by Midhun HP News | Jun 2, 2026 | Latest News, കേരളം
തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കാലവര്‍ഷം രണ്ടുദിവസത്തിനകം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കാലവര്‍ഷം ഉടന്‍ എത്തുന്നതിനുള്ള അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഓറഞ്ച് ജാഗ്രത പുറപ്പെടുവിക്കാത്ത ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

by Midhun HP News | Jun 2, 2026 | Latest News, ദേശീയ വാർത്ത
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിലെ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.
ടിക് ടോക്കില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പരസ്പരം കൊലവിളി നടത്തി. അതിന് പിന്നാലെ ഉണ്ടായ കത്തിക്കുത്തിലാണ് ഇസ്മയില്‍ കൊല്ലപ്പെട്ടത്.
ഏറെനാളായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ഇസ്മയില്‍. കുത്തിയ ആളും മലയാളിയാണ്. ഇയാള്‍ കൊല്ലം സ്വദേശിയാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.

by Midhun HP News | Jun 2, 2026 | Latest News, കേരളം, മരണം
നിലമേൽ ആഴാന്തക്കുഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ കടയ്ക്കൽ ആൽത്തറമൂട് സ്വദേശി പ്രശോഭൻ (49) മരണപ്പെട്ടു. ബസും സ്കൂട്ടിയും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ സ്കൂട്ടർ ബസ്സിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ പ്രശോഭനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

by Midhun HP News | Jun 2, 2026 | Latest News, ജില്ലാ വാർത്ത
ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപിക റീജ സത്യനു ആദരവ് നൽകി.
32 വർഷത്തെ ഔദ്യോഗിക ജീവിതം. മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ ഔദ്യോഗിക അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് കാര്യവട്ടം യുപി സ്കൂളിൽ ഒരു വർഷവും ശേഷം സ്വന്തം നാടായ ആലംകോട് ഗവ.വി എച്ച് എസ് എസ് ൽ 25 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷമാണ് ആലംകോട് ഗവ എൽ പി എസിൽ പ്രഥമാധ്യാപികയായി നിയമിതയാവുന്നത്.
നാലര വർഷക്കാലം ഈ ചുമതല ഭംഗിയായും കൃത്യമായും റീജ സത്യൻ നിർവഹിച്ചു. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാർത്ഥികളുടെ എണ്ണ കുറവ് തുടങ്ങി വിവിധ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരുന്ന ഒരു പ്രൈമറി സ്കൂളിനെ മാറ്റത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ടീച്ചറിൻറെ നേതൃത്വത്തിൽ സാധിച്ചു.

by Midhun HP News | Jun 2, 2026 | Latest News, ജില്ലാ വാർത്ത
ആലംകോട്: ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു. എസ് എം സി ചെയർമാൻ നാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം വാർഡ് കൗൺസിലർ ലാലി ഉദ്ഘാടനം ചെയ്തു.
നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ കൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. നവാഗതർ അക്ഷരദീപം തെളിയിച്ചു. ആശംസകൾ നൽകിക്കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ്, വാർഡ് കൗൺസിലർ ബൈജു, സ്കൂൾ വികസന സമിതി കൺവീനർ നസീർ, അംഗങ്ങളായ വഹാബ് മാളിയേക്കൽ, നഹാസ് പള്ളിമുക്ക്, ഷാഹുൽ ഹമീദ് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഷംന സ്വാഗതവും വിനു നന്ദിയും പറഞ്ഞു.

by Midhun HP News | Jun 2, 2026 | Latest News, ജില്ലാ വാർത്ത
കൂന്തള്ളൂർ ഗവ. എൽപിഎസിലെ പ്രവേശനോത്സവത്തിൽ, 1982 ബാച്ച് കുട്ടികൾക്ക് ബാഗുകളും കുടകളും നൽകി. ബാച്ചിലെ ഗൾഫ് സുഹൃത്തുക്കളായ രാജീവ്, അഷറഫ്, സുഭാഷ്, ജോയ് തുടങ്ങി നാട്ടിലുള്ളവരുടെയും നേതൃത്വത്തിലാണ് സംഭാവന നൽകിയത്.

Recent Comments