“ബുദ്ധനും യൂദാസും കുറെ ചാവേറുകളും” എന്ന നോവലിന്റെ ചർച്ച നടന്നു

“ബുദ്ധനും യൂദാസും കുറെ ചാവേറുകളും” എന്ന നോവലിന്റെ ചർച്ച നടന്നു

ആറ്റിങ്ങൽ: മാമം തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ പുസ്തക ചർച്ച കൂട്ടായ്മ ആയ നിള മാർച്ച് മാസത്തിൽ സജിത്ത്ലാൽ നന്ദനത്തിന്റെ “ബുദ്ധനും യൂദാസും കുറെ ചാവേറുകളും” എന്ന നോവൽ ചർച്ച ചെയ്തു. പുസ്തകം അവതരിപ്പിച്ചത് എഴുത്തുകാരനായ കരവാരം രാമചന്ദ്രൻ ആയിരുന്നു. ലൈബ്രറി പ്രസിഡൻറ് ജയകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ലൈബ്രറി സെക്രട്ടറി രഞ്ജിത്ത് കുമാർ സ്വാഗതവും, എക്സിക്യൂട്ടീവ് അഗം ശ്യാം കൃഷ്ണ നന്ദിയും പറഞ്ഞു. രാജചന്ദ്രൻ, സന്തോഷ് ആറ്റിങ്ങൽ, നന്ദു നാരായണൻ, സുജ കമല, സുമ, ഷീന രാജീവ്, നിമിഷ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

img class=”alignnone wp-image-196920 size-large” src=”https://hpnewsatl.com/wp-content/uploads/2025/11/aswathy-1weAS-1024×124.jpg” alt=”” width=”1024″ height=”124″ />

ഹോട്ടല്‍ മേഖലയിലെ പ്രതിസന്ധി ഒഴിവാകുമോ? സിലിണ്ടര്‍ വിഹിതം കൂട്ടി; സംസ്ഥാന വിഹിതം 66 ശതമാനമാക്കി

ഹോട്ടല്‍ മേഖലയിലെ പ്രതിസന്ധി ഒഴിവാകുമോ? സിലിണ്ടര്‍ വിഹിതം കൂട്ടി; സംസ്ഥാന വിഹിതം 66 ശതമാനമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാണിജ്യസിലിണ്ടര്‍ വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തിയതിന് പിന്നാലെ ഹോട്ടല്‍ മേഖലയ്ക്ക് ദിവസം 13,433 സിലിണ്ടറുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ദിവസം 26,160 സിലിണ്ടറുകളാണ് ലഭിക്കുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍,ശ്മശാനങ്ങള്‍, ഐടി, വ്യാവസായിക സ്ഥാപനങ്ങളിലെ കാന്റീനുകള്‍, സമൂഹ അടുക്കള, സുഭിക്ഷ ഹോട്ടലുകള്‍, വയോജന കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണനയുണ്ട്.

അര്‍ധ അവശ്യസേവന വിഭാഗത്തിലാണ് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ , ബേക്കറികള്‍ എന്നിവയെയും മരുന്ന് നിര്‍മാണ കമ്പനികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്ററിങ് യൂണിറ്റുകള്‍, ഫിഷറീസ് , ഭക്ഷ്യസംസ്‌കരണ മേഖലകള്‍ എന്നിവയും ഇൗ വിഭാഗത്തിലാണ്. 62 ശതമാനം വിഹിതമാണ് ഇവയ്ക്കായി അനുവദിച്ചത്. വ്യാവസായിക വിഭാഗത്തില്‍പ്പെടുന്ന സ്റ്റീല്‍, ടെക്സ്റ്റൈല്‍സ്, ഓട്ടോമൊബൈല്‍സ്, പ്ലാസ്റ്റിക് കമ്പനികള്‍ക്കും 62 ശതമാനം വിഹിതം നീക്കി വച്ചിട്ടുണ്ട്.നിലവില്‍ കൂടുതല്‍ സിലിണ്ടര്‍ ലഭിക്കുന്നത് എറണാകുളം ജില്ലയിലാണ്.19.39 ശതമാനം. കുറവ് കാസര്‍കോട് ജില്ലയിലും. 1.17 ശതമാനം.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്, 5000ത്തിലേറെ സിലിണ്ടറുകള്‍ പ്രതിദിനം അനുവദിച്ചതിനാല്‍ ഹോട്ടല്‍മേഖലയിലെ പ്രതിസന്ധി ഒഴിവാകുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഓരോ മേഖലയ്ക്കുമുള്ള ക്വാട്ട വിതരണം ചെയ്യണമെന്ന് എണ്ണക്കമ്പനികള്‍ക്കും ഗ്യാസ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി. പരാതിയുണ്ടെങ്കില്‍ സെക്രട്ടേറിയറ്റ് വാര്‍ റൂമിലെ ടോള്‍ ഫ്രീ നമ്പറിലും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും ഹോട്ടല്‍ ഉടമകള്‍ക്കും പരാതി നല്‍കാം. പരാതി ലഭിച്ചാല്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാര്‍ റൂമില്‍നിന്ന് അറിയിച്ചു.

img class=”alignnone wp-image-196920 size-large” src=”https://hpnewsatl.com/wp-content/uploads/2025/11/aswathy-1weAS-1024×124.jpg” alt=”” width=”1024″ height=”124″ />

നിയമസഭാ തെരഞ്ഞെടുപ്പ്: ‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍

നിയമസഭാ തെരഞ്ഞെടുപ്പ്: ‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള ‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍ (തിങ്കളാഴ്ച) മുതല്‍ ഏപ്രില്‍ നാലുവരെ. ബിഎല്‍ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് വോട്ട് ചെയ്യാനാവുക. മൊബൈല്‍ പോളിങ് ടീമിന്റെ സഹായത്തോടെയാണിത് നടത്തുന്നത്.

പോളിങ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വിഡിയോഗ്രാഫര്‍, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തുക. പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരും ഒപ്പമുണ്ടാകണം. പോളിങ് സംഘം വീട്ടില്‍ എത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി അറിയിക്കും. ആദ്യ അവസരത്തില്‍ വോട്ടറില്ലെങ്കില്‍ രണ്ടാം അവസരത്തിന് തീയതിയും സമയവും നിശ്ചയിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഹോം വോട്ടിന് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടിക്കും സ്ഥാനാര്‍ഥികള്‍ക്കും നല്‍കും.

img class=”alignnone wp-image-196920 size-large” src=”https://hpnewsatl.com/wp-content/uploads/2025/11/aswathy-1weAS-1024×124.jpg” alt=”” width=”1024″ height=”124″ />

നാളെ രാത്രി ഏഴിന് ബെവ്‌കോ ഔട്ട്‌ലെറ്റ് അടയ്ക്കും

നാളെ രാത്രി ഏഴിന് ബെവ്‌കോ ഔട്ട്‌ലെറ്റ് അടയ്ക്കും

തിരുവനന്തപുരം: കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകളിൽ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ അല്‍പ്പം വൈകിയാകും തുറക്കുക.

ബുധനാഴ്ച ഒന്നാം തീയതിയായതിനാലും മൂന്നിന് ദു:ഖവെള്ളിയാഴ്ച ആയതിനാലും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. ബാറുകള്‍ക്കും അവധി ബാധകമാണ്.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാനിര്‍ദേശങ്ങള്‍:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

വയോധിക കിണറ്റില്‍ വീണു മരിച്ച സംഭവം കൊലപാതകം; മകന്‍ അറസ്റ്റില്‍

വയോധിക കിണറ്റില്‍ വീണു മരിച്ച സംഭവം കൊലപാതകം; മകന്‍ അറസ്റ്റില്‍

കൊല്ലം: വൃദ്ധ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. തൃക്കരുവ ഞാറയ്ക്കല്‍ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62) മരിച്ചതാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ മകന്‍ വര്‍ഗീസ് (32) അറസ്റ്റിലായി.

കഴിഞ്ഞ 15-ന് മൂന്നുമണിയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മ കിണറ്റില്‍ വീണുകിടക്കുന്നതായി വര്‍ഗീസ് ബഹളംവെച്ച് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പൊന്നമ്മയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹപരിശോധനയില്‍ അസ്വാഭാവികത കണ്ടതിനെത്തുടര്‍ന്ന് വര്‍ഗീസ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അമ്മയെ കിണറ്റില്‍ തള്ളിയിട്ടതാണെന്ന് വര്‍ഗീസ് ചിലരോടു പറഞ്ഞതായി പോലീസിനു വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.