ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ കൊടുങ്ങല്ലൂരില്‍ ട്വിന്റി 20 സ്ഥാനാര്‍ഥി

ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ കൊടുങ്ങല്ലൂരില്‍ ട്വിന്റി 20 സ്ഥാനാര്‍ഥി

തൃശൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ ട്വിന്റി 20 സ്ഥാനാര്‍ഥിയാകും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരിലാണ് ട്വന്റി 20 സ്ഥാനാര്‍ഥിയായി മത്സരിക്കുക.

എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വിന്റി 20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ലഭിച്ച സീറ്റുകളില്‍ സാമൂഹിക, സാസ്‌കാരിക രംഗങ്ങളില്‍ മികവ് തെളിയിച്ച ആളുകളെ സ്ഥാനാര്‍ഥികളാക്കി വലിയ നേട്ടം ഉണ്ടാക്കാനാണ് ട്വിന്റി 20 ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള വലിയ നേതാക്കളുടെ പേര് പ്രചാരണ രംഗത്ത് സജീവമാക്കി വോട്ടുറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് ട്വിന്റി 20 കടന്നിരിക്കുന്നത്.

2021ല്‍ തന്നെ വര്‍ഗീസ് ജോര്‍ജ് ട്വിന്റി 20 അംഗത്വം എടുത്തിരുന്നു.നേരത്തെ ട്വിന്റി 20 ഉപദേശ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പദവി വഹിച്ച് വരികയാണ്. വര്‍ഗീസ് ജോര്‍ജ് വരുന്നതോടു കൂടി മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ട്വിന്റി 20.

പൊതുയോഗത്തിന്റെ ഉദ്ഘാടനം അഡ്വ. സുധീർ നിർവഹിച്ചു

പൊതുയോഗത്തിന്റെ ഉദ്ഘാടനം അഡ്വ. സുധീർ നിർവഹിച്ചു

മണമ്പൂർ ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് മാവിള വിജയൻ അധ്യക്ഷൻ ആയ പൊതുയോഗം സംസ്‌ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. സുധീർ ഉദ്ഘാടനം നിർവഹിച്ചു. തിരു. നോർത്ത് ജില്ലാ പ്രസിഡന്റ് റെജികുമാർ, വൈസ് പ്രസിഡന്റ് മണമ്പൂർ ദിലീപ്, സംസ്‌ഥാന സമിതി അംഗം വക്കം അജിത്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സ്വരാജ്, ജനറൽ സെക്രട്ടറി ജീവൻലാൽ എന്നിവർ സംബന്ധിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് രൂപേഷ് സ്വാഗതവും കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീ സോമശേഖരൻ നന്ദിയും അറിയിച്ചു.

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി. നാവായിക്കുളം മനോജ്‌ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ അഡ്വക്കേറ്റ്. എം. എം താഹ ആദ്യക്ഷത വഹിച്ചു. സാമൂഹിക രാഷ്രീയകാരും സമൂഹത്തിലെ വിവിധ മേഖലകളിലെ സാധാരണക്കാരും ഇഫ്താർ കൂട്ടായ്മയിൽ പങ്ക് ചേർന്നു.

കെ-ടെറ്റ്: മാർച്ച് 21 വരെ അപേക്ഷിക്കാം

കെ-ടെറ്റ്: മാർച്ച് 21 വരെ അപേക്ഷിക്കാം

കെ-ടെറ്റ് പരീക്ഷക്ക് ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 21 വരെ ദീർഘിപ്പിച്ചു. കൂടാതെ നിലവിൽ ജോലി ചെയ്യുന്ന സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട അധ്യാപകർക്ക് കൂടി പ്രസ്തുത കാറ്റഗറിയിൽ കെ-ടെറ്റ് എഴുതാവുന്നതാണ്.

കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

പൂജപ്പുരയിൽ പ്രവർത്തിയ്ക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിലേയ്ക്ക് യോഗ്യരായ ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (അടിസ്ഥാന യോഗ്യത +2), ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വേഡ് പ്രൊസ്സസിംഗ് & ഡാറ്റാ എൻട്രി (അടിസ്ഥാന യോഗ്യത SSLC) എന്നീ കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിയ്ക്കുന്നത്.

പതിനഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിയ്ക്കാവുന്നതാണ്. താമസസൗകര്യം ലഭ്യമല്ല. അഡ്മിഷൻ ലഭിയ്ക്കുന്നതിന് ഇന്റർവ്യൂ സ്‌ക്രീനിംഗ് ടെസ്റ്റ് പാസ്സാകണം. അപേക്ഷാ ഫോറം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രത്തിലും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും (sjd.kerala.gov.in) ലഭ്യമാണ്. നിശ്ചിത ഫോറത്തിലോ വെള്ള പേപ്പറിലോ തയ്യാറാക്കിയ അപേക്ഷകൾ ബയോഡേറ്റ ഉൾപ്പെടെ മാർച്ച് 28നകം സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന മേൽ വിലാസത്തിലോ, vtctvm3618@gmail.com എന്ന ഇമെയിലിലോ ലഭ്യമാക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2343618, 8714619990.

കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ ഉദ്ഘാടനവും ഫ്ലഡ് ലൈറ്റ് സംവിധാനത്തിൻ്റെ സ്വിച്ച് ഓൺ കർമവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കാര്യക്ഷമമായ ഇടപെടലാണ് കേരളത്തെ ഇന്ന് ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റിയത്.

എല്ലാ ജില്ലകളിലും സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കുവാനാണ് കെ.സി.എ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സ്ഥലമേറ്റെടുപ്പിന് നിലവിലുള്ള നിയമങ്ങൾ തടസ്സമായിരുന്നു. നിയമങ്ങൾ സംസ്ഥാനത്തിൻ്റെ കായിക വികസനത്തിന് തടസ്സമാകരുതെന്ന ചിന്താഗതിയിൽ കെ.സി.എയ്ക്ക് ഇളവുകൾ അനുവദിച്ചതിൻ്റെ ഭാഗമായാണ് ഇന്ന് വിവിധയിടങ്ങളിൽ ഗ്രൗണ്ടുകൾ ഒരുക്കാൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിക്കറ്റ് ഗൗരവത്തോടെ പരിശീലിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിന് കെ.സി.എയുടെ സ്നേഹാദരം മുഖ്യമന്ത്രി കൈമാറി. നിശ്ചയദാർഢ്യവും മനസ്സാന്നിധ്യവുമാണ് സഞ്ജുവിൻ്റെ വിജയമന്ത്രമെന്നും, കേരള ക്രിക്കറ്റിൻ്റെ തിളക്കമാർന്ന അടയാളമാണ് മലയാളിയുടെ അഭിമാനമായ സഞ്ജുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ ഗ്രൗണ്ട് പുതുതലമുറയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് സ്നേഹാദരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞു.

​രണ്ടാംഘട്ടത്തിൻ്റെ ഭാഗമായുള്ള സ്റ്റേറ്റ് ക്രിക്കറ്റ് അക്കാദമിയുടെയും ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൻ്റെയും നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

​കെ.സി.എ പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത്‌ വി. നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മംഗലപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, സി.ഇ.ഒ മിനു ചിദംബരം, ട്രിവാൻഡ്രം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ.കെ രാജീവ്, സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.