ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ കീഴാറ്റിങ്ങൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. തപാൽ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും തപാൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കീഴാറ്റിങ്ങൽ പോസ്റ്റ് മാസ്റ്റർ കുട്ടികൾക്ക് വിശദമായി വിവരിച്ചു കൊടുത്തു. ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണുകളുടെയും കാലത്ത് തപാൽ സംവിധാനങ്ങളുടെ പ്രസക്തിയും അവ സമൂഹത്തിന് നൽകുന്ന സേവനങ്ങളും വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി.


​
ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു. അസംബ്ലിയിൽ പോസ്റ്റ് ബോക്സിന്റെ മാതൃക പ്രദർശിപ്പിക്കുകയും, സൗഹൃദവും സ്നേഹവും പങ്കുവെച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്നേഹക്കത്തുകൾ’ ഈ പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു.

എഴുത്തുസംസ്കാരത്തെ തിരികെ പിടിക്കാനും കത്തുകളിലൂടെ ആശയവിനിമയം നടത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ പ്രവർത്തനം.
​പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന, എസ്.ആർ.ജി. കൺവീനർ റാണി, അഞ്ജലി എന്നിവർ നേതൃത്വം നൽകി. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിയെ ആദരിച്ചു

കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിയെ ആദരിച്ചു

ആറ്റിങ്ങൽ: കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ പൊന്നറ സ്നഹോദയം ചിറക്കരയിൽ വീട്ടിൽ സി പി ഐ എം പച്ചംകുളം മുൻ ബ്രാഞ്ച് അംഗവുമായ കെ മണികണ്ഠൻ -സജിത ദമ്പതികളുടെ മകളുമായ എം.എസ് കൃഷ്ണേന്ദുവിനെ ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് ആദരിച്ചു.

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം എസ് സതീഷ് കുമാർ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി എസ് സുഖിൽ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ആർ.പി നന്ദു രാജ്, ആറ്റിങ്ങൽ നഗരസഭ വാർഡ് കൗൺസിലറുമായ എം ആർ രമ്യ, ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് സെക്രട്ടറി വി .ജി അഖിൽ, യൂണിറ്റ് പ്രസിഡൻ്റ് ശരത്ത് ലാൽ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ മുൻ പ്രസിഡൻ്റുമായ പ്രശാന്ത് മങ്കാട്ടു എന്നിവർ പങ്കെടുത്തു.

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്‍ക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ടിഎ) രംഗത്ത്. ഒരേറൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള സമയവ്യത്യാസം റോഡിലെ ഗതാഗതസാഹചര്യങ്ങള്‍ക്കും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’ സംവിധാനമാണ് നടപ്പാക്കുന്നത്.

‘കേരള ബസ്’ പോലുള്ള ആപ്പുകളുടെ സഹായത്തോടെ ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങള്‍ ശേഖരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ സ്ഥിരം ടൈംടേബിള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് സാഹചര്യം നോക്കി സമയം മാറ്റുന്ന ആശയത്തിലേക്ക് എസ്ടിഎ കടന്നത്. പുതിയ സംവിധാനത്തില്‍ റൂട്ടിലെ മറ്റു ബസുകളുടെ സഞ്ചാരം കണക്കിലെടുത്ത് മുന്നിലെ ബസ് എവിടെയെത്തി, പിന്നിലെ ബസ് എത്ര ദൂരെയുണ്ട് എന്ന് ഡ്രൈവര്‍മാര്‍ക്ക് ആപ്പിലൂടെ മനസ്സിലാക്കാം. അതോടൊപ്പം ഓരോ സ്റ്റോപ്പിലും എത്ര സമയം നില്‍ക്കണം, എപ്പോള്‍ പുറപ്പെടണം എന്ന നിര്‍ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ഡാഷ്ബോര്‍ഡ് കണ്‍സോള്‍ വഴി നേരിട്ട് ലഭിക്കും.

ഒരേ റൂട്ടിലോടുന്ന ബസുകള്‍ തമ്മില്‍ നഗരമേഖലയില്‍ കുറഞ്ഞത് അഞ്ചു മിനിറ്റും ഗ്രാമീണ മേഖലയില്‍ പത്തു മിനിറ്റും ഇടവേള വേണമെന്നാണ് 2025 ഓഗസ്റ്റ് എട്ടിന് എസ്ടിഎ. കൈക്കൊണ്ട തീരുമാനം. യാത്രക്കാര്‍ക്കും മൊബൈല്‍ ആപ്പിലൂടെ ഏതു സമയത്ത് ഏതു ബസ് ലഭിക്കുമെന്ന് മുന്‍കൂട്ടി അറിയാനാകും. 2026 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം മുതല്‍ ഈ സംവിധാനം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. ഇത് നടപ്പിലാകുന്നതോടെ പുതിയ പെര്‍മിറ്റുകള്‍ക്ക് സമയം നിശ്ചയിക്കാന്‍ നടത്തുന്ന ദീര്‍ഘമേറിയ ടൈമിങ് കോണ്‍ഫറന്‍സുകള്‍ക്കും വിരാമമാകും.

എന്നാല്‍, ബസുകളിലെ സാങ്കേതിക സംവിധാനങ്ങളുടെ ഏകോപനം, ബസ് ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് മറികടക്കല്‍, പ്രായോഗികമായ നടപ്പാക്കല്‍ എന്നിവയില്‍ ഇനിയും വ്യക്തത വരാനുണ്ട്. പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വശങ്ങള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതതല സമിതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ അന്തിമരൂപം, പ്രവര്‍ത്തനരീതി എന്നിവയേക്കുറിച്ച് നിലവില്‍ പൂര്‍ണ വ്യക്തതയില്ലാത്തത് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 840 രൂപയുടെ വര്‍ധനയോടെ വില 1,10,520 രൂപയിലെത്തി. ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 13,815 രൂപയായി. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഡോളറിന്റെ മൂല്യം മന്ദഗതിയിലായതും അമേരിക്കന്‍ ട്രഷറി ബോണ്ട് വരുമാനം ഇടിഞ്ഞതും സ്വര്‍ണത്തിന് കരുത്തായി. വെള്ളിയാഴ്ച സ്‌പോട്ട് ഗോള്‍ഡ് വില 1.1 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 4,177.44 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 1.1 ശതമാനം ഉയര്‍ന്ന് 4,202 ഡോളറായി. ബുധനാഴ്ച രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ ശക്തമായ തിരിച്ചുവരവ്.

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തുമോ എന്ന ആശങ്ക വിപണിയില്‍ തുടരുന്നുണ്ട്. കഴിഞ്ഞ മാസം പലിശനിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശനിരക്ക് ഇനിയും ഉയര്‍ത്തേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സ്വര്‍ണത്തിന് പിന്നാലെ മറ്റു വിലയേറിയ ലോഹങ്ങളുടെ വിലയും ഉയര്‍ന്നു. സ്‌പോട്ട് വെള്ളി വില 1.4 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 60.16 ഡോളറിലെത്തി. പ്ലാറ്റിനം 2.6 ശതമാനം ഉയര്‍ന്ന് 1,676.67 ഡോളറിലും, പലേഡിയം 2.8 ശതമാനം ഉയര്‍ന്ന് 1,154.70 ഡോളറിലുമെത്തി. എങ്കിലും, വാരത്തിലെ മൊത്തം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ മൂന്ന് ലോഹങ്ങളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്.

ലോക തപാൽ ദിനാഘോഷം: പെരുംകുളം എ.എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

ലോക തപാൽ ദിനാഘോഷം: പെരുംകുളം എ.എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

പെരുംകുളം: ലോക തപാൽ ദിനാഘോഷത്തിന്റെ ഭാഗമായി പെരുംകുളം എ.എം.എൽ.പി. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പെരുംകുളം ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.

തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും നേരിട്ടറിഞ്ഞ് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ റീന, ശ്രീജ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

പോസ്റ്റ് ഓഫീസിലെത്തിയ കുട്ടികൾക്ക് കത്തുകൾ അയക്കുന്ന രീതി, സ്റ്റാമ്പുകൾ, പോസ്റ്റ് കാർഡുകൾ, ഇൻലാൻഡ് ലെറ്ററുകൾ എന്നിവയുടെ ഉപയോഗം, കത്തുകൾ വേർതിരിക്കുന്ന പ്രക്രിയ, തപാൽ ഉദ്യോഗസ്ഥരുടെ സേവനങ്ങൾ തുടങ്ങിയവ പോസ്റ്റുമാസ്റ്റർ ആയ ആതിര, പോസ്റ്റുമാൻ ആയ ഗോകുൽ എന്നിവർ ചേർന്ന് വിശദീകരിച്ചു കൊടുത്തു. ഡിജിറ്റൽ യുഗത്തിലും തപാൽ സംവിധാനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായി.

ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഹാളിൽ വച്ച് നടന്ന
കമ്പിന്റെ ഉദ്ഘാടനം ഏബൽ ഡേവിഡ് (ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ്
മജിസ്‌ട്രേറ്റ് കോടതി–IV ജഡ്ജ്) നിർവഹിച്ചു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ അഡ്വക്കേറ്റ് രഞ്ജു വി എം യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ദിലീപ്. വി .എൽ സ്വാഗതം ആശംസിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ഷിഹാബുദീൻ കുറിയേടത്ത്, അഡ്വ.നജിമുദീൻ, അഡ്വ നിസാർ, അഡ്വ ശ്രീരാഗ്, അഡ്വ ബിസ്മി, അഡ്വ അഞ്ജന, അഡ്വ സഹാന എന്നിവർ ക്യാമ്പ് നേതൃത്വം വഹിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകർ, അഡ്വക്കേറ്റ് ക്ലാർക്ക് മാർ, കോടതി ജീവനക്കാർ എന്നിവർ പങ്കെടുത്തു.