by Midhun HP News | Feb 17, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് അഫ്ഗാനിസ്ഥാന്‍ നായകനും സ്പിന്നറുമായ റാഷിദ് ഖാന്‍. ടി20 ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടമാണ് റാഷിദ് സ്വന്തമാക്കിയത്. യുഎഇക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഒരു വിക്കറ്റെടുത്താണ് റാഷിദ് അനുപമ നേട്ടം സ്വന്തമാക്കിയത്. 518 മത്സരങ്ങളില്‍ നിന്നാണ് റാഷിന്റെ നേട്ടം.
നേരത്തെ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേരത്തെ റാഷിദ് സ്വന്തമാക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് താരം റെക്കോര്‍ഡിട്ടത്. വിന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയുടെ 631 വിക്കറ്റുകളെന്ന നേട്ടമാണ് അന്ന് റാഷിദ് പഴങ്കഥയാക്കിയത്.
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള താരവും റാഷിദാണ്. 114 മത്സരങ്ങളില്‍ നിന്നു 191 വിക്കറ്റുകളാണ് നേട്ടം.
ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍
റാഷിദ് ഖാന്‍: അഫ്ഗാനിസ്ഥാന്‍, 700 വിക്കറ്റുകള്‍, 518 മത്സരങ്ങള്‍
ഡ്വെയ്ന്‍ ബ്രാവോ: വെസ്റ്റ് ഇന്‍ഡീസ്, 631 വിക്കറ്റുകള്‍, 582 മത്സരങ്ങള്‍
സുനില്‍ നരെയ്ന്‍: വെസ്റ്റ് ഇന്‍ഡീസ്, 613 വിക്കറ്റുകള്‍, 583 മത്സരങ്ങള്‍
ഇമ്രാന്‍ താഹിര്‍: ദക്ഷിണാഫ്രിക്ക, 572 വിക്കറ്റുകള്‍, 448 മത്സരങ്ങള്‍
ആന്ദ്രെ റസ്സല്‍: വെസ്റ്റ് ഇന്‍ഡീസ്, 590 വിക്കറ്റുകള്‍, 508 മത്സരങ്ങള്‍
by Midhun HP News | Feb 17, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 19 മുതല്‍ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും; 20, 21 തീയതികളില്‍ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖ ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും ഫെബ്രുവരി പതിനെട്ടോടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അനുബന്ധ മേഖലയ്ക്കും മുകളില്‍ കൂടുതല്‍ ശക്തമാകാനും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കൂടാതെ തെക്കന്‍ കേരള തീരത്തോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.


by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓർഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.


by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഡെമോക്രസിയില്‍ തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല. ചില തീരുമാനങ്ങള്‍ ചില സമയത്ത് എടുക്കും. ആ സാഹചര്യം മാറിയപ്പോള്‍, ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യസര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇത് ജനാധിപത്യ സര്‍ക്കാരാണ്. അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല. ഈ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന്’ മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
‘കെപിഎംഎസ്, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സമുദായങ്ങള്‍ ഈ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. അതെല്ലാം ശബരിമലയില്‍ ആചാരലംഘനം പാടില്ല എന്നുള്ളതാണ്. ആചാര ലംഘനം പാടില്ല എന്നതു തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും’ മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇന്നലെ നിയമമന്ത്രി പി രാജീവ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് കൃത്യമായി പറഞ്ഞിരുന്നില്ല.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതോടെയാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്. 9 അംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ മുമ്പ് സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സിപിഎമ്മും സര്‍ക്കാരും മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമോ എന്നാണ് രാഷ്ട്രീയകേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.


by Midhun HP News | Feb 17, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,200 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 2,070 രൂപ.
ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. അന്ന് ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. അന്ന് ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.


by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
പൂവത്തൂർ എൽ എം എസ് ചർച്ചിന്റെ കീഴിലെ സ്കൂൾ വാനാണ് മുട്ടക്കാവ് എന്ന കനാലിലേക്ക്വീണ് അപകടം നടന്നത്.
സ്കൂൾ വാഹനം ഇല്ലാതായിരിക്കുന്ന സമയങ്ങളിൽ പുറത്തുനിന്നുള്ള വാൻ വിളിച്ചാണ് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നത്. പുറത്തുള്ള വാഹനത്തിൽ കുട്ടികളുമായി വരുമ്പോൾ വാഹനം നിയന്ത്രണം വിട്ടു കനാലിലേക്ക് വീഴുകയായിരുന്നു. കനാലിൽ വെള്ളമുണ്ടായിരുന്നു. ഇടുങ്ങിയ റോഡുമായിരുന്നു.


Recent Comments