പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

ഹൃദയത്തില്‍ അടച്ചു പൂട്ടി സൂക്ഷിച്ചിരുന്ന പല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14. പുറത്തേക്ക് ചാടി പുറപ്പെടുന്നതിന് മുന്‍പ് ഡ്രസിന്റെ നിറം ഒന്നു കൂടി കണ്ണാടിയില്‍ നോക്കി ഉറപ്പിക്കും. പ്രണയത്തിന്റെ ചുവന്ന ലൈറ്റ് കത്തിക്കാന്‍ റോസാപ്പൂക്കളും ചോക്ലേറ്റും റെഡി. ഹാപ്പി വാലന്റൈന്‍സ് ഡേ… പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം.

ഫെബ്രുവരി ഏഴ് തുടങ്ങുന്ന റോസ് ഡേ മുതല്‍ കിസ് ഡേ വരെ നീണ്ടു കിടക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് ശേഷമാണ് വാലന്റൈന്‍സ് ഡേ. ഓരോ വര്‍ഷവും വാലന്റൈന്‍ വീക്ക് വ്യത്യസ്തമാക്കിയും കളര്‍ഫുള്‍ ആക്കിയും കാമിതാക്കള്‍ ആ ദിനങ്ങള്‍ മധുരമുള്ളതാക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വാലന്റൈന്‍സ് ഡേ ഈ കാണുന്ന പൊലിമയില്‍ ആഘോഷിക്കാന്‍ തുടങ്ങിയട്ട് ഒരുപാടൊന്നും ആയിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്.

വാലന്റൈന്‍സ് ഡേ ചരിത്രം

വാലന്റൈന്‍സ് ഡേയുടെ ഉത്ഭവത്തെ കുറിച്ച് പല കഥകളുമുണ്ട്. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് റോമന്‍ ആഘോഷമായ ലൂപര്‍കാലിയയുമായി ബന്ധപ്പെട്ടാണ്. വസന്തത്തിന്റെ വരവിനെ അടയാളപ്പെടുത്താന്‍ ഫെബ്രുവരിയുടെ മധ്യകാലത്താണ് ലൂപര്‍കാലിയ ആഘോഷിക്കുന്നത്. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ജോടിയായി എത്തുന്ന വിശേഷ ചടങ്ങും ഈ ആഘോഷവുമായി ബന്ധപ്പെട്ടു നടന്നിരുന്നു. പിന്നീട് അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ആഘോഷം ക്രൈസ്തവ ആഘോഷമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പോപ്പ് ഗെലാസിയസ് ഒന്നാമന്‍ ഫെബ്രുവരി 14 സെന്റ്-വാലന്റൈന്‍സ് ദിനം ആയി പ്രഖ്യാപിച്ചു. എന്നാല്‍ അതിനും ഏറെക്കാലത്തിന് ശേഷമാണ് അത് പ്രണയവുമായി ബന്ധപ്പെട്ട ദിനമായി മാറിയത്.

ആരാണ് സെന്റ് വാലന്റൈന്‍?

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍, പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തില്‍ ആയി.

ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ വിധിച്ചു. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ”ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയതെന്നും പറയുന്നു. 14-ാം നൂറ്റാണ്ട് മുതലാണ് വാലന്റൈന്‍സ് ദിനം പ്രണയ ദിനമായി ആഘോഷിച്ചു തുടങ്ങിയത്.

പ്രണയത്തിന്റെ ചിഹ്നം

റോമന്‍ പുരാണങ്ങള്‍ പ്രകാരം പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെ ദേവതയായ വീനസിന്റെ മകന്‍ ക്യുപിഡിനെ പ്രണയത്തിന്റെ മാലാഖയായി വിശ്വസിച്ചിരുന്നു. അവന്റെ അമ്പും വില്ലും ഹൃദയങ്ങളെ തുളച്ചുകയറുന്നതും പ്രണയം നിറയ്ക്കുന്നതിന്റെയും പ്രതീകമായി. കാലക്രമേണ ക്യുപിഡ് വാലന്റൈന്‍സ് ദിനത്തിന്റെ ഒരു ജനപ്രിയ ചിഹ്നമായി മാറി.

ചോസറിന്റെ കവിത

14ാം നൂറ്റാണ്ടില്‍ കവി ജെഫ്രി ചോസര്‍ എഴുതിയ ‘പാര്‍ലമെന്റ് ഓഫ് ഫോള്‍സ്’ എന്ന കവിതയിലാണ് ആദ്യമായി പ്രണയിക്കുന്നവര്‍ക്കുവേണ്ടി ഒരു ദിനം, വാലന്റൈന്‍സ് ഡേ എന്ന ആശയം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. വസന്തകാലം തുടങ്ങിയപ്പോള്‍ തങ്ങളുടെ ഇണകളെ കണ്ടെത്താന്‍ സെയിന്റ് വാലന്റൈന്‍സ് ഡേയില്‍ ഒരു കൂട്ടം പക്ഷികള്‍ ഒത്തുചേര്‍ന്നതിനെക്കുറിച്ച് ചോസര്‍ കവിതയില്‍ പറയുന്നുണ്ട്.

ഒറ്റയടിക്ക് 2000 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,16,000ലേക്ക്

ഒറ്റയടിക്ക് 2000 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,16,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് വീണ്ടും 1,15,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ധിച്ചത്. 1,15,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് വര്‍ധിച്ചത്. 14,460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും ഇടിവിന്റെ പാതയിലായിരുന്നു. എന്നാല്‍ ഇന്ന് വില തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമായത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്.

ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ ആശുപത്രിയ്ക്കും കൈമാറി. ആലിന്‍ ഷെറിന്റെ സംസ്‌കാരം നാളെ മല്ലപ്പള്ളിയില്‍ നടക്കും.

പൊലീസും ജനങ്ങളും നന്നായി സഹായിച്ചതു കൊണ്ട്് കുറഞ്ഞ സമയത്തിനുള്ളില്‍ ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്താനായതായി ആംബുലന്‍സിന്റെ ഡ്രൈവറായ മാള സ്വദേശി ജയ്‌നീഷ് പറഞ്ഞു. യാത്രാമധ്യേ തടസ്സങ്ങളൊന്നുമില്ലാതെ ഇവിടെ എത്താനായതിന് ജയ്‌നീഷ് ഈശ്വരന് നന്ദി പറഞ്ഞു.

കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ 7.13 ന് ആണ് ആംബുലന്‍സ് പുറപ്പെട്ടത്. കോട്ടയം വഴി എംസി റോഡിലൂടെയായിരുന്നു യാത്ര. ആംബുലന്‍സ് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്.വഴിയില്‍ പൊലീസ് വഴിയൊരുക്കി. മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ ജനങ്ങള്‍ സഹകരിച്ചു. ആദ്യം കിംസിലും പിന്നീട് മെഡിക്കല്‍ കോളജിലും പിന്നീട് ശ്രീചിത്രയിലും അവയവങ്ങള്‍ എത്തിച്ചു. അവസാനലക്ഷ്യസ്ഥാനമായ ശ്രീചിത്രയില്‍ എത്തിയപ്പോള്‍ യാത്ര കൃത്യം 3 മണിക്കൂര്‍ 27 മിനിറ്റാണു പിന്നിട്ടത്. 213 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധാരണ ഗതിയില്‍ അഞ്ചര മണിക്കൂറെങ്കിലും എടുക്കും. ഇടയ്ക്കെല്ലാം ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരാറുണ്ടെന്ന് ജയ്‌നീഷ് പറഞ്ഞു.

ആലിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നല്‍കിയത്. സംസ്ഥാനത്തു കരള്‍ സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും മെഡിക്കല്‍ കോളജിലെ 10 വയസ്സുള്ള കുട്ടിക്ക് നല്‍കും. കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നല്‍കുന്നത്. നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനും കൈമാറി.

പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി

പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി

ഡല്‍ഹി: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട സ്ഥലത്തു നിന്നു പൊരുതിക്കയറി വിജയം സ്വന്തമാക്കി യുഎഇ. കാനഡയെ അവര്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. യുഎഇ 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സടിച്ചാണ് വിജയം പിടിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ യുഎഇ നേടുന്ന രണ്ടാമത്തെ വിജയമാണിത്.

13ാം ഓവര്‍ വരെ മത്സരം കാനഡയുടെ കൈയിലായിരുന്നു. എന്നാല്‍ യുഎഇക്കായി ആറാം സ്ഥാനത്ത് ബാറ്റിങിനെത്തിയ സൊഹൈബ് ഖാന്റെ കാമിയോ ഇന്നിങ്‌സ് കാനഡയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. നാല് വീതം സിക്‌സും ഫോറും സഹിതം 29 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ മികവാണ് നിര്‍ണായകമായത്.

ഓപ്പണര്‍ ആര്യാംശ് ശര്‍മ ഒരറ്റം കാത്ത് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ പൊരുതി നിന്നതും യുഎഇ ജയത്തിനു നട്ടെല്ലായി. താരം 53 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 74 റണ്‍സെടുത്തു. യുഎഇ നിരയില്‍ ഇരുവരും ഒഴിച്ച് ഇറങ്ങിയ മറ്റാരും രണ്ടക്കം കണ്ടില്ല.

കാനഡയ്ക്കായി സാദ് ബിന്‍ സഫര്‍ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. താരത്തിന്റെ 4 ഓവറുകള്‍ നേരത്തെ കഴിഞ്ഞതോടെ കാനഡ കളിയും കൈവിട്ടു.

ടോസ് നേടി കാനഡ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ കാനഡയ്ക്കു ഹര്‍ഷ് ടാകറിന്റെ അര്‍ധ സെഞ്ച്വറിയാണ് തുണയായത്. താരം 41 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സ് അടിച്ചെടുത്തു. നവ്‌നീത് ധലിവാല്‍ (34), ശ്രേയസ് മൊവ്വ (21) എന്നിവരും കനേഡിയന്‍ നിരയില്‍ തിളങ്ങി.

ഒമാന്‍ നിരയില്‍ ജുനൈദ് സിദ്ദിഖി ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 35 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി.ീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം.

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ ഫ്ലഡ് ലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ
ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് നിർവഹിച്ചു. പ്രശസ്ത സിനിമാതാരവും പൂർവ്വ വിദ്യാർത്ഥിയുമായ ജിബിൻ ഗോപിനാഥ് വിശിഷ്ടാതിഥിയായി.

ഇന്ന് വൈകുന്നേരം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഫിയസ്റ്റ 2.0 ശ്രദ്ധേയമായി.
അഞ്ചുമണി മുതൽ സാംസ്കാരിക സമ്മേളനവും എൻഡോവ് മെന്റ് വിതരണവും നടന്നു.
ചടങ്ങിൽ മറ്റ് അതിഥികളും പങ്കെടുത്തു.

കുഞ്ഞ് ആലിന്‍റെ അവയവങ്ങളുമായി എംസി റോഡ് വഴി തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും

കുഞ്ഞ് ആലിന്‍റെ അവയവങ്ങളുമായി എംസി റോഡ് വഴി തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും

കൊച്ചി: ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും. റോ‍ഡ് മാർ​ഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ​ഗതാ​ഗത തടസ്സം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പൊലീസ് ആംബുലൻസിന് വഴിയൊരുക്കുന്നത്. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ​ഗതാ​ഗതം സജ്ജീകരിച്ചിരിക്കുന്നത്.

റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ ചരിത്രത്തിന്‍റെ ഭാഗമാകും. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് നൽകുന്നത്. അവയവ ദാതാവും സ്വീകർത്താവും ഏറ്റവും പ്രായം കുറഞ്ഞവർ ആണെന്ന പ്രത്യേകതയും ഈ അവയവദാനത്തിനുണ്ട്.

രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ വൈകിട്ട് ആറരയോടെ പൂർത്തിയാകും. അതിനു ശേഷം റോഡ് മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇതിന്റെ തയാറെടുപ്പുകൾ പൂർ‌ത്തിയായി. ഇടപ്പള്ളി–തൃപ്പൂണിത്തുറ–കോട്ടയം വഴിയാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. അതേസമയം ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്ഥാന ബഹുമതികളുടെയാണ് മൃതദേഹം കൈമാറുക.