by Midhun HP News | Feb 13, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK- 40 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RN 797665 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RX 605525 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RW 512195 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
Consolation Prize Rs.5,000/-
(Remaining all series)
RO 797665
RP 797665
RR 797665
RS 797665
RT 797665
RU 797665
RV 797665
RW 797665
RX 797665
RY 797665
RZ 797665
4th Prize Rs.5,000/-
(Last four digits to be drawn 19 times)
0450 0553 0657 0993 1169 3028 3572 3727 4103 4222 4320 4357 4783 5483 6100 6142 8383 9158 9561
5th Prize Rs.2,000/-
(Last four digits to be drawn 6 times)
0148 1866 6663 7402 7628 9522
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
by Midhun HP News | Feb 13, 2026 | Latest News, കേരളം
കൊച്ചി: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കർണാടകത്തിലെ ബെല്ലാരിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന. അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ ബെല്ലാരിയിൽ എത്തിയത്. കേസിൽ അറസ്റ്റിലുള്ള റൊഡ്ഡം ജ്വല്ലറി ഉടമ ഗോവർധന്‍റെ വീട്ടിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഗോവർധന്‍റെ ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ എസ്ഐടി ഉദ്യോഗസ്ഥർ ശേഖരിച്ചു. ഗോവർധന്‍റെ ബാങ്കിടപാടുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയ്ക്കാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം. ഇത് മൂന്നാം തവണയാണ് പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ പരിശോധനയ്ക്കായി എത്തിയത്. ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുമായ തെളിവെടുപ്പ് നടക്കുന്ന ഘട്ടത്തിൽ എത്തിയ എസ്ഐടി ഉദ്യോഗസ്ഥർ ശബരിമലയിൽ നിന്ന് നഷ്ടമായ സ്വർണത്തിന് തുല്യമായ സ്വർണം ശേഖരിച്ച് മടങ്ങിയിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹര്‍ജി നൽകിയത്. അറസ്റ്റ് നിയമപ്രകാരമായിരുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി പങ്കജ് ഭണ്ഡാരിയെ വിചാരണക്കോടതിയില്‍ യഥാസമയം ഹാജരാക്കാത്തത് യാത്രാ സമയം വൈകിയതിനാലാണെന്നും അറസ്റ്റ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കാന്‍ അതൊരു കാരണമാക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. മറ്റെല്ലാം നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബദറുദ്ദിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്.
ദേശീയപാതയിൽ (NH-648) വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹൊസ്‌കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു. ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 (XUV700) കാർ മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ ട്രക്കിലേക്ക് ഇടിച്ചു കയറി. പിന്നാലെ വന്ന മറ്റൊരു കാറും ഈ അപകടത്തിൽപ്പെട്ടു.
എക്സ് യു വി കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.
ഇവരുടെ മൃതദേഹങ്ങൾ ഹൊസ്‌കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അർഹൻ ശരീഫ് (16)- (സിഎംആർ കോളേജ്)
അയാൻ അലി (17)- (സിഎംആർ കോളേജ്)
ഏദൻ ജോർജ് (17) ആർവി പിയു കോളേജ്
ഭരത് (18)- (ആർവി പിയു കോളേജ്)
ഗഗൻ (ബൈക്ക് യാത്രികൻ)
എസ് പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദർശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.


by Midhun HP News | Feb 13, 2026 | Latest News, കേരളം
കൊല്ലം: പുനലൂരില്‍ എസ്റ്റേറ്റ് തൊഴിലാളി പന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി രഘുനാഥന്‍(65) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


by Midhun HP News | Feb 13, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ടി20 ലോകകപ്പില്‍ നമീബിയന്‍ നായകന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ സ്പിന്‍ ബൗളിങ്ങിനെ ഇന്ത്യ നന്നായി നേരിട്ടോ? ഇന്ത്യക്കെതിെരായുള്ള താരത്തിന്റെ പ്രകടനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ താരം അമ്പരപ്പിച്ചു. മത്സരത്തില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സ്റ്റംപിന് തൊട്ടുപിന്നില്‍ നിന്നെറിയുന്ന താരത്തിന്റെ പന്തുകള്‍ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാടുപെട്ടുവെന്നു വേണം മനസിലാക്കാന്‍.
ഞായറാഴ്ച പാകിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ പാക് സ്പിന്നര്‍ ഉസ്മാന്‍ താരിഖും സാമാനമായ വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. ഉസ്മാന്‍ താരീഖിന്റെ ബൗളിങ് ശൈലിയുമായി ഇറാസ്മസിന്റെ ആക്ഷനുള്ള സാമ്യമാണ് ഇതിന് കാരണം. മത്സരശേഷമുള്ള ഇഷാര്‍ കിഷന്റെ പ്രതികരിച്ച ഉസ്മനെ നേരിടാന്‍ ഞങ്ങള്‍ തയാറാണെന്നും പന്ത് നോക്കി കളിക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ടി20 പരമാവധി റണ്‍സ് അടിക്കുകയാണ് ലക്ഷ്യം.
ഉസ്മാനെ നേരിടുന്നതില്‍ പ്രത്യേകം തയ്യാറെടുക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ കുറച്ച് വിഡിയോകള്‍ മാത്രമേ കാണുന്നുള്ളൂ, ഏത് തരത്തിലുള്ള ബൗളിങ്ങാണെന്ന് ഞങ്ങള്‍ക്ക് ഒരു ധാരണ ലഭിക്കും. കുറച്ച് പന്തുകള്‍ ബുദ്ധിട്ടമുട്ടിച്ചേക്കാം, പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ശക്തിയിലും വിശ്വാസമുണ്ടായിരിക്കണം. ഞങ്ങള്‍ക്ക് സിക്‌സും ഫോറും അടിക്കാന്‍ കഴിയുമെന്നും, ആ സമയം എങ്ങനെ ചിന്തിക്കുന്നുവെന്നതാണ് പ്രധാനമെന്നും ഇഷാന്‍ കിഷന്‍’ ‘പറഞ്ഞു.


by Midhun HP News | Feb 13, 2026 | Latest News, ദേശീയ വാർത്ത
അഗ്നിവീർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം ഇന്ത്യൻ ആർമി പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് ഒന്ന് (01-04-2026) ആണ്.
തസ്തിക, ശമ്പളം, പ്രായപരിധി എന്നിവ
തസ്തികയുടെ പേര്: അഗ്നിവീർ (ജിഡി, ട്രേഡ്സ്മാൻ, ക്ലർക്ക്, മറ്റ് തസ്തികകൾ)
തസ്തികകളുടെ എണ്ണം :25000+ (പ്രതീക്ഷിക്കുന്നത്)
ശമ്പളം
ഒന്നാം വർഷം : 30,000 രൂപ
രണ്ടാം വർഷം :33,000 രൂപ
മൂന്നാം വർഷം :36,500 രൂപ
നാലാം വർഷം : 40,000 രൂപ
പ്രായപരിധി : 17.5 വയസ്സു മുതൽ 21 വയസ്സ് വരെ
2005 ജൂലൈ 01 നും 2009 ജൂലൈ 01 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)
നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ബാധകമാണ്.
യോഗ്യത
യോഗ്യത: പ്ലസ്ടു, പത്താം ക്ലാസ്, എട്ടാം ക്ലാസ് (തസ്തിക അനുസരിച്ച് യോഗ്യതയിൽ വ്യത്യാസംവരും)
എട്ടാം ക്ലാസ് യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്
✲എട്ടാം ക്ലാസ് പാസായിരിക്കണം. മൊത്തം ശതമാനത്തിൽ നിബന്ധനയില്ല, പക്ഷേ ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം.
പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്.
✲അഞ്ച് അടിസ്ഥാന വിഷയങ്ങൾക്ക് ആകെ 45% മാർക്കും ആ അഞ്ച് വിഷയങ്ങളിൽ ഓരോന്നിനും കുറഞ്ഞത് 33% മാർക്കും നേടിയ പത്താം ക്ലാസ് / മെട്രിക് ക്ലാസ് പാസായിരിക്കണം. ഗ്രേഡിംഗ് സമ്പ്രദായം പിന്തുടരുന്ന ബോർഡുകൾക്ക്, മുകളിൽ പറഞ്ഞതുപോലെ ശതമാനത്തിന് ആനുപാതികമായ ഗ്രേഡുകൾ പരിഗണിക്കും.
✲പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ പങ്കെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവർക്കും ആവശ്യമായ മറ്റ് എല്ലാ യോഗ്യതകളും നിറവേറ്റുന്നുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ട്. നിയമന പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ യഥാർത്ഥ മാർക്ക്ഷീറ്റ് ഹാജരാക്കുമ്പോൾ മാത്രമേ ഇവരെ നിർദ്ദിഷ്ട തസ്തികകളിൽ നിയമിക്കുകയുള്ളൂ.
പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്
✲ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കുറഞ്ഞത് 50% മാർക്കും ഓരോ വിഷയത്തിനും 40% മാർക്കും നേടി സയൻസ് വിഷയങ്ങളിൽ 10+2/ഇന്റർമീഡിയറ്റ് വിജയം.
✲ആർട്സ്, കൊമേഴ്‌സ്, സയൻസ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കും മൊത്തം 60% മാർക്കും നേടി 10+2 / ഇന്റർമീഡിയറ്റ് പാസായിരിക്കണം. പന്ത്രണ്ടാം ക്ലാസിൽ ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്സ്/ബുക്ക് കീപ്പിങ് എന്നിവയിൽ 50% മാർക്ക് നേടിയിരിക്കണം.
തസ്തികകളുസരിച്ച് പ്ലസ്ടു വിഷയങ്ങൾ മാറുന്നതാണ്.
അപേക്ഷാ ഫീസ്
എല്ലാ വിഭാഗങ്ങൾക്കും അപേക്ഷയ്ക്ക് 250 രൂപ.
പേയ്‌മെന്റ് മോഡ്: ഓൺലൈൻ (അപേക്ഷ സമയത്ത് വെബ്‌സൈറ്റ് വഴി).
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി :മാർച്ച് ഒന്ന് (01-04-2026)
വിജ്ഞാപനം ഇവിടെ വായിക്കാം
ഔദ്യോഗിക വെബ്സൈറ്റ് : www.joinindianarmy.nic.in
Recent Comments