോർട്ട് വീണ്ടും കോടതിയിൽ സറണ്ടർ ചെയ്യുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എട്ടാം പ്രതിയായിരുന്ന ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കുറ്റവിമുക്തനാക്കിയത്.



by Midhun HP News | Dec 12, 2025 | Latest News, കേരളം
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി കേരള) സീനിയർ റസിഡന്റ്, സ്പെഷ്യലിസ്റ്റ്, തുടങ്ങിയ 19 തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡിഎൻബി, എംഎസ്/എംഡി, ഡിഎം (DNB, MS/MD, DM) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വാക്ക് ഇൻ ഇന്റർവ്യൂവിലൂടെയാണ് നിയമനം.
ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്, പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്, ഫുൾ ടൈം സ്പെഷ്യലിസ്റ്റ്, പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്, സീനിയർ റെസിഡന്റ് എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. ആകെ 19 ഒഴിവുകളാണുള്ളത്.
യോഗ്യതയുള്ളവർക്ക് ഡിസംബർ 18 (18-12-2025)ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. 45 മുതൽ 80 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളുണ്ട്. 60,000 രൂപ മുതൽ 2,62,000 രൂപ വരെ ശമ്പളം ലഭിക്കും,
കമ്പനിയുടെ പേര് : എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC)
ആശുപത്രിയുടെ പേര് : ESIC ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ, എറണാകുളം
യോഗ്യത : എം ബി ബിഎസ്, അതത് സ്പെഷ്യാലിറ്റികളിൽ എംഡി./ഡിഎം./ഡിഎൻബിഎസ്.
പ്രായപരിധി (അഭിമുഖ തീയതി പ്രകാരം – 18.12.2025)
ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 69 വയസ്സ് കവിയരുത് (സംവരണ വിഭാഗങ്ങൾക്ക് നിയമങ്ങൾ പ്രകാരം ഇളവ്)
പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്: 69 വയസ്സ് കവിയരുത്
ഫുൾ ടൈം സ്പെഷ്യലിസ്റ്റ്: 80 വയസ്സ് കവിയരുത്
പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്: 69 വയസ്സ് കവിയരുത്
സീനിയർ റസിഡന്റ്: 45 വയസ്സ് കവിയരുത് (സംവരണ വിഭാഗങ്ങൾക്ക് നിയമങ്ങൾ പ്രകാരം ഇളവ്)
ശമ്പളം
മുഴുവൻ സമയ സൂപ്പർ സ്പെഷ്യലിസ്റ്റ്
എൻട്രി ലെവൽ: പ്രതിമാസം 2,00,000 രൂപ
സീനിയർ ലെവൽ: പ്രതിമാസം 2,62,000 രൂപ
പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്
എൻട്രി ലെവൽ: പ്രതിമാസം 1,50,000 രൂപ
സീനിയർ ലെവൽ: പ്രതിമാസം 2,00,000 രൂപ
പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്
പ്രതിമാസം 60,000 രൂപ
ഫുൾ ടൈം സ്പെഷ്യലിസ്റ്റ്
എൻട്രി ലെവൽ (ആർആർ അനുസരിച്ച് പിജിക്ക് ശേഷം മൂന്ന് വർഷത്തെ പരിചയം): 1,53,275 രൂപ (പിജി ബിരുദധാരികൾക്ക് ഏകീകൃതം)
സീനിയർ ലെവൽ (ഡെമോബ് ഓഫീസറും അതിനു മുകളിലും): 1,76,542 രൂപ (ഏകീകൃതം)
സീനിയർ റസിഡന്റ്
ആകെ ശമ്പളം: 1,53,275 രൂപ (പിജി ബിരുദധാരികൾക്ക് സമാഹൃതം)
ആകെ ശമ്പളം: 1,51,325 രൂപ (പിജി ഡിപ്ലോമക്കാർക്കുള്ള സമാഹൃതം)
ആകെ ശമ്പളം: 1,76,542 രൂപ (എം.ബി.ബി.എസ് ഉള്ളവരും അതത് വകുപ്പിൽ രണ്ട് വർഷത്തെ പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് സമാഹൃതം)
വാക്ക്-ഇൻ ഇന്റർവ്യൂ തീയതി ഡിസംബർ 18 (18.12.2025 )രാവിലെ 09:00 ന്
by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ വൈകീട്ട് 3.30 ന് പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികളുടെ ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായി. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍.
പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളെല്ലാം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനത്തിലാണ് പങ്കാളികളായത്. ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ള പ്രവൃത്തിയാണ്. മുന്‍കൂട്ടി തീരുമാനിച്ച പ്രവര്‍ത്തനമാണ് ഉണ്ടായത്. പ്രതികളെല്ലാം ഒന്നിനു പിന്നെ ഒന്നെന്ന നിലയില്‍ കണ്ണികളായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
അതിജീവിത അനുഭവിക്കുന്ന ട്രോമ മനസ്സിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം കോടതി വിശദമായി പരിശോധിച്ചു. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കേണ്ടതുണ്ടോ?, ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കണക്കിലെടുത്തല്ലേ ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും കൃത്യത്തില്‍ ഒരേ പങ്കാളിത്തം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളെല്ലാം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനത്തിലാണ് പങ്കാളികളായത്. ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ള പ്രവൃത്തിയാണ്. മുന്‍കൂട്ടി തീരുമാനിച്ച പ്രവര്‍ത്തനമാണ് ഉണ്ടായത്. പ്രതികളെല്ലാം ഒന്നിനു പിന്നെ ഒന്നെന്ന നിലയില്‍ കണ്ണികളായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
അതിജീവിത അനുഭവിക്കുന്ന ട്രോമ മനസ്സിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം കോടതി വിശദമായി പരിശോധിച്ചു. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കേണ്ടതുണ്ടോ?, ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കണക്കിലെടുത്തല്ലേ ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും കൃത്യത്തില്‍ ഒരേ പങ്കാളിത്തം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
ശിക്ഷാവിധിയില്‍ വാദം നീണ്ടപ്പോള്‍ കോടതി ഇടപെട്ടിരുന്നു. കുറ്റക്കാരണെന്നു കോടതി നേരത്തേ കണ്ടെത്തിയതാണ്. അതിൽ ഇനി വാദം വേണ്ട. ശിക്ഷാവിധിയിൽ മാത്രം വാദം മതിയെന്ന് ജഡ്ജി പറഞ്ഞു. അഭിപ്രായം പറയാൻ വരുന്നവർ പറഞ്ഞോളൂ. പക്ഷേ, വിധിന്യായം പൂർണമായും വായിച്ചിട്ടുവേണം അതു പറയാനെന്നും കോടതി അഭിപ്രായപ്പെട്ടു.
ശിക്ഷയിന്മേൽ അഭിപ്രായം തേടിയപ്പോൾ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയും ആറാം പ്രതി പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു. തനിക്ക് പ്രായമായ അമ്മയുണ്ടെന്നാണ് പൾസർ സുനി പറഞ്ഞത്. കുടുംബപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ശിക്ഷയിൽ ഇളവ് നൽകണമെന്ന് അപേക്ഷിച്ചു.
Recent Comments