by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി എയർ ബസ് ഇടിച്ച്
സ്കൂട്ടർ യാത്രക്കാരിയായ നഴ്സിംഗ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക് ‘
വിദ്യാർഥിനിയുടെ കൈയിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്കേൽക്കുകയായിരുന്നു.
വൈകിട്ട് 4 മണിയോടെ വെഞ്ഞാറമൂട് ചന്ത ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഗോകുലം മെഡിക്കൽ കോളേജിലെ നേഴ്സിങ് വിദ്യാർഥിനി നാഗരുകുഴി സ്വദേശിനി ഫാത്തിമക്കാണ് പരിക്കേറ്റത്. ഇട റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറവേയാണ് പിന്നാലെ വന്ന ഡീലക്സ് എയർ ബസ് സ്കൂട്ടറിൽ ഇടിച്ചത്.
റോഡിൽ വീണ ഫാത്തിമയുടെ ഇടത് കയ്യിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.ഫാത്തിമയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നു പുറത്തേക്കു ചവിട്ടിയതിനെത്തുടര്‍ന്ന് തെറിച്ച് വീണ് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്റര്‍ നീക്കിയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി.
സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ് ശ്രീക്കുട്ടി. ഓക്‌സിജന്‍ സപ്പോര്‍ട്ട് തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓടുന്ന ട്രെയിനില്‍ നിന്നു പെണ്‍കുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസില്‍ പ്രതി സുരേഷ് റിമാന്‍ഡിലാണ്.
വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നവംബര്‍ 2ന് കേരള എക്സ്പ്രസില്‍ നിന്നാണ് ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതി ചവിട്ടി വീഴ്ത്താന്‍ കാരണം. ശ്രീക്കുട്ടിക്കൊപ്പം അര്‍ച്ചന എന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അര്‍ച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന്‍ എന്നയാളാണ് പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്.


by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്നു വനിതാ ജീവനക്കാര്‍ തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളെയും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവിനെയും പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കി. ജീവനക്കാരികളായ വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിന്‍, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍.
വിശ്വാസ വഞ്ചന, മോഷണം, ചതി എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടതോടെ വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനേയും പ്രതിചേര്‍ത്തു. രണ്ട് വര്‍ഷം കൊണ്ടാണ് പ്രതികള്‍ ഇത്രയും പണം തട്ടിയെടുത്തത്. ഈ പണം പ്രതികള്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വര്‍ണവും വാഹനങ്ങളും ഈ പണം ഉപയോഗിച്ച് ഇവര്‍ വാങ്ങിയിട്ടുമുണ്ട്.
ദിയയുടെ ക്യൂആര്‍ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആര്‍ കോഡ് നല്‍കി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ദിയ ഇല്ലാത്ത സമയത്ത് നടക്കുന്ന വില്‍പ്പനയുടെ പണം ഇവരുടെ ക്യുആര്‍ കോഡിലേക്കു വാങ്ങിയെടുക്കുകയായിരുന്നു.
മൂന്നു ജീവനക്കാരികള്‍ പണം തട്ടിയെന്നു കാണിച്ച് കൃഷ്ണകുമാര്‍ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവര്‍ന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇവര്‍ക്കെതിരായ പരാതി. ഇതില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ നിഗമനം. കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന ജീവനക്കാരികളുടെ പരാതിയിലെടുത്ത കേസില്‍ അന്വേഷണം തുടരുകയാണ്.


by Midhun HP News | Nov 25, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം രേഖപ്പെടുത്തി ഇന്ത്യന്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 17 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതും റിസര്‍വ് ബാങ്കിന്റെ ഇടപെടലുമാണ് രൂപയ്ക്ക് കരുത്തായത്.
ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 89ലേക്കാണ് രൂപയൂടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 50 പൈസയുടെ നേട്ടത്തോടെ 89.16 ലാണ് രൂപ ക്ലോസ് ചെയ്തത്. തൊട്ടുമുൻപത്തെ ദിവസം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട ശേഷമാണ് രൂപയുടെ തിരിച്ചുവരവ്. വെള്ളിയാഴ്ച രൂപ 98 പൈസയാണ് ഇടിഞ്ഞത്. 89.66 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് രൂപ അന്ന് താഴ്ന്നത്. തുടര്‍ന്ന് ബാങ്കുകള്‍ ഡോളര്‍ വിറ്റഴിച്ചത് അടക്കമുള്ള ഘടകങ്ങള്‍ രൂപയ്ക്ക് കരുത്താകുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 0.33 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 63.16 ഡോളറായാണ് താഴ്ന്നത്. അതേസമയം ഓഹരി വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 85,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. മെറ്റല്‍, റിയല്‍റ്റി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.


by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആലംകോട് കോക്കിത്തറ അബ്ദുൽ അസീസ് മകൻ സാജു (51) മരണപ്പെട്ടു. ആറ്റിങ്ങൽ 3 മുക്കിൽ ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവറായിരുന്നു.
by Midhun HP News | Nov 25, 2025 | Latest News, കേരളം
തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ സത്യം വെളിച്ചത്തു വന്നു. 45കാരിയായ സന്ധ്യയും ഇവരുടെ കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു. തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊലയ്ക്കു ശേഷം തലയടിച്ചു വീണു മരിച്ചതാണെന്നു സന്ധ്യ ഭർത്താവിനേയും കുടുംബക്കാരേയും വിശ്വസിപ്പിക്കുകയായിരുന്നു.


Recent Comments