by Midhun HP News | Nov 13, 2025 | Latest News, കേരളം
2025-ലെ എം.ഫാർമസി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. അപേക്ഷ സമർപ്പിച്ചിട്ടുള്ള അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭ്യമാണ്.
ഓപ്ഷൻ രജിസ്ട്രേഷൻ നൽകാൻ, ഉദ്യോഗാർത്ഥികൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് “M.Pharm 2025 – Candidate Portal” എന്ന ലിങ്ക് തുറക്കണം. അപേക്ഷ നമ്പരും പാസ്‌വേഡും നൽകി ഹോം പേജിലേക്ക് പ്രവേശിച്ചതിനു ശേഷം ‘Option Registration’ മെനു തിരഞ്ഞെടുക്കുക. നവംബർ 17 വൈകിട്ട് 6 മണിവരെ ഓപ്ഷനുകൾ നൽകാനാകും.
ഓപ്ഷനുകൾ നൽകുമ്പോൾ ഉദ്യോഗാർത്ഥികൾ തങ്ങളുടെ മുൻഗണനാ ക്രമം വ്യക്തമായി നിർദ്ദേശിക്കേണ്ടതാണ്. ഓപ്ഷൻ രജിസ്ട്രേഷൻ പൂർത്തിയായാൽ പ്രിന്റ് എടുക്കാൻ മറക്കരുത്. ഓപ്ഷൻ നൽകുന്ന വിദ്യാർത്ഥികൾ മുൻപ് സമർപ്പിച്ച രേഖകളും പ്രാഥമിക അലോട്ട്‌മെന്റിനായി ആവശ്യമായ തെളിവുകളും സജ്ജമാക്കണം. അലോട്ട്‌മെന്റ് ഫലങ്ങൾ പിന്നീട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.


by Midhun HP News | Nov 13, 2025 | Latest News, ജില്ലാ വാർത്ത
ജോലിയില്‍ നിന്ന് വിരമിച്ചാലും റിട്ടയര്‍മെന്റ് ലൈഫ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇതിന് ജോലിയില്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ മികച്ച നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് നല്ല തീരുമാനം. അങ്ങനെ ചിന്തിക്കുമ്പോള്‍ സ്വീകരിക്കാവുന്ന ഒരു നല്ല മാര്‍ഗമാണ് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റിട്ടയര്‍മെന്റ് സേവിംഗ്‌സ് പ്ലാനായ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS). പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് എന്‍പിഎസ് കൈകാര്യം ചെയ്യുന്നത്.
ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്. ജോലിയില്‍ ഉള്ളപ്പോള്‍ തന്നെ നിശ്ചിത തുക എന്‍പിഎസിലേക്ക് നിക്ഷേപിച്ചു കൊണ്ടിരുന്നാല്‍ വിപണിയുമായി ബന്ധപ്പെട്ട ഇക്വിറ്റി, കോര്‍പ്പറേറ്റ് ഡെറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലൂടെ നിക്ഷേപം വളരും. 60 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ ഈ മൊത്തം കോര്‍പ്പസിന്റെ 60 ശതമാനം വരെ പിന്‍വലിക്കാം. ഇത് നികുതി രഹിതമാണ്. എന്നാല്‍ ബാക്കി 40 ശതമാനം പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന ഒരു ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കണം.
സെക്ഷന്‍ 80C യുടെ ഭാഗമായി സെക്ഷന്‍ 80CCD(1) പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള സംഭാവനകള്‍ക്ക് കിഴിവ് ലഭിക്കും. മാത്രമല്ല, സെക്ഷന്‍ 80CCD(1B) പ്രകാരം 50,000 രൂപയുടെ അധിക കിഴിവും ഉറപ്പാക്കാം. ഇത് പ്രതിവര്‍ഷം ആകെ 2 ലക്ഷം രൂപ കിഴിവ് നല്‍കുന്നു. തൊഴിലുടമകള്‍ നല്‍കുന്ന സംഭാവനകള്‍ക്കും sk£³ 80CCD(2) പ്രകാരം കിഴിവ് ലഭിക്കും.
ഉദാഹരണത്തിന് 30-ാം വയസ്സ് മുതല്‍ എന്‍പിഎസില്‍ പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കാന്‍ തുടങ്ങി എന്ന് കരുതുക. 60 വയസ്സാവുമ്പോള്‍ നിക്ഷേപിച്ച മൊത്തം തുക 18 ലക്ഷമായിരിക്കും. എന്‍പിഎസിന്റെ ഇക്വിറ്റി-ഡെറ്റ് മാര്‍ഗത്തിലൂടെ കോര്‍പ്പസ് കണക്കാക്കുകയാണെങ്കില്‍ വാര്‍ഷിക വരുമാനം ഏകദേശം 10 ശതമാനമായിരിക്കും. അങ്ങനെ വരുമ്പോള്‍ വിരമിക്കുമ്പോള്‍ ലഭിക്കുന്ന കോര്‍പ്പസ് ഏകദേശം 1.13 കോടി രൂപയായിരിക്കും. ഈ തുകയുടെ 60 ശതമാനം അതായത് ഏകദേശം 68 ലക്ഷം രൂപ വരെ പൂര്‍ണ്ണമായും നികുതി രഹിതമായി പിന്‍വലിക്കാം. ബാക്കി 40 ശതമാനം ഏകദേശം 45 ലക്ഷം രൂപ, ഒരു ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കണം.
വാര്‍ഷികമായി ആന്വിറ്റി 6 ശതമാനം ലാഭിക്കുകയാണെങ്കില്‍, ജീവിതകാലം മുഴുവന്‍ ഏകദേശം 22,000 രൂപ മുതല്‍ 23,000 രൂപ വരെ പ്രതിമാസ നിരക്കില്‍ പെന്‍ഷന്‍ നേടാം. എന്നാല്‍ നിക്ഷേപം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അപകട സാധ്യതയും നിലനില്‍ക്കുന്നുണ്ട്.


by Midhun HP News | Nov 13, 2025 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പൊലീസ് മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സിപിഎം സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്‌നകുമാര്‍ ആണ് മത്സരരംഗത്തുള്ളത്. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് രത്‌നകുമാര്‍ മത്സരിക്കുന്നത്.
നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവ് പി പി ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്‌നകുമാറാണ്. അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നും, പക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രത്‌നകുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്. സിപിഎം കുടുംബത്തില്‍ നിന്നുള്ള ആളാണ് താനെന്നും, അടുത്ത ദിവസം തന്നെ പ്രതാരണത്തിന് ഇറങ്ങുമെന്നും ടി കെ രത്‌നകുമാര്‍ സൂചിപ്പിച്ചു. സിപിഎമ്മിന് വളരെ ശക്തമായ വേരോട്ടമുള്ള വാര്‍ഡാണ് രത്‌നകുമാര്‍ മത്സരിക്കുന്ന കോട്ടൂര്‍ വാര്‍ഡ്.


by Midhun HP News | Nov 13, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍ നബി ഡല്‍ഹിയിലെത്തി, സ്‌ഫോടനത്തിന് മുമ്പ് പള്ളി സന്ദര്‍ശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഡോ. ഉമര്‍ നബി ബദര്‍പൂര്‍ അതിര്‍ത്തിയിലെ ടോള്‍ പ്ലാസ വഴി ഡല്‍ഹിയില്‍ പ്രവേശിക്കുന്നതും പിന്നീട് രാംലീല മൈതാനത്തിനടുത്തുള്ള ഒരു പള്ളിക്ക് സമീപം നടക്കുന്നതും ദൃശ്യങ്ങളിലുള്ളതായി പൊലീസ് വ്യക്തമാക്കി.
ബദര്‍പൂര്‍ ടോള്‍ പ്ലാസയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍, സ്‌ഫോടനം നടന്ന നവംബര്‍ 10 ന് രാവിലെ 8.02 ഓടെ ഉമര്‍ നബി ( ഡോ. ഉമർ മുഹമ്മദ്) വെളുത്ത ഹ്യുണ്ടായ് ഐ 20 കാര്‍ ഓടിച്ച് ടോള്‍ ഗേറ്റില്‍ നിര്‍ത്തുന്നത് കാണാം. തുടര്‍ന്ന് പണം എടുത്ത് ടോള്‍ ഓപ്പറേറ്റര്‍ക്ക് നല്‍കി.സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയതായി കരുതപ്പെടുന്ന ഒരു വലിയ ബാഗ് കാറിന്റെ പിന്‍സീറ്റില്‍ വച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
മാസ്‌ക് ധരിച്ചാണ് ഉമര്‍ നബി വാഹനം ഓടിച്ചിരുന്നത്. ടോള്‍ പ്ലാസയില്‍ വെച്ച് ഉമര്‍ സിസിടിവിയിലേക്ക് നോക്കുന്നതും കാണാം. സുരക്ഷാ ഏജന്‍സികള്‍ തന്റെ പിന്നാലെയുണ്ടെന്ന് അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നിരിക്കാം. ചുറ്റുപാടുകള്‍ അയാള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്നുതന്നെ രാംലീല മൈതാനത്തിന് സമീപമുള്ള പള്ളിയുടെ ഇടുങ്ങിയ വഴിയിലൂടെ ഉമര്‍ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
നടത്തത്തിനിടെ തല ചെരിച്ചപ്പോള്‍ ഉമറിന്റെ മുഖം സിസിടിവിയില്‍ പതിയുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനം നടത്തുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കാനായി പള്ളിയിലെത്തിയതാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സ്‌ഫോടനം നടന്ന ദിവസം ഡല്‍ഹിയിലുടനീളം നിരവധി സിസിടിവി ദൃശ്യങ്ങളില്‍ ഉമറിനെ കണ്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്കോട്ടയ്ക്കടുത്തുള്ള സുനേരി മസ്ജിദ് പാര്‍ക്കിങ് സ്ഥലത്ത് വൈകീട്ട് 3.19 ന് എത്തിയ ഉമര്‍ സന്ധ്യയ്ക്ക് 6.28 ന്, അതായത് സ്‌ഫോടനത്തിന് 24 മിനിറ്റ് മുമ്പാണ് പോകുന്നത്.
സ്‌ഫോടന സ്ഥലത്ത് നിന്ന് ഫോറന്‍സിക് സംഘങ്ങള്‍ 40 ലധികം സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ തകര്‍ന്ന വാഹനത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യശരീരഭാഗങ്ങളും ഉള്‍പ്പെടുന്നു. കണ്ടെടുത്ത വസ്തുക്കള്‍ വിശകലനം ചെയ്യുന്നതിനും, എന്തുതരം സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്താനുമായി വിദഗ്ധ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ഉമറിന് സഹായം ചെയ്തു നല്‍കിയവരെയും, കൂട്ടാളികളെയും കണ്ടെത്താനും വ്യാപകമായ പരിശോധന നടത്തിവരികയാണ്.


by Midhun HP News | Nov 13, 2025 | Latest News, ജില്ലാ വാർത്ത
പഠനത്തിന് ശേഷം തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് സർക്കാർ സ്‌കോളര്‍ഷിപ്പ് നൽകുന്നു. കണക്റ്റ് ടു വര്‍ക്ക് സ്‌കോളര്‍ഷിപ് പദ്ധതിയായ ‘പ്രജ്വല’ പ്രകാരം ഒരു വര്‍ഷത്തേക്ക് പ്രതി മാസം 1000 രൂപ വീതം നൽകും. പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകുമെന്നാണ് വിലയിരുത്തൽ.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളെ ജോലി കണ്ടെത്താൻ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 18 മുതൽ 30 വയസ് വരെയുള്ള യുവതി യുവാക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പ്ലസ് ടൂ/വി എച്ച് എസ് സി/ഐ ടി ഐ/ഡിപ്ലോമ/ഡിഗ്രി വിജയത്തിന് ശേഷം വിവിധ സ്‌കിൽ കോഴ്സുകൾ പഠിക്കുന്നവരോ,മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതോ ആയവർക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.
നിബന്ധനകൾ
അപേക്ഷകൻ കേരള സംസ്ഥാനതാമസക്കാരനോ താമസക്കാരിയോയിരിക്കണം.
കുടുംബ വാർഷിക വരുമാനം ₹1,00,000/- കവിയരുത്.
അപേക്ഷകന്റെ പ്രായം 18 മുതൽ 30 വയസ്സ് വരെ ആയിരിക്കണം.
കേരള സർക്കാർ വകുപ്പുകൾ അല്ലെങ്കിൽ പൊതു മേഖലാ സ്ഥാപനങ്ങൾ,അംഗീകൃത സർവകലാശാലകൾ / ഡീംഡ് സർവകലാശാലകൾ,UPSC, സംസ്ഥാന PSC, സർവീസ് സെലക്ഷൻ ബോർഡ്, സൈന്യം, ബാങ്ക്, റെയിൽവേ, പൊതു മേഖലാ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ഈ സ്ഥാപനങ്ങളിലേതെങ്കിലും വഴി പരിശീലനം നേടുകയോ പരീക്ഷകൾക്ക് തയ്യാറാകുകയോ ചെയ്യുന്നവർ ആയിരിക്കണം.
മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അർഹതയില്ല.
ഒരു വ്യക്തിക്ക് പരമാവധി 12 മാസം മാത്രം സഹായം ലഭിക്കും.
അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.
സഹായം ബാങ്ക് അക്കൗണ്ട് (DBT) മുഖേന നേരിട്ട് ലഭിക്കും.
പരിശീലന കേന്ദ്രം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്.
അപേക്ഷാ രീതി
അപേക്ഷ eemployment.kerala.gov.in പോർട്ടലിൽ ഓൺലൈൻ ആയി സമർപ്പിക്കണം.
അപേക്ഷകളുടെ പരിശോധന ജില്ലാ തൊഴിൽ എക്സ്ചേഞ്ച് തലത്തിൽ നടക്കും.
പദ്ധതിയുടെ സംസ്ഥാനതല നിയന്ത്രണം എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് മുഖേന ആയിരിക്കും.


by Midhun HP News | Nov 13, 2025 | Latest News, കേരളം
വാർഡ്
1. സൂരജ് എസ്.പി
3. ദീപ രാജേഷ്
4. സന്തോഷ്.എസ്
5. ദീപ്തി ജീവൻലാൽ
6. ജീവൻലാൽ സി.എസ്
7. വിദ്യ ബി
8. സുനിത ആർ
9. ഗീതു എസ്
11. നിഷാദ് SL
14. ധന്യ ആർ
15. രാജേഷ് എസ്
16. രാജീവ് KS
18. ശ്രീലത മധു
19. പ്രിയങ്ക രാജ്
20. ആശ എസ്
21. സിന്ധു M
22. ശ്രീനാഥ് AR
23. രാജലക്ഷ്മി
24. അജിത് പ്രസാദ് S
26. സന്ത്യ രാജ് GR
27. പദ്മനാഭൻ N
28. രാധാമണി T
30. രാജേഷ് മാധവൻ
31. ആര്യ S
32. V പ്രസാദ്
Recent Comments