by Midhun HP News | Nov 20, 2025 | Latest News, ദേശീയ വാർത്ത
കേന്ദ്ര സംസ്‌കൃത സർവകലാശാല അധ്യാപക,അനധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. സംസ്‌കൃതം പ്രോത്സാഹിപ്പിക്കാൻ ആയി നടപ്പിലാക്കുന്ന ആദർശ് സ്‌കീം പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകളിലേക്ക് ആയിരിക്കും നിയമനം നടത്തുക.
അസിസ്റ്റന്റ് പ്രൊഫസ്സർ,കോളജ് ലൈബ്രേറിയൻ തസ്തികകളിൽ ആണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30.
അസിസ്റ്റന്റ് പ്രൊഫസ്സർ – 59 ഒഴിവുകൾ
വ്യാകരണം , ദർശനം , സാഹിത്യം ,ന്യായം, വേദാന്തം തുടങ്ങിയ 11 സംസ്‌കൃത വിഷയങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മണിപ്പൂരി എന്നി വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.
ശമ്പളം- 57,700 മുതൽ 1,82,400 രൂപ വരെ
കോളേജ് ലൈബ്രേറിയൻ – 1 ഒഴിവ്
ലൈബ്രറി സയൻസിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം- 57700 മുതൽ 182400 രൂപ വരെ
കൂടുതൽ വിവരങ്ങൾക്ക് https://www.sanskrit.nic.in/ സന്ദർശിക്കുക.
by Midhun HP News | Nov 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.
2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.


by Midhun HP News | Nov 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളും സ്ഥലംമാറ്റ നടപടികളും വ്യാപകമായ അഴിമതിയുണ്ടെന്ന് വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ്’ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. റെയ്ഡില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, നിയമനങ്ങളും സ്ഥലംമാറ്റ അപേക്ഷകളും ഭിന്നശേഷി സംവരണ നിയമനങ്ങളും സംബന്ധിച്ച് കൈക്കൂലി സ്വീകരിക്കുന്നതായി തെളിവുകള്‍ ലഭിച്ചു.
ഫയലുകളില്‍ അനാവശ്യമായി താമസം സൃഷ്ടിച്ച് കൈക്കൂലി വാങ്ങാനുള്ള സംവിധാനം ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. ഭിന്നശേഷി സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അധ്യാപക നിയമനങ്ങള്‍ നടത്തിയതായി പരിശോധനയില്‍ വ്യക്തമായി. അധ്യാപക തസ്തിക നിലനിര്‍ത്തുന്നതിന് മറ്റ് സ്‌കൂളുകളിലെ കുട്ടികളെ അഡ്മിറ്റ് ചെയ്യുന്നതുള്‍പ്പെടെ നിയമവിരുദ്ധ നടപടികളും കണ്ടെത്തി. വിരമിച്ച ഉദ്യോഗസ്ഥരും അഴിമതി ചെയിനില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രധാന വിവരവും റെയ്ഡില്‍ പുറത്തുവന്നു. വിദ്യാഭ്യാസ വകുപ്പിനകത്ത് വ്യാപകമായ ക്രമക്കേടുകള്‍ തുറന്ന് കാട്ടിയ ഈ പരിശോധനയെ തുടര്‍ന്ന് കൂടുതല്‍ നടപടികള്‍ക്ക് സാധ്യത ഉയര്‍ന്നിരിക്കുകയാണ്.


by Midhun HP News | Nov 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇനി വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വേണമെന്ന് വ്യവസ്ഥ. പൊല്യൂഷന്‍ ടെസ്റ്റ് നടത്തണമെങ്കില്‍ സെന്ററില്‍ നിന്ന് ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് ഒടിപി നമ്പര്‍ വരണം. വാഹനയുടമകള്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ആധാര്‍ ബന്ധിത മൊബൈല്‍ നമ്പര്‍ നല്‍കണമെന്ന് ഒരു വര്‍ഷമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഏറെപ്പേര്‍ ഇനിയും ചെയ്യാനുണ്ട്.
അതിനിടെ പഴയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കുന്നതിന് 200ല്‍ നിന്ന് 25000 രൂപ വരെ ഫീസ് വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. ഇത്തരത്തില്‍ നോണ്‍- ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസും കുത്തനെ വര്‍ധിപ്പിച്ചത് കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്നിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് വര്‍ധന കൂടുതല്‍ തിരിച്ചടിയാകുന്നത് ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കുമാണ്.


by Midhun HP News | Nov 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് പത്മകുമാറിനെ ചോദ്യംചെയ്യുന്നത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്യുന്നത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനുളള നീക്കമുണ്ടെന്നാണ് വിവരം. പത്മകുമാറിന്റെ കാലത്തുള്‍പ്പെടെ നടന്ന സ്വര്‍ണക്കൊളളയുടെ വിവരങ്ങള്‍ നിര്‍ണായകമാണ്.


by Midhun HP News | Nov 20, 2025 | Latest News, കേരളം
കേരളാ ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ,ഡാറ്റ എൻട്രി ഓപ്പറേറ്റർ,ട്രാൻസിലേറ്റർ,ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലായി 49 ഒഴിവ് ഉണ്ട്. താത്കാലിക നിയമനം ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16.
ടെക്നിക്കൽ അസിസ്റ്റന്റ് – 16 ഒഴിവുകൾ
ഇലക്ട്രോണിക്സ്,ഇൻഫർമേഷൻ ടെക്‌നോളജി,കമ്പ്യൂട്ടർ സയൻസ്,കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീറിങ് തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് വർഷ ഡിപ്ലോമ.
പൊതുമേഖലാ സ്ഥാപനങ്ങൾ,കോടതികൾ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 30,000 രൂപ
ഡാറ്റ എൻട്രി ഓപ്പറേറ്റർ – 12 ഒഴിവ്
ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ സയൻസ്,കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് വർഷ ഡിപ്ലോമ. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡാറ്റ എൻട്രി ഓപ്പറേഷനുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്.
പൊതുമേഖലാ സ്ഥാപനങ്ങൾ,കോടതികൾ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ,ഇ – സേവാ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 22,240 രൂപ
സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ – 1 ഒഴിവ്
സി എസ് /ഐ ടി/ ഇലക്ട്രോണിക് എന്നി വിഷയങ്ങളിൽ എം സി എ/ബി ഇ/ബി ടെക് കോഴ്സുകൾ ഏതെങ്കിലും ഒന്ന് പാസായിരിക്കണം.
സർക്കാരിന്റെയോ അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രോഗ്രാമിങ്/ഡെവലപ്മെന്റ് /ടെസ്റ്റിംഗ് എന്നി മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. മറ്റ് ടെക്നിക്കൽ സ്കില്ലുകളും ആവശ്യമാണ്.
ശമ്പളം: 60,000 രൂപ
ട്രാൻസിലേറ്റർ – 20 ഒഴിവ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
21 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
താൽക്കാലിക നിയമനം ആണെങ്കിലും കാലാവധി നീട്ടി ലഭിക്കാം.
ട്രാൻസിലേഷൻ ടെസ്റ്റ് അഭിമുഖം എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് http://www.hckrecruitment.keralacourts.in/ സന്ദർശിക്കുക.
Recent Comments